/indian-express-malayalam/media/media_files/2025/05/30/idavam-month-revathy-ga-01-689783.jpg)
പൂരൂരുട്ടാതി: രാഹു പൂരൂരുട്ടാതി നാലാംപാദത്തിൽ നിന്നും ഇടവം 4ന് പൂരൂരുട്ടാതി മൂന്നാം പാദത്തിലേക്ക് പ്രവേശിക്കും. മീനക്കൂറായാലും കുംഭക്കൂറായാലും രാഹു പൂരൂരുട്ടാതിയിൽ തന്നെയാണ്. അതിനാൽ ആലസ്യം, മാനസിക പിരിമുറുക്കം, പിൻവാങ്ങൽ/പിൻവലിയൽ എന്നിവ സഹജമാവും. ദുശ്ശാഠ്യം ഏറുന്നതാണ്. പ്രതീക്ഷിച്ച നേട്ടങ്ങൾ വൈകും. ശനിയുടെ പ്രതികൂലതയും ഉള്ളതിനാൽ ലക്ഷ്യപ്രാപ്തി എളുപ്പമായേക്കില്ല.
/indian-express-malayalam/media/media_files/2025/05/30/idavam-month-revathy-ga-02-303747.jpg)
പൂരൂരുട്ടാതി: കുംഭക്കൂറുകാർക്ക് വ്യാഴത്തിൻ്റെ അഞ്ചിലെ സ്ഥിതി കുറച്ചൊക്കെ അനുകൂലമാണ്. ഉചിതമായ തീരുമാനങ്ങൾ കൈക്കൊള്ളാൻ സാധിച്ചേക്കും. മീനക്കൂറുകാർക്ക് ആദിത്യൻ സഹായ ഭാവത്തിലാകയാൽ സർക്കാർ സഹായം, രാഷ്ട്രീയ പിന്തുണ, സഹപ്രവർത്തകരുടെ സഹകരണം ഇവയുണ്ടാവും. ചൊവ്വ കുംഭക്കൂറുകാരുടെ എതിർ ശക്തികളെ പ്രതിരോധിക്കുന്നതാണ്.
/indian-express-malayalam/media/media_files/2025/05/30/idavam-month-revathy-ga-03-966550.jpg)
ഉത്രട്ടാതി: ജന്മത്തിൽ - ജന്മരാശിയിലും ജന്മനക്ഷത്രത്തിലും - ശനി സഞ്ചരിക്കുന്ന കാലമാണ്. എത്ര ചടുലമായ നീക്കങ്ങളും പതുക്കെയാവും. പലകാര്യങ്ങളും സമയബന്ധിതമായി പൂർത്തിയാക്കാൻ സാധിച്ചേക്കില്ല. ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നില്ലെന്ന് കുടുംബത്തിൽ നിന്നും തന്നെ പരിഭവങ്ങൾ ഉയരാനിടയുണ്ട്. രാഹു ജന്മരാശിയിൽ നിന്നും പന്ത്രണ്ടിലേക്ക് മാറിയതും കേതു ആറാം ഭാവത്തിലായതും ആശ്വാസകരമാണ്.
/indian-express-malayalam/media/media_files/2025/05/30/idavam-month-revathy-ga-04-693938.jpg)
ഉത്രട്ടാതി: വ്യാഴത്തിൻ്റെ നാലിലെ സഞ്ചാരം സമ്മിശ്രമാണ്. തൊഴിൽ ഭാവത്തെ നോക്കുകയാൽ കർമ്മരംഗം മ്ളാനമാവില്ലെന്ന് ഊഹിക്കാം. ആദിത്യൻ മൂന്നാം ഭാവത്തിൽ സഞ്ചരിക്കുകയാൽ ഈ മാസത്തിൽ തടസ്സപ്പെട്ട പല കാര്യങ്ങളും പ്രവർത്തന സജ്ജമാക്കാൻ സാധിക്കും. ചൊവ്വ അഞ്ചാം ഭാവത്തിലാകയാൽ മക്കളുടെ കാര്യത്തിൽ ശ്രദ്ധ പുലർത്തണം.
/indian-express-malayalam/media/media_files/2025/05/30/idavam-month-revathy-ga-05-787359.jpg)
രേവതി: ജന്മശനിയും പന്ത്രണ്ടിലെ രാഹുവും വിപരീത ഫലങ്ങളും കാര്യതടസ്സവും കർമ്മ പരാങ്മുഖത്വവും നൽകുന്നതാണ്. പരിശ്രമങ്ങൾ പകുതിയിൽ ഉപേക്ഷിക്കപ്പെടാം. സന്ദിഗ്ദ്ധത തുടരപ്പെടുന്നതാണ്. വിഷാദത്തിൻ്റെ ചില്ലകളിലേക്ക് മനസ്സ് പെട്ടെന്ന് ചേക്കേറും. മൂന്നാം ഭാവത്തിലെ ആദിത്യൻ, ആറിലെ കേതു, ബുധശുക്രന്മാർ ഇവർ ജീവിതത്തെ സന്തുലിതമാക്കും. പ്രസന്നഭാവങ്ങൾ സമ്മാനിക്കും.
/indian-express-malayalam/media/media_files/2025/05/30/idavam-month-revathy-ga-06-163738.jpg)
രേവതി: നാലാം ഭാവത്തിലെ വ്യാഴം ദോഷശക്തിയല്ല. ഗാർഹികാന്തരീക്ഷം മുന്നത്തെക്കാളും മെച്ചപ്പെടുന്നതാണ്. അഞ്ചിലെ ചൊവ്വ നിർബന്ധശീലം കാട്ടുവാൻ പ്രേരിപ്പിക്കും. മക്കളുമായി വെറുതെ പിണങ്ങാം. മക്കളുടെ കാര്യമോർത്ത് ക്ലേശിക്കാനും സാധ്യതയുണ്ട്. കച്ചവടത്തിൽ കൂടുതൽ ധനം മുടക്കുന്നതിന് ഇപ്പോൾ ഗ്രഹാനുകൂല്യം ഇല്ല. പ്രണയികൾക്ക് / ദമ്പതികൾക്ക് ശൈഥില്യത്തിനുശേഷം ഒത്തിണങ്ങാൻ സന്ദർഭം സംജാതമാകുന്നതാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us