/indian-express-malayalam/media/media_files/2025/03/06/march-30-to-april-5-2025-weekly-horoscope-astrological-predictions-aswathi-to-ayilyam-100753.jpg)
Weekly Horoscope, August 17- August 23
ആദിത്യൻ ചിങ്ങം രാശിയിൽ മകം ഞാറ്റുവേലയിലാണ്. ചന്ദ്രൻ കറുത്തപക്ഷത്തിലും. ആഗസ്റ്റ് 22/23 ദിവസങ്ങളിലായിട്ടാണ് അമാവാസി വരിക. 24 ന് വെളുത്തപക്ഷം ആരംഭിക്കുന്നു.
ശുക്രൻ മിഥുനം രാശിയിലാണ്. ആഗസ്റ്റ് 21 വെളുപ്പിന് കർക്കടകം രാശിയിൽ പ്രവേശിക്കും. ബുധൻ കർക്കടകം രാശിയിൽ തുടരുന്നു. ചൊവ്വ കന്നിരാശിയിൽ അത്തം നക്ഷത്രത്തിലാണ്. ശനി മീനം രാശിയിൽ ഉത്രട്ടാതി നക്ഷത്രത്തിൽ വക്രഗതി തുടരുന്നു. വ്യാഴം മിഥുനം രാശിയിൽ പുണർതം നക്ഷത്രത്തിലാണ്.
രാഹുവും കേതുവും യഥാക്രമം കുംഭം, ചിങ്ങം രാശികളിൽ പിൻഗതിയായി നീങ്ങുന്നു. രാഹു പൂരൂരുട്ടാതിയിലും കേതു പൂരം നക്ഷത്രത്തിലുമാണ്. രോഹിണി മുതൽ മകം വരെ നക്ഷത്രങ്ങളാണ് ഈ ആഴ്ചയിൽ.
മേല്പറഞ്ഞ ഗ്രഹനിലയനുസരിച്ച് അശ്വതി മുതൽ ആയില്യം വരെയുള്ള ഒന്‍പത് നക്ഷത്രങ്ങളിൽ ജനിച്ചവരുടെ വാരഫലം വായിക്കാം.
Also Read: ശുക്രൻ കർക്കടകം, ചിങ്ങം രാശികളിലേക്ക്; അശ്വതി മുതൽ രേവതി വരെ
അശ്വതി
കൂടുതൽ കാര്യമാത്രപ്രസക്തത കൈവരും. ജോലിഭാരം കൂടാനാണ് സാധ്യത. സമീപഭാവിയിലേക്ക് ആവശ്യമായ കാര്യങ്ങൾ ആസൂത്രണം ചെയ്യേണ്ടി വന്നേക്കും. സഹപ്രവർത്തകരിൽ നിന്നും ബൗദ്ധിക പിന്തുണ പ്രതീക്ഷിച്ചത്ര ഉണ്ടായേക്കില്ല. മാനസികമായ ഉന്മേഷം ചില ദിവസങ്ങളിൽ നിലനിൽക്കും. മറ്റുള്ളപ്പോൾ ആലസ്യം, അനാവശ്യമായ ഉൽക്കണ്ഠ എന്നിവ സാധ്യതയാണ്. സഹോദരഗുണം ഉണ്ടാവും. ഗാർഹികമായി മുഴുസംതൃപ്തി പറയാനാവില്ല. എന്നാൽ വീടിൻ്റെ വൈകാരിക ഭാവം മങ്ങുകയുമില്ല. സൗഹൃദം കൊണ്ട് സന്തോഷമുണ്ടാവും. ചൊവ്വ മുതൽ വ്യാഴം വരെ ദിവസങ്ങൾക്കാവും കൂടുതൽ മേന്മ വരിക.
ഭരണി
കളിക്കളത്തിൽ ശക്തമായ കരുനീക്കങ്ങൾ നടത്തേണ്ടിവരും, വിജയിക്കാനായി. സ്വതസ്സിദ്ധമായ കഴിവുകൾ പ്രയോജനപ്പെടുത്തും. തൊഴിൽ രംഗത്ത് മ്ലാനത അനുഭവപ്പെടാം. ഭാവി കാര്യങ്ങളിൽ ആസൂത്രണം ആവശ്യമായി വന്നേക്കും. കാര്യാലോചനകളിൽ ഒപ്പമുള്ളവർ അത്ര സഹകരിച്ചേക്കില്ല. വാരാദ്യം ഉയരുന്ന ഉൽക്കണ്ഠകൾ സ്വയം മാറാൻ സാഹചര്യം തനിയേ ഉദയം ചെയ്യുന്നതാണ്. ബിസിനസ്സ് യാത്രകൾ ഉണ്ടായേക്കും. സുഹൃൽ/ ബന്ധു സമാഗമത്തിൽ നിന്നും മാനസികോർജ്ജം വീണ്ടെടുക്കുന്നതാണ്. ചെലവുകളിൽ നിയന്ത്രണം വേണം.
Also Read: കർക്കടക മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ
കാർത്തിക
വചോവിലാസം ശ്രദ്ധിക്കപ്പെടും. സാഹചര്യങ്ങൾ ഭാഗികമായി അനുകൂലമാണ്. പലരും പിന്തുണയ്ക്കാനുണ്ടാവും. തൊഴിലിടത്തിൽ സമാധാനം പുലരുന്നതായിരിക്കും. യാത്രയും അലച്ചിലും സാധ്യതയാണ്. കാര്യസാധ്യത്തിനായി പലവഴികൾ തേടിയേക്കും. നൈതികതയെ അവഗണിക്കാനിടയുണ്ട്. പാർട്ണർഷിപ്പ് വ്യാപാരം ഗുണകരമാവും. പ്രണയത്തിലെ തടസ്സം നീങ്ങുന്നതായിരിക്കും. ഭൂമിവ്യാപാരം മേടക്കൂറുകാർക്ക് ലാഭമുണ്ടാക്കും. കലാപ്രവർത്തനത്തിന് തുടർ അവസരങ്ങൾ ലഭിക്കുന്നതാണ്. കിടപ്പുരോഗികൾക്ക് സഹായം ചെയ്യും.
രോഹിണി
വിമർശനങ്ങളെ ഉൾക്കൊള്ളാൻ കഴിയില്ല. അഞ്ചാം ഭാവത്തിൽ ചൊവ്വ സഞ്ചരിക്കുകയാൽ നിർബന്ധ ശീലം കൂടും. വാക്കുകളിൽ മിതത്വം വരാനിടയുണ്ട്. മുൻജോലിയുടെ വിഹിതം/ കുടിശിക ലഭിക്കുന്നതാണ്. ഗൃഹത്തിലെ അറ്റകുറ്റപ്പണികൾ വേഗത്തിലാക്കും. ചിട്ടി, നറുക്കെടുപ്പ് ഇവയിലൂടെ ധനസമാഹരണം സാധ്യമാകും. എന്നാൽ ചെലവിൻ്റെ കാര്യത്തിൽ ധാരാളിയാവും. പിന്നീട് ആലോചിച്ചാൽ പാഴ്ച്ചെലവായിരുന്നു അധികമെന്നറിയും.
മംഗളകർമ്മങ്ങൾക്ക് മുഖ്യപങ്ക് വഹിക്കാനാവും. കുടുംബ സമേതം വിനോദ യാത്രകൾ ആസൂത്രണം ചെയ്യും.
Also Read: സമ്പൂർണ വർഷഫലം; അശ്വതി മുതൽ രേവതി വരെ
മകയിരം
ജന്മനക്ഷത്രം വരുന്ന വാരമാകയാൽ പാരിതോഷികങ്ങൾ ലഭിക്കാനിടയുണ്ട്. ക്ഷേത്രദർശനാദികൾ ഉചിതമായേക്കും. ജോലിഭാരം കൂടുന്നതിൽ ഉൽക്കണ്ഠയുണ്ടാവും. ജോലിമാറ്റത്തിന് ഗ്രഹാനുകൂല്യം ഇല്ലാത്ത വേളയാണെന്നത് മറക്കരുത്. അധികവരുമാനത്തിന് വഴികളാലോചിക്കും. അറ്റകുറ്റപ്പണി കഴിഞ്ഞ് വാഹനം നിരത്തിലിറക്കാൻ കൂടുതൽ പണം വേണ്ടി വരുന്നതാണ്. അനുരാഗികൾക്ക് തടസ്സങ്ങളുണ്ടാവും. പാപഗ്രഹങ്ങൾ ഇടക്കിടെ മനസ്സിൻ്റെ സ്വസ്ഥതയെ ഗ്രസിക്കാനിടയുണ്ട്. പൊതുപ്രവർത്തനത്തിൽ വിരക്തി തോന്നാം. കുടുംബത്തിൻ്റെ പിന്തുണ ശക്തി പകർന്നേക്കും.
തിരുവാതിര
ജീവിതത്തിൻ്റെ സുഖദുഃഖാത്മകത ഓർക്കാനിടവരും. കരുതിയ എല്ലാക്കാര്യങ്ങളും നിർവഹണത്തിൽ എത്തിക്കാൻ സാധിച്ചേക്കില്ല. ബാങ്കിൽ നിന്നും ധനസഹായം / വായ്പ ലഭിക്കുന്നതാണ്. ധനവിനിയോഗത്തിൽ ജാഗ്രത പുലർത്തണം. കിട്ടാക്കടങ്ങളോർത്ത് വ്യാകുലതയുണ്ടാവും. ആഘോഷങ്ങളെ മുൻനിർത്തി ആടഭയാഭരണാദികൾ വാങ്ങിയേക്കും. ജന്മനക്ഷത്രത്തിലൂടെ ചന്ദ്രൻ കടന്നുപോവുകയാൽ ജീവകാരുണ്യത്തിനും ദൈവിക സമർപ്പണങ്ങൾക്കും സമയം കണ്ടെത്തണം. ആരോഗ്യപ്രശ്നങ്ങൾക്ക് വൈദ്യസഹായം ഉചിതമാവും. തൊഴിലിടത്തിൽ സമ്മിശ്രഫലം പ്രതീക്ഷിക്കാം.
പുണർതം
പ്രതീക്ഷിച്ച സാമ്പത്തിക ഇടപാടുകൾ വാരാദ്യത്തിൽ നിന്നും മാറ്റി വെച്ചാലും പിന്നീട് നടന്നേക്കും. മത്സരാധിഷ്ഠിത കരാറുകളിൽ പങ്കെടുക്കുന്നതാണ്. പഠനകാര്യങ്ങളിൽ വൈമുഖ്യം വരാനിടയുണ്ട്. മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യമാണത്. ചില അതൃപ്തികൾ തുടരപ്പെടാം. ബിസിനസ്സുകാർക്ക് സർക്കാർ കാര്യങ്ങളിൽ ഉണ്ടായിരുന്ന തടസ്സം നീങ്ങാനിടയുണ്ട്. ഉന്നതോദ്യോഗസ്ഥരുടെ പിന്തുണ കിട്ടാം. കുടുംബത്തിൽ സമാധാനമുണ്ടാവും. ദൈവിക സമർപ്പണങ്ങൾ മുടങ്ങില്ല. പ്രണയികൾക്ക് വീണ്ടും ഒരുമിക്കേണ്ട സാഹചര്യം ഉരുത്തിരിയാം.
Also Read: ഓഗസ്റ്റ് മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ
പൂയം
ഞായറും തിങ്കളും നല്ല അനുഭവങ്ങളാവും. പ്രിയജനസമാഗമം സന്തോഷമേകും. മംഗളകർമ്മങ്ങളിൽ / വിരുന്നുകളിൽ പങ്കെടുക്കും. ശുഭവാർത്തകൾ കേൾക്കാനിടയാവും.ചൊവ്വ, ബുധൻ ദിവസങ്ങളിൽ തടസ്സങ്ങളെ നേരിടേണ്ടി വരുന്നതാണ്. കർമ്മരംഗത്ത് ആലസ്യമനുഭവപ്പെടും. ചെലവധികരിച്ചേക്കും. കടം കൊടുത്ത തുക കിട്ടിയേക്കില്ല. മറ്റു ദിവസങ്ങളിൽ പ്രായേണ ഗുണാനുഭവങ്ങളാവും ഭവിക്കുന്നത്. നക്ഷത്രാധിപൻ് വക്രഗതി തുടരുകയാൽ പ്രശ്നങ്ങളിൽ തീരുമാനമെടുക്കാൻ കുഴങ്ങുന്നതാണ്.
Read More: നിങ്ങളുടെ ജീവിതപങ്കാളി എങ്ങനെയുള്ള ആളാവും?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.