/indian-express-malayalam/media/media_files/aGJ79jJpXB3kXvHRcEqT.jpg)
Weekly Horoscope: ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
ആദിത്യൻ ഇടവ മാസത്തിലും മിഥുനമാസത്തിലും മകയിരം ഞാറ്റുവേലയിലും ആയി സഞ്ചരിക്കുന്നു. ചന്ദ്രൻ വെളുത്ത പക്ഷത്തിലാണ്. പുണർതം മുതൽ ഉത്രം / അത്തം വരെയുള്ള നക്ഷത്രങ്ങളിൽ സഞ്ചരിക്കുന്നു.
ചൊവ്വ മേടം രാശിയിൽ, അശ്വതി നക്ഷത്രത്തിലൂടെ സഞ്ചരിക്കുന്നു. ബുധൻ ഇടവം- മിഥുനം രാശികളിൽ, രോഹിണി - മകയിരം നക്ഷത്രങ്ങളിലായാണ് നീങ്ങുന്നത്. ബുധന് മൗഢ്യാവസ്ഥയുണ്ട്. ശുക്രൻ ഇടവം രാശിയിലാണ് തുടക്കത്തിൽ.
ജൂൺ 12 ന് മിഥുനത്തിൽ പ്രവേശിക്കുന്നു. ശുക്രനും മകയിരം നക്ഷത്രത്തിലാണ്. മൗഢ്യാവസ്ഥയുമുണ്ട്. വ്യാഴം ഇടവം രാശിയിൽ കാർത്തിക നക്ഷത്രത്തിലാണ് വാരാദ്യം. ജൂൺ 13 ന് രോഹിണി നക്ഷത്രത്തിൽ പ്രവേശിക്കുന്നു.
ശനി കുംഭം രാശിയിൽ പൂരൂരുട്ടാതിയിൽ തുടരുകയാണ്. രാഹുവും കേതുവും യഥാക്രമം മീനം രാശിയിലും (രേവതിയിലും), കന്നിരാശിയിലും (അത്തത്തിലും) സഞ്ചരിക്കുന്നു.
- ശുക്രനും ബുധനും മിഥുനം രാശിയിലേയ്ക്ക്; അശ്വതി മുതൽ രേവതി വരെ
- വാരഫലം, അശ്വതി മുതൽ ആയില്യം വരെ; June 09-June 15, 2024, Weekly Horoscope
- Daily Horoscope June 6, 2024: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
ഈ ആഴ്ചയിലെ ചന്ദ്രൻ്റെ അഷ്ടമരാശി സഞ്ചാരം ഏതൊക്കെ കൂറുകാർക്കെന്ന് നോക്കാം. ഞായർ ഉച്ചവരെ കഴിഞ്ഞ ആഴ്ചയുടെ തുടർച്ചയായുള്ള വൃശ്ചികക്കൂറുകാരുടെ അഷ്ടമരാശിയാണ്. അതിനു ശേഷം ചൊവ്വാഴ്ച രാത്രി വരെ ധനുക്കൂറുകാർക്കാണ് അഷ്ടമരാശി വരുന്നത്. വെള്ളി പ്രഭാതം വരെ മകരക്കൂറുകാർക്കും തുടർന്ന് കുംഭക്കൂറുകാർക്കും അഷ്ടമരാശിയുണ്ട്.
ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ അശ്വതി മുതൽ ആയില്യം വരെയുള്ള ഒൻപത് നാളുകാരുടെ വാരഫലം ഇവിടെ രേഖപ്പെടുത്തുന്നു.
അശ്വതി
പലരുടെയും സഹകരണം ലഭിക്കും. കാര്യാലോചനകളിൽ നന്നായി സംസാരിക്കും. ഔദ്യോഗിക കൃത്യനിർവഹണം ഒരു വിധം ഭംഗിയാവും. ചില അവസരങ്ങൾ നന്നായി പ്രയോജനപ്പെടുത്താൻ കഴിയാത്തതിൽ ഖേദിച്ചേക്കും. മനസ്സമാധാനക്കേടുകൾക്കുള്ള യഥാർത്ഥ കാരണം തേടുന്നതാണ്. ഗാർഹിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണ്ടി വന്നേക്കും. ചൊവ്വ ജന്മരാശിയിൽ, ജന്മനക്ഷത്രത്തിൽ സഞ്ചരിക്കുന്നതിനാൽ ആരോഗ്യകാര്യത്തിൽ ജാഗ്രത പുലർത്തണം. വൈകാരിക പ്രതികരണങ്ങൾക്ക് മുതിരരുത്. അനാവശ്യമായ തിടുക്കം ഒഴിവാക്കേണ്ടതുണ്ട്.
ഭരണി
ചിന്താപരത കൂടുന്നതാണ്. തന്മൂലം തീരുമാനങ്ങൾ നടപ്പിലാക്കുന്നതിൽ തടസ്സങ്ങൾ അനുഭവപ്പെടാം. വിദ്യാർത്ഥികൾക്ക് ലക്ഷ്യബോധത്തോടെ മുന്നേറാനാവും. ക്ഷിപ്രസാധ്യങ്ങളായവ നേടിയെടുക്കാൻ കാലവിളംബം ഭവിക്കും സുഹൃൽസമാഗമം സന്തോഷമേകും. ജന്മനക്ഷത്രനാഥനായ ശുക്രന് മൗഢ്യം തുടരുന്നതിനാൽ കഴിവുകൾക്ക് മങ്ങലേല്ക്കുന്നതായി തോന്നിയേക്കും. പ്രതീക്ഷിച്ച വിജയം അഭിനന്ദനമോ നല്ല വാക്കുകളോ കിട്ടാതെ വരുന്നത് സങ്കടത്തിന് കാരണമാകുന്നതാണ്.
ഇഷ്ടവസ്തുക്കൾ വാങ്ങാനാവും.
കാർത്തിക
കാര്യസാധ്യത്തിനും നേട്ടങ്ങൾക്കും കാലതാമസം ഭവിക്കാം. പുതിയ സംരംഭങ്ങൾ തുടങ്ങുന്ന കാര്യം സജീവ പരിഗണനയിൽ ഉണ്ടായിരിക്കും. അതുസംബന്ധിച്ച സർക്കാർ നടപടികൾക്ക് കാലതാമസം വരും. പൊതുപ്രവർത്തനത്തിൽ സക്രിയ സാന്നിദ്ധ്യമായി തുടരുന്നതാണ്. കുടുംബ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുവാൻ ആത്മാർത്ഥമായ ശ്രമം നടത്തുന്നതാണ്. ബിസിനസ്സിൽ നിന്നും വരവ് ഉയർന്നേക്കും. വിപണിയുടെ സ്പന്ദനം മനസ്സിലാക്കി പ്രവർത്തിക്കാനാവും. വ്യക്തിപരമായ ചെലവുകൾ വർദ്ധിക്കുന്നതാണ്.
- ശുക്രനും ബുധനും മിഥുനം രാശിയിലേയ്ക്ക്; അശ്വതി മുതൽ രേവതി വരെ
- വാരഫലം, അശ്വതി മുതൽ ആയില്യം വരെ; June 09-June 15, 2024, Weekly Horoscope
- Daily Horoscope June 6, 2024: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
രോഹിണി
സുഖഭോഗങ്ങളുണ്ടാവും. മനസ്സന്തോഷം ഭവിക്കുന്ന പ്രവർത്തികളിൽ ഏർപ്പെടാൻ കഴിയുന്നതാണ്. ഔദ്യേഗികമായി
നല്ല വാരമാണെന്ന് പറയാനാവില്ല. ചുമതലകൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിൽ വീഴ്ചയുണ്ടാകാം. തന്മൂലം മേലധികാരികളുടെ അനിഷ്ടത്തിന് പാത്രമാകും. സഹോദരർക്ക് ഗുണാനുഭവങ്ങൾ പ്രതീക്ഷിക്കാം. കലാപ്രവർത്തകർക്ക് പുതിയ അവസരങ്ങൾ വന്നുചേരുന്നതാണ്. മകൻ്റെ ഉപരിപഠന കാര്യത്തിൽ തടസ്സങ്ങളുണ്ടാവുന്നത് ഉൽക്കണ്ഠക്ക് കാരണമായേക്കും.
മകയിരം
ആദിത്യൻ മകയിരത്തിൽ സഞ്ചരിക്കുന്നതിനാൽ മന: സംഘർഷത്തിന് സാധ്യത കാണുന്നു. അലച്ചിൽ മൂലം ദേഹക്ലേശത്തിനും സാഹചര്യമുണ്ടാവാം. വാഗ്ദാനങ്ങൾ പാലിക്കുക എളുപ്പമായേക്കില്ല. കരാർ പണികൾ പുതുക്കി ലഭിച്ചേക്കും. പഴയ കടബാധ്യത തീർക്കാൻ ആത്മാർത്ഥമായ ശ്രമമുണ്ടാവുന്നതാണ്. ബിസിനസ്സിൽ സാമാന്യം ലാഭം പ്രതീക്ഷിക്കാം. എന്നാൽ വിപുലീകരണത്തിന് ഗ്രഹാനുകൂല്യം ഇല്ലാത്ത സമയമാണെന്നത് ഓർമ്മയിലുണ്ടാവണം. വാരാന്ത്യത്തിൽ കൂടുതൽ നേട്ടങ്ങളും സാമ്പത്തികമായ മെച്ചവും പ്രതീക്ഷിക്കാം.
തിരുവാതിര
ചെറുയാത്രകളുണ്ടാവുന്നതാണ്. പുതിയ കാര്യങ്ങൾ പഠിക്കാനുള്ള ശ്രമം അഭിനന്ദിക്കപ്പെടും. സാങ്കേതിക കാര്യങ്ങൾ ഉൾക്കൊള്ളും. കൂടുതൽ നേരം ഓഫീസിൽ ചെലവഴിക്കേണ്ടതായി വരുന്നതാണ്. ധനാഗമം മോശമാവില്ല. ഭൂമിയിൽ നിന്നും ആദായം പ്രതീക്ഷിക്കാം. വ്യവഹാരങ്ങൾക്ക് അനുകൂലമായ തീർപ്പുണ്ടാവും. ശത്രുക്കളുടെ പ്രവർത്തനം വിലപ്പോവില്ല. നല്ല കാര്യങ്ങൾക്ക് ചെലവുണ്ടായേക്കാം. ജീവിത പങ്കാളിയുടെ തൊഴിൽ പുരോഗതിയിലാവും. സാമൂഹ്യ മാധ്യമങ്ങളിലെ അഭിപ്രായപ്രകടനം ശക്തമായി വിമർശിക്കപ്പെടാം.
- വാരഫലം, അശ്വതി മുതൽ ആയില്യം വരെ; June 09-June 15, 2024, Weekly Horoscope
- Daily Horoscope June 6, 2024: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
പുണർതം
നല്ല തുടക്കം കിട്ടുന്ന ആഴ്ചയാണ്. ആത്മവിശ്വാസത്തോടെ മുന്നേറാനാവും. കരുതിയ കാര്യങ്ങൾ ചെയ്തു തീർക്കാൻ സാധിക്കുന്നതാണ്. കുടുംബപരമായി സമാധാനം ഉണ്ടാകാം. ഉപജാപങ്ങളെ തിരസ്കരിച്ച് മുന്നേറും. സുഹൃത്തുക്കളുടെ ശുപാർശയിൽ ചില മികച്ച തൊഴിൽ ലഭ്യതകൾ സംജാതമാകും. വിദ്യാർത്ഥികൾക്ക് ആഗ്രഹിച്ച കോഴ്സുകളിൽ ഉപരിപഠനത്തിന് അവസരം ലഭിക്കുന്നതാണ്. സാമ്പത്തിക ഞെരുക്കം കുറയുന്നതായിരിക്കും. സർക്കാരിൽ നിന്നും ലഭിക്കേണ്ട അനുമതി രേഖകൾ വൈകാം.
പൂയം
വാരാദ്യ ദിവസങ്ങളിൽ കാര്യതടസ്സമോ ഉദാസീനതയോ അനുഭവപ്പെടാം. അപ്രതീക്ഷിത ചിലവുണ്ടാവാം. ബുധനാഴ്ച മുതൽ അനുകൂലത അനുഭവപ്പെടും. ശുഭവാർത്തകൾ വന്നെത്തുന്നതാണ്. കുടുംബത്തിൽ നവാതിഥി സന്തോഷം കൊണ്ടുവരാം. അനുകൂലമായ സ്ഥലം മാറ്റത്തിന് സാധ്യതയുണ്ട്. സംഘടനാ പ്രവർത്തനങ്ങളിൽ മികവ് തെളിയിക്കുന്നതാണ്. വീടുവിട്ടുനിൽക്കുന്നവർക്ക് നാട്ടിലേക്ക് മടങ്ങാനാവും.
വാഹനം സംബന്ധിച്ച അറ്റകുറ്റപ്പണികൾ സാധ്യതയാണ്.
ആയില്യം
പതിനൊന്നാം ഭാവത്തിലെ ഗ്രഹസമൃദ്ധി മൂലം സമൂഹത്തിൽ സ്വാധീനം വർദ്ധിച്ചേക്കും. വൈകാരിക സമീപനം ഗുണം ചെയ്തേക്കില്ല. അശ്രദ്ധ കൊണ്ടുള്ള അമളി പിണയാനിടയുണ്ട്. ഔദ്യോഗിക ചുമതലകൾ വാരാവസാനത്തോടെ ഭാരിച്ചതാവും. ബിസിനസ്സിൽ ധനാഗമം അധികരിക്കുന്നതാണ്. ഭൗതിക സുഖങ്ങളുണ്ടാവും. കുടുംബച്ചുമതലകൾ ഭംഗിയായി നിർവഹിക്കപ്പെടും. മംഗളകർമ്മങ്ങളിൽ സംബന്ധിക്കുന്നതാണ്. അഭിമുഖങ്ങളിൽ വിജയമുണ്ടാവും. സ്വകാര്യ സ്ഥാപനത്തിൽ തൊഴിൽ ലഭിച്ചേക്കാം.
Read More
- ശുക്രനും ബുധനും മിഥുനം രാശിയിലേയ്ക്ക്; അശ്വതി മുതൽ രേവതി വരെ
- വാരഫലം, അശ്വതി മുതൽ ആയില്യം വരെ; June 09-June 15, 2024, Weekly Horoscope
- Daily Horoscope June 6, 2024: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
- ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?: (June 2– June 8, 2024) WeeklyHoroscope
- ശുക്രനും ബുധനും മിഥുനം രാശിയിലേയ്ക്ക്; അശ്വതി മുതൽ ആയില്യം വരെ
- ശുക്രനും ബുധനും മിഥുനം രാശിയിലേയ്ക്ക്; മകം മുതൽ തൃക്കേട്ട വരെ
- ശുക്രനും ബുധനും മിഥുനം രാശിയിലേയ്ക്ക്; മൂലം മുതൽ രേവതി വരെ
- എന്താണ് വസുപഞ്ചകം അഥവാ പഞ്ചകദോഷം?
- ജൂൺ മാസത്തിലെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.