/indian-express-malayalam/media/media_files/2025/05/31/june-month-ashwathy-ga-05-646824.jpg)
അശ്വതി: ശുക്രൻ ഏറെക്കുറെ മാസം മുഴുവൻ ജന്മരാശിയിൽ സഞ്ചരിക്കുന്നത് ജീവിതാസക്തിക്കും ഭൗതികമായ നേട്ടങ്ങൾക്കും കാരണമാകുന്നതാണ്. ശനിയും വ്യാഴവും അനിഷ്ടത്തിൽ തുടരുകയാൽ സാമ്പത്തിക കാര്യങ്ങളിൽ, പ്രത്യേകിച്ചും ചെലവിനങ്ങളിൽ ശ്രദ്ധയുണ്ടാവണം. കടബാധ്യത വരാം. അക്കാര്യത്തിലും കരുതൽ ആവശ്യം. കുടുംബത്തിലെ വൃദ്ധജനങ്ങളുടെ ആരോഗ്യ പരിരക്ഷ നിസ്സാരമാക്കരുത്.
/indian-express-malayalam/media/media_files/2025/05/31/june-month-ashwathy-fi-625667.jpg)
അശ്വതി: ശനി സൃഷ്ടിക്കുന്ന പ്രശ്നങ്ങളെ രാഹുവിൻ്റെ അനുകൂലതയാൽ ഒട്ടൊക്കെ പ്രതിരോധിക്കാൻ സാധിക്കുന്നതാണ്. യാത്രകൾ കുറയ്ക്കുക ഉത്തമം. ജൂൺ 14 ന് ശേഷം ജോലിയിൽ മെച്ചവും സ്വാസ്ഥ്യവും പ്രതീക്ഷിക്കാം. പഠനത്തിലും മുന്നേറാനാവും. ജൂൺ 7 ന് ശേഷം പഞ്ചമഭാവത്തിൽ കുജ - കേതു യോഗം വരുന്നതിനാൽ അനാവശ്യമായ ആലോചനകൾക്കും മക്കളുടെ കാര്യത്തിൽ മനക്ലേശത്തിനും ഇടയുണ്ട്.
/indian-express-malayalam/media/media_files/2025/05/31/june-month-ashwathy-ga-06-155257.jpg)
ഭരണി: കുറച്ചധികം സമാശ്വാസങ്ങളും കുറച്ചു സമ്മർദ്ദങ്ങളും ഉണ്ടാവും. വ്യാഴം മൂന്നിലാകയാൽ തീരുമാനിച്ച കാര്യങ്ങൾ നന്നായി നിർവഹിക്കാൻ കഴിഞ്ഞേക്കില്ല. പന്ത്രണ്ടിലെ ശനി പലപ്പോഴും ആലസ്യത്തിനും കർമ്മഭംഗത്തിനും കാരണമാകുന്നതാണ്. ചെലവ് കൂടാനിടയുണ്ട്. അഞ്ചാം ഭാവത്തിലെ കുജ - കേതു യോഗം വേണ്ടാത്ത കാര്യങ്ങൾക്ക് പിടിവാശി കൂട്ടും. ഭാവന കാടുകയറാം.
/indian-express-malayalam/media/media_files/2025/05/31/june-month-ashwathy-ga-04-677348.jpg)
ഭരണി: ദൈവികകാര്യങ്ങൾക്ക് തടസ്സം വരാനും സാധ്യതയുണ്ട്. മാസപ്പകുതിക്കുശേഷം ചെയ്യുന്ന തൊഴിലിൽ അഭിവ്യദ്ധി വരാം. തൊഴിലില്ലാത്തവർക്ക് പുതിയ അവസരങ്ങൾ ലഭിക്കാനുമിടയുണ്ട്. രാഹുവിൻ്റെ സ്ഥിതിയാൽ രഹസ്യ വരുമാനം വന്നെത്തും. ശുക്രൻ ജന്മരാശിയിൽ സഞ്ചരിക്കുന്നത് പ്രണയപുഷ്ടി, ദാമ്പത്യസൗഖ്യം, ഭോഗസിദ്ധി ഇവയ്ക്ക് കാരണമാകുന്നതാണ്. ജീവിതത്തോടു തോന്നിയ അനിഷ്ടം, ഇഷ്ടമായി മാറാം.
/indian-express-malayalam/media/media_files/2025/05/31/june-month-ashwathy-ga-01-562239.jpg)
കാർത്തിക: പരിഭവങ്ങളും പരാതികളും ഉണ്ടാവും. വേണ്ടപ്പെട്ട ചിലരുടെ അവഗണന മനസ്സിനെ നീറ്റിക്കൊണ്ടിരിക്കും. എങ്കിലും ജീവിതത്തിൻ്റെ താളവും ഒഴുക്കും അഭംഗുരമായി തുടരുകതന്നെ ചെയ്യും. കൂടിയാലോചനകളിൽ വ്യത്യസ്തമായ നിലപാടുകൾ സ്വീകരിക്കേണ്ടി വരാം. വാക്കുകൾ പരുക്കനാവാതിരിക്കാൻ പരമാവധി ശ്രമിക്കുന്നതാണ്. മേടക്കൂറുകാർക്ക് രാഹുവും, ഇടവക്കൂറുകാർക്ക് ശനിയും ഹിതകാരികളാണ്.
/indian-express-malayalam/media/media_files/2025/05/31/june-month-ashwathy-ga-02-829343.jpg)
കാർത്തിക: കീറാമുട്ടിയായിട്ടുള്ള പ്രശ്നങ്ങൾക്ക് സ്വയം പരിഹാരം തെളിഞ്ഞേക്കും. സ്വാശ്രയ വ്യാപാരത്തിൽ നിന്നും മോശമല്ലാത്ത വരുമാനം ഉണ്ടാവുന്നതാണ്. മേലധികാരികളുടെ അപ്രീതി ഉദ്യോഗസ്ഥരെ വിഷമിപ്പിക്കാം. വീട്ടമ്മമാർക്ക് നവീന ഗൃഹോപകരണങ്ങൾ ലഭിക്കാം. അതിഥികളുടെ പ്രശംസാവചനങ്ങൾ കേൾക്കുന്നതാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us