/indian-express-malayalam/media/media_files/LRwXVJFbxXWQY5y3Mhkg.jpg)
Weekly Horoscope: ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
ആദിത്യൻ മിഥുനം രാശിയിൽ തിരുവാതിര, പുണർതം ഞാറ്റുവേലകളിലായി സഞ്ചരിക്കുന്നു. ചന്ദ്രൻ കറുത്ത പക്ഷത്തിലാണ്. ജൂലൈ 21 വെള്ളിയാഴ്ച അമാവാസി ഭവിക്കുന്നു. പിറ്റേന്ന് മുതൽ ശുക്ലപക്ഷം തുടങ്ങുകയാണ്.
ചൊവ്വ മേടം രാശിയിൽ ഭരണി നക്ഷത്രത്തിലും ബുധൻ കർക്കടകം രാശിയിൽ പുണർതം, പൂയം നക്ഷത്രങ്ങളിലും സഞ്ചരിക്കുന്നു. ശുക്രൻ മിഥുനം രാശിയിൽ പുണർതം നക്ഷത്രത്തിലാണ്. വാരാന്ത്യം കർക്കടകം രാശിയിലേക്ക് സംക്രമിക്കുന്നു. ശുക്രമൗഢ്യം തുടരുന്നുണ്ട്.
ശനി കുംഭം രാശിയിൽ പൂരൂരുട്ടാതിയിലും വ്യാഴം ഇടവം രാശിയിൽ രോഹിണിയിലും രാഹു മീനം രാശിയിൽ രേവതിയിലും കേതു കന്നിരാശിയിൽ അത്തത്തിലും തുടരുന്നു. രാഹു രേവതിയിൽ സഞ്ചരിക്കുന്ന അവസാന ആഴ്ചയാണിത്. വരുന്ന വാരത്തിൽ രാഹു ഉത്രട്ടാതിയിലേക്ക് സംക്രമിക്കുന്നുണ്ട്.
ഈ ആഴ്ചയിലെ അഷ്ടമരാശിക്കൂറുകൾ നോക്കാം. ഞായറും തിങ്കളും ചൊവ്വ പ്രഭാതം വരെയും കന്നിക്കൂറുകാരുടെ അഷ്ടമരാശിയാണ്. തുടർന്ന് വ്യാഴാഴ്ച ഉച്ച വരെ തുലാക്കൂറുകാർക്കും തദനന്തരം ശനിയാഴ്ച രാത്രിവരെ വൃശ്ചികക്കൂറുകാർക്കും അഷ്ടമരാശി ഭവിക്കുന്നു.
ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ മൂലം മുതൽ രേവതി വരെയുള്ള ഒന്‍പത് നാളുകാരുടെ സമ്പൂർണ്ണ വാരഫലം ഇവിടെ വിശകലനം ചെയ്യുന്നു.
മൂലം
ഭാവനാസമ്പന്നന്മാർക്കും പ്രതിഭാശാലികൾക്കും അനായാസം ശോഭിക്കാൻ കഴിയും. കൂടിയാലോചനകളിലൂടെ പ്രശ്നപരിഹാരം സാധ്യമാകുന്നതാണ്. മക്കളുടെ
പഠനം / ജോലി സംബന്ധിച്ച കാര്യത്തിൽ ചില നല്ല തീരുമാനം കൈക്കൊള്ളാനാവും. പ്രശ്നപരിഹാരത്തിന് സുഹൃത്തുക്കൾക്ക് പ്രയോഗിക നിർദ്ദേശങ്ങൾ നൽകും. സർക്കാറുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തടസ്സങ്ങൾക്കോ കാലവിളംബത്തിന് ആണ് സാധ്യത കാണുന്നത്. ക്ഷോഭം നിയന്ത്രിക്കപ്പെടേണ്ടതുണ്ട്. ഗാർഹികമായി സമ്മിശ്രമായ അനുഭ്യം ഉണ്ടാവും.
പൂരാടം
നക്ഷത്രാധിപനായ ശുക്രൻ മൗഢ്യാവസ്ഥ തുടരുന്നുണ്ടെങ്കിലും സ്ഥിതിഗതികൾ ഒട്ടൊക്കെ അനുകൂലമാണ്. തൊഴിൽ തേടുന്നവർക്ക് നല്ല അവസരങ്ങൾ ലഭിക്കാം. സമയബന്ധിതമായി പൂർത്തികരിക്കേണ്ട ജോലികളിൽ കൃത്യത പാലിക്കാനാവും. കുടുംബപരമായി സന്തോഷാനുഭവങ്ങൾ ഭവിക്കുന്നതാണ്. ഒരുമിച്ചുള്ള യാത്രകളുണ്ടാവും. ബിസിനസ്സ് ചർച്ചകളിൽ വ്യക്തത വന്നുചേരുന്നതാണ്. ധനവായ്പകളുടെ അടവുകൾ കൃത്യമാവും. സുഹൃൽസമാഗമം സന്തോഷമുണ്ടാക്കും.
ഉത്രാടം
പലകാര്യങ്ങളിലും ആശയക്കുഴപ്പം ഉണ്ടാവുന്നതാണ്. ഉദ്യോഗസ്ഥർക്ക് കൂടുതൽ ജോലിചെയ്യേണ്ട സാഹചര്യം വരാം. ഭൂമി വാങ്ങുവാനുള്ള തീരുമാനം പെട്ടെന്ന് പിൻവലിച്ചേക്കാം. ആരോഗ്യപരമായി ശരാശരിക്കാലമാണ്. ശത്രുക്കളെ പ്രതിരോധിക്കാൻ സാധിക്കും. യാത്രകളാൽ പ്രയോജനം ഭവിക്കാം. വരുമാനം പ്രതീക്ഷിച്ച വിധമൊക്കെ തന്നെ വന്നു ചേരുന്നതാണ്. എന്നാൽ ചെലവിൻ്റെ കാര്യത്തിൽ നിയന്ത്രണം വേണം. കലാകാരന്മാർക്ക് പാരിതോഷികങ്ങൾ ലഭിക്കുന്നതാണ്. തർക്കങ്ങളിൽ സഹിഷ്ണുത പുലർത്താൻ കഴിയും.
തിരുവോണം
നക്ഷത്രാധിപനായ ചന്ദ്രന് പൂർണ്ണബലക്ഷയം വരികയാൽ സകാരണമോ അകാരണമോ ആയ മനക്ലേശം വരാം. ക്ഷോഭം നിയന്ത്രിക്കപ്പെടണം. പ്രതീക്ഷിച്ച കാര്യങ്ങൾ കരഗതമാവാൻ കാലവിളംബം ഉണ്ടാവുന്നതാണ്. ജോലിയിൽ നിരുന്മേഷത അനുഭവപ്പെടാം. ഗൃഹനിർമ്മാണം പതുക്കെയാവും. വ്യാപാര സ്ഥാപനത്തിൽ തൊഴിലാളികളുടെ സേവനം തൃപ്തികരമാവണം എന്നില്ല. തീരെ പ്രതീക്ഷിക്കാത്ത ചിലരുടെ പിന്തുണ ഊർജ്ജദായകമാവും. ഞായർ, ബുധൻ, ശനി ദിവസങ്ങൾ മെച്ചമാകും.
അവിട്ടം
സാഹചര്യങ്ങളുടെ അനുകൂലത നേട്ടങ്ങൾക്ക് വഴിവെക്കും. മുതിർന്നവരുടെ അനുഭവസമ്പത്ത് ശ്രദ്ധാപൂർവ്വം ചെവിക്കൊള്ളും. പ്രായോഗിക സമീപനത്താൽ ചില ദുർഘടങ്ങൾക്ക് നിഷ്പ്രയാസം ഉത്തരം കണ്ടെത്തുവാനാവും. ബന്ധുക്കളുടെ ഗൃഹം സന്ദർശിക്കും. ആടയാഭരണങ്ങൾ, ഗൃഹോപകരണങ്ങൾ ഇവ വാങ്ങുന്നതാണ്. പൊതുപ്രവർത്തനം കൂടുതൽ ഊർജ്ജിതമാക്കും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാവും. കഫരോഗങ്ങൾക്ക് സാധ്യതയുണ്ട്. വാഹനത്തിന് അറ്റകുറ്റപ്പണി വേണ്ടി വരാം.
ചതയം
ദൗത്യങ്ങൾ പൂർത്തീകരിക്കുന്നതിൽ വിട്ടുവീഴ്ചയുണ്ടാവില്ല. ചൊവ്വ മൂന്നാം ഭാവത്തിൽ തുടരുകയാൽ മനസ്സ് അചഞ്ചലമായിരിക്കും. സ്ഥാപനത്തിൻ്റെ പ്രാതിനിധ്യം വഹിച്ച് ചർച്ചകളിൽ, ആലോചനായോഗങ്ങളിൽ പങ്കെടുക്കും. പാരമ്പര്യവസ്തുക്കൾ സംബന്ധിച്ച് നിലനിൽക്കുന്ന തർക്കങ്ങളിൽ അനുകൂല വിധി വരാം. ഉദ്യോഗസ്ഥർക്ക് ജോലിസ്ഥലത്ത് കൂടുതൽ സമയം ചെലവഴിക്കേണ്ടതായി വന്നേക്കും. വിദ്യാർത്ഥികൾക്ക് അന്യദേശത്ത് പഠിക്കാൻ അവസരം ലഭിക്കും. വാഹനം മോടിപിടിപ്പിക്കാനുള്ള വസ്തുക്കൾ വാങ്ങും.
പൂരൂരുട്ടാതി
കാര്യസാധ്യം അല്പം ക്ലേശിച്ചിട്ടാവും വരിക. ഇല്ലാത്ത ശത്രു ഉണ്ടെന്ന് ഭാവിക്കും. കുടുംബത്തിൻ്റെ സർവ്വാത്മനാ ഉള്ള പിന്തുണ ലഭിക്കുന്നതാണ്. അധികാര ശക്തി അനവസരത്തിൽ പ്രയോഗിച്ച് ദുഷ്പ്പേരുണ്ടാവാൻ സാധ്യത കാണുന്നു. ചെറുകിട സംരംഭങ്ങളിൽ നിന്നും ധനാഗമം പ്രതീക്ഷിക്കാം. എന്നാൽ കൂടുതൽ മുതൽമുടക്കിന് ഇപ്പോൾ ഉചിതസമയമല്ല. മിത്രങ്ങൾക്കു നൽകിയ വാഗ്ദാനം പാലിക്കാൻ കഴിഞ്ഞെന്നു വരില്ല. അലക്ഷ്യമായ യാത്രകൾ ഉണ്ടായേക്കും. കഫജന്യരോഗങ്ങൾ ഉപദ്രവിച്ചേക്കാം.
ഉത്രട്ടാതി
പാപഗ്രഹങ്ങൾ പ്രതികൂലഭാവങ്ങളിൽ തുടരുകയാൽ പഠനം, ഗവേഷണം മുതലായവ തടസ്സപ്പെടാം. സംരംഭങ്ങൾ വിപുലീകരിക്കാൻ ഉദ്യമിക്കുമെങ്കിലും എളുപ്പമാവില്ല. ആദർശവും തത്ത്വചിന്തയും പ്രായോഗിക തലത്തിൽ പ്രയോജനപ്പെടില്ലെന്ന് ബോധ്യമാകുന്നതാണ്. ഉദ്യോഗസ്ഥർക്ക് സമ്മിശ്രമായ അനുഭവങ്ങൾ ഉണ്ടാവാം. വാഹനയാത്രയിൽ ശ്രദ്ധയുണ്ടാവണം. പുതിയ സുഹൃത്തുക്കളെ ലഭിക്കാം. വാഗ്വാദങ്ങളിൽ സംയമം പാലിക്കേണ്ടതുണ്ട്. ഏജൻസി, കമ്മീഷൻ വ്യാപാരം, ഊഹക്കച്ചവടം എന്നിവ മൂലം ധനലാഭം ഉണ്ടാവും.
രേവതി
ഗുരുജനങ്ങളുടെ അനുഗ്രഹം ലഭിക്കുന്നതാണ്. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടുവാനാവും. സ്ത്രീകളുടെ പിന്തുണ ലഭിക്കുന്നതായിരിക്കും. മക്കളുടെ ഉപരിപഠന കാര്യത്തിലെ തടസ്സങ്ങൾ നീങ്ങുന്നതാണ്. പ്രണയികൾക്ക് സന്തോഷമുണ്ടാവുന്ന സാഹചര്യങ്ങൾ വന്നെത്തും. സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് അമിത പ്രയത്നം വേണ്ടിവരുന്നതാണ്. അപകീർത്തിയെ ജാഗ്രതയോടെ നേരിടേണ്ടതുണ്ട്. ന്യായമായ ആവശ്യങ്ങൾക്ക് ധനം വന്നു ചേരും. വാഹനത്തിൻ്റെ വായ്പ അടഞ്ഞു തീരും. കലാപ്രവർത്തനവുമായി ബന്ധപ്പെട്ടവർക്ക് നല്ല അവസരങ്ങൾ സംജാതമാകും.
Read More
- Daily Horoscope June 29, 2024: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
- വാരഫലം, അശ്വതി മുതൽ ആയില്യം വരെ; June 30-July 06, 2024, Weekly Horoscope
- വാരഫലം, മകം മുതൽ തൃക്കേട്ട വരെ; June 30-July 06, 2024, Weekly Horoscope
- മിഥുനമാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ: Monthly Horoscope for Midhunam
- ശനിദശ ഓരോ നക്ഷത്രക്കാർക്കും എപ്പോൾ വരും?
- എന്താണ് വസുപഞ്ചകം അഥവാ പഞ്ചകദോഷം?
- ദേവഗണത്തിലെ നക്ഷത്രങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.