scorecardresearch

Daily Horoscope October 01 2025: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

ഇന്ന് അനുകൂല ഫലങ്ങൾ തുണയ്ക്കുന്ന രാശികൾ ഏതെല്ലാം? ആർക്കൊക്കെ ഇന്ന് പ്രതികൂലം? നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു

ഇന്ന് അനുകൂല ഫലങ്ങൾ തുണയ്ക്കുന്ന രാശികൾ ഏതെല്ലാം? ആർക്കൊക്കെ ഇന്ന് പ്രതികൂലം? നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു

author-image
WebDesk
New Update
Daily Horoscope | Horoscope

നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു

മേടം രാശി (മാർച്ച് 21 - ഏപ്രിൽ 20)

പണമിടപാടുകൾ സങ്കീർണമാകും. നന്നായി പഠിച്ച ശേഷം മാത്രം പുതിയ കരാർ, ഉടമ്പടികൾ എന്നിവയിൽ ഒപ്പിടുക. ബന്ധുജനങ്ങളിൽ നിന്ന് സഹായങ്ങൾ ലഭിക്കാൻ ഇടയുണ്ട്. കുടുംബത്തിൽ നിന്ന് മാനസിക പിന്തുണ ലഭിക്കും. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധവേണം. 

Advertisment

ഇടവം രാശി (ഏപ്രിൽ 21 - മെയ് 21)

വ്യക്തിപരമായി അടുപ്പമുള്ളവരുടെ കാര്യങ്ങൾക്ക് കുടുതൽ പ്രാധാന്യം നൽകും. സാഹചര്യങ്ങൾക്ക് അനുസരിച്ച് തീരുമാനം എടുക്കും. തൊഴിൽ ഇടങ്ങളിൽ കുടുതൽ ഉത്തരവാദിത്വം വന്നുചേരാൻ ഇടയുണ്ട്. ചെലവുകൾ വർധിക്കാൻ സാധ്യതയുണ്ട്. മുൻകോപം നിയന്ത്രിക്കണം.

Also Read:ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

മിഥുനം രാശി (മെയ് 22 - ജൂൺ 21)

ദാമ്പത്യജീവിതത്തിൽ പ്രതിസന്ധികൾ ഉടലെടുക്കും. നിങ്ങളുടെ വാക്കുകൾ തെറ്റായി വ്യാഖാനിക്കാൻ സാധ്യതയുള്ളതിനാൽ സംസാരത്തിൽ ശ്രദ്ധയും മിതത്വവും പാലിക്കുക. സാമ്പത്തികമായി അപ്രതീക്ഷിത നേട്ടങ്ങൾ വന്നുചേരാൻ ഇടയുണ്ട്. ഭൗതീകമായ സുരക്ഷയ്ക്ക് പ്രാധാന്യം നൽകും.

കർക്കടകം രാശി (ജൂൺ 22 - ജൂലൈ 23

ജീവിതത്തിൽ നിർണായക തീരുമാനങ്ങൾ എടുക്കുന്ന സമയം കൂടിയാണിത്. വ്യക്തിജീവിതത്തിലും തൊഴിൽമേഖലയിലും നിങ്ങളുടെ നേട്ടങ്ങളും കോട്ടങ്ങളും ആത്മപരിശോധനയ്ക്ക് വിധേയമാക്കും. ഏറ്റെടുക്കുന്ന കാര്യങ്ങൾ കൃത്യസമയത്ത് ചെയ്തുതീർക്കാൻ കുടുതൽ സമയം ചെലവഴിക്കും. ദൂരയാത്രകൾക്ക് യോഗമുണ്ട്. 

Advertisment

Also Read:കന്നിയിൽ അശ്വതിക്കാർക്ക് സ്വസ്ഥത കുറയും, ഭരണിക്കാർക്ക് സ്ഥാനക്കയറ്റം, കാർത്തികക്കാർക്ക് ധനവരവ് മോശമാവില്ല

ചിങ്ങം രാശി (ജൂലൈ 24 - ഓഗസ്റ്റ് 23)

അപ്രീതിക്ഷിത ധനനേട്ടങ്ങൾ കിട്ടാൻ ഇടയുണ്ട്. തൊഴിലിൽ മേഖലയിൽ കുടുതൽ പരിഗണനയും സമയവും ചെലവഴിക്കും. സുഹ്യത്തുക്കളുടെ ഉപദേശങ്ങൾ സ്വീകാര്യമെന്ന് തോന്നുന്നതിനാൽ അവ ജീവിതത്തിൽ നടപ്പാക്കാൻ ശ്രമിക്കും. പരീക്ഷ, അഭിമുഖം എന്നിവയിൽ വിജയം നേടും. 

കന്നി രാശി (ഓഗസ്റ്റ് 24 - സെപ്തംബർ 23)

ആരോഗ്യപരമായ കാര്യങ്ങൾ കുടുതൽ ശ്രദ്ധ നൽകേണ്ട സമയമാണ്. ഏറ്റെടുത്ത കരാർ, ജോലി എന്നിവയിൽ നിന്ന് വിട്ടുനിൽക്കാൻ സാധ്യതയുണ്ട്. സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകുമെങ്കിലും ചെലവും വർധിക്കും. ബന്ധുക്കളുടെ ആവശ്യങ്ങൾക്കായി ദൂരയാത്രകൾ ചെയ്യാൻ സാധ്യതയുണ്ട്. 

Also Read:കർക്കടകക്കൂറുകാർക്ക് സമയം ഉചിതമല്ല, ചിങ്ങക്കൂറുകാർ കടങ്ങൾ തീർക്കും, കന്നിക്കൂറുകാർക്ക് കുടുംബ ജീവിതത്തിൽ പ്രശ്നങ്ങൾ

തുലാം രാശി (സെപ്റ്റംബർ. 24 - ഒക്ടോബർ 23)

നിങ്ങളോട് തെറ്റ് ചെയ്തവർ ക്ഷമാപണം നടത്തും. മാനസിക സമ്മർദ്ദം വർധിക്കുമെങ്കിലും കുടുംബത്തിൽ നിന്നുള്ള പിന്തുണ ആശ്വാസം നൽകും. പുതിയ സംരഭങ്ങൾ ആരംഭിക്കുന്നത് സംബന്ധിച്ച് ആലോചനകൾ നടത്തും. ദൂരയാത്രകൾ ചെയ്യാൻ ഇടയുണ്ട്. സമ്മാനപദ്ധതികളിൽ നിന്ന് നേട്ടങ്ങൾക്ക് യോഗമുണ്ട്. 

വൃശ്ചികം രാശി (ഒക്ടോബർ 24 - നവംബർ 22)

വ്യക്തിജീവിതത്തിൽ കുടുതൽ ത്യാഗം ചെയ്യാൻ സന്നദ്ധനാകും. തൊഴിലിടത്തിലെ ആത്മാർഥമായ സേവനം സർവ്വരുടെയും അംഗീകാരം നേടിതരും. സാമ്പത്തിക ക്ലേശങ്ങൾ വർധിക്കാൻ ഇടയുണ്ട്. ജീവിതപങ്കാളിയുടെ വാക്കുകൾക്ക്് ചെവികൊടുക്കും. മുൻകോപം നിയന്ത്രിക്കണം. 

ധനു രാശി (നവംബർ 23 - ഡിസംബർ 22)

നിങ്ങളുടെ പ്രശസ്തിക്കും അഭിമാനത്തിനും പേരുദോഷം ഉണ്ടാക്കുന്ന സാഹചര്യങ്ങൾ ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ എല്ലാ കാര്യങ്ങളും ശ്രദ്ധിച്ച് കൈകാര്യം ചെയ്യുക. സാമ്പത്തികമായി മെച്ചം ഉണ്ടാകുമെങ്കിലും മാനസിക സംഘർഷം വർധിക്കും. പഴയകാല സുഹൃത്തുക്കളെ കണ്ടുമുട്ടാൻ യോഗമുണ്ട്. 

Also Read:കന്നി മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ

മകരം രാശി (ഡിസംബർ 23 - ജനുവരി 20)

അഭിപ്രായങ്ങൾ വെട്ടിതുറന്ന് പറയുന്നതിനാൽ പലരുടെയും അനിഷ്ടത്തിന് പാത്രമാകും. എന്ത് പ്രതിസന്ധി ഉണ്ടായാലും ആദ്യം എടുത്ത നിലപാടിൽ തന്നെ ഉറച്ചുനിൽക്കും. ജോലിഭാരം വർധിക്കും. സുഹൃത്തുക്കൾ, ബന്ധുക്കൾ എന്നിവരിൽ നിന്ന് സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. 

കുംഭം രാശി (ജനുവരി 21 - ഫെബ്രുവരി 19)

ജോലിസ്ഥലത്തും കുടംബജീവിതത്തിലും വിരസത അനുഭവപ്പെടാൻ സാധ്യതയുണ്ട്. ദീർഘകാല അടിസ്ഥാനത്തിലുള്ള പുതിയ പദ്ധതികൾ വിഭാവനം ചെയ്യും. സാമ്പത്തിക ഇടപാടുകളിൽ തട്ടിപ്പ് സംഭവിക്കാൻ ഇടയുള്ളതിനാൽ കുടുതൽ സൂഷ്മത പുലർത്തണം. ദൂരയാത്രകൾക്ക് യോഗമുണ്ട്. 

മീനം രാശി (ഫെബ്രുവരി 20 - മാർച്ച് 20)

നിങ്ങളുടെ വാക്ക്, പ്രവൃത്തി എന്നിവയെ മറ്റുള്ളവർ വളച്ചൊടിക്കാൻ സാധ്യതയുണ്ട്. കുടുംബജീവിതത്തിൽ തർക്കങ്ങൾ ഉണ്ടാകുമെങ്കിലും പങ്കാളിയുടെ യുക്തിപൂർവ്വമായ പെരുമാറ്റം കൊണ്ട് അവ വേഗത്തിൽ പരിഹരിക്കും. സാമ്പത്തിക ചെലവുകൾ വർധിക്കും. ബന്ധുക്കളുടെ ആവശ്യങ്ങൾ നിറവേറ്റികൊടുക്കും.

Read More: ഒക്ടോബർ മാസഫലം, അശ്വതി മുതൽ രേവതി വരെ

daily horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: