scorecardresearch

അത്തക്കാർക്ക് വിവാഹകാര്യത്തിന് തടസം, ചിത്തിരക്കാർക്ക് അമിതജോലിഭാരം, ചോതിക്കാർക്ക് സാമ്പത്തിക ദുഃസ്ഥിതി മാറും

കന്നി മാസം അത്തം മുതൽ ചോതി വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

കന്നി മാസം അത്തം മുതൽ ചോതി വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
New Update
kerala flower

Source: Freepik

അത്തം

ജന്മത്തിൽ ആദിത്യനും രണ്ടിൽ ചൊവ്വയും ഏഴിൽ ശനിയും പന്ത്രണ്ടിൽ കേതുവും സഞ്ചരിക്കുകയാൽ ആരോഗ്യപരമായി കരുതൽ വേണം. തൊഴിലിടത്തിൽ അധിക ജോലിഭാരം ഉണ്ടാവുന്നതാണ്. പ്രൈവറ്റ് ജോലിയിൽ സമ്മർദ്ദങ്ങൾ വർദ്ധിക്കും. സ്ഥാനക്കയറ്റം പ്രതീക്ഷിച്ചവർക്ക് കാത്തിരിക്കേണ്ടതായി വന്നേക്കും. വീടുമാറ്റം സംബന്ധിച്ച ആലോചനകൾ ഉയരാം. 

Advertisment

ചെറുപ്പക്കാരുടെ വിവാഹകാര്യത്തിന് തടസ്സമുണ്ടാവാം. പ്രണയികൾക്കിടയിൽ പിണക്കമേർപ്പെടും. ഗവേഷണം, പഠനം, ഏകോപനം എന്നിവയിൽ നൈപുണ്യം പ്രദർശിപ്പിക്കും. കമ്മീഷൻ ബിസിനസ്സിൽ ലാഭമുണ്ടാക്കും. സാഹിത്യകാരന്മാർക്ക് അംഗീകാരം കൈവരുന്നതാണ്. ജീവിതശൈലീരോഗങ്ങൾ ഉപദ്രവിച്ചേക്കാം. സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ജാഗ്രത പുലർത്തേണ്ടതുണ്ട്.

Also Read: സെപ്റ്റംബർ മാസഫലം, അശ്വതി മുതൽ രേവതി വരെ

ചിത്തിര

കാര്യസിദ്ധിക്ക് ധാരാളം തടസ്സങ്ങൾ മുന്നിലുണ്ടാവും. എന്നാലും അവയെ പരാജയപ്പെടുത്താൻ സാധിക്കുന്നതാണ്. ഭൂമിവിൽപന എളുപ്പമായേക്കില്ല. വൈകാരികമായി പരുക്കത്തം വരാനുള്ള സാധ്യത കാണുന്നു. 'അഹങ്കാരി' എന്ന് മുതിർന്ന തലമുറ കണക്കാക്കിയേക്കും. വിദ്യാർത്ഥികൾക്ക് മത്സരങ്ങളിൽ വിജയിക്കാൻ കഴിയും. ഉപദേശങ്ങളോട് വൈമുഖ്യം തോന്നിയേക്കും. 

ബന്ധുക്കളുടെ സഹായം സ്വീകരിക്കുന്നതാണ്. സുഹൃത്തുക്കളുടെ പിന്തുണ വന്നെത്തും. പ്രണയികൾക്ക് നല്ലകാലമാണ്. ദാമ്പത്യത്തിൽ സമ്മിശ്രാനുഭവങ്ങളുണ്ടാവും. വിദേശത്ത് തൊഴിൽ ചെയ്യുന്നവർക്ക് പിരിമുറുക്കം ഭവിക്കാം. ഉദ്യോഗസ്ഥർക്ക് അമിതജോലിഭാരം പ്രതീക്ഷിക്കാം. വിരോധികളുണ്ടാവും. ആത്മാർത്ഥത അപഹസിക്കപ്പെടും. അല്പ സന്തോഷങ്ങൾ അനുഭവത്തിലെത്തും.

Advertisment

Also Read: ചൊവ്വ തുലാം രാശിയിൽ, അശ്വതി മുതൽ രേവതിവരെ

ചോതി

ഭാഗ്യഭാവത്തിൽ ഗുരു സഞ്ചരിക്കുന്നതിനാൽ ശോഭനഫലങ്ങൾക്ക് കാരണമാകുന്നതാണ്. പ്രവർത്തിരംഗത്ത് വിജയിക്കാനാവും. ആസൂത്രണ മികവ് മേലധികാരികളുടെ പ്രശംസ നേടും. സാമ്പത്തിക ദുഃസ്ഥിതി മാറുന്നതാണ്. നറുക്കെടുപ്പ്, ചിട്ടി ഇവകളിലൂടെ ധനസമാഹരണം സാധ്യമാകും. പന്ത്രണ്ടിൽ സൂര്യൻ സഞ്ചരിക്കുന്നതിനാൽ ചെലവധികരിക്കാം. ആഢംബരച്ചെലവുകൾ ഉണ്ടാവും. 

Also Read: നിങ്ങളുടെ ജീവിതപങ്കാളി എങ്ങനെയുള്ള ആളാവും?

പുതിയ സൗഹൃദം രൂപമെടുക്കുന്നതാണ്. ഗാർഹികമായി അസ്വസ്ഥതകൾ തലപൊക്കാം. ജന്മരാശിയിലെ ചൊവ്വ വികാരവിക്ഷോഭങ്ങൾ സൃഷ്ടിക്കുന്നതാണ്. സംഘടനകളിൽ എതിർപ്പുയരും. ഗൃഹനിർമ്മാണത്തിൽ വിളംബം വരും. പഞ്ചമരാഹു മകൻ്റെ പഠനം/ തൊഴിൽ ഇവകളിൽ സ്വൈരക്കേടുണ്ടാക്കാനിടയുണ്ട്. ആരോഗ്യ പരിശോധന മുടക്കരുത്.

Read More: ഒക്ടോബർ മാസഫലം, അശ്വതി മുതൽ രേവതി വരെ

Horoscope Astrology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: