/indian-express-malayalam/media/media_files/2025/08/13/varsha-phalam-edappal-2-2025-08-13-12-31-12.jpg)
New Year Astrology Prediction: വർഷ ഫലം
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം1/4)
കർമ്മരംഗത്ത് ഉത്തരവാദിത്വബോധവും ഉണർവ്വും പ്രകടിപ്പിക്കും. സാമ്പത്തികരംഗത്ത് നിലനിന്നിരുന്ന പ്രയാസങ്ങൾ പരിഹരിക്കപ്പെടും. സർക്കാരിൽ നിന്നും അനുകൂല്യങ്ങൾ ലഭിക്കും. ലഘുവായ ദേഹാസ്വസ്ഥതൾ പ്രയാസങ്ങൾ സൃഷ്ടിക്കും. കച്ചവടം, കൃഷി എന്നിവ ഗുണകരമായിരിക്കും.
ചിങ്ങം, കന്നി, തുലാം മാസങ്ങളിൽ നേതൃ പദവികൾ, ബന്ധുജന സുഖം, കീർത്തി എന്നിവ ഉണ്ടാകും. വൃശ്ചികം, ധനു, മകരം മാസങ്ങളിൽ ശത്രുപീഡ, ആരോഗ്യരംഗത്ത് വിഷമതകൾ, പുണ്യപ്രവൃത്തികൾ എന്നിവ ഉണ്ടാകും. കുംഭം, മീനം, മേടം മാസങ്ങളിൽ മനഃസന്തോഷം, യശസ്സ്, സന്താനസൗഭാഗ്യം എന്നിവ ഉണ്ടാകും. ഇടവം, മിഥുനം, കർക്കടകം മാസങ്ങളിൽ ബന്ധുജനങ്ങളിൽ നിന്ന് സഹായം, ഭൂമിലാഭം എന്നിവ ഉണ്ടാകും.
Also Read: കർക്കടക മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ
കന്നിക്കൂറ് (ഉത്രം3/4, അത്തം, ചിത്തിര1/2)
ഔദ്യോഗിക രംഗത്ത് ഉത്തരവാദിത്വങ്ങൾ പൂർത്തീകരിക്കുന്നതിൽ പ്രയാസങ്ങൾ നേരിടും. കട ബാദ്ധ്യതകൾ തീർക്കുവാൻ കഴിയും. തൊഴിൽ രഹിതർക്ക് സ്ഥിര വരുമാനം ഉണ്ടാകും. പൊതുപ്രവർത്തനം സംതൃപ്തി നൽകില്ല. കുടുംബ രംഗത്ത് മംഗളകർമ്മങ്ങളുടെ നേതൃസ്ഥാനം ഏറ്റെടുക്കേണ്ടി വരും.
ചിങ്ങം, കന്നി, തുലാം മാസങ്ങളിൽ നേതൃപദവികൾ, വാഹനലാഭം, വസ്ത്രഭരണാദി സിദ്ധി എന്നിവ ഉണ്ടാകും. വൃശ്ചികം, ധനു, മകരം മാസങ്ങളിൽ
ബഹുജനസമ്മിതി, കാര്യവിജയം, ദേഹാരിഷ്ടുകൾ എന്നിവ ഉണ്ടാകും. കുംഭം, മീനം, മേടം മാസങ്ങളിൽ സാമ്പത്തിക ലാഭം, പരീക്ഷാവിജയം, മനഃ ക്ലേശം എന്നിവ ഉണ്ടാകും. ഇടവം, മിഥുനം, കർക്കടകം മാസങ്ങളിൽ ഐശ്വര്യം, മത്സരവിജയം, ഇഷ്ടജനവിരഹം എന്നിവ ഉണ്ടാകും.
Also Read: ഓഗസ്റ്റ് മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ
തുലാക്കൂറ് (ചിത്തിര1/2, ചോതി, വിശാഖം3/4)
സന്തോഷപൂർണ്ണമായ കുടുംബജീവിതം, മികച്ച സാമ്പത്തിക സ്ഥിതി എന്നിവ ഉണ്ടാകും. ഒന്നിലധികം വരുമാനമാർഗങ്ങൾ, പുതിയ സംരംഭങ്ങൾ എന്നിവ ഉണ്ടാകും. ആരോഗ്യരംഗത്ത് പ്രയാസങ്ങൾ അനുഭവപ്പെടും. കലാകാരന്മാർ, സാഹിത്യപ്രവർത്തകർ എന്നിവരുടെ പ്രശസ്തി വർദ്ധിക്കും.കച്ചവടം, കൃഷി എന്നിവ ലാഭകരം ആയിരിക്കും.
Also Read: ശുക്രൻ കർക്കടകം, ചിങ്ങം രാശികളിലേക്ക്; അശ്വതി മുതൽ രേവതി വരെ
ചിങ്ങം, കന്നി, തുലാം മാസങ്ങളിൽ ഔദ്യോഗിക രംഗത്ത് മാറ്റങ്ങൾ, ആരോഗ്യപരമായ വിഷമതകൾ, ശത്രുപീഡ എന്നിവ ഉണ്ടാകും. വൃശ്ചികം, ധനു, മകരം മാസങ്ങളിൽ ധനലാഭം, ബന്ധുജനസുഖം, ആഗ്രഹസഫലീകരണം എന്നിവ ഉണ്ടാകും. കുംഭം, മീനം,മേടം മാസങ്ങളിൽ അന്യദേശവാസം, ശ്രേയസ്സ്, മനഃസന്തോഷം എന്നിവ ഉണ്ടാകും. ഇടവം, മിഥുനം, കർക്കടകം മാസങ്ങളിൽ വരുമാന വർദ്ധനവ്, പുണ്യ പ്രവൃത്തികൾ, ഭൂമിലാഭം എന്നിവ ഉണ്ടാകും.
Also Read: ചൊവ്വ മാറുന്നു, കന്നിരാശിയിലേക്ക്; അശ്വതി മുതൽ രേവതി വരെ
വൃശ്ചികക്കൂറ്‍ (വിശാഖം1/4, അനിഴം, തൃക്കേട്ട)
അനാവശ്യചിലവുകൾ ഒഴിവാക്കിയും ആഡംബരഭ്രമം കുറച്ചും സാമ്പത്തിക പ്രയാസങ്ങളെ തരണം ചെയ്യാൻ സാധിക്കും. കർമ്മരംഗത്ത് നേട്ടങ്ങൾ, ജോലിസംബന്ധമായ ദൂരയാത്രകൾ എന്നിവ ഉണ്ടാകും. വ്യാപാരികൾക്ക് വർഷാരംഭത്തിൽ തടസ്സങ്ങൾ ഉണ്ടാകും. വിദ്യാഭ്യാസരംഗത്ത് ഉയർച്ച ഉണ്ടാകും. തൊഴിലന്വേഷകർക്ക് അവസരങ്ങൾ ഉണ്ടാകും.
ചിങ്ങം, കന്നി, തുലാം മാസങ്ങളിൽ ബന്ധുജനവിരഹം, കച്ചവടാഭിവൃദ്ധി, ധനലാഭം എന്നിവ ഉണ്ടാകും. വൃശ്ചികം, ധനു, മകരം മാസങ്ങളിൽ ഗൃഹനിർമ്മാണം, വിദ്യാലാഭം, കീർത്തി എന്നിവ ഉണ്ടാകും. കുംഭം, മീനം, മേടം മാസങ്ങളിൽ ശ്രേയസ്സ്, മനോവ്യാകുലതകൾ, അംഗീകാരങ്ങൾ എന്നിവ ഉണ്ടാകും. ഇടവം, മിഥുനം, കർക്കടകം മാസങ്ങളിൽ സ്ഥലമാറ്റം, ഉദരരോഗങ്ങൾ, കാർഷികാദായം എന്നിവ ഉണ്ടാകും.
Read More: നിങ്ങളുടെ ജീവിതപങ്കാളി എങ്ങനെയുള്ള ആളാവും?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.