scorecardresearch

വാരഫലം, അശ്വതി മുതൽ ആയില്യം വരെ; Weekly Horoscope, 2024 July 14- 20

Weekly Horoscope: ജൂലൈ 14 ഞായറാഴ്ച മുതൽ ജൂലൈ 20 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, അശ്വതി മുതൽ ആയില്യം വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

Weekly Horoscope: ജൂലൈ 14 ഞായറാഴ്ച മുതൽ ജൂലൈ 20 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, അശ്വതി മുതൽ ആയില്യം വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
New Update
Horoscope | Astrology

Weekly Horoscope: ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?

ആദിത്യൻ മിഥുനം, കർക്കടകം മാസങ്ങളിലായി സഞ്ചരിക്കുന്നു. കർക്കടകം 1 വരുന്ന ജൂലൈ 17 മുതൽ ആദിത്യൻ ദക്ഷിണായനത്തിലാണ്. പുണർതം, പൂയം ഞാററുവേലകളുമുണ്ട്. ചന്ദ്രൻ വെളുത്ത  പക്ഷത്തിലാണ്. ചിത്തിര മുതൽ പൂരാടം വരെയുള്ള നക്ഷത്രങ്ങളിലായി സഞ്ചരിക്കുന്നു. ശുക്ലപക്ഷ അഷ്ടമി മുതൽ ചതുർദ്ദശി വരെയുള്ള തിഥികളുമുണ്ട്.

Advertisment

ചൊവ്വ ഇടവം രാശിയിൽ പ്രവേശിച്ചു കഴിഞ്ഞു. കാർത്തിക നക്ഷത്രത്തിലാണ്. ബുധൻ കർക്കടകം രാശിയിൽ ആയില്യം നക്ഷത്രത്തിലുണ്ട്. ബുധൻ ജൂലൈ 19 ന് ചിങ്ങം രാശിയിൽ പ്രവേശിക്കുന്നു. ശുക്രൻ കർക്കടകം രാശിയിൽ പുണർതം- പൂയം നക്ഷത്രങ്ങളിലാണ്. വ്യാഴം ഇടവം രാശിയിൽ രോഹിണിയിലും ശനി കുംഭം രാശിയിൽ പൂരൂരുട്ടാതിയിലും ആണ്. ശനി വക്രഗതിയിലാണെന്നത് സ്മരണീയം.

രാഹു മീനം രാശിയിൽ ഉത്രട്ടാതിയിലും കേതു കന്നിരാശിയിൽ അത്തം നക്ഷത്രത്തിലും സഞ്ചരിക്കുന്നു. ചന്ദ്രൻ്റെ അഷ്ടമരാശിക്കൂറ് നോക്കാം. ഞായറും, തിങ്കളും ചൊവ്വ വൈകുന്നേരം വരെയും  മീനക്കൂറുകാർക്കും തുടർന്ന് വ്യാഴം അർദ്ധരാത്രി വരെ മേടക്കൂറുകാർക്കും അതിനുമേൽ വാരാന്ത്യം വരെ ഇടവക്കൂറുകാർക്കും അഷ്ടമരാശിക്കൂറാണ്. ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ അശ്വതി മുതൽ ആയില്യം വരെയുള്ള 9 നാളുകാരുടെ വാരഫലം അപഗ്രഥിക്കുകയാണ്.

അശ്വതി

വാരാദ്യത്തിലും വാരാന്ത്യത്തിലും അനുകൂലതകൾ പ്രതീക്ഷിക്കാം. ബുധൻ, വ്യാഴം ദിവസങ്ങൾക്ക് മേന്മ കുറയുന്നതാണ്. ആശയവിനിമയം സുഗമമാവും. അതിനാൽ പ്രവർത്തനങ്ങളിൽ വിജയിക്കും. പുതിയ കാര്യങ്ങൾ നടപ്പിലാക്കുന്നത് കൂടിയാലോചനകളിൽ അംഗീകരിക്കപ്പെടും. ദേഹസുഖവും മനോസുഖവും പ്രതീക്ഷിക്കാം. ഗുണപ്രദമായ യാത്രകൾ ഉണ്ടായെന്നു വരാം. പ്രായോഗിക ചിന്ത പ്രശംസ ഏറ്റുവാങ്ങും. കുടുംബത്തിനൊപ്പം നല്ലനേരം ചെലവഴിക്കപ്പെടും. ആവശ്യത്തിന് വിശ്രമം ലഭിക്കുന്നതാണ്. വാരമധ്യത്തിൽ ശുഭകാര്യങ്ങൾ തുടങ്ങാതിരിക്കുക ഉത്തമം.

Advertisment

ഭരണി

ആത്മവിശ്വാസത്തോടെ പ്രവർത്തിക്കാൻ കഴിയുന്ന വാരമാണ്. ഔദ്യോഗിക ചുമതലകൾ ഭംഗിയായി നിർവഹിക്കുവാനാവും.   കലാപരമായ വാസനകൾ പുഷ്ടിപ്പെടുത്താൻ സാഹചര്യം ഉണ്ടാകുന്നതാണ്. കുടുംബാംഗങ്ങളുടെ പ്രശ്നങ്ങൾക്ക് ക്ഷമാപൂർവ്വം ചെവി കൊടുക്കും. അവ പരിഹരിക്കാനും പ്രയത്നിക്കുന്നതാണ്. ബിസിനസ്സുകാർക്ക് സാമാന്യമായ ലാഭം പ്രതീക്ഷിക്കാം. വിദ്യാർത്ഥികൾക്ക് പഠനത്തിൽ പൂർണമായും മുഴുകാൻ കഴിഞ്ഞേക്കും. വാരമധ്യത്തിൽ അഷ്ടമരാശിക്കൂറ് വരികയാൽ കരുതൽ കൈക്കൊള്ളണം.

കാർത്തിക

താരതമ്യേന സന്തുലിതമാവും ഈയാഴ്ചയിലെ ഫലങ്ങൾ. പ്രതീക്ഷക്കനുസൃതമായി തൊഴിലിൽ ശോഭിക്കാനാവും. ഉയർന്ന ഉദ്യോഗസ്ഥരുടെ പിന്തുണയും അനുമോദനവും ലഭിക്കുന്നതാണ്. കോളേജ് മാറാനോ കോഴ്സുകളിൽ വ്യത്യാസം വരുത്താനോ വിദ്യാർത്ഥികൾക്ക് അവസരം കിട്ടിയേക്കും. ബൗദ്ധിക വിനോദങ്ങളിൽ താത്പര്യമുണ്ടാവും. ബിസിനസ്സ് കൂടുതൽ ലാഭകരമാവാൻ വിദഗ്ദ്ധരുമായി കൂടിയാലോചിച്ച് തന്ത്രങ്ങൾ മെനയുന്നതാണ്. സുഹൃൽസംഗമത്തിന് അവസരം വന്നുചേരും.

രോഹിണി

നക്ഷത്രനാഥനായ ചന്ദ്രന് പൂർണബലം ഉള്ള വാരമാകയാൽ ഗുണാനുഭവങ്ങൾ പ്രതീക്ഷിക്കാം. മനസ്സന്തോഷം ഉണ്ടാവുന്നതാണ്. തടസ്സപ്പെട്ടു കിടന്ന സർക്കാർ കാര്യങ്ങൾ നേടിയെടുക്കാനാവും. അദ്ധ്വാനത്തിന് സഫലത വരും.  ഉദ്യോഗസ്ഥർക്ക് സുഗമമായി ജോലി ചെയ്യാനുള്ള അന്തരീക്ഷം സംജാതമാകും. പ്രണയികൾക്ക് അനുകൂലമായ വാരമാണ്. ബിസിനസ്സിൽ ഏർപ്പെട്ടിട്ടുള്ളവർക്ക് ആദായം വർദ്ധിക്കുന്നതാണ്. കടബാധ്യത പരിഹരിക്കാനുള്ള ശ്രമം തുടരുന്നതാണ്. വെള്ളി, ശനി ദിവസങ്ങളിൽ കൂടുതൽ കരുതൽ വേണ്ടതുണ്ട്.

മകയിരം

സമ്മാനപദ്ധതികൾ- നറുക്കെടുപ്പ് ഇവയിൽ വിജയിക്കാനാവും. ഭാര്യാ ഭർത്താക്കന്മാർക്ക് ഒരുമിച്ച് താമസിക്കാൻ കഴിയും വിധം സ്ഥലം മാറ്റമുണ്ടാവും.  ജനോപകാരപ്രദമായ കാര്യങ്ങളിൽ പങ്കെടുക്കാൻ താല്പര്യമേറുന്നതാണ്. തറവാട് ഗൃഹം സംബന്ധിച്ചുള്ള അവകാശത്തർക്കത്തിന് സാധ്യതയുണ്ട്. സാമ്പത്തികമായ ഞെരുക്കത്തിന് ഒട്ടൊക്കെ അയവ് വരുന്നതാണ്. സഹപ്രവർത്തകരുടെ കുതന്ത്രങ്ങളെ കരുതിയിരിക്കണം. വിദേശത്ത് കഴിയുന്നവർക്ക് തൊഴിൽ രേഖ പുതുക്കിക്കിട്ടുന്നതാണ്. ചൊവ്വയുടെ സഞ്ചാരം അനുകൂലമല്ലാത്തതിനാൽ കരുതൽ വേണം.

തിരുവാതിര

വിജയപ്രതീക്ഷകൾ നിലനിർത്താനാവും. ചിന്തകളിലും പ്രവൃത്തികളിലും നവോന്മേഷം പുലരും. ആദിത്യൻ ജന്മരാശിയിൽ നിന്നും മാറുന്നത് കുറച്ചൊക്കെ ഗുണകരമാണ്. എന്നാൽ പന്ത്രണ്ടിലെ ചൊവ്വയുടെ സഞ്ചാരം അനാവശ്യ ചെലവുകൾക്ക് കാരണമാകുന്നതാണ്. സുഹൃത്തുക്കളുടെ വാക്കുകൾ അലോസരമുണ്ടാക്കാം. കലഹസാഹചര്യങ്ങൾ ഒഴിവാക്കപ്പെടണം. സാധാരണ ചെയ്യുന്ന കാര്യങ്ങൾ തടസ്സമില്ലാതെ നടത്തുന്നതാണ്. ഊഹക്കച്ചവടത്തിൽ നേട്ടങ്ങൾ സാമാന്യമാവും. വിശ്രമിക്കാനും വിനോദിക്കാനും സമയം ലഭിക്കും.

പുണർതം

ബന്ധുമിത്രാദികളുടെ സഹകരണം ലഭിക്കും. കൂടുതൽ നേരവും ചിന്തയിൽ മുഴുകുന്ന പ്രവണതയുണ്ടാവും. പ്രവർത്തനത്തിൽ മാന്ദ്യമോ നിരുന്മേഷതയോ വരാനിടയുണ്ട്. വിദ്യാർത്ഥികൾ ഗൃഹപാഠങ്ങളിൽ വിമുഖരാവും. അല്പം നിർബന്ധ ബുദ്ധിക്കാരാവും. ദൂരദിക്കുകളിലേക്ക് യാത്രകൾ വേണ്ടി വരാം. സംഘടനകളുടെ നേതൃത്വത്തിലേക്ക് പരിഗണിക്കപ്പെടും. സ്വാശ്രയ പ്രവർത്തനങ്ങളിൽ നിന്നും ലാഭമുണ്ടാകും. ആത്മീയ സാധനകളിൽ മുഴുകുന്നവർക്ക് അതിനനുകൂലമായ സാഹചര്യം ഭവിക്കും. മിതവ്യയശീലം അഭിനന്ദിക്കപ്പെടും.

പൂയം

ജന്മരാശിയിൽ ആദിത്യൻ വരുന്നതിനാൽ പലതരം സമ്മർദ്ദങ്ങളും അലച്ചിലുമുണ്ടാവും. എന്നാൽ രാശിനാഥനായ ചന്ദ്രന് പൂർണബലം വരികയാൽ മനശ്ശക്തി അധികരിക്കും. ഉദ്യോഗസ്ഥർ ചുമതലകൾ ഭംഗിയായി നിർവഹിക്കുന്നതാണ്. പുതിയ കാര്യങ്ങൾ പഠിക്കാനും മനസ്സിലാക്കാനും ശ്രമം തുടരും. ബന്ധങ്ങളുടെ ദൃഢത നിലനിർത്തും വിധം പെരുമാറും.  മക്കളുടെ പഠനം സംബന്ധിച്ചുണ്ടായ ആശങ്കകൾ അകലും.  വിദേശത്ത് പോകാൻ ഒരുങ്ങുന്നവർക്ക് അതിനുള്ള അനുമതി രേഖകൾ ലഭിച്ചേക്കും. വാരാന്ത്യദിവസങ്ങൾ കൂടുതൽ മെച്ചപ്പെട്ടതാവും.

ആയില്യം

ഉദ്യോഗത്തിലെ ജോലിഭാരത്തിന് കുറവുണ്ടാവില്ല. മാനസിക സുഖമുണ്ടായാലും ശാരീരിക ക്ഷീണം ബാധിച്ചേക്കും.  ആത്മാഭിമാനം സംരക്ഷിക്കുന്നതിൽ വിട്ടുവീഴ്ചയുണ്ടാവില്ല. തനിക്ക് പ്രയോജനമില്ലാത്ത കൂട്ടുകെട്ടുകളോട് അകലം പാലിക്കും. വിദേശ ഉദ്യോഗം സ്വീകരിക്കുന്നതിലെ ആശയക്കുഴപ്പം നീങ്ങുന്നതാണ്. മകളുടെ ജോലിക്കാര്യത്തിൽ പ്രതീക്ഷ പുലർത്തും. പൊതുപ്രവർത്തനം ഊർജ്ജസ്വലമാക്കും. സമൂഹമാധ്യമങ്ങളിൽ സ്വന്തം അഭിപ്രായം മുഖം നോക്കാതെ തുറന്നെഴുതും. മാതൃബന്ധുക്കളെ സന്ദർശിക്കാൻ തീരുമാനിക്കും.

Read More

weekly horoscope Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: