/indian-express-malayalam/media/media_files/uvWNVtDM0PWY2NrCIIZA.jpg)
Daily Horoscope: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു
മേടം രാശി (മാർച്ച് 21 - ഏപ്രിൽ 20)
ഇന്നും കാര്യങ്ങൾ അല്പം അപ്രത്യക്ഷമാണ്. മറ്റുള്ളവർ തുറന്നു സംസാരിക്കാതെ ഇരിക്കുന്നിടത്തോളം, സംഭവങ്ങൾ മനസ്സിലാക്കാൻ നിങ്ങൾക്കു ബുദ്ധിമുട്ടാകും. സത്യം എവിടെ അവസാനിക്കുന്നു, സങ്കൽപ്പം എവിടെ തുടങ്ങുന്നു എന്നു ആർക്കും വ്യക്തമല്ല. പക്ഷേ, ആ രണ്ടും ഒട്ടുമിക്കപ്പോഴും തമ്മിൽ വ്യത്യാസപ്പെട്ടതല്ലെന്ന് തോന്നുന്നു.
ഇടവം രാശി (ഏപ്രിൽ 21 - മേയ് 21)
ചിലപ്പോഴൊക്കെ ഒന്നും ചെയ്യാതെ ഇരിക്കുന്നതാണ് ചെയ്യുന്നതിലും നല്ലത്. കൂട്ടുകാരെയും പങ്കാളികളെയും കേൾക്കാൻ തയ്യാറല്ലെങ്കിൽ, പ്രശ്നങ്ങൾ ഇരട്ടിയാകും. നിങ്ങൾക്ക് വേണ്ടത് ഒരു സത്യസന്ധമായ നിലപാട് ആണ്. സഹപ്രവർത്തകരോട് ശരിയും തെറ്റും തുറന്നു പറയുക. വരാനിരിക്കുന്ന അനാവശ്യ പ്രശ്നങ്ങൾ ഒഴിവാക്കാൻ മനസ്സു തുറന്നുള്ള ആശയവനിമയം സഹായമാകും.
Also Read: വാരഫലം, അശ്വതി മുതൽ ആയില്യംവരെ
മിഥുനം രാശി (മേയ് 22 - ജൂൺ 21)
വ്യവസായവുമായി ബന്ധപ്പെട്ട ഗ്രഹങ്ങളും, ജോലിയുമായി ബന്ധപ്പെട്ട ഗ്രഹങ്ങളും ഒരുമിച്ചു നിൽക്കുന്നു. ഇതൊരു സന്ദേശം മാത്രമാണ് പറയുന്നത്- വരുമാനം കൂട്ടാനുള്ള അവസാന ശ്രമം നടത്തു. അല്ലെങ്കിൽ കുറഞ്ഞത്, പണം കളയുന്ന കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കുക.
കർക്കിടകം രാശി (ജൂൺ 22 - ജൂലൈ 23)
സൂര്യൻ മായികമായ ബുധനും, ഗൗരവമേറിയ ശനിയും, രഹസ്യമായ നെപ്റ്റ്യൂണും, പ്ലൂട്ടോയുമായും ഒത്തു പ്രവർത്തിക്കുന്നു. അതിനാൽ നിങ്ങൾക്ക് ഇന്ന് ഒരു മാനസികവും സൃഷ്ടിപരവുമായ കുലുക്കം​ അനുഭവപ്പെടും. നിങ്ങളുടെ വികാരങ്ങൾക്കാണ് ഇപ്പോൾ നിങ്ങൾ കൂടുതൽ പ്രാധാന്യം കൊടുക്കുക.
ചിങ്ങം രാശി (ജൂലൈ 24 - ഓഗസ്റ്റ് 23)
ഇപ്പോൾ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്ന ഘട്ടത്തിലേക്ക് നിങ്ങൾ കടക്കുന്നു. അത് മാറുന്ന സാഹചര്യങ്ങളിൽ നിന്നുള്ള ഗുണഫലങ്ങൾ ആദ്യം അനുഭവിക്കുന്നവരിൽ ഒരാൾ നിങ്ങൾ ആകുമെന്ന് സൂചിപ്പിക്കുന്നു. അടുത്ത രണ്ടാഴ്ചയിൽ നിങ്ങളുടെ വലിയ പ്രശ്നം ക്ഷമയില്ലായ്മ ആണ്. ഇതിനകം ലഭിച്ച നേട്ടങ്ങൾ ഉറപ്പുവരുത്താൻ ശ്രദ്ധിക്കുക.
കന്നി രാശി (ഓഗസ്റ്റ് 24 - സെപ്റ്റംബർ 23)
ഗൗരവമായ ചിന്തയ്ക്കുള്ള സമയമാണിത്. പഠിക്കുന്നവർക്കും, ഉദ്യോഗാർത്ഥികൾക്കും, ദീർഘകാല പദ്ധതികളുള്ളവർക്കും ഏറെ സഹായകരമായ ദിനം. സത്യസന്ധതയും സഹപ്രവർത്തകരുടെ വികാരങ്ങൾക്കുള്ള ബഹുമാനവും അനിവാര്യം. അല്പം ത്യാഗബോധം കാണിക്കുന്നത് തന്നെ ലക്ഷ്യം കൈവരിക്കാൻ സഹായിക്കും.
Also Read: ശുക്രൻ നീചരാശിയിൽ; ദോഷം ആർക്കൊക്കെ?
തുലാം രാശി (സെപ്റ്റംബർ 24 - ഒക്ടോബർ 23)
നിങ്ങൾ വലിയൊരു മുന്നേറ്റത്തിന്റെയും തീരുമാനത്തിന്റെയും വക്കിലാണ്. ഗൃഹപരമായ കാര്യങ്ങളിൽ മാറ്റങ്ങൾ വരുത്താൻ ധൈര്യവും, വേണ്ട സാഹചര്യങ്ങളും ഒടുവിൽ ലഭിക്കും. മാനസികമായും ആത്മീയമായും വളരാൻ സമയമായിരിക്കും. എന്നാൽ ചില വ്യക്തിപരമായ ചോദ്യങ്ങൾ ഇപ്പോൾ മറുപടിയില്ലാതെ പോകും.
വൃശ്ചികം രാശി (ഒക്ടോബർ 24 - നവംബർ 22)
പുതിയ തുടക്കങ്ങൾക്ക് ഒരുങ്ങേണ്ട സമയമാണിത് പ്രത്യേകിച്ച് പ്രണയത്തിലും ജോലിയിലും വീട്ട് കാര്യങ്ങളിലും. പഴയ ജ്യോതിഷ നിയമങ്ങൾ പ്രകാരം, കുറച്ച് സമയം കൂടി കാത്തിരിക്കുകയും നിരീക്ഷിക്കുകയും ചെയ്യുക. ശരിയായ സമയം എത്തിയാലേ ചുവടുവെയ്ക്കാവൂ.
ധനു രാശി (നവംബർ 23 - ഡിസംബർ 22)
ചന്ദ്രന്റെ സ്ഥാനം മാറുമ്പോൾ, നിങ്ങൾക്ക് ആശ്വാസവും, കഴിഞ്ഞ കാലത്തെ വികാരക്കുഴപ്പങ്ങളുടെ യഥാർത്ഥ മുഖവും കാണാനാകും. സ്വപ്നങ്ങളെ ഉപേക്ഷിക്കരുത്, അവയെ യാഥാർത്ഥ്യത്തിന്റെ പശ്ചാത്തലത്തിൽ കാണുക. ചിലർ പറഞ്ഞ കാര്യങ്ങൾ തെറ്റായി നിങ്ങൾ മനസ്സിലാക്കിയിട്ടുണ്ടാകാം.
Also Read: ചൊവ്വ തുലാം രാശിയിൽ, അശ്വതി മുതൽ രേവതിവരെ
മകരം രാശി (ഡിസംബർ 23 - ജനുവരി 20)
മറ്റുള്ളവർ നിങ്ങളെ സഹായിക്കാതെ ഏറെ കഴിഞ്ഞുവെന്ന് നിങ്ങൾക്ക് തോന്നിയേക്കാം. എന്നാൽ ഇപ്പോൾ, മുൻകാലത്ത് നിങ്ങൾക്ക് പ്രശ്നങ്ങൾ സൃഷ്ടിച്ചവരുതന്നെ സഹായം നൽകാൻ തയ്യാറാകും. ജീവിതത്തിലെ തിരിച്ചടികൾ പോലും നിങ്ങളുടെ ഗുണത്തിനായി മാറുന്ന ഘട്ടമാണിത്.
കുംഭം രാശി (ജനുവരി 21 - ഫെബ്രുവരി 19)
നിങ്ങളെ സ്വയം മുന്നോട്ടു നയിക്കാൻ, മറ്റുള്ളവർ നിങ്ങളെ കേൾക്കാൻ നിർബന്ധിതരാക്കാൻ ഗ്രഹങ്ങൾ ശക്തമായി പ്രേരിപ്പിക്കുന്നു. പക്ഷേ ഇപ്പോൾ ഉയർന്ന ശബ്ദത്തിൽ സംസാരിക്കുന്നവരാണ് ജയിക്കുന്നവരെന്ന് കരുതരുത്. പലപ്പോഴും, ശാന്തമായി പ്രവർത്തിക്കുന്നവരാണ് ഒടുവിൽ വിജയിക്കുന്നത്.
മീനം രാശി (ഫെബ്രുവരി 20 - മാർച്ച് 20)
നിങ്ങളുടെ ജാതകത്തിൽ ജോലി, ഉത്തരവാദിത്വങ്ങൾ എന്നിവയ്ക്കായി ഒന്നുമില്ലാത്ത പോലെ തോന്നുന്നു. മറിച്ച്, സ്വപ്നങ്ങൾക്കും സങ്കൽപ്പങ്ങൾക്കുമാണ് കൂടുതൽ ബന്ധം. അതിനാൽ, അല്പം സമയം വിശ്രമിക്കുകയോ, മനസ്സിന് അനുയോജ്യമായ മറ്റേതെങ്കിലും കാര്യത്തിലേക്ക് തിരിയുകയോ ചെയ്യുന്നതിൽ തെറ്റില്ല.
Read More: മകക്കാർക്ക് തൊഴിൽ നേട്ടം, പൂരക്കാർക്ക് ദേഹക്ലേശം, ഉത്രക്കാർക്ക് കാര്യസാധ്യത്തിന് അലച്ചിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us