/indian-express-malayalam/media/media_files/2025/05/25/idavam-month-atham-ga-01-114796.jpg)
അത്തം: സമ്മിശ്രമായ അനുഭവങ്ങൾ ഇടവമാസത്തിൽ പ്രതീക്ഷിക്കാം. തൊഴിൽ രംഗത്ത് വലിയ ഉന്മേഷം ഉണ്ടായേക്കില്ല. പുതിയ പദ്ധതികൾ സാക്ഷാൽക്കരിക്കാൻ ക്ലേശിക്കുന്നതാണ്. വായ്പയ്ക്കുള്ള അപേക്ഷ അനുവദിക്കപ്പെടില്ല. ഉപരിവിദ്യാഭ്യാസത്തിന് ആഗ്രഹിച്ച കോഴ്സിൽ പ്രവേശനം സാധ്യമായേക്കും. അന്യസംസ്ഥാനത്തോ പുറം നാട്ടിലോ പഠനം തുടരാനാവും.
/indian-express-malayalam/media/media_files/2025/05/25/idavam-month-atham-ga-02-812731.jpg)
അത്തം: ഏഴാം ഭാവത്തിലെ കണ്ടകശനിയാൽ പ്രണയികൾക്ക് തടസ്സങ്ങളെ നേരിടേണ്ടിവരുന്നതാണ്. ദാമ്പത്യത്തിലും സുഖം കുറയാനിടയുണ്ട്. പിണക്കങ്ങൾ ആവർത്തിക്കാം. രാഹു, ചൊവ്വ എന്നീ ഗ്രഹങ്ങൾ അനുകൂല ഫലങ്ങളേകും. ആരോഗ്യം മെച്ചപ്പെടുന്നതാണ്. ശത്രുശല്യത്തെ ചെറുക്കാൻ കഴിഞേക്കും. വസ്തുവിൽ നിന്നും ആദായമുണ്ടാവും. കേതു ജന്മരാശിയിൽ നിന്നും മാറിയതിനാൽ മനസ്സിന് ആശ്വാസം ഭവിക്കുന്നതാണ്.
/indian-express-malayalam/media/media_files/2025/05/25/idavam-month-atham-ga-fi-743808.jpg)
ചിത്തിര: തുലാക്കൂറുകാർക്ക് ആദിത്യൻ അഷ്ടമത്തിലാകയാൽ ഉദ്യോഗത്തിൽ തരംതാഴ്ത്തൽ ഉണ്ടാവും. സഹപ്രവർത്തകരുടെ സഹകരണം കുറയുന്നതാണ്. വ്യാഴം ഒമ്പതിൽ സഞ്ചരിച്ചു തുടങ്ങുന്നതിനാൽ മനസ്സിൽ നല്ലകാര്യങ്ങൾ നിറയും. ഭാവിയെക്കുറിച്ച് പലതും സ്വപ്നം കാണും. കേതു പതിനൊന്നിലേക്ക് മാറുന്നതിനാൽ രഹസ്യധനം ലഭിക്കാം. രാഹുവിൻ്റെ പഞ്ചമസ്ഥിതി ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കുന്നതാണ്.
/indian-express-malayalam/media/media_files/2025/05/25/idavam-month-atham-ga-03-422313.jpg)
ചിത്തിര: കന്നിക്കൂറുകാർക്ക് സമ്മിശ്ര ഫലങ്ങളാണ് അനുഭവത്തിൽ വരിക. രാഹു ആറാമെടത്തിൽ മാറുന്നതും കേതു ജന്മത്തിൽ നിന്നും നീങ്ങുന്നതും നേട്ടങ്ങൾ ഉണ്ടാക്കുന്നതാണ്. ശത്രുഭയമുണ്ടാവില്ല. കടക്കെണിയിൽ ആശ്വാസമുണ്ടാവും. രോഗഗ്രസ്തർക്ക് പുതിയ ചികിൽസ ഫലവത്താകും. ഏഴിലെ ശനി ദാമ്പത്യക്ലേശങ്ങൾക്ക് കാരണമാകുന്നതാണ്.
/indian-express-malayalam/media/media_files/2025/05/25/idavam-month-atham-ga-05-403184.jpg)
ചോതി: വ്യാഴം ഒമ്പതിൽ സഞ്ചരിച്ചു തുടങ്ങിയതിനാൽ ചോതി നാളുകാർക്ക് ഭാഗ്യവഴികൾ തുറക്കപ്പെടുന്നതാണ്. കഴിവുകൾ പ്രയോജനപ്പെടുത്തും. സ്ഥാനബഹുമാനങ്ങൾ തേടിവരുന്നതാണ്. ആദിത്യൻ അഷ്ടമത്തിൽ സഞ്ചരിക്കുന്നത് ജോലിയിൽ ചില തടസ്സങ്ങൾ സൃഷ്ടിക്കാം. പുനർ ശ്രമങ്ങൾ വേണ്ടിവന്നേക്കും. പിതാവിൻ്റെ ആരോഗ്യകാര്യത്തിൽ ശ്രദ്ധയുണ്ടാവണം. ശനിയുടെ അനുകൂലസ്ഥിതിയാൽ ശത്രുവിജയം സാധ്യമാകും.
/indian-express-malayalam/media/media_files/2025/05/25/idavam-month-atham-ga-04-545189.jpg)
ചോതി: രോഗബാധിതർക്ക് ചികിൽസ ഫലം ചെയ്യും. ദീർഘകാലാടിസ്ഥാനത്തിൽ പ്രയോജനം ചെയ്യുന്ന കാര്യങ്ങൾ ആവിഷ്കരിക്കാൻ സാധിച്ചേക്കും. പുതുസംരംഭങ്ങൾ ആദായം നൽകിത്തുടങ്ങുന്നതാണ്. രാഹുമാറ്റം അനാവശ്യമായ ശാഠ്യം, മക്കളുടെ കാര്യത്തിൽ ചില മനപ്രയാസങ്ങൾ എന്നിവ സൃഷ്ടിക്കാം. കേതു പതിനൊന്നിൽ സഞ്ചരിക്കുന്നത് പരോക്ഷ ധനാഭത്തിനും വഴിയൊരുക്കുന്നതാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us