/indian-express-malayalam/media/media_files/2025/05/23/idavam-month-makam-ga-04-617272.jpg)
മകം: ആദിത്യൻ പത്തിലും വ്യാഴം പതിനൊന്നിലും സഞ്ചരിക്കുന്നതിനാൽ സംരംഭങ്ങളിൽ വിജയമുണ്ടാവും. ഉദ്യോഗത്തിൽ ഉയർച്ച പ്രതീക്ഷിക്കാം. ജോലിമാറ്റത്താൽ ജോലി നഷ്ടമായവർക്ക് ഇപ്പോൾ പുതിയ അവസരങ്ങൾ കൈവരുന്നതാണ്. സമൂഹമധ്യത്തിൽ അംഗീകാരമുണ്ടാവും. മേലധികാരികൾ ഉപദേശം തേടാം. പൊതുവേ നിക്ഷേപങ്ങളിൽ നിന്നും മറ്റും ഉയർന്ന ആദായം ലഭിക്കാം.
/indian-express-malayalam/media/media_files/2025/05/23/idavam-month-makam-ga-06-146742.jpg)
മകം: അഷ്ടമത്തിൽ ശനിയും പന്ത്രണ്ടിൽ ചൊവ്വയും ജന്മത്തിൽ കേതുവും സഞ്ചരിക്കുന്നതിനാൽ വ്യക്തിപരമായി പലതരം പ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ സാധ്യതയുണ്ട്. വാഹനം, അഗ്നി മുതലായവ ഉപയോഗിക്കുമ്പോൾ ജാഗ്രത കുറയരുത്. ഏഴാം ഭാവത്തിലെ രാഹു ദാമ്പത്യത്തെ അസംതൃപ്തമാക്കാം. പരസ്പരം കുറ്റപ്പെടുത്തുന്ന രീതി കൂടിക്കൂടി വരുന്നതാണ്.
/indian-express-malayalam/media/media_files/2025/05/23/idavam-month-makam-ga-02-923944.jpg)
പൂരം: ആത്മവിശ്വാസം ഉയരുന്നതാണ്. തൊഴിലിടത്തിൽ സ്വാധീനം വർദ്ധിക്കും. അധികാരപൂർവ്വമായ ചുമതലകൾ ലഭിക്കാനിടയുണ്ട്. പൊതുപ്രവർത്തകർക്ക് സ്വീകാര്യത പ്രതീക്ഷിക്കാം. തൊഴിൽ തേടുന്നവർ നിരാശപ്പെട്ടില്ല. വീട്ടിനടുത്തേക്ക് സ്ഥലംമാറ്റത്തിനായി നടത്തിയ ശ്രമങ്ങൾ ഫലം കാണുന്നതാണ്. ധനപരമായി സമ്മർദ്ദങ്ങളുണ്ടാവില്ല. ബിസിനസ്സ് തന്ത്രങ്ങൾ ഉപഭോക്താക്കളെ സ്വാധീനിക്കാം.
/indian-express-malayalam/media/media_files/2025/05/23/idavam-month-makam-ga-05-341955.jpg)
പൂരം: സുഹൃൽ ബന്ധങ്ങൾ വിപുലമായേക്കാം. കുടുംബത്തിൽ ഒട്ടൊക്കെ സമാധാനം ഉണ്ടാവുന്നതാണ്. എന്നാലും ജീവിത പങ്കാളിയോട് വിയോജിക്കേണ്ട സന്ദർഭങ്ങൾ കൂടും. ചെറുപ്പക്കാരുടെ വിവാഹ കാര്യത്തിൽ ആലോചനകൾ ഊർജ്ജിതമാവും. പുതിയ വാഹനമോ മുന്തിയ ഇലക്ട്രോണിക് ഉല്പന്നങ്ങളോ വാങ്ങാൻ സാധ്യതയുണ്ട്. ആരോഗ്യകാര്യത്തിൽ കരുതൽ വേണം.
/indian-express-malayalam/media/media_files/2025/05/23/idavam-month-makam-ga-03-365528.jpg)
ഉത്രം: ചിങ്ങക്കൂറുകാർക്ക് തൊഴിൽപരമായി മെച്ചപ്പെട്ട ഫലം ഉണ്ടാവും. കരാർപണികളിൽ ഏർപ്പെട്ടവർക്കും ദിവസവേതനക്കാർക്കും തുടർച്ചയായി പണിയുണ്ടാവും. സ്വകാര്യ സ്ഥാപനത്തിലെ ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റത്തിന് സാഹചര്യം അനുകൂലമാണ്. സാമ്പത്തിക സ്രോതസ്സുകൾ തടസ്സപ്പെട്ടില്ല. ഏഴിലേക്ക് രാഹുവും ജന്മത്തിൽ കേതുവും വരികയാൽ സ്വകാര്യജീവിതത്തിൽ തടസ്സങ്ങളുണ്ടാവും.
/indian-express-malayalam/media/media_files/2025/05/23/idavam-month-makam-ga-01-911991.jpg)
ഉത്രം: കേതു ഉത്രം നക്ഷത്രത്തിൽ തുടരുന്നത് ദേഹക്ലേശത്തിന് വഴിയൊരുക്കും. കന്നിക്കൂറുകാർക്ക് പ്രയത്നത്തിനനുസരിച്ചുള്ള പ്രതിഫലമോ അംഗീകാരമോ കിട്ടുകയില്ല. സ്ഥലം മാറ്റത്തിനുള്ള അപേക്ഷ പരിഗണിക്കാൻ വൈകും. ഏഴിലെ ശനിയാൽ കൂട്ടുകച്ചവടം ഉന്മേഷരഹിതമാവും. രാഹുകേതുക്കളുടെ മാറ്റവും ചൊവ്വയുടെ സ്ഥിതിയും സാമ്പത്തികമായി ഗുണം ചെയ്യും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us