scorecardresearch

വ്യാഴം മേടം രാശിയിലേക്ക് മാറുന്നു, അശ്വതി മുതൽ ആയില്യംവരെ

Jupiter transit to Aries 2023 Star Predictions Aswathi, Bharani, Karthika, Rohini, Makayiram, Thiruvathira, Punartham, Pooyam, Ayiylam Stars: ഈ വർഷം തുലാം / ഒക്ടോബർ മാസംവരെ രാഹുവും അപ്രദക്ഷിണഗതി ആയി മേടം രാശിയിൽ സഞ്ചരിക്കുകയാൽ വ്യാഴത്തിന്റെ ഉൽകൃഷ്ടതയ്ക്ക് കുറഞ്ഞൊരു മങ്ങൽ വരാനിടയുണ്ട്

Jupiter transit to Aries 2023 Star Predictions Aswathi, Bharani, Karthika, Rohini, Makayiram, Thiruvathira, Punartham, Pooyam, Ayiylam Stars: ഈ വർഷം തുലാം / ഒക്ടോബർ മാസംവരെ രാഹുവും അപ്രദക്ഷിണഗതി ആയി മേടം രാശിയിൽ സഞ്ചരിക്കുകയാൽ വ്യാഴത്തിന്റെ ഉൽകൃഷ്ടതയ്ക്ക് കുറഞ്ഞൊരു മങ്ങൽ വരാനിടയുണ്ട്

author-image
S. Sreenivas Iyer
അപ്‌ഡേറ്റ് ചെയ്‌തു
New Update
horoscope, astrology, ie malayalam

Jupiter transit to Aries 2023 Star Predictions Aswathi, Bharani, Karthika, Rohini, Makayiram, Thiruvathira, Punartham, Pooyam, Ayiylam Stars: 1198 മേടം 8 ന്, 2023 ഏപ്രിൽ 22 ന്, ശനിയാഴ്ച പ്രഭാതത്തിൽ വ്യാഴം രാശി മാറുകയാണ്. മീനം രാശിയിലെ സഞ്ചാരം പൂർത്തിയാക്കി വ്യാഴം മേടം രാശിയിലേക്ക് പ്രവേശിക്കുന്നു. ഇനി ഒരാണ്ടുകാലം വ്യാഴം മേടം രാശിയിലാവും. 2024 മേയ് മാസം ഒന്നാം തീയതിയാണ് വ്യാഴം അടുത്ത രാശിയായ ഇടവം രാശിയിലേക്ക് പകരുന്നത്.

Advertisment

വ്യാഴത്തിന്റെ രാശിമാറ്റം വാർഷികമായ ഒരു ജ്യോതിഷ പ്രതിഭാസമാണ്. 'ശനിമാറ്റം' പോലെ പ്രധാനവുമാണ്. ഒരു വർഷം വ്യാഴം ഒരു രാശിയിൽ സഞ്ചരിക്കും. മേടത്തിൽ ഒരു വർഷം, ഇടവത്തിൽ ഒരു വർഷം, മിഥുനത്തിൽ ഒരു വർഷം എന്നിങ്ങനെയാണ് വ്യാഴത്തിന്റെ സഞ്ചാരക്രമം. അങ്ങനെ പന്ത്രണ്ട് രാശികൾ ചുറ്റിവരാൻ വ്യാഴത്തിന് പന്ത്രണ്ട് വർഷം വേണ്ടി വരുന്നു. ഇതിനെ 'വ്യാഴവട്ടം ' എന്ന് ജ്യോതിഷം, സാഹിത്യം എന്നിവയിലൊക്കെ വിശേഷിപ്പിക്കാറുണ്ട്.

കാലപുരുഷ (Time Personified) ന്റെ ശരീരഭാഗങ്ങളാണ് പന്ത്രണ്ട് രാശികൾ. മേടം ശിരസ്സിനെ കുറിക്കുന്നു. ഏറ്റവും സാത്വികഗ്രഹമായ, ദേവന്മാരുടെ മന്ത്രിയായ, മറ്റ് ഗ്രഹങ്ങളുടെ ഗുരുനാഥനായ വ്യാഴം ശിരസ്സിൽ പ്രവേശിക്കുകയാൽ പൊതുവേ മനുഷ്യർക്ക് സദ്ചിന്താഗതി വളരാൻ സാഹചര്യം ഒരുങ്ങാം. അങ്ങനെ പറയപ്പെടുന്നു.

മേടം രാശി വ്യാഴത്തിന്റെ മിത്രം ആയ ചൊവ്വയുടെ ഗൃഹമാണ്, ചൊവ്വയുടെ സ്വക്ഷേത്രമാണ്. മിത്രഗൃഹത്തിലെ വ്യാഴം മുദിതനായിരിക്കും. സ്വയം സന്തോഷിക്കുന്ന ഗ്രഹം ലോകത്തെ മുഴുവൻ സന്തോഷിപ്പിക്കുമെന്ന് കരുതുന്നതിൽ തെറ്റില്ലല്ലോ?

Advertisment

എന്നാൽ ഈ വർഷം തുലാം / ഒക്ടോബർ മാസംവരെ രാഹുവും അപ്രദക്ഷിണഗതി (Anti Clockwise ) ആയി മേടം രാശിയിൽ സഞ്ചരിക്കുകയാൽ വ്യാഴത്തിന്റെ ഉൽകൃഷ്ടതയ്ക്ക് കുറഞ്ഞൊരു മങ്ങൽ വരാനിടയുണ്ട്. പ്രതീക്ഷിച്ചത്ര നേട്ടങ്ങൾ നൽകാൻ വ്യാഴത്തിന് കഴിഞ്ഞില്ലെന്ന് വന്നേക്കാം. ഗുരു- രാഹു യോഗത്താൽ ദുർഫലങ്ങൾ സൃഷ്ടിക്കപ്പെടാം. എന്നാൽ രാഹുവിന്റെ മേടം രാശിസ്ഥിതി മൂലം ക്ലേശങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുന്നവർക്ക് വ്യാഴം രാഹുവിനൊപ്പം ചേരുന്നതോടെ ആശ്വാസമാകും. രാഹുവിന്റെ കളങ്കങ്ങളും പാരുഷ്യങ്ങളും കുറച്ചൊക്കെ വിമലീകൃത (purgation) മാകാം.

'ഗുരു' എന്ന പേരിലെ ആദ്യാക്ഷരമായ 'ഗു' എന്ന അക്ഷരം കൊണ്ടാണ് ഗ്രഹനിലയിൽ വ്യാഴത്തെ അടയാളപ്പെടുത്തുന്നത്. ജീവൻ, ബൃഹസ്പതി, ദേവമന്ത്രി, സുരാചാര്യൻ തുടങ്ങിയ വ്യാഴത്തിന്റെ പേരുകൾ പ്രശസ്തങ്ങളാണ്. ധനം, സന്താനം, പ്രതിഭാവിലാസം, ബുദ്ധി, വിവേകം, വാക്ക്, സംസ്കാരം എന്നിവയുടെ കാരകഗ്രഹം / Authority വ്യാഴം ആണ്. പൊതുവേ ഗ്രഹനിലയിൽ വ്യാഴത്തിന് ബലമുണ്ടെങ്കിൽ ആ വ്യക്തിയുടെ ജീവിതം ശ്രേയസ്സ് നിറഞ്ഞതാവും എന്നാണ് വിശ്വാസം.

മേടക്കൂറിന് (അശ്വതി, ഭരണി, കാർത്തിക ഒന്നാം പാദം): ഭാവിയെ സംബന്ധിച്ച നല്ല തീരുമാനങ്ങൾ കൈക്കൊള്ളും. ധാരാളം കൂടിയാലോചനകൾ നടത്തും. കർമ്മരംഗത്തും കുടുംബത്തിലും കാര്യങ്ങൾ കൂടുതൽ സുഗമവും സുതാര്യവുമായിത്തീരുന്നതാണ്. സന്താനങ്ങളുടെ ശ്രേയസ്സിനായി ഉചിതനടപടികൾ കൈക്കൊള്ളും. പ്രണയബന്ധങ്ങൾ ദൃഢമാകും. അവിവാഹിതർക്ക് വിവാഹം നടക്കാം. പൊതുവേ ധനക്ലേശം കുറയുന്നതാണ്. പാഴ്ച്ചെലവുകൾ, അനാവശ്യയാത്രകൾ എന്നിവ നിയന്ത്രിക്കാനാവും. തടസ്സപ്പെട്ടിരുന്ന സ്ഥാനക്കയറ്റം, ശമ്പളവർദ്ധനവ് എന്നിവ സഫലമാകും. ഭാഗ്യഭാവത്തിലേക്ക് വ്യാഴം നോക്കുകയാൽ ഭാഗ്യപുഷ്ടി ഉണ്ടാകുന്ന കാലമാണ്. തടസ്സങ്ങൾ അകലും. ആദ്യ മൂന്ന് മാസങ്ങളിൽ ആരോഗ്യപരമായി കൂടുതൽ കരുതൽ വേണം.

ഇടവക്കൂറിന് (കാർത്തിക മുക്കാൽ, രോഹിണി, മകയിരം ആദ്യ പകുതി): പന്ത്രണ്ടാം വ്യാഴത്തിന്റെ കാലമാണ്. പ്രവർത്തനങ്ങൾ വിജയിക്കാൻ ലക്ഷ്യബോധവും നിരന്തര പരിശ്രമവും ആവശ്യമായി വരും. ഗൃഹനവീകരണം, പുതുവാഹന ലബ്ധി എന്നിവ പ്രതീക്ഷിക്കാം. മാതാവിന് രോഗം നീങ്ങി ആരോഗ്യസൗഖ്യം വന്നുചേരുന്നതാണ്. കുടുംബാംഗങ്ങൾ തമ്മിലുള്ള അനൈക്യം അകലും. കടം കുറയ്ക്കാനാവും. വരുമാനം ഉയരുമെങ്കിലും ചെലവുകളും ഉണ്ടാകുന്നതാണ്. നല്ലകാര്യങ്ങൾക്ക് വേണ്ടിയുള്ള ചെലവും കൂട്ടത്തിൽ പ്രതീക്ഷിക്കാം. അനാവശ്യയാത്രകൾ ഒഴിവാക്കേണ്ടതുണ്ട്. കൂട്ടുകാരുടെ സഹായം ആശ്വാസം നൽകും. ആരോഗ്യകാര്യങ്ങളിൽ തെല്ലും അലംഭാവമരുത്.

മിഥുനക്കൂറിന് (മകയിരം 3,4 പാദങ്ങൾ, തിരുവാതിര, പുണർതം മുക്കാൽ): പതിനൊന്നാം വ്യാഴത്തിന്റെ പ്രതാപകാലമാണ്. ന്യായമായ ആഗ്രഹങ്ങൾ നിറവേറപ്പെടും. സജ്ജനങ്ങളുടെ സഹായം, വിവാഹസിദ്ധി, സന്താനലബ്ധി, സന്താനങ്ങൾക്ക് ശ്രേയസ്സ് തുടങ്ങി പലതരം നല്ല അനുഭവങ്ങൾ വന്നുചേരാം. കർമ്മരംഗം ഉണരും. ഉദ്യോഗത്തിൽ ഉയർച്ച പ്രതീക്ഷിക്കാം. വ്യാപാരം തുടങ്ങാനോ വിപുലീകരിക്കാനോ സാധിച്ചേക്കും. സർക്കാരിൽ നിന്നും അനുമതി / വായ്പ/ ആനുകൂല്യങ്ങൾ സിദ്ധിച്ചേക്കും. ഉപരിപഠനം വിജയകരമായി പൂർത്തിയാക്കാൻ സാധിക്കുന്നതാണ്. വ്യാഴം, രാഹു, ശനി തുടങ്ങിയ പ്രധാന മൂന്ന് ഗ്രഹങ്ങളും അനുകൂലഭാവത്തിലാകയാൽ ഗ്രഹനില പ്രകാരം കർമ്മബലവും കൂടിയുണ്ടെങ്കിൽ ജീവിതം ഐശ്വര്യ പൂർണമായിത്തീരുന്നതാണ്.

കർക്കടകക്കൂറിന് (പുണർതം നാലാം പാദം, പൂയം, ആയില്യം): സവിശേഷശ്രദ്ധ വേണ്ടത് കർമ്മരംഗത്തിലാണ്. ഉദ്യോഗസ്ഥരായാലും വ്യാപാരികളായാലും ലക്ഷ്യഭ്രഷ്ടരാവാതെ പ്രവൃത്തി ചെയ്യേണ്ട സന്ദർഭമാണ്. നിലവിലെ തൊഴിൽ ഉപേക്ഷിച്ച് പുതിയതിനായി ശ്രമിക്കുന്നത് ഗുണകരമാവില്ല. കഠിനാധ്വാനം നേട്ടങ്ങൾ അനുഭവത്തിലെത്തിക്കും. സർക്കാരിന്റെ ആനുകൂല്യങ്ങളും അനുമതികളും വൈകിയേക്കാം. വ്യാഴം രണ്ടാം ഭാവത്തിലേക്ക് നോക്കുകയാൽ ധനസ്ഥിതി മോശമാവില്ല. നാലിലെ വ്യാഴദൃഷ്ടി സുഖാനുഭവങ്ങൾക്കും കുടുംബ ഭദ്രതയ്ക്കും വഴിതെളിക്കാം. പുതുവാഹനലബ്ധി, ഗൃഹനവീകരണം എന്നിവ സാധ്യതകളാണ്. ശത്രുക്കളെ അതിജീവിക്കാനാവും. കടക്കെണിയിൽ നിന്നും ആശ്വാസമുണ്ടാകും. ചികിൽസാഭേദം കൊണ്ട് ആരോഗ്യനില മെച്ചപ്പെടുന്നതാണ്.

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: