/indian-express-malayalam/media/media_files/GPkEQGI1o0LEpo3p0e6J.jpg)
നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു
മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)
ഗ്രഹവിന്യാസങ്ങൾ ഇപ്പോൾ നിങ്ങൾക്ക് അനുകൂലമാണ്. സ്ഫോടനാത്മകമായ സാഹചര്യങ്ങളെ സന്തോഷകരവും ആഹ്ലാദകരവുമായ ഏറ്റുമുട്ടലുകളാക്കി മാറ്റാൻ നിങ്ങൾക്ക് കഴിയും. ദീർഘകാലാടിസ്ഥാനത്തിൽ നിങ്ങൾ വിജയിയാകും. ഈ ആഴ്ച എടുക്കുന്ന തീരുമാനങ്ങൾ ദീർഘകാലത്തേക്ക് അലയടിക്കുമെന്ന് മനസിലുണ്ടാകണം.
ഇടവം രാശി (ഏപ്രിൽ 21 - മെയ് 21)
നിങ്ങളുടെ രാശിയുടെ മേഖലകളിൽ നിങ്ങളുടെ തീരുമാനമെടുക്കാനുള്ള ഗ്രഹങ്ങൾക്കിടയിലെ അധികാരങ്ങളെയും പ്രവർത്തന ക്രമീകരണങ്ങളെയും നിയന്ത്രിക്കുന്ന രസകരമായ ഒരു ബന്ധമുണ്ട്. അതിനാൽ, പ്രധാനപ്പെട്ട മീറ്റിംഗുകൾ, ചർച്ചകൾ, അഭിമുഖങ്ങൾ എന്നിവ നിങ്ങൾ മുൻകൂട്ടി കണ്ടേക്കാം. നിങ്ങൾ സ്ഥിതിഗതികൾ വളരെ നന്നായി കൈകാര്യം ചെയ്യുമെന്ന് ഉറപ്പുണ്ട്.
മിഥുനം രാശി (മെയ് 22 - ജൂൺ 21)
കൃത്യമായ സമയക്രമത്തിൽ നിങ്ങളുടെ കരുക്കൾ നീക്കുക. നിങ്ങൾക്ക് സാമ്പത്തികമായി ഒരു കുതിച്ചുചാട്ടം അനുഭവപ്പെടാം. നിങ്ങൾ മനസ്സിലാക്കേണ്ട കാര്യം, അത്തരം സമയങ്ങളിൽ, ഒരു വലിയ സാഹസം കാണിക്കേണ്ടി വരുമെന്നാണ്. എന്നാൽ ചൂതാട്ടം കൂടുന്തോറും അനന്തരഫലങ്ങൾ കൂടുതൽ അനിശ്ചിതത്വത്തിലാകും. നിങ്ങൾ ഒരു പഴയ സുഹൃത്തിനെ പുതിയ വെളിച്ചത്തിൽ കാണാൻ പോകുകയാണ്.
കർക്കടകം രാശി (ജൂൺ 22 - ജൂലൈ 23)
സുഹൃത്തുക്കളെക്കാളും ഉയരത്തിൽ പോകാൻ നിങ്ങൾ തയ്യാറെടുക്കുന്നിടത്തോളം, ഗാർഹിക വിനോദത്തിനുള്ള മികച്ച കാലഘട്ടമാണിത്. ഇത് അച്ചടക്കത്തിനുള്ള സമയമല്ല. പുതിയ ബന്ധങ്ങളും ജീവിതരീതികളും പരീക്ഷിക്കാൻ അനുവദിക്കേണ്ട സമയമാണ്. നിങ്ങളെ മുന്നിൽ നിന്ന് നയിക്കാൻ ആരും ഉണ്ടാകില്ല, അതിന് നിങ്ങൾക്ക് തന്നെയേ സാധിക്കൂ.
ചിങ്ങം രാശി (ജൂലൈ 24 - ഓഗസ്റ്റ് 23)
വസ്തുനിഷ്ഠമായ വസ്‌തുതകളേക്കാളും സത്യങ്ങളേക്കാളും അടുത്ത കുറച്ച് ദിവസങ്ങൾ സങ്കല്പങ്ങളും മോഹങ്ങളും ആധിപത്യം സ്ഥാപിക്കാൻ സാധ്യതയുണ്ട്. നിങ്ങൾ അധികം അതിശയോക്തിയിലേക്ക് പോകാത്തിടത്തോളം ഇതെല്ലാം തികച്ചും നിരുപദ്രവകരമാണ്. നിങ്ങൾക്ക് കുറച്ചു സമയമുണ്ടെങ്കിൽ, ഒരു പഴയ തൊഴിലിലേക്ക് ഒരു പുതിയ ആംഗിൾ നിങ്ങൾ കണ്ടെത്തും.
കന്നി രാശി (ഓഗസ്റ്റ് 24 - സെപ്റ്റംബർ 23)
ഈ നിമിഷത്തിൻ്റെ പൊതുവായ മനോഭാവം ശുഭാപ്തിവിശ്വാസമാണ്. പല ആളുകളെയും പോലെ, നിങ്ങൾ മികച്ചത് പ്രതീക്ഷിക്കാൻ ചായ്വുള്ളവരായിരിക്കും. അവരിൽ നിന്ന് വ്യത്യസ്തമായി, ആത്മീയ ധാരണയും സാമ്പത്തിക അഭിവൃദ്ധിയും എന്ന രണ്ട് മേഖലകളിൽ പുരോഗതി കൈവരിക്കാൻ നിങ്ങൾ അനുയോജ്യമായ സ്ഥാനത്താണ്. അതിശയകരമെന്നു പറയട്ടെ, അവർ നിങ്ങൾ വിചാരിച്ചതിലും കൂടുതൽ ചേർത്തു പിടിക്കും.
- Weekly Horoscope (September 01– September 07, 2024): ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
- സമ്പൂർണ വാരഫലം, അശ്വതി മുതൽ രേവതി വരെ; Weekly Horoscope, September 1-7
- സെപ്റ്റംബർ മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ: Horoscope September 2024
- ചിങ്ങ മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ
- ശനിയുടെ വക്രസഞ്ചാരം; 27 നാളുകാരെ എങ്ങനെ ബാധിക്കും?
- എന്താണ് വസുപഞ്ചകം അഥവാ പഞ്ചകദോഷം?
- ദേവഗണത്തിലെ നക്ഷത്രങ്ങൾ
തുലാം രാശി (സെപ്റ്റംബർ 24 - ഒക്ടോബർ 23)
നിങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ചക്രങ്ങളിലൊന്ന് ഭൂമിക്ക് ചുറ്റുമുള്ള ശുക്രൻ്റെ ഭ്രമണപഥത്തിൽ നിന്നാണ്. നിങ്ങൾ ഇപ്പോൾ ഒരു നിർണായക ഘട്ടത്തിലാണ്. അതുകൊണ്ടു തന്നെ വൈകാരിക വിജയത്തിൻ്റെ ഒരു പ്രവചനം സന്തോഷത്തോടെ നിങ്ങൾക്ക് ലഭിച്ചേക്കാം. ഈയടുത്തുണ്ടായ ഒരു തെറ്റ് നിങ്ങൾ ഉടൻ പരിഹരിക്കും. അതിനാൽ വിഷമിക്കേണ്ട.
വൃശ്ചികം രാശി (ഒക്ടോബർ 24 - നവംബർ 22)
പങ്കാളികളും കൂട്ടാളികളും നിങ്ങളെ ഇന്നോ നാളെയോ സ്വാർത്ഥനോ സ്വാർത്ഥതാത്പര്യക്കാരനോ ആയി അപലപിച്ചേക്കാം. എന്നാൽ, സത്യം മറച്ചുവെക്കാൻ ആർക്കും കഴിയില്ല. അതായത് മറ്റുള്ളവരുടെ ചെലവിൽ അവരുടെ അഭിലാഷങ്ങൾ പിന്തുടരുന്നത് അവരാണ്. നിങ്ങൾ ഒരു തൽക്ഷണ നേട്ടത്തിന് പിന്നാലെയാണെങ്കിൽ ഒരു വാണിജ്യ സംരംഭം മികച്ചതായി കാണപ്പെടുന്നു.
ധനു രാശി (നവംബർ 23 - ഡിസംബർ 22)
നിങ്ങൾ ഏത് സാഹചര്യവും നിങ്ങളുടെ നേട്ടമായി മാറ്റാൻ പ്രാപ്തിയുള്ളയാളാണെന്ന് പറയുന്നത് ഇപ്പോൾ കുറച്ച് അതിശയോക്തി പരമാണെന്ന് തോന്നാം. പക്ഷേ അത് നിങ്ങൾക്ക് വിശാലമായ തലത്തിലെ ചിഹ്ന സൂചികകളെക്കുറിച്ച് അവബോധം വരാത്തതിനാലാവും. പക്ഷേ ഈ വാരാന്ത്യത്തോടെ ലോകത്തെ കാലടിയിലാക്കി നിങ്ങൾ കുതിക്കുന്നുണ്ടാവാം.
മകരം രാശി (ഡിസംബർ 23 - ജനുവരി 20)
ഇത് ധനകാര്യത്തിൽ ശ്രദ്ധിക്കേണ്ട ദിനമാണെങ്കിലും നിങ്ങളുടെ ചാർട്ടിൽ പ്രധാന വികാസങ്ങൾക്കൊന്നും സൂചന കാണുന്നില്ല. ഇത് ചിലപ്പോൾ വിലപേശലിൽ ശ്രദ്ധ വയ്ക്കുക എന്നതിൽ കവിഞ്ഞ് ഒന്നുമാവില്ല. പക്ഷേ എല്ലായ്പോഴും നിങ്ങളുടെ ദീർഘകാല സുരക്ഷയെ സംബന്ധിച്ചവയായിരിക്കും. നിങ്ങൾക്ക് എന്തായാലും നിങ്ങളുടെ വസ്തു വകകൾ നശിപ്പിക്കണമെന്നില്ല.
കുംഭം രാശി (ജനുവരി 21 - ഫെബ്രുവരി 19)
പന്ത് എന്തായാലും നിങ്ങളുടെ പക്ഷത്ത് തന്നെയാവും ഇന്ന്. നിങ്ങൾക്ക് നിലത്ത് കാലുറപ്പിച്ച് നിൽക്കാം. പക്ഷേ, അത്തരം ശക്തികൾക്കൊപ്പം നിങ്ങളുടെ മികവുകൾ വിവേകപൂർവം ഉപയോഗിക്കേണ്ടതിനായുള്ള ഉത്തരവാദിത്തവും എത്തിച്ചേരും. മറ്റൊരു വാക്കിൽ, ഇത് നല്ല കാര്യങ്ങൾക്കുള്ള ദിനമാണ്. നിങ്ങൾ ചെയ്യുന്നതെന്തോ ആവട്ടെ, ഞാൻ പ്രതീക്ഷിക്കുന്നു നിങ്ങൾ അതിൽ അഭിനന്ദിക്കപ്പെടുമെന്ന്.
മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)
നിങ്ങളുടെ നക്ഷത്രങ്ങൾ തീർച്ചയായും സമാധാനപരമാണ് എന്നിരിക്കിലും നിങ്ങൾ നിങ്ങളെ ചിലപ്പോൾ വൈകാരികതകളിലേക്ക് തള്ളി വിട്ടേക്കാം. അതിനാലാണ്, നിങ്ങളുടെ വരും ദിവസങ്ങളിലേക്ക് ചിലർ എത്തിപ്പെട്ടാലും നിങ്ങൾ അവരെ സഹായിക്കാൻ പറ്റുന്ന അവസ്ഥയിലായത്. നിങ്ങളുടെ ആന്തരിക വിവേകം കൂടുതൽ പ്രകടമാവും.
Read More
- സെപ്റ്റംബർ മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ: Horoscope September 2024
- സമ്പൂർണ പുതുവർഷഫലം, അശ്വതി മുതൽ രേവതി വരെ: New Year Horoscope
- ചിങ്ങ മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ:
- ശനിയുടെ വക്രസഞ്ചാരം; 27 നാളുകാരെ എങ്ങനെ ബാധിക്കും?
- എന്താണ് വസുപഞ്ചകം അഥവാ പഞ്ചകദോഷം?
- ദേവഗണത്തിലെ നക്ഷത്രങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us