scorecardresearch

Daily Horoscope September 07, 2024: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

അപ്രതീക്ഷിതമായ തടസ്സങ്ങൾ ജീവിതത്തിൽ ഉണ്ടാകുമെങ്കിലും പക്വതയോടെയുള്ള സമീപനങ്ങൾ കൊണ്ട് അവയെ തരണം ചെയ്യും. നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു

അപ്രതീക്ഷിതമായ തടസ്സങ്ങൾ ജീവിതത്തിൽ ഉണ്ടാകുമെങ്കിലും പക്വതയോടെയുള്ള സമീപനങ്ങൾ കൊണ്ട് അവയെ തരണം ചെയ്യും. നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു

author-image
WebDesk
New Update
Daily Horoscope

നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു


മേടം രാശി(മാർച്ച് 21 - ഏപ്രിൽ 20)

എന്തുകാര്യം ചെയ്യുമ്പോഴും എടുത്തുചാട്ടം പാടില്ല. സാമ്പത്തിക ഇടപാടുകൾ ശ്രദ്ധിച്ചും ആലോചനയോടും ചെയ്യുക. സാഹചര്യങ്ങൾ മാറുന്നതിനനുസരിച്ച് നിങ്ങളുടെ മാനസികാവസ്ഥയിൽ  മാറ്റം വരും. ഏറ്റെടുക്കുന്ന പദ്ധതികൾ പൂർത്തിയാക്കാൻ കാലതാമസം ഉണ്ടാകും.

Advertisment

ഇടവം രാശി (ഏപ്രിൽ 21 - മെയ് 21)

തൊഴിൽ  മേഖലയിൽ അധികസമയം ചെലവഴിക്കേണ്ടി വരും. തൊഴിലിടത്തിലെ സമ്മർദം മടുപ്പുണ്ടാക്കുമെങ്കിലും ആത്മാർഥമായ പ്രവൃത്തികൾ വരും കാലത്ത് സർവ്വകാര്യം വിജയം നേടി തരും. കുടുംബ ജീവിതത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. 

മിഥുനം രാശി (മെയ് 22 - ജൂൺ 21)

എന്ത് കാര്യം ചെയ്യുമ്പോഴും ആശയകുഴപ്പം അലട്ടും. ചെറിയ സംഭവങ്ങൾക്ക് പോലും വലിയ പ്രത്യാഘാതം ഉണ്ടാകും. ഏറ്റെടുക്കുന്ന ഉത്തരവാദിത്വങ്ങൾ കൃത്യമായി ചെയ്തുതീർക്കും. പുതിയ സംരഭങ്ങൾ തുടങ്ങാൻ ്അനുയോജ്യമായ സമയമല്ല. 

കർക്കടകം രാശി (ജൂൺ 22 - ജൂലൈ 23)

കഴിഞ്ഞുപോയ സംഭവങ്ങൾ നിങ്ങളെ അലട്ടികൊണ്ടിരിക്കും. സാമ്പത്തിക ചെലവുകൾ വർധിക്കും. പഴയകാല സുഹൃത്തുക്കളെ കണ്ടുമുട്ടാനും അവരിൽ നിന്ന് ലഭിക്കുന്ന ഉപദേശങ്ങൾ ജീവിതത്തിൽ പുലർത്താനും ശ്രമിക്കും.

Advertisment

ചിങ്ങം രാശി (ജൂലൈ 24 - ഓഗസ്റ്റ് 23)

സാമ്പത്തിക പ്രതിസസന്ധികൾക്ക് ഒരുപരിധി വരെ അറുതി ഉണ്ടാകും. കടം കൊടുത്ത പണം തിരിച്ചുകിട്ടാൻ സാധ്യതയുണ്ട്. കുടുംബ ബന്ധങ്ങളിൽ ചെറിയ പ്രശ്‌നങ്ങൾ ഉണ്ടാകും. കൃത്യമായ ആലോചനകൾക്ക് ശേഷം മാത്രം പുതിയ സംരഭങ്ങൾ തുടങ്ങുക. 

കന്നി രാശി(ഓഗസ്റ്റ് 24 - സെപ്തംബർ 23)

കുടുംബത്തിലും ജോലിസ്ഥലത്തും സമ്മർദ്ദം വർധിക്കും. വിശ്രമം ആവശ്യമായി വന്നേക്കാം. ആരോഗ്യപരമായ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധചെലുത്തണം. ബന്ധുക്കളിൽ നിന്ന് ഉപദേശങ്ങൾ സ്വീകരിക്കും. സാമ്പത്തിക ചെലവുകൾ വർധിക്കും.

തുലാം രാശി (സെപ്റ്റം. 24 - ഒക്ടോബർ. 23)

വിവാഹം ഉൾപ്പടെയുള്ള വ്യക്തിപരമായ കാര്യങ്ങൾ നടക്കാൻ ഇടയുള്ള ദിവസങ്ങളിലൂടെയാണ് കടന്നുപോകുന്നത്. പുതിയ പ്രണയബന്ധങ്ങൾ തുടങ്ങാനും സാധ്യതയുണ്ട്. യാഥാർത്ഥ്യബോധത്തോടെയുള്ള നിങ്ങളുടെ പെരുമാറ്റം സർവ്വകാര്യ വിജയം നേടിതരും.

വൃശ്ചികം രാശി (ഒക്ടോ. 24 - നവംബർ 22)

ആത്മവിശ്വാസത്തോടെയുള്ള പ്രവൃത്തികൾ വിജയം കാണും. എടുത്തുചാട്ടം പാടില്ല. കുടുംബജീവിതത്തിലും തൊഴിലിടത്തും സ്വസ്ഥതയും സമാധാനവും ഉണ്ടാകും. വർഷങ്ങളായ മുടങ്ങികിടക്കുന്ന പദ്ധതികൾ പുനരാംഭിക്കുന്നതിനെപ്പറ്റി ചിന്തിക്കും. 

ധനു രാശി (നവം. 23 - ഡിസംബർ 22)

സാമ്പത്തിക ചെലവുകൾ വർധിക്കും. അനാവശ്യമായി പണം ചെലവഴിക്കുന്ന പ്രവണത ഒഴിവാക്കണം. ഭാവിയിൽ വലിയ സാമ്പത്തിക ചെലവുകൾ വന്നുചേരാൻ ഇടയുണ്ട്. ആരോഗ്യപരമായ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധപുലർത്തണം. 

മകരം രാശി  (ഡിസംബർ 23 - ജനുവരി 20)

ഏറ്റെടുക്കുന്ന ഉത്തരവാദിത്വങ്ങൾ ആത്മാർഥമായി ചെയ്തുതീർക്കുമെങ്കിലും സ്വയം സംതൃപ്തി തോന്നില്ല. എല്ലാ പ്രവൃത്തിയിലും നിങ്ങൾ പലതരത്തിലുള്ള കുറ്റങ്ങൾ കണ്ടെത്തി കൊണ്ടിരിക്കും. അപ്രതീക്ഷിത നേട്ടങ്ങൾ ജീവിതത്തിൽ വന്നുചേരും. 

കുംഭം രാശി(ജനുവരി 21 - ഫെബ്രുവരി 19)

തൊഴിൽമേഖലയിലും കുടുംബജീവിതത്തിലും ചെയ്യുന്ന എല്ലാ പ്രവൃത്തികളിലും അനിശ്ചിതത്വം നേരിടും.സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകുമെങ്കിലും ചെലവ് വർധിക്കും. പുതിയ സംരഭങ്ങൾ, ബിസിനസ് എന്നിവ ആരംഭിക്കാൻ പറ്റിയ സമയമല്ല. 

മീനം രാശി (ഫെബ്രുവരി 20 - മാർച്ച് 20)

അപ്രതീക്ഷിത പ്രതിസന്ധികൾ ജീവിതത്തിൽ വന്നചേരുമെങ്കിലും പക്വതയോടെ അവയെ തരണം ചെയ്യും. സാമ്പത്തികമായി മെച്ചമുണ്ടാകും. അകന്നുകഴിയുന്ന ബന്ധുക്കളെ കാണാൻ ഇടയുണ്ടാകും.സുഹൃത്തുക്കളിൽ നിന്ന് നേട്ടം ഉണ്ടാകും. 

Read More

daily horoscope Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: