scorecardresearch

Weekly Horoscope Nov 02-Nov 08: വാരഫലം, അശ്വതി മുതൽ ആയില്യംവരെ

നവംബർ 02 ഞായർ മുതൽ നവംബർ 08 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, അശ്വതി മുതൽ ആയില്യം വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

നവംബർ 02 ഞായർ മുതൽ നവംബർ 08 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, അശ്വതി മുതൽ ആയില്യം വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
New Update
Horoscope

Weekly Horoscope, November 02 -November 08

Astrology: ആദിത്യൻ തുലാം രാശിയിൽ ചോതി- വിശാഖം ഞാറ്റുവേലകളിലായി സഞ്ചരിക്കുന്നു. ചന്ദ്രൻ വെളുത്ത പക്ഷത്തിലാണ് വാരാദ്യം. ബുധനാഴ്ച പൗർണമി ഭവിക്കുന്നു. 

Advertisment

വ്യാഴാഴ്ച മുതൽ കറുത്തപക്ഷം ആരംഭിക്കുകയാണ്. ചൊവ്വയും ബുധനും വൃശ്ചികം രാശിയിൽ തുടരുന്നു. നവംബർ 5 മുതൽ ചൊവ്വയ്ക്ക് മൗഢ്യം സംഭവിക്കുകയാണ്. നവംബർ 2 ന് ഞായറാഴ്ച നീചം കഴിഞ്ഞ് ശുക്രൻ സ്വക്ഷേത്രമായ തുലാം രാശിയിലേക്ക് സംക്രമിക്കുകയാണ്. 

ശനിയുടെ മീനം രാശിയിലെ വക്രഗതി തുടരുന്നു. വ്യാഴം കർക്കടകം രാശിയിൽ അതിചാരത്തിലാണ്. രാഹുവും കേതുവും യഥാക്രമം കുംഭം, ചിങ്ങം രാശികളിൽ തുടരുന്നു. 

ഈ ഗ്രഹനിലയെ അവലംബിച്ച് അശ്വതി മുതൽ ആയില്യം വരെയുള്ള നാളുകളിൽ ജനിച്ചവരുടെ സമ്പൂർണ്ണ വാരഫലം ഇവിടെ അവതരിപ്പിക്കുന്നു.

Advertisment

Also Read: ബുധകുജയോഗം തുടരുമ്പോൾ ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ

അശ്വതി

ഗുണാനുഭവങ്ങൾ ഉണ്ടാവുമെങ്കിലും അവ തടസ്സപ്പെടാനിടയുണ്ട്. കൂടിയാലോചനകളിൽ സ്വന്തം പ്രവർത്തനങ്ങൾ ന്യായീകരിക്കാൻ വിഷമിച്ചേക്കും. മിഥ്യാധാരണകൾ ഉണ്ടാവാം. സഹപ്രവർത്തകരുടെ 'മെല്ലപ്പോക്ക്' ഖേദിപ്പിക്കും. വിദ്യാർത്ഥികൾക്ക് ഏകാഗ്രത കുറയുന്നതാണ്.  ബിസിനസ്സിൽ കൂടുതൽ മുതൽമുടക്കേണ്ട സാഹചര്യം വന്നുചേരും. സ്ഥിര ജോലിക്കാർക്ക് ശമ്പളം മുതലായവയാൽ സാമ്പത്തിക കാര്യങ്ങൾ മെച്ചപ്പെടും. ഗൃഹസമാധാനം പ്രതീക്ഷിക്കാം. വാരാദ്യം അലച്ചിലിനും ചെലവിനും സാധ്യതയുണ്ട്.

ഭരണി

സ്വന്തം തീരുമാനത്തിലുറച്ച് നിൽക്കും. ജോലിഭാരം കൂടുന്നതാണ്. സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്നവർക്ക് പ്രതീക്ഷിച്ച സ്ഥാനോന്നതി ലഭക്കുന്നതാണ്. കൂടുതൽ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കേണ്ടി വരും. കലാപരമായ കഴിവുകൾ വളർത്തുന്നതിനാവശ്യമായ പഠനം ആരംഭിക്കാനാവും. ബന്ധുക്കളെ  സന്ദർശിക്കുന്നതാണ്. പ്രണയം പുഷ്കലമാവും. ചെറുയാത്രകൾ പ്രയോജനപ്പെടും. പാരിതോഷികങ്ങൾ ലഭിക്കുന്നതാണ്. അനാവശ്യമായ ആഢംബരങ്ങൾ ഒഴിവാക്കാൻ തയ്യാറാകും.

Also Read:നവംബർ മാസഫലം, അശ്വതി മുതൽ രേവതിവരെ

കാർത്തിക

സ്വാതന്ത്ര്യം പണയം വെക്കാൻ തയ്യാറാവില്ല. ജോലിസ്ഥലത്ത് ഒറ്റപ്പെടാം. രഹസ്യമായ കരുനീക്കങ്ങളിലൂടെ എതിരാളിയെ നിശബ്ദരാക്കും. ഇഷ്ടപ്പെട്ടവരുടെ പിന്തുണ എല്ലാ പ്രവർത്തനങ്ങൾക്കും തുണയാവും. വാഗ്ദാനങ്ങൾ പാലിക്കാൻ ക്ലേശിക്കുന്നതാണ്. ജോലി തേടുന്നവർക്ക് കാത്തിരിപ്പ് തുടരേണ്ടി വരുന്നതാണ്. ഭൂമിയിടപാടുകൾ സുതാര്യമായിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. കൂട്ടുകെട്ടുകൾ എത്ര കണ്ട് മാനസിക വളർച്ചക്ക് സഹായകമാവുന്നുണ്ടെന്ന് സ്വയം പരിശോധിക്കുന്നത് നന്നായിരിക്കും. കച്ചവടത്തിൽ നിന്നും ധനലാഭം മോശമാവില്ല.

Also Read: തുലാം മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ

രോഹിണി

പിടിവാശികൊണ്ട് ശത്രുക്കളെ നേടും. നിസ്സാരകാര്യങ്ങൾ നേടാൻ ഏറെ വിയർക്കുന്നതാണ്. ആലസ്യമുണ്ടാവും. ഏല്പിച്ച ദൗത്യം പൂർത്തിയാക്കാൻ അധികാരിയോട് കൂടുതൽ സമയം ചോദിക്കുന്നതാണ്. അന്യരുടെ കാര്യങ്ങൾക്ക് അധിക സമയം ചെലവഴിക്കുന്നതിനാൽ ഗൃഹസൗഖ്യം കുറയും. വാരാദ്യം ഉന്മേഷമുണ്ടാവും. സ്വന്തബന്ധുക്കൾക്കൊപ്പം നല്ലനേരം ചെലവഴിക്കാൻ കഴിയുന്നതാണ്. ബുധൻ, വ്യാഴം ദിവസങ്ങളിൽ അലച്ചിൽ, ദേഹക്ഷീണം ഇവ ഏർപ്പെടും. മറ്റു ദിവസങ്ങളിൽ സാമാന്യമായ കാര്യവിജയവും സ്വസ്ഥതയുമുണ്ടാവും.  അപ്രതീക്ഷിത സഹായങ്ങൾ ലഭിക്കാം.

മകയിരം
നിലവിലെ ഉദ്യോഗം ഉപേക്ഷിച്ച് മറ്റൊന്നിന് ശ്രമിക്കുന്നത് പിന്നീട് ഗുണകരമാവാം. ഇപ്പോൾ അബദ്ധമാവും. യുക്തിപൂർവ്വമായ സംസാരം ശ്രദ്ധിക്കപ്പെടും. കിട്ടേണ്ട ധനം ചോദിക്കാതെ തന്നെ കൈവരും. സഹപ്രവർത്തകരുടെ പിന്തുണ ഔദ്യോഗിക ജീവിതത്തിൽ തുണയേകും. ഉപരിപഠനത്തിന് ആവശ്യമായ പ്രാരംഭ കോഴ്സുകളിൽ ചേർന്നേക്കും. കരാർ ജോലികളിൽ കൃത്യനിഷ്ഠ  പുലർത്തും. ദാമ്പത്യത്തിൽ അനുരഞ്ജനം അനിവാര്യമാവും. വാരാദ്യം ധനപ്രാപ്തിക്ക് യോഗമുണ്ട്.  ആരോഗ്യകാര്യത്താൽ അല്പം കൂടി ശ്രദ്ധിക്കേണ്ടതുണ്ട്.

Also Read:നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

തിരുവാതിര

കഴിവിൻ്റെ പരമാവധി പ്രയത്നിക്കുന്നതിനാൽ പല നേട്ടങ്ങൾ കൈവരിക്കുന്നതാണ്. ആത്മസംതൃപ്തി തോന്നും. വിദേശത്ത് സ്ഥിരതാമസത്തിനുള്ള അനുമതി ലഭിച്ചേക്കാം. വ്യാപാരികൾക്ക് ഉപഭോക്താക്കളുടെ പ്രീതി നേടാനാവും. രാഷ്ട്രീയ പ്രവർത്തകർക്ക് ജനപിന്തുണ മനസ്സിലാക്കാൻ സന്ദർഭം വരുന്നതാണ്. പുതുസംരംഭങ്ങൾക്ക് സർക്കാർ അനുമതി കിട്ടും. കുടുംബാംഗങ്ങളുമായി പുറം യാത്രകൾ, പുറമേ നിന്നും ഭക്ഷണം, വിനോദം ഇവയുണ്ടാവും. ഗവേഷണത്തിനായി പ്രധാനപ്പെട്ട കൂടിക്കാഴ്ചകൾ നടന്നേക്കും. വ്യത്യസ്ത അഭിപ്രായങ്ങളെ വിലമതിക്കുന്നതാണ്. വെള്ളി, ശനി ദിവസങ്ങളിൽ ശുഭകാര്യങ്ങൾ ഒഴിവാക്കണം.

Also Read:  ശുക്രൻ നീചരാശിയിൽ; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതി വരെ

പുണർതം

പ്രായാധിക്യമുള്ളവരുടെ വാക്കുകൾ ചെവിക്കൊള്ളും. അവർക്കായി സമയം ചെലവഴിക്കും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കുവാനാവും. യാത്ര കൊണ്ട് ലക്ഷ്യമാക്കിയ കാര്യങ്ങൾ നേടുന്നതാണ്. ഔദ്യോഗിക കൃത്യനിർവഹണം പ്രശംസിക്കപ്പെടും. പുതിയ സംരംഭങ്ങളുടെ സൂക്ഷ്മാംശങ്ങൾ  ഓർത്തുവെച്ച് ഒന്നൊന്നായി നടപ്പിലാക്കുന്നതാണ്.  പരീക്ഷകൾക്ക് കൃത്യമായ തയ്യാറെടുപ്പുകൾ നടത്തും. ദൈവിക സമർപ്പണങ്ങൾക്ക് സന്ദർഭം വന്നുചേരും. യാഥാർത്ഥ്യബോധത്തോടെ കാര്യങ്ങൾ അപഗ്രഥിക്കുന്നതാണ്. മകൻ്റെ ശ്രേയസ്സ് സന്തോഷത്തിന് കാരണമാകും. വാരാന്ത്യ ദിവസങ്ങൾക്ക് മേന്മ കുറയുന്നതാണ്.

പൂയം

നവാരംഭങ്ങൾക്കും വലിയ മുതൽമുടക്കിനും ഗ്രഹാനുകൂല്യമില്ലാത്ത കാലമാണ്. മേലധികാരികൾ അസംതൃപ്തി ഭാവിച്ചേക്കും. നിലപാടുകളിൽ ചാഞ്ചല്യം സംഭവിക്കുന്നത് ആക്ഷേപം ക്ഷണിച്ചുവരുത്താം. വാരാദ്യം അഷ്ടമരാശിക്കൂറ് വരുകയാൽ ഞായർ മുതൽ ചൊവ്വ വരെ പാരതന്ത്ര്യം അനുഭവപ്പെടും. തുടർ ദിവസങ്ങളിൽ കിട്ടാക്കടം ഭാഗികമായി കിട്ടാനിടയുണ്ട്. ഗുരുജനങ്ങളെ സന്ദർശിക്കാനവസരം ലഭിക്കും. ഭൂമി വ്യാപാരത്തിൽ ചില ശുഭസൂചനകൾ കിട്ടും. വാഹനം/ 
വീട് മോടിപിടിപ്പിക്കും. കലാകാരന്മാർക്ക് അവസരങ്ങൾ തേടി വരാം.  പ്രണയാനുഭവങ്ങൾ മനസ്സിനെ തരളിതമാക്കും.

ആയില്യം

വാരാദ്യദിവസങ്ങളിൽ അകാരണമായ വിഷാദം പിടികൂടാം. പുതിയ കർമ്മപദ്ധതികളിൽ മുൻപുണ്ടായിരുന്ന താത്പര്യം കുറയുന്നതാണ്. പെട്ടെന്ന് ക്ഷോഭിച്ചേക്കും. 
ക്രമേണ കാര്യങ്ങൾ വരുതിയിലാവും. പഠനകാര്യങ്ങളിൽ പുത്തനുണർവ്വ് വരും. സ്വതസ്സിദ്ധമായ ശൈലിയോടെ ഔദ്യോഗിക കൃത്യങ്ങൾ നിർവഹിക്കാനാവും. ഗാർഹിക ജീവിതത്തിൽ സംതൃപ്തി ഭവിക്കും. മകളുടെ വിവാഹകാര്യത്തിൽ ശുഭതീരുമാനത്തിന് സാധ്യത കാണുന്നു. സാങ്കേതിക വിഷയങ്ങൾ പഠിക്കാൻ നേരം മാറ്റിവെക്കും. ന്യായമായ ആവശ്യങ്ങൾ നടന്നുകിട്ടുന്നതാണ്. സാഹസ പ്രവർത്തനങ്ങൾ ഉപേക്ഷിക്കേണ്ടതുണ്ട്.

Read More: ഒക്ടോബർ മാസഫലം, അശ്വതി മുതൽ രേവതി വരെ

weekly horoscope Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: