scorecardresearch

Weekly Horoscope Aug 17-Aug 23: വാരഫലം, മൂലം മുതൽ രേവതി വരെ

Weekly Horoscope, August 17-August 23: ഓഗസ്റ്റ് 17 ഞായർ മുതൽ ഓഗസ്റ്റ് 23 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, മൂലം മുതൽ രേവതി വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

Weekly Horoscope, August 17-August 23: ഓഗസ്റ്റ് 17 ഞായർ മുതൽ ഓഗസ്റ്റ് 23 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, മൂലം മുതൽ രേവതി വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
New Update
Horoscope

Weekly Horoscope, August 17- August 23

Astrology Predictions: ആദിത്യൻ ചിങ്ങം രാശിയിൽ മകം ഞാറ്റുവേലയിലാണ്. ചന്ദ്രൻ കറുത്തപക്ഷത്തിലും. ആഗസ്റ്റ് 22/23 ദിവസങ്ങളിലായിട്ടാണ് അമാവാസി വരിക. 24 ന് വെളുത്തപക്ഷം ആരംഭിക്കുന്നു. 

Advertisment

ശുക്രൻ മിഥുനം രാശിയിലാണ്. ആഗസ്റ്റ് 21 വെളുപ്പിന് കർക്കടകം രാശിയിൽ പ്രവേശിക്കും. ബുധൻ കർക്കടകം രാശിയിൽ തുടരുന്നു. ചൊവ്വ കന്നിരാശിയിൽ അത്തം നക്ഷത്രത്തിലാണ്. ശനി മീനം രാശിയിൽ ഉത്രട്ടാതി നക്ഷത്രത്തിൽ വക്രഗതി തുടരുന്നു. വ്യാഴം മിഥുനം രാശിയിൽ പുണർതം നക്ഷത്രത്തിലാണ്. 

രാഹുവും കേതുവും യഥാക്രമം കുംഭം, ചിങ്ങം രാശികളിൽ പിൻഗതിയായി നീങ്ങുന്നു. രാഹു പൂരൂരുട്ടാതിയിലും കേതു പൂരം നക്ഷത്രത്തിലുമാണ്. രോഹിണി മുതൽ മകം വരെ നക്ഷത്രങ്ങളാണ് ഈ ആഴ്ചയിൽ. 

മേല്പറഞ്ഞ ഗ്രഹനിലയനുസരിച്ച് മകം മുതൽ തൃക്കേട്ട വരെയുള്ള ഒന്‍പത് നക്ഷത്രങ്ങളിൽ ജനിച്ചവരുടെ വാരഫലം വായിക്കാം.

Advertisment

Also Read: ശുക്രൻ കർക്കടകം, ചിങ്ങം രാശികളിലേക്ക്; അശ്വതി മുതൽ രേവതി വരെ

മൂലം

പല അസംതൃപ്തികൾ ഉണ്ടാവുമെങ്കിലും സംതൃപ്തരെന്ന് ഭാവിക്കേണ്ടിവരും. തൊഴിലിടത്തിൽ അദ്ധ്വാനഭാരം പതിവിലുമേറും. വാരാദ്യ ദിവസങ്ങളിൽ ഭോഗസുഖം, സുഹൃൽസമാഗമം മൂലം സന്തോഷം എന്നിവ പ്രതീക്ഷിക്കാം. വായ്പകളുടെ തിരിച്ചടവിന് പണം വന്നെത്തും. ബിസിനസ്സുകാർക്ക് ലാഭം കുറയുന്നതാണ്. സ്റ്റോക്ക് സമാഹരിക്കുന്നതിൽ ശ്രദ്ധ ഉണ്ടാവണം. വിദ്യാർത്ഥികൾക്ക് ഉന്മേഷം കുറയും. കൂട്ടുകെട്ടുകളിൽ രക്ഷിതാക്കൾക്ക് ഉൽക്കണ്ഠയുണ്ടാവും. വ്യാഴം, വെള്ളി ദിവസങ്ങൾ അഷ്ടമരാശിക്കൂറാകയാൽ കരുതൽ വേണ്ടതുണ്ട് 

പൂരാടം

പ്രവർത്തനങ്ങൾ ഏകാഗ്രതയോടെ നിർവഹിച്ച് മേലധികാരികളുടെ പ്രീതിനേടും.  സമയനിഷ്ഠ പാലിക്കാനായേക്കും. പ്രൈവറ്റ് സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരുടെ വേതനം പരിഷ്കരിക്കപ്പെടാം. വ്യായാമം, ആരോഗ്യകാര്യം ഇവയിൽ ശ്രദ്ധയുണ്ടാവും.  
സ്വാശ്രയ തൊഴിലിൽ നേട്ടങ്ങൾ വരും. കുടുംബത്തിൻ്റെ മുഴുപിന്തുണ ലഭിക്കുന്നതായിരിക്കും. നവീന ഗൃഹോപകരണങ്ങൾ വാങ്ങും.  ദേഹസുഖമുണ്ടാവും. സഭ/ സമാജം/ സംഘടന ഇവയിൽ പ്രവർത്തിക്കുന്നവർക്ക് തിരക്കേറും. വ്യാഴം, വെള്ളി ദിവസങ്ങളിൽ ശുഭാരംഭം ഒഴിവാക്കണം.

Also Read: സമ്പൂർണ വർഷഫലം; അശ്വതി മുതൽ രേവതി വരെ

ഉത്രാടം

ചില സന്ദിഗ്ദ്ധതകൾ വന്നുചേരും. പുതിയ കാര്യങ്ങൾ ഉൾക്കൊള്ളാൻ മടിക്കുന്നതാണ്. സാങ്കേതികജ്ഞാനം നേടേണ്ടത് അനിവാര്യതയുമാവും. കർമ്മരംഗത്ത് ഉന്മേഷം പുലർത്തും. കാര്യനിർവഹണത്തിൽ സഹപ്രവർത്തകരുടെ പിന്തുണയുണ്ടാവും. ഏജൻസി പ്രവർത്തനങ്ങൾ കൊണ്ട് ധനലാഭം വരും. കുടുംബത്തോടൊപ്പം അവധിക്കാല യാത്രകൾ ആസൂത്രണം ചെയ്യുന്നതാണ്. പുതിയ വീട് നിർമ്മിക്കുന്നതിനെപ്പറ്റി ചർച്ചകളുണ്ടാവും. ബന്ധുക്കളുടെ പ്രവർത്തനങ്ങളിൽ അതൃപ്തി തോന്നുമെങ്കിലും പരസ്യപ്പെടുത്തിയേക്കില്ല.

തിരുവോണം

ഉദ്യോഗസ്ഥർക്ക് പലവിധ നേട്ടങ്ങൾ കരഗതമാവും. പ്രൈവറ്റ് ജോലിയിൽ ശമ്പളക്കൂടുതൽ പ്രതീക്ഷിക്കാം. കലാകാരന്മാർക്ക് അവസരങ്ങൾ കുറയില്ല. വിദ്യാഭ്യാസത്തിൽ ശുഷ്കാന്തി പുലർത്തുന്നതാണ്. പുതുസംരംഭങ്ങളെക്കുറിച്ച് ഗാഢമായി ആലോചിക്കുവാൻ സന്നദ്ധതയുണ്ടാവണം. വിയോജിക്കുന്നവരെ ചേർത്തിണക്കുവാൻ വിഫലശ്രമം നടത്തും. സദ്വാർത്തകൾ കേൾക്കുവാനാവും. വിവാഹാദി മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. പിതാവിൻ്റെ ആരോഗ്യത്തിൽ ശ്രദ്ധിക്കണം. അഷ്ടമരാശിക്കൂറ് തുടങ്ങുകയാൽ ശനിയാഴ്ചക്ക് മേന്മയുണ്ടാവില്ല.

Also Read: വർഷഫലം; അശ്വതി മുതൽ രേവതി വരെ

 അവിട്ടം

പൂർവ്വിക സ്വത്തിൽ നിന്നും ആദായമുണ്ടാവും. വ്യാപാരത്തിൽ സാമാന്യമായ പുരോഗതി പ്രതീക്ഷിച്ചാൽ മതി. കടം വാങ്ങാൻ പ്രേരണ വരാം. ചെലവുകൾ ചുരുക്കുകയാവും കൂടുതൽ അഭികാമ്യം. പുതിയ ശാഖ ഇപ്പോൾ തുടങ്ങിയാൽ നഷ്ടം വരാനിടയുണ്ട്. കരാറുപണികൾ തുടരാൻ സാധിച്ചേക്കും. തൊഴിൽ തേടുന്നവർക്ക് താത്കാലിക ജോലി ലഭിക്കാം. കുടുംബത്തിൽ സമാധാനമുണ്ടാവും. മകൻ്റെ ശ്രേയസ്സിൽ അഭിമാനിക്കാൻ കഴിയുന്നതാണ്. കൂട്ടുകെട്ടുകളിൽ കരുതലുണ്ടാവണം. ജന്മനാട്ടിലേക്ക് പോകാൻ യാത്രകൾ ആസൂത്രണം ചെയ്യുന്നതായിരിക്കും.

Also Read: കർക്കടക മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ

ചതയം

ഉദ്യോഗത്തിലുള്ള പ്രശ്നങ്ങൾക്ക് പോംവഴി കണ്ടെത്തും. സാമവും ദാനവും ഭേദവുമൊക്കെ വേണ്ടി വന്നേക്കും. അദ്ധ്വാനത്തിൽ പിന്നോട്ടുപോക്കില്ല. ആദർശപ്പടി ജീവിക്കാൻ ശ്രമിക്കുന്നതാണ്. ബിസിനസ്സിൽ കാലാവസ്ഥയുടെ ക്ഷിപ്രമാറ്റങ്ങളും പരിഗണിക്കണം. ലാഭം കുറയുന്നതിനേക്കാൾ നല്ലത് കൈനഷ്ടം വരാതിരിക്കുകയാണ്. ശത്രുക്കളുടെ പ്രവർത്തനങ്ങളെ തമസ്കരിക്കും. അനൗദ്യോഗിക യാത്രകൾ ആവശ്യമാവും. 
ഭൂമി വ്യാപാരത്തിൽ നഷ്ടം വരാനിടയുണ്ട്. വിവാദങ്ങളിൽ മൗനം ഭൂഷണമാണെന്ന് ഓർമ്മിക്കുക. പതിവ് ആരോഗ്യ പരിശോധനകൾ നീട്ടിവെക്കരുത്.

പൂരൂരുട്ടാതി

സമൂഹത്തിൽ സ്വാധീനം വർദ്ധിക്കും. വാക്കുകൾ ശ്രദ്ധിക്കപ്പെടുന്നതാണ്. സഹായ വാഗ്ദാനങ്ങൾ പാലിക്കപ്പെടും. പുതിയ കാര്യങ്ങൾ ആരംഭിക്കാൻ സാധിക്കുന്നതാണ്. ശനിയും രാഹുവും ചൊവ്വയും അനുകൂലതയിലല്ലാത്തതിനാൽ എപ്പോഴും ജാഗ്രത വേണം. ആലസ്യവും ഉന്മേഷക്കുറവും പെട്ടെന്ന് പിടികൂടാം. തീരുമാനിച്ച കാര്യങ്ങൾ നീട്ടിവെക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ലോൺ അപേക്ഷകൾ പരിഗണിക്കാൻ താമസമുണ്ടാവും. വിദേശത്തു കഴിയുന്നവരുടെ ശുഭവർത്തമാനം സന്തോഷമേകും.

ഉത്രട്ടാതി

പരാശ്രയത്തിൽ താല്പര്യമുണ്ടാവില്ലെങ്കിലും ചിലരെ ആശ്രയിക്കേണ്ടിവരും. കാര്യസിദ്ധി എളുപ്പമായേക്കില്ല. ദിവസ വേതനത്തിൽ തുടർജോലി ലഭിക്കുന്നതാണ്. വലിയ തോതിൽ മുതൽമുടക്കുന്നത് ഇപ്പോൾ ആശാസ്യമല്ല. യാത്രകൾ മൂലമുള്ള വ്യാപാരം വിജയിച്ചേക്കും. സുഹൃത്തുക്കളുടെ ഉപദേശം സ്വീകാര്യമാവും. വ്യവഹാരങ്ങൾ നീണ്ടുപോകുന്നതിൽ മനപ്രയാസം ഭവിക്കും. കരാറുകളും വ്യവസ്ഥകളും വായിച്ചുനോക്കാൻ മറക്കരുത്. സാഹിത്യകാരന്മാർക്ക് ഭാവനാവിലാസമുണ്ടാവും. ദാമ്പത്യത്തിൽ അനുരഞ്ജനം അനിവാര്യമാണ്.

രേവതി

പ്രധാന കാര്യങ്ങൾ തടസ്സമില്ലാതെ നടന്നുകൂടും. വിശ്വസിച്ച് ഏൽപ്പിച്ചവ കൃത്യമായി പൂർത്തിയാക്കും. ധനകാര്യത്തിൽ ശ്രദ്ധയുണ്ടാവുന്നതാണ്. ചെലവുകൾ നിയന്ത്രിച്ചേക്കും. പഠനം, ഗവേഷണം ഇവയിൽ മികവുണ്ടാവുന്ന വാരമാണ്. പ്രണയികളുടെ തടസ്സങ്ങൾ നീങ്ങും. മാതാപിതാക്കളെ ബോധ്യപ്പെടുത്താനാവും. പുതിയ ചിട്ടി/ നിക്ഷേപം ഇവയിൽ ചേർന്നേക്കും. വഴിയാത്ര മൂലം ക്ലേശമനുഭവപ്പെടും. കൂട്ടുബിസിനസ്സിനെക്കുറിച്ച് ചർച്ച പുരോഗമിക്കുന്നതാണ്. അയൽ തർക്കങ്ങൾക്ക്  പരിഹാരമുണ്ടാവും. ചൊവ്വ, ബുധൻ, ശനി ദിവസങ്ങൾ ശരാശരിയായിരിക്കും.

Read More: ഓഗസ്റ്റ് മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ

Horoscope Astrology weekly horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: