scorecardresearch

വാരഫലം, മകം മുതൽ തൃക്കേട്ട വരെ; Weekly Horoscope, September 08-14

Weekly Horoscope: സെപ്റ്റംബർ 08 ഞായർ മുതൽ സെപ്റ്റംബർ 14 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, മകം മുതൽ തൃക്കേട്ട വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

Weekly Horoscope: സെപ്റ്റംബർ 08 ഞായർ മുതൽ സെപ്റ്റംബർ 14 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, മകം മുതൽ തൃക്കേട്ട വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
New Update
August 25  to August 31  Weekly Horoscope Astrological Predictions Aswathi  to Ayilyam.

Weekly Horoscope: ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?

ആദിത്യൻ ചിങ്ങം രാശിയിലാണ്. പൂരം, ഉത്രം ഞാറ്റുവേലകൾ നടക്കുന്നു. ചന്ദ്രൻ വെളുത്തപക്ഷത്തിൽ, ചോതി മുതൽ ഉത്രാടം വരെയുള്ള നക്ഷത്രങ്ങളിലായി സഞ്ചരിക്കുകയാണ്. ശനി കുംഭം രാശിയിൽ വക്രഗതിയിൽ പൂരൂരുട്ടാതി നക്ഷത്രത്തിലാണ്. വ്യാഴം ഇടവം രാശിയിൽ മകയിരം നക്ഷത്രത്തിൽ സഞ്ചരിക്കുന്നു. രാഹു മീനം രാശിയിൽ ഉത്രട്ടാതിയിലും, കേതു കന്നി രാശിയിൽ അത്തം നക്ഷത്രത്തിലുമാണ്. 

Advertisment

ചൊവ്വ മിഥുനം രാശിയിൽ തിരുവാതിര നക്ഷത്രത്തിലൂടെ കടന്നുപോകുന്നു.  ബുധൻ ചിങ്ങം രാശിയിൽ, മകം നക്ഷത്രത്തിലാണ്.  ശുക്രൻ കന്നിരാശിയിൽ അത്തം - ചിത്തിര നക്ഷത്രങ്ങളിലായി സഞ്ചരിക്കുന്നു. ഈ ആഴ്ചയിലെ അഷ്ടമരാശിക്കൂറ് ചിന്തിക്കാം. ഞായറും തിങ്കൾ ഉച്ചവരേയും മീനക്കൂറുകാർക്കും തുടർന്ന് ബുധൻ രാത്രി വരെ മേടക്കൂറുകാർക്കും അനന്തരം വെള്ളിയാഴ്ച അർദ്ധരാത്രി വരെ ഇടവക്കൂറുകാർക്കുമാണ്. അതിനുശേഷം  മിഥുനക്കൂറുകാരുടെ ചന്ദ്രാഷ്ടമരാശി തുടങ്ങുന്നു.

ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ മകം മുതൽ തൃക്കേട്ട വരെയുള്ള  ഒന്‍പത് നക്ഷത്രങ്ങളിൽ ജനിച്ചവരുടെ വാരഫലം ഇവിടെ അപഗ്രഥിക്കുന്നു.

മകം

ഇഷ്ടാനുഭവങ്ങൾക്കാവും മുൻഗണന ലഭിക്കുക. ലഘുയത്നത്താൽ കൂടുതൽ നേട്ടങ്ങൾ കൈവരിക്കും. ഒപ്പമുള്ളവരുടെ പൂർണ്ണ പിന്തുണ പ്രതീക്ഷിക്കാം. വാക്കുകൾ ചിലപ്പോൾ മധുരോദാരമായി മാറും. ചിലപ്പോൾ പരുക്കനായി തീരാം. വാക്സ്ഥാനത്ത് ശുക്രനും കേതുവും സഞ്ചരിക്കുന്നതിനാലാണ്. ആർത്ഥികമായി ഞെരുക്കം അനുഭവപ്പെടും. കൈവായ്പകളെ ആശ്രയിക്കേണ്ടതായി വരാം. സഹോദരർക്കൊപ്പം ആഘോഷങ്ങളിൽ പങ്കുചേരാൻ തീരുമാനിക്കും. അന്യനാട്ടിൽ കഴിയുന്നവർക്ക് അവസാന വേളയിൽ നാട്ടിലെത്താൻ അവസരം ലഭിക്കുന്നതാണ്.

Advertisment

പൂരം

ആത്മവിശ്വാസം കൂടിയും കുറഞ്ഞും ഇരിക്കും.  തീരുമാനങ്ങൾ വേഗത്തിൽ കൈക്കൊള്ളാൻ കഴിഞ്ഞേക്കില്ല. അവയിൽ ഉറച്ചുനിൽക്കാനും വിഷമിച്ചേക്കും.  ഔദ്യോഗിക യാത്രകൾ, തന്മൂലമുളള ക്ലേശങ്ങൾ എന്നിവ സാധ്യതകളാണ്. അനുരാഗികൾക്ക് തടസ്സങ്ങളെ അഭിമുഖീകരിക്കേണ്ടിവരുന്നതാണ്.
 മക്കളുടെ ശ്രേയസ്സിൽ സന്തോഷമുണ്ടാവും. സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കായുള്ള ശ്രമം വിജയം കാണും. ഗൃഹനിർമ്മാണം തുടങ്ങാനാവശ്യമായ മുന്നൊരുക്കങ്ങൾ നടത്തുന്നതാണ്. കലാപ്രവർത്തകർക്ക് സമൂഹത്തിൻ്റെ സ്വീകാര്യത കുറയും.

ഉത്രം

പൂർണബോധ്യമുള്ള കാര്യങ്ങൾ നിസ്സങ്കോചം ഏറ്റെടുക്കും. അവയുടെ നിർവഹണത്തിൽ മുഴുമനസ്സും അർപ്പിക്കുകയാൽ വിജയിക്കാനാവും. ഉന്നതോദ്യോഗസ്ഥരുടെ ഒത്താശ ലഭിക്കും.  സ്വാശ്രയ ബിസിനസ്സിൽ ഏർപ്പെട്ടിട്ടുള്ളവർക്ക് ആദായം അധികരിക്കുന്നതാണ്. ഉപഭോക്കാക്കളുടെ അംഗീകാരം അനുസ്യൂതമാവും. വായ്പ നേടാനുള്ള ശ്രമം ഫലവത്താകും.  ദാമ്പത്യത്തിൽ സുഖവും സമാധാനവും തുടരുന്നതാണ്. ജീവിത പങ്കാളിയുടെ പ്രായോഗിക നിർദ്ദേശങ്ങൾ സ്വീകരിക്കും.   ഞായർ, തിങ്കൾ എന്നിവയെക്കാൾ മറ്റു ദിവസങ്ങൾക്ക് മെച്ചമേറുന്നതാണ്.

അത്തം

ആരോഗ്യപ്രശ്നങ്ങൾ ഇടക്കിടെ തലപൊക്കുന്നതാണ്. ഏർപ്പെടുന്ന സംരംഭങ്ങളിൽ സാമാന്യമാം വിധം ശ്രേയസ്സ് വന്നുചേരും. മനസ്സ് സൃഷ്ട്യുന്മുഖമാവും. പുതിയ കാര്യങ്ങളും അവ നടപ്പിലാക്കേണ്ട രീതികളും ഉള്ളിൽ  എപ്പോഴും നിറയും. ഗാർഹസ്ഥ്യത്തിൽ സ്വസ്ഥത ശരാശരിയായി തുടരപ്പെട്ടേക്കാം. കലഹങ്ങൾ ശാന്തമാവാൻ അനുനയം ആവശ്യമായി വരുന്നതാണ്. മംഗള കർമ്മങ്ങളിൽ പങ്കെടുക്കും. സുഹൃൽ സമാഗമങ്ങൾ ആസൂത്രണം ചെയ്യും. സാമ്പത്തിക ആവശ്യങ്ങൾ ഒരുവിധം നടന്നുകൂടും. വാരമധ്യ ദിവസങ്ങൾ മിഴിവുറ്റതാകും.

ചിത്തിര

ന്യായമായ ആവശ്യങ്ങൾ മിക്കതും പൂർത്തീകരിക്കും. പുതുകാര്യങ്ങൾ തുടങ്ങുന്നത് പിന്നീടത്തേക്ക് നീട്ടുന്നതാണ്. കുട്ടികളുടെ അനാരോഗ്യം ഉൽക്കണ്ഠയുണ്ടാക്കും. ഉദ്യോഗസ്ഥർക്ക് അധിക സമയം ജോലി ചെയ്യേണ്ടതായി വന്നേക്കും. ശത്രുക്കളുടെ പ്രവർത്തനം ഫലിക്കുന്നുണ്ടോ എന്നുള്ള സന്ദേഹം ഇടക്കിടെ തലപൊക്കുന്നതാണ്.
ഭാവിയെക്കുറിച്ചുള്ള ചിന്തകൾക്ക് തൽകാലം അവധി കൊടുക്കാൻ നിശ്ചയിക്കും. ആടയാഭരണാദികൾ വാങ്ങും. വിപണികളിൽ ഓടി നടന്ന് ആഘോഷങ്ങൾക്ക് മുന്നൊരുക്കം പൂർത്തിയാക്കും.

ചോതി

ഔദ്യോഗികമായി ഗുണവും നേട്ടവും വന്നുചേരുന്നതാണ്. ആത്മവിശ്വാസം വർദ്ധിക്കും.  ആസൂത്രണം ചെയ്ത കാര്യങ്ങൾ പ്രവൃത്തിപഥത്തിൽ കൊണ്ടെത്തിക്കുന്ന തിനാവും. ലക്ഷ്യബോധമില്ലാത്ത സഹപ്രവർത്തകർക്ക് പ്രചോദനമരുളും. വാഗ്വാദങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കാൻ ശ്രദ്ധിക്കണം. കുടുംബകാര്യങ്ങൾ മനക്ലേശത്തിന് ഇടവരുത്താം. പുതുതലമുറയുടെ കർമ്മങ്ങൾ അസ്വാരസ്യം സൃഷ്ടിക്കുന്നതാണ്. ആരോഗ്യപരമായി ആശ്വാസം അനുഭവപ്പെടും. വൈകിയിട്ടാണെങ്കിലും ജന്മനാട്ടിലേക്ക്  പോകാനാവും.  ചെലവുകളിൽ മിതത്വം പാലിക്കാനായേക്കില്ല.

വിശാഖം

പഴയ കാര്യങ്ങൾ മനസ്സിൽ പൂവിളിയായി നിറയും. എന്നാൽ പുതിയ കാലത്തിൻ്റെ മാറ്റങ്ങളോട് മുഖം തിരിക്കാതെ ഇണങ്ങിച്ചേരുകയും ചെയ്യും. സ്വാതന്ത്ര്യബോധം ഉയർത്തിപ്പിടിക്കും. കാര്യാലോചനകളിൽ കലഹിക്കും. ചോദ്യങ്ങൾക്ക് അക്കമിട്ട ഉത്തരം നൽകുവാനുമാവും. എത്ര തിരക്കുണ്ടായാലും ജീവകാരുണ്യ പ്രവർത്തനത്തിന് നേരം കണ്ടെത്തും. ഔദ്യോഗിക  ചുമതലകൾ വർദ്ധിക്കുന്നതാണ്. സ്വന്തമായി വ്യാപാരത്തിൽ ഏർപ്പെട്ടവർക്ക് ലാഭമുണ്ടാവും. തലവേദനയാവുന്ന കടബാധ്യതകൾ ഭാഗികമായി കൊടുത്തുതീർക്കും.

അനിഴം

വാരാദ്യത്തെ ഒന്നുരണ്ടു ദിനങ്ങളിൽ അല്പം ഉത്സാഹക്കുറവ് അനുഭവപ്പെടും. ശരീരക്ഷീണത്തിനും സാധ്യതയുണ്ട്. ചെലവുകളെക്കുറിച്ച് ചിന്തിക്കും. ക്രമേണ സ്ഥിതി മെച്ചപ്പെടുന്നതാണ്. പ്രവർത്തനത്തിന് ഊർജ്ജം ഉണ്ടാവും. നല്ല തീരുമാനങ്ങൾ കൈക്കൊള്ളും. അവ നടപ്പാക്കുന്നതിൽ ഔത്സുക്യം ഭവിക്കുന്നതാണ്. ഔദ്യോഗിക യാത്രകൾ മാറ്റിവെച്ചേക്കും. ചില ചുമതലകൾ താത്കാലികമായി പകരക്കാരെ ഏല്പിക്കാൻ കഴിയും. കടം വാങ്ങാതെ തന്നെ കാര്യങ്ങൾ നടത്താനാവുന്നതാണ്. ജാമ്യം നിൽക്കേണ്ട സാഹചര്യം ഒഴിവാക്കുകയാവും ഉചിതം.

തൃക്കേട്ട

തടസ്സങ്ങളെ അതിജീവിക്കാനുള്ള മനശ്ശക്തിയുണ്ടാവും. പ്രശ്നങ്ങളുടെ കാരണം കണ്ടെത്താനും പരിഹരിക്കാനും പ്രയത്നിക്കും. സൗഹൃദങ്ങളിൽ അഭിരമിക്കും. അവരുടെ ഉപദേശം സ്വീകരിക്കാനുള്ള സന്നദ്ധതയുണ്ടാവും. പ്രതീക്ഷിച്ച വാഗ്ദാനങ്ങൾ വൈകും എന്നതാനാൽ സാമ്പത്തിക കാര്യങ്ങളിൽ നിയന്ത്രണമുണ്ടാവുന്നത് നന്ന്.  കുടുംബാംഗങ്ങളുടെ ന്യായമായ ആവശ്യങ്ങൾ നിറവേറ്റുന്നതാണ്. സ്വാശ്രയ തൊഴിൽ മോശമാവില്ല. ആദായം സാമാന്യമായെങ്കിലും ഉയരുന്ന സ്ഥിതി വരും. ജന്മനാട്ടിൽ പോകാനും കുടുംബാംഗങ്ങളെ സന്ദർശിക്കാനും തയ്യാറെടുക്കുന്നതാണ്.

Read More

weekly horoscope Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: