scorecardresearch

മകക്കാർക്ക് തൊഴിൽ നേട്ടം, പൂരക്കാർക്ക് ദേഹക്ലേശം, ഉത്രക്കാർക്ക് കാര്യസാധ്യത്തിന് അലച്ചിൽ

കന്നി മാസം മകം മുതൽ ഉത്രം വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

കന്നി മാസം മകം മുതൽ ഉത്രം വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
New Update
kerala nature

Source: Freepik

മകം

ജന്മരാശിയിൽ ശുക്രനും കേതുവും സഞ്ചരിക്കുന്നതിനാൽ ദേഹാരിഷ്ടത്തിനൊപ്പം ഭോഗസുഖങ്ങളും ഭവിക്കും. ലൗകികമായ കാര്യങ്ങളിൽ താല്പര്യമേറുന്നതാണ്. രണ്ടാം ഭാവത്തിൽ ബുധാദിത്യയോഗം ഭവിച്ചതിനാൽ പ്രവൃത്തികളിൽ നൈപുണ്യം ഉണ്ടാവും. വാക് വൈഭവം ശ്രദ്ധിക്കപ്പെടും. പഠനത്തിൽ ഔന്നത്യം ഭവിക്കുന്നതാണ്. പതിനൊന്നിലെ വ്യാഴം ധനവരവ് അഭംഗുരമാവുമെന്നതിൻ്റെ സൂചനയാണ്. 

Advertisment

കിട്ടാക്കടങ്ങൾ കിട്ടാനിടയുണ്ട്. പുതുസംരംഭങ്ങളുമായി മുന്നോട്ടുപോകും. പൊതു പ്രവർത്തകർക്ക് സ്വീകാര്യതയേറും. മൂന്നാം ഭാവത്തിലെ ചൊവ്വ ആത്മവീര്യം ഉയർത്തുന്നതാണ്. പരിശ്രമങ്ങളിൽ മികച്ച വിജയം നേടിയെടുക്കും. തൊഴിൽ നേട്ടത്തിന് സാധ്യതയുണ്ട്. പ്രണയത്തിൽ/ദാമ്പത്യത്തിൽ കരുതലുണ്ടാവണം. രാഹു, ശനി എന്നിവ അനിഷ്ടസ്ഥിതിയിൽ തുടരുകയാൽ കരുതൽ വേണം.

Also Read: സെപ്റ്റംബർ മാസഫലം, അശ്വതി മുതൽ രേവതി വരെ

പൂരം

നക്ഷത്രാധിപനായ ശുക്രൻ ജന്മരാശിയിൽ സഞ്ചരിക്കുകയാൽ ഭോഗാനുഭവങ്ങൾ, ഭൗതിക നേട്ടങ്ങൾ, പാരിതോഷിക ലബ്ധി ഇവയുണ്ടാവും. വ്യാഴം പതിനൊന്നിൽ തുടരുന്നത് ധനകാര്യത്തിലെ സ്ഥിരത്വത്തെ സൂചിപ്പിക്കുന്നു. ധനസ്രോതസ്സുകളിൽ നിന്നും ഒഴുക്കുതുടരുന്നതാണ്. ഭാഗ്യാനുഭവങ്ങളുണ്ടാവും. രണ്ടാമെത്തിലെ ബുധാദിത്യയോഗം പഠിപ്പിൽ ഉയർച്ചയുണ്ടാക്കും. 

Also Read: ചൊവ്വ തുലാം രാശിയിൽ, അശ്വതി മുതൽ രേവതിവരെ

തർക്കം, ചർച്ച, പ്രബന്ധാവതരണം, പരീക്ഷ ഇവകളിൽ ശോഭിക്കുന്നതാണ്. മൂന്നാമെടത്തിലെ ചൊവ്വ ഉണർവ്വും കർമ്മഗുണവും പ്രദാനം ചെയ്യുന്നതാണ്. കരാറുകൾ പുതുക്കിക്കിട്ടാം. നവാരംഭങ്ങൾ സാധ്യതയാണ്. കേതു ജന്മനക്ഷത്രത്തിലും രാഹു ഏഴാം രാശിയിലും തുടരുകയാൽ ദേഹക്ലേശമുണ്ടാവും. പ്രണയബന്ധത്തിൽ ശൈഥില്യം വരാം. ദാമ്പത്യത്തിലെ അനൈക്യം പ്രകടമായേക്കും. ശനിയുടെ അഷ്ടമസ്ഥിതി ആരോഗ്യത്തെ ബാധിക്കാനിടയുണ്ട്.

Advertisment

ഉത്രം

ആദിത്യൻ ഉത്രം നക്ഷത്രത്തിൽ തുടരുകയാൽ ദേഹസൗഖ്യം കുറയും. അലച്ചിലുണ്ടാവുന്നതാണ്. വ്യാഴസ്ഥിതിയാൽ സാമ്പത്തിക കാര്യങ്ങളിൽ മെച്ചം പ്രതീക്ഷിക്കാം. ചൊവ്വ പാരുഷ്യശീലം വർദ്ധിപ്പിച്ചേക്കാം. പുതിയ കോഴ്സുകൾക്ക് ചേരാൻ/ നവഭാഷാ പഠനത്തിന് അവസരം ഒരുക്കുന്നതാണ്. കാര്യസാധ്യത്തിന് അലച്ചിലുണ്ടാവും. മേലുദ്യോഗസ്ഥന്മാർ കൂടുതൽ ദോഷൈകദൃക്കുകളാവും. 

Also Read: നിങ്ങളുടെ ജീവിതപങ്കാളി എങ്ങനെയുള്ള ആളാവും?

ഉദ്യോഗസ്ഥരായ ഭാര്യാഭർത്താക്കന്മാർക്ക് ഒരിടത്തേക്ക് സ്ഥലം മാറ്റാൻ ലഭിക്കാൻ കാത്തിരിപ്പ് തുടരേണ്ടി വരുന്നതാണ്. ചെലവുകളിൽ നിയന്ത്രണം വേണ്ടതുണ്ട്. രാഹു, കേതു, ശനി എന്നീ ഗ്രഹങ്ങളുടെ അനിഷ്ടസ്ഥിതി കാര്യവിഘ്നം, അഭിമാനക്ഷതം എന്നിവയുണ്ടാക്കും. ആകസ്മിക നേട്ടങ്ങൾ, ഏജൻസി പ്രവർത്തനങ്ങളിലൂടെ കർമ്മഗുണം എന്നിവയും പ്രതീക്ഷിക്കാം.

Read More: ഒക്ടോബർ മാസഫലം, അശ്വതി മുതൽ രേവതി വരെ

Horoscope Astrology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: