/indian-express-malayalam/media/media_files/KRh7K2yFKbp2E10olUGY.jpg)
Weekly Horoscope: ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
ആദിത്യൻ മേടം രാശിയിൽ അശ്വതി ഞാറ്റുവേലയിൽ സഞ്ചരിക്കുന്നു. 27 ശനിയാഴ്ച ഉച്ചമുതൽ ആദിത്യൻ ഭരണി ഞാറ്റുവേലയിൽ പ്രവേശിക്കുകയാണ്. ചന്ദ്രൻ ഉത്രം മുതൽ കേട്ട വരെയുള്ള നക്ഷത്രമണ്ഡലങ്ങളിൽ സഞ്ചരിക്കുന്നു. ഏപ്രിൽ 23ന് മേടപ്പത്തും ചിത്രാപൗർണമിയും കൂടിയ ദിവസമാണ്. ഏപ്രിൽ 24 മുതൽ കൃഷ്ണപക്ഷം തുടങ്ങുന്നു.
ഏപ്രിൽ 23 ന് ചൊവ്വ കുംഭം രാശിയിൽ നിന്നും മീനം രാശിയിൽ പ്രവേശിക്കുന്നു. 24ന് ശുക്രൻ മീനം രാശിയിൽ നിന്നും മേടം രാശിയിൽ സംക്രമിക്കുകയാണ്. ബുധൻ നീചസ്ഥനായി മീനം രാശിയിൽ രേവതി നക്ഷത്രത്തിൽ തുടരുന്നു. ശനി കുംഭം രാശിയിൽ പൂരൂരുട്ടാതി നക്ഷത്രത്തിലും വ്യാഴം മേടം രാശിയിൽ കാർത്തിക നക്ഷത്രത്തിലുമാണ്. രാഹു മീനം രാശിയിൽ രേവതി നക്ഷത്രത്തിലും കേതു കന്നിരാശിയിൽ അത്തം നക്ഷത്രത്തിലും സഞ്ചരിക്കുന്നു.
ഈയാഴ്ചയിലെ അഷ്ടമരാശിക്കൂറ് ഇപ്രകാരമാണ്. ഞായറും തിങ്കളും കുംഭക്കൂറുകാർക്കാണ് അഷ്ടമരാശി വരുന്നത്. ചൊവ്വയും ബുധനും മുഴുവനും വ്യാഴം രാവിലെ വരെയും മീനക്കൂറുകാർക്ക് അഷ്ടമരാശി ഭവിക്കുന്നു. തുടർന്ന് ശനി അർദ്ധരാത്രി വരെ മേടക്കൂറുകാർക്കാണ് അഷ്ടമരാശി സംഭവിക്കുന്നത്.
ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ മൂലം മുതൽ രേവതി വരെയുള്ള ഒന്‍പത് നക്ഷത്രങ്ങളിൽ ജനിച്ചവരുടെ വാരഫലം ഇവിടെ അപഗ്രഥിക്കുന്നു.
മൂലം
പ്രവർത്തനമികവ് ഉണ്ടാവും. ഔദ്യോഗിക ജീവിതം സന്തോഷകരമാവും. ആലോചനാ യോഗങ്ങളിൽ മുഖ്യത്വം സിദ്ധിക്കുന്നതാണ്. അപ്രതീക്ഷിത സാമ്പത്തിക ലാഭം വന്നുചേരാം. ആഢംബര വസ്തുക്കൾ പാരിതോഷികമായി ലഭിക്കുന്നതാണ്. പുതിയ കാര്യങ്ങൾ പഠിക്കാനുള്ള ആർജ്ജവമുണ്ടാവും. ഗൃഹത്തിൽ സമാധാനക്കുറവ് അനുഭവപ്പെടും.'വർക്ക് അറ്റ് ഹോം' രീതിയിൽ പ്രവർത്തിച്ചു കൊണ്ടിരുന്നവർക്ക് ജോലിസ്ഥലത്തേക്ക് മടങ്ങേണ്ടി വന്നേക്കും.
പൂരാടം
നല്ലതുടക്കവും കഴിവുകൾക്ക് പ്രോൽസാഹനവും കിട്ടുന്ന വാരമാണ്. കർമ്മരംഗത്ത് അധീശത്വം പ്രകടിപ്പിക്കാനാവും. മേലധികാരികളുടെ പ്രീതി നേടുന്നതാണ്. ബിസിനസ്സ് യാത്രകൾ പ്രയോജനം ചെയ്യുന്നതാണ്. ചിലർക്ക് വീടുവിട്ടു നിൽക്കേണ്ട സ്ഥിതിയുണ്ടാവും. വാഹന യാത്രയിൽ ഏറ്റവും കരുതൽ വേണം. കുടുംബത്തിൽ 'തലമുറകൾ തമ്മിലുള്ള വിടവ്' വർദ്ധിക്കുന്നതാണ്. മനസ്സ് അശാന്തമായേക്കും. പൊതു പ്രവർത്തകർക്ക് മടുപ്പ് അനുഭവപ്പെടാം.
ഉത്രാടം
ആദിത്യൻ്റെ ഉച്ചസ്ഥിതി മൂലം ആത്മവിശ്വാസമുണ്ടാവും. അതിൻ്റെ പ്രതിഫലനം എല്ലാ രംഗത്തും പ്രകടമാവും. പരീക്ഷയിൽ ഉയർന്ന വിജയം കരസ്ഥമാക്കുന്നതാണ്. സംഘടനകളിൽ പദവി ഉയരുന്നതാണ്. കച്ചവടത്തിൽ ലാഭം അധികരിച്ചേക്കും. പുതിയ ശാഖ തുറക്കുന്നത് പരിഗണനയിൽ ഉണ്ടാവും. ബന്ധുക്കളുമായി കലഹിച്ചേക്കും. ദാമ്പത്യത്തിൽ സ്വൈരക്കേടുകൾ വർദ്ധിക്കാം. വാരാന്ത്യത്തിൽ പാഴ്ച്ചെലവുകൾ വരും.
തിരുവോണം
സ്വതസ്സിദ്ധമായ കർമ്മകുശലത അനുമോദിക്കപ്പെടും. ഉദ്യോഗസ്ഥർക്ക് സഹപ്രവർത്തകരുടെ പിന്തുണയുണ്ടാവും. പുതിയ ആശയങ്ങളും പരിഷ്കാരങ്ങളും ബിസിനസ്സ് രംഗത്ത് ആവിഷ്കരിക്കും. ഓൺലൈൻ ബിസിനസ്സ് പുഷ്ടിപ്പെടുന്നതാണ്. മകളുടെ ജോലിസ്ഥലം സന്ദർശിക്കും. കൂട്ടുകാരുമൊത്ത് വിനോദിക്കാൻ അവസരം വന്നെത്തും. കടബാധ്യതകൾ തീർക്കാൻ കൊണ്ടുപിടിച്ച ശ്രമം നടത്തും. സർക്കാരിൽ നിന്നും ലഭിക്കേണ്ട ലൈസൻസ് ലഭിക്കാൻ വൈകും. പിതാവിൻ്റെ ആരോഗ്യകാര്യത്തിൽ ജാഗ്രതവേണം.
അവിട്ടം
പരിശ്രമിച്ച് ഉപേക്ഷിച്ച കാര്യങ്ങളിൽ വീണ്ടും ശ്രമിക്കുന്ന പക്ഷം വിജയം നേടാനാവും. കരാർ ജോലിചെയ്യുന്നവർ സ്ഥിരനിയമനത്തിന് പരിഗണിക്കപ്പെടാം. പ്രണയികൾക്കിടയിൽ ഹൃദയബന്ധം ദൃഢമാകുന്നതാണ്. മാതാപിതാക്കളെ ജോലിസ്ഥലത്ത് താമസിപ്പിച്ചേക്കും. രാഷ്ട്രീയമായ എതിർപ്പുകളെ ശക്തമായി നേരിടുവാൻ കഴിയും. സ്ത്രീ സുഹൃത്തുക്കളുടെ സഹായം ലഭിക്കുന്നതാണ്. വസ്തുവ്യാപാരത്തിലെ തടസ്സം നീങ്ങും. അശനശയന സൗഖ്യം ഭവിക്കുന്നതാണ്. പുതിയ വാഹനം വാങ്ങാൻ തീരുമാനിക്കും.
ചതയം
സമ്മർദ്ദങ്ങളുണ്ടായാലും കർമ്മമേഖലയിൽ ആശ്വാസം വന്നെത്തും. ജന്മരാശിയിൽ നിന്നും ചൊവ്വ മാറുന്നത് പല നിലയ്ക്കും ഗുണകരമാവും. മുതിർന്നവരുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നതാണ്. ഉപരിപഠനത്തിന് തയ്യാറെടുപ്പുകൾ നടത്തും. കുടുംബത്തിൽ മംഗളകാര്യങ്ങൾ നടക്കാം. വിദേശത്തു കഴിയുന്നവർക്ക് വിസ സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കാനാവും. പാർട്ണർഷിപ്പുകളിൽ നിന്നും ആദായം കുറഞ്ഞേക്കും. ഞായർ, തിങ്കൾ ദിവസങ്ങളിൽ ശുഭത്വം മന്ദീഭവിക്കാം.
പൂരൂരുട്ടാതി
ശനിയും ചൊവ്വയും പൂരൂരുട്ടാതിയിൽ സഞ്ചരിക്കുകയാൽ പലതരം സമ്മർദ്ദങ്ങൾ വന്നുചേരുന്നതാണ്. ജോലിയിൽ നിരുന്മേഷത ഭവിക്കാം. സാധാരണ കാര്യങ്ങൾ ഒരുവിധം നടന്നുകൂടും. വാക് ബലം കൊണ്ട് എതിർപ്പുകളെ മറികടക്കുന്നതാണ്. കമ്മീഷൻ പ്രവർത്തനം ലാഭകരമായേക്കാം. വാഹനത്തിൻ്റെ അറ്റകുറ്റപ്പണി കഴിയും. കലഹപ്രേരണയുണ്ടാകുന്നതാണ്. സാമ്പത്തിക ഞെരുക്കത്തിന് തെല്ല് അയവ് വരാം. നവസംരംഭങ്ങൾ തുടങ്ങാൻ ഗ്രഹാനുകൂലം ഇല്ലാത്ത കാലമാണ്.
ഉത്രട്ടാതി
ഏഴ്, എട്ട്, ഒമ്പത് ഭാവങ്ങളിൽ ചന്ദ്രൻ സഞ്ചരിക്കുകയാൽ സാമാന്യമായ സുഖവും ഗുണവും സിദ്ധിക്കും. ലക്ഷ്യം നേടാൻ കൂടുതൽ സമയം വേണ്ടി വന്നേക്കും. ദമ്പതികൾക്കിടയിൽ അനുരഞ്ജനം കുറഞ്ഞും കൂടിയുമിരിക്കും. പ്രതീക്ഷിച്ച സ്ഥാനക്കയറ്റം കിട്ടിയേക്കില്ല. വിലപിടിച്ച വസ്തുക്കൾ കൈമോശം വരാനിടയുണ്ട്. വാഗ്ദാനങ്ങൾ പാലിക്കാൻ കഴിയണമെന്നില്ല. ഭൂമിവ്യാപാരത്തിൽ ലാഭം വിചാരിച്ചത്ര ഉണ്ടാവില്ല. വൃദ്ധജനങ്ങൾക്ക് ചികിൽസാ മാറ്റം ഫലവത്താകും.
രേവതി
ഉന്നത പഠനത്തിനുള്ള തയ്യാറെടുപ്പുകൾ സുഗമമാവും. 'വർക്ക് ഫ്രം ഹോം' രീതിയിൽ നിന്നും മാറേണ്ടി വരുന്നതാണ്. സ്വർണ്ണപ്പണയത്തിലൂടെ അത്യാവശ്യങ്ങൾക്ക് പണം കണ്ടെത്തും. സ്വന്തം ബിസിനസ്സിൽ പാർട്ണർമാരെ തേടുന്നതാണ്. സ്വഭാവത്തിലെ വൈരുദ്ധ്യങ്ങൾ ചൂണ്ടിക്കാണിക്കപ്പെടും. പ്രണയത്തിൽ പരാജയം സംഭവിക്കാനിടയുണ്ട്. രാഹു ജന്മനക്ഷത്രത്തിൽ തുടരുകയാൽ നിരുന്മേഷതയുണ്ടാവും. സമയബന്ധിതമായി ജോലികൾ ചെയ്യുന്നതിൽ പരാജയമേറ്റുവാങ്ങും. വീടുപണി ഇഴഞ്ഞുനീങ്ങുന്നതാണ്
Check out MoreHoroscope Columns Here
- വാരഫലം, അശ്വതി മുതൽ ആയില്യം വരെ; April 21-April 27, 2024, Weekly Horoscope
- വാരഫലം, മകം മുതൽ തൃക്കേട്ട വരെ; April 21-April 27, 2024, Weekly Horoscope
- അക്കങ്ങളിൽ തെളിയും ഭാവികാലം
- മകയിരം നക്ഷത്രക്കാർ പ്രണയലോലരാണ്
- Bharani Star: ഭരണി നാളുകാർ ജീവിത ശൈലീ രോഗങ്ങളെ ശ്രദ്ധിക്കണം
- Aswathy Star Predictions: അശ്വതി നക്ഷത്രക്കാർ സാന്ത്വനശക്തിയുടെ ഉടമകൾ
- Jupiter Transit 2024: വ്യാഴം ഇടവം രാശിയിലേക്ക് സംക്രമിക്കുന്നു-അശ്വതി മുതല് രേവതി വരെയുള്ള നക്ഷത്രക്കാരുടെ ഫലം
- Vishu Phalam 2024: സമ്പൂർണ വിഷു ഫലം 2024-അശ്വതി മുതൽ രേവതി വരെ
- ഈ ആഴ്ച നിങ്ങളെ കാത്തിരിക്കുന്നതെന്ത്? സംഖ്യാശാസ്ത്ര ഫലങ്ങളിങ്ങനെ: Numerology Predictions 2024 April 15 to April 21
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.