scorecardresearch

Weekly Horoscope Sep 14-Sep 20: വാരഫലം, അശ്വതി മുതൽ ആയില്യംവരെ

Weekly Horoscope, September 14-September 20: സെപ്റ്റംബർ 14 ഞായർ മുതൽ സെപ്റ്റംബർ 20 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, അശ്വതി മുതൽ ആയില്യംവരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

Weekly Horoscope, September 14-September 20: സെപ്റ്റംബർ 14 ഞായർ മുതൽ സെപ്റ്റംബർ 20 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, അശ്വതി മുതൽ ആയില്യംവരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
New Update
Horoscope

Weekly Horoscope, September 14-September 20

ആദിത്യൻ ചിങ്ങം - കന്നി രാശികളിലൂടെ സഞ്ചരിക്കുന്നു. ഉത്രം ഞാറ്റുവേലയാണ്. ചന്ദ്രൻ കൃഷ്ണപക്ഷത്തിൽ രോഹിണി മുതൽ മകം-പൂരം വരെയുള്ള നക്ഷത്രങ്ങളിലൂടെ കടന്നുപോകുന്നു.

Advertisment

ചൊവ്വ തുലാം രാശിയിൽ ചിത്തിര നക്ഷത്രത്തിലാണ്. ബുധൻ സെപ്തംബർ 15 ന് രാത്രി ഉച്ചരാശിയായ കന്നിയിൽ പ്രവേശിക്കും. എന്നാൽ ബുധമൗഢ്യം തുടരുകയാണ്. ഉത്രം നക്ഷത്രത്തിലാണ് ബുധൻ.

ശുക്രൻ 14 ന് ചിങ്ങം രാശിയിലേക്ക് സംക്രമിക്കുന്നു. മകം നക്ഷത്രത്തിലാണ് ശുക്ര സഞ്ചാരം. വ്യാഴം മിഥുനം രാശിയിൽ പുണർതത്തിലാണ്. ശനി മീനം രാശിയിൽ ഉത്രട്ടാതിയിൽ വക്രഗതി തുടരുന്നു. രാഹുവും കേതുവും യഥാക്രമം കുംഭം, ചിങ്ങം രാശികളിലുണ്ട്.

ഈ ഗ്രഹനിലയെ അവലംബിച്ച് അശ്വതി മുതൽ ആയില്യം വരെയുള്ള ഒന്‍പത് നക്ഷത്രങ്ങളിൽ ജനിച്ചവരുടെ സമ്പൂർണ്ണ വാരഫലം ഇവിടെ അപഗ്രഥിക്കുന്നു.

Advertisment

Also Read: ഓഗസ്റ്റ് മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ

അശ്വതി

ആത്മവിചിന്തനത്തിന് മുതിരുന്നതാണ്. സ്വന്തം ശരിതെറ്റുകളെ കൃത്യതയോടെ വിലയിരുത്തുവാനുള്ള പരിപാകം നേടും. പുത്തൻ പ്രവർത്തനോർജം കൈവരിക്കും..  ചുമതലകൾ പകരക്കാരെ ഏല്പിക്കുന്നശൈലി നിർത്തുന്നത് അഭികാമ്യമാണ്. കാര്യാലോചനകളിൽ ശോഭിക്കും. സഹായ സ്ഥാനാധിപനായ ബുധൻ ഉച്ചത്തിൽ സഞ്ചരിക്കുകയാൽ ഉന്നതരുടെ സഹായസഹകരണം കൈവരുന്നതാണ്. ഗവേഷകർക്ക് ഗവേഷണ പൂർത്തീകരണം സാദ്ധ്യമാവും. ബിസിനസ്സുകാർക്ക് ലാഭം കൂടുന്നതാണ്. ഏഴാം ഭാവത്തിൽ സഞ്ചരിക്കുന്ന ചൊവ്വ പ്രണയം/ ദാമ്പത്യം എന്നിവയിൽ തടസ്സം, തൃപ്തിക്കുറവ് എന്നിവ സൃഷ്ടിക്കുന്നതാണ്.

Also Read: ചൊവ്വ തുലാം രാശിയിൽ, അശ്വതി മുതൽ രേവതി വരെ

ഭരണി

ആറിലെ ബുധാദിത്യയോഗം അനുകൂലഫലങ്ങൾ സൃഷ്ടിക്കും. അവസരോചിതമായ തീരുമാനങ്ങൾ കൈക്കൊള്ളുവാൻ സാധിക്കുന്നതാണ്. ആശയവിനിമയം കൃത്യമായിരിക്കും. സർക്കാരുമായി ബന്ധപ്പെട്ട് കാര്യസാദ്ധ്യം പ്രതീക്ഷിക്കാം. വിദ്യാർത്ഥികൾക്ക് പഠനത്തിൽ ഏകാഗ്രതയുണ്ടാവും.  കലാകാരന്മാർക്ക് അവസരങ്ങൾ സംജാതമാകുന്നതാണ്. ഏഴാം ഭാവത്തിൽ സഞ്ചരിക്കുന്ന ചൊവ്വ ദാമ്പത്യത്തിൽ  അനൈക്യങ്ങൾ ഉയർത്താം. വഴിയാത്രയാൽ ക്ലേശിക്കാനിടയുണ്ട്. പൊതുവേ ചെലവേറുന്ന കാലമാണ്. വാരാദ്യ ദിവസങ്ങൾക്ക് കൂടുതൽ മേന്മയുണ്ടാവും.

കാർത്തിക

അനുകൂല സാഹചര്യങ്ങളുണ്ട്. അതുൾക്കൊണ്ട് പ്രവർത്തിക്കാൻ മനസ്സിന് സന്നദ്ധതയുണ്ടാവണം എന്നുമാത്രം. ഗൃഹാന്തരീക്ഷം കുറച്ചൊക്കെ മെച്ചപ്പെടുന്നതാണ്. പുതുകാര്യങ്ങളിൽ അഭ്യുദയം ഉണ്ടായിത്തുടങ്ങും. സഹപ്രവർത്തകരുടെ നിർലോഭമായ പിന്തുണ കൈവരുന്നതാണ്. ബുധൻ്റെ ബലം വാഗ്മിത്വം പ്രദർശിപ്പിക്കാൻ അവസരമൊരുക്കും. കരാർ ജോലികളിൽ അദ്ധ്വാനം കൂടിയേക്കും. രോഗികൾക്ക് ആശ്വാസമനുഭവപ്പെടുന്നതാണ്. സന്താനങ്ങളുടെ കാര്യത്തിൽ നേരിയ ഉൽക്കണ്ഠക്ക് സാധ്യതയുണ്ട്. ഇടവക്കൂറുകാർ ശത്രുവിജയം നേടുന്നതാണ്.

Also Read: സമ്പൂർണ വർഷഫലം; അശ്വതി മുതൽ രേവതി വരെ

രോഹിണി

കർമ്മമേഖലയിൽ പുരോഗതിയുണ്ടാവും. അവസരോചിതമായി തീരുമാനങ്ങൾ കൈക്കൊള്ളാൻ സാധിക്കുന്നതാണ്. ആരംഭിച്ച കാര്യങ്ങൾ വേഗത കൈവരിക്കും. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർക്ക് അദ്ധ്വാനമേറുന്നതാണ്. ഗൃഹം/ വാഹനം മോടിപിടിപ്പിച്ചേക്കും.  ആറാം ഭാവത്തിൽ ചൊവ്വ സഞ്ചരിക്കുന്നതിനാൽ എതിർപ്പുകളെ അവഗണിക്കാനാവും. സംഘടനാരംഗത്ത് ശോഭിക്കും. നിലപാടുകൾ സഹപ്രവർത്തകരെക്കൊണ്ട് അംഗീകരിപ്പിക്കാൻ കഴിയുന്നതാണ്. കുടുംബത്തിനൊപ്പം ഔട്ടിംഗിന് സമയം കിട്ടും. ലൗകികസുഖം കുറയില്ല. ചൊവ്വ, ബുധൻ ദിവസങ്ങൾ അത്ര ഗുണകരമാവില്ല.

മകയിരം

ബലദുർബലതകൾ സമം നിൽക്കുന്ന വാരമാണ്. മുൻപ് ശ്രമിച്ച് പരാജയപ്പെട്ടവ അല്പമായ അധ്വാനത്താൽ വിജയിപ്പിക്കും. ബന്ധുസന്ദർശനം, സുഹൃൽസമാഗമം എന്നിവ സന്തോഷമേകും. നൈപുണ്യ പ്രദർശനത്തിന് അവസരം കൈവരുന്നതാണ്. കൂട്ടുവ്യാപാരത്തിൽ അലോസരങ്ങളുയരും. പാരമ്പര്യ തൊഴിലിനോടുള്ള വൈമുഖ്യം മാറിയേക്കും. ഉപാസനാദികൾ  തടസ്സപ്പെടാനുള്ള സാധ്യതയുണ്ട്. ഭൂമിയിൽ നിന്നും പ്രതീക്ഷിച്ച ആദായം ഉണ്ടായേക്കില്ല. ജീവിതപങ്കാളിയുടെ ഓൺലൈൻ വ്യാപാരത്തിൽ പുരോഗതി ദൃശ്യമാകും.

തിരുവാതിര

ജന്മരാശിയുടെ അധിപനായ ബുധൻ ഉച്ചനായി നാലാംഭാവത്തിൽ  സഞ്ചരിക്കുന്നു. വാഹനയോഗമുണ്ട്. ഗൃഹത്തിൽ സൗഖ്യവും മനസ്സമാധാനവും പുലരും. ആത്മവിശ്വാസത്തോടെ പ്രവർത്തന മേഖലയിൽ വ്യാപരിക്കും.  കിട്ടേണ്ട ധനം പിരിഞ്ഞുകിട്ടിയേക്കും. നിക്ഷേപങ്ങളിൽ നിന്നും ഉയർന്ന ആദായം ലഭിക്കുന്നതാണ്. സഹപ്രവർത്തകരെ ഒരുമിപ്പിക്കാനാവും. ബന്ധുകലഹത്തിൽ മധ്യസ്ഥ ശ്രമങ്ങൾ വിജയകിരീടം ചൂടുന്നതായിരിക്കും. സാങ്കേതികവിദ്യകൾ പഠിക്കാൻ അവസരം കണ്ടെത്തുന്നതാണ്. വാരാദ്യദിവസങ്ങളിൽ അലച്ചിൽ വരാം.

Also Read: ശുക്രൻ കർക്കടകം, ചിങ്ങം രാശികളിലേക്ക്; അശ്വതി മുതൽ രേവതി വരെ

പുണർതം

ഭാവിസംബന്ധിച്ച  പ്രധാനപ്പെട്ട തീരുമാനങ്ങൾ കൈക്കൊള്ളുവാനാവും. പരാശ്രയത്വം കുറയുന്നതാണ്. തൊഴിൽ രംഗത്ത് പുഷ്ടിയുണ്ടാവും. ഗൃഹനിർമ്മാണത്തിലെ തടസ്സങ്ങൾ നീങ്ങും. അയൽതർക്കങ്ങളിൽ രമ്യമായ പരിഹാരം ഉണ്ടാവാനാണ് സാധ്യത. മംഗളകർമ്മങ്ങളിൽ പങ്കെടുക്കാനും സുഹൃത്തുക്കളെ കാണാനും ഉല്ലസിക്കാനും അവസരം ലഭിക്കുന്നതാണ്. മുടങ്ങിക്കിടന്ന കോഴ്സിന് വീണ്ടും ചേരാനിടയുണ്ട്. മകൻ്റെ കാര്യത്തിൽ  ഉൽക്കണ്ഠ തുടർന്നേക്കും. ഞായർ, ചൊവ്വ, വെള്ളി ദിവസങ്ങൾക്ക് മേന്മ കുറയുന്നതാണ്.

പൂയം

ഉന്മേഷത്തോടെ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതാണ്. കണക്കുകൂട്ടിയതുപൊലെ കാര്യങ്ങൾ ഭവിക്കും.  മേലുദ്യോഗസ്ഥരുടെ പ്രീതിയുണ്ടാവും. എഗ്രിമെൻ്റുകളിൽ ഏർപ്പെടുമ്പോൾ വ്യവസ്ഥകൾ വായിച്ചറിയേണ്ടതുണ്ട്. പുതിയ കാര്യങ്ങൾ ആരംഭിക്കാൻ കൂടിയാലോചനകൾ നടത്തും. വിവാദങ്ങളിൽ മൗനം ഭൂഷണമാണെന്ന് ഓർമ്മിക്കുക. മക്കളുടെ കാര്യത്തിൽ കുറച്ചൊക്കെ സമാധാനമുണ്ടാവും. പൂർവ്വിക സ്വത്തിൽ നിന്നും ആദായം വരുന്നതാണ്. കുടുംബത്തിൻ്റെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് പ്രവർത്തിക്കും. ആവശ്യത്തിന് വിശ്രമം കിട്ടിയേക്കില്ല.

ആയില്യം

ഒപ്പമുള്ളവർ വൈമുഖ്യം പ്രകടിപ്പിച്ച ദൗത്യങ്ങൾ സധൈര്യം ഏറ്റെടുക്കും. സ്വയംതൊഴിൽ ചെയ്യുന്നവർക്ക് അദ്ധ്വാനം കൂടുന്നതാണ്. പ്രശ്നങ്ങൾക്ക് അവസരോചിത ബുദ്ധികൊണ്ട് പരിഹാരം നിർദ്ദേശിക്കുവാനാവും. പ്രതീക്ഷിച്ച സാമ്പത്തിക സഹായം കിട്ടുകയാൽ 
ചില ബാധ്യതകൾ തീർക്കാൻ കഴിയുന്നതാണ്. ഗൃഹനവീകരണം പിന്നീടത്തേക്ക് മാറ്റിവെച്ചേക്കും. നക്ഷത്രാധിപനായ ബുധന് ഉച്ചസ്ഥിതിവരികയാൽ സമൂഹത്തിൽ / ബന്ധുക്കളുടെയിടയിൽ സ്വീകാര്യതയുയരും. ജോലിതേടുന്നവർക്ക് ശുഭസൂചനകൾ കിട്ടുന്നതാണ്. സാഹിത്യകാരന്മാരുടെ രചനകൾ കൂടുതൽ വിറ്റഴിക്കപ്പെടും

Read More: നിങ്ങളുടെ ജീവിതപങ്കാളി എങ്ങനെയുള്ള ആളാവും?

Astrology Horoscope weekly horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: