scorecardresearch

കന്നിയിൽ അശ്വതിക്കാർക്ക് സ്വസ്ഥത കുറയും, ഭരണിക്കാർക്ക് സ്ഥാനക്കയറ്റം, കാർത്തികക്കാർക്ക് ധനവരവ് മോശമാവില്ല

കന്നി മാസം അശ്വതി മുതൽ കാർത്തിക വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

കന്നി മാസം അശ്വതി മുതൽ കാർത്തിക വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
New Update
Kerala Flower

Source: Freepik

അശ്വതി

നിലവിലെ അനുഭവങ്ങളെക്കാൾ മെച്ചപ്പെട്ട ഫലങ്ങൾ കന്നിമാസത്തിൽ പ്രതീക്ഷിക്കാം. തൊഴിലിടത്തിൽ സമാധാനമുണ്ടാവും. കൃത്യനിർവഹണത്തിൽ തടസ്സങ്ങളുണ്ടാവില്ല. പുതുമയുള്ള കാര്യങ്ങൾ നടപ്പിലാക്കാൻ സന്നദ്ധത വന്നെത്തും. കൂടിയാലോചനകളിൽ ശോഭിക്കുന്നതാണ്. ബുധൻ ആറാം ഭാവത്തിലുള്ളതിനാൽ ആശയവിനിമയശേഷി അതുല്യമായിരിക്കും. 

Advertisment

ഭിന്നപക്ഷങ്ങൾ കേൾക്കാനും നിലപാടുകൾ ഏകോപിപ്പിക്കാനും ആർജ്ജവമുണ്ടാവുന്നതാണ്. മേലധികാരികളുടെ പിന്തുണ കിട്ടും. സാമ്പത്തിക സമ്മർദ്ദത്തിന്  അയവുണ്ടാകുന്നതാണ്. ഏഴാം ഭാവത്തിലെ ചൊവ്വ വൈകാരിക പ്രശ്നങ്ങൾ ഉണ്ടാക്കും. ദാമ്പത്യത്തിലുമതെ, പ്രണയത്തിലുമതെ സ്വസ്ഥത കുറഞ്ഞേക്കും. വിദേശയാത്രകൾക്ക് കാലവിളംബം ഭവിക്കാം.

Also Read: ചൊവ്വ തുലാം രാശിയിൽ, അശ്വതി മുതൽ രേവതിവരെ

ഭരണി

പ്രവർത്തനത്തിൽ ഏകാഗ്രതയും തന്മൂലം വിജയവും പ്രതീക്ഷിക്കാം. വിദ്യാർത്ഥികൾക്ക് പഠനമികവ് വന്നെത്തും. തൊഴിലിടത്തിൽ വിരോധികളെ പരാജയപ്പെടുത്താൻ കഴിയും. അർഹതയ്ക്ക് അംഗീകാരം കിട്ടുന്നതാണ്. സ്ഥാനക്കയറ്റത്തിന്  സാധ്യതയുണ്ട്. തൊഴിലില്ലാത്തവർക്ക് താത്കാലികമായെങ്കിലും തൊഴിൽ ലഭിച്ചേക്കാം. ബുദ്ധിപരമായ നിലപാടുകൾക്ക് സ്വീകാര്യത കൈവരും. 

സഹപ്രവർത്തകർ നിർദ്ദേശങ്ങൾ ചെവിക്കൊള്ളുന്നതാണ്. കുടുംബകാര്യങ്ങളിൽ സമ്മിശ്രഫലം ഉണ്ടാവും. ഏഴാം ഭാവത്തിലെ ചൊവ്വ പ്രണയാനുഭവങ്ങളെ തടസ്സപ്പെടുത്താം. അന്യദേശയാത്രകൾ ക്ലേശകരമാവും. ഭാര്യാഭർത്താക്കന്മാർക്ക് വ്യത്യസ്ത സ്ഥലങ്ങളിൽ കഴിയേണ്ടി വരുന്നതാണ്. ജോലിയോ കുടുംബവിഷയങ്ങളോ ആയതിന് കാരണമായേക്കും.

Advertisment

Also Read: സെപ്റ്റംബർ മാസഫലം, അശ്വതി മുതൽ രേവതി വരെ

കാർത്തിക

നിർബന്ധബുദ്ധികൊണ്ട് ചില കാര്യങ്ങൾ നേടിയേക്കും. തന്മൂലം ഒറ്റപ്പെടലോ ശത്രുതയോ വന്നെത്തിയാൽ അത്ഭുതപ്പെടാനില്ല. പ്രതികൂല സാഹചര്യങ്ങളിൽ ഉണർന്നു പ്രവർത്തിക്കുന്നതാണ്. സ്ഥിരജോലിയിൽ ഉയർച്ചയില്ലാത്തത് മടുപ്പിച്ചേക്കും. പുതിയജോലിക്കായുള്ള ശ്രമങ്ങൾ ഫലവത്താകാത്തതിൽ സ്വയംനിന്ദ തോന്നാം. വ്യാപാരത്തിൽ നിന്നുള്ള ധനവരവ് അത്ര മോശമാവില്ല. 

Also Read: നിങ്ങളുടെ ജീവിതപങ്കാളി എങ്ങനെയുള്ള ആളാവും?

പാരമ്പര്യ വസ്തുവിൻ്റെ ആധാരവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ പരിഹരിക്കാൻ സമയം കണ്ടെത്തുന്നതാണ്. സാമ്പത്തിക കാര്യങ്ങളിൽ ശുഷ്കാന്തിയുണ്ടാവണം. അപ്രതീക്ഷിത യാത്രകൾക്ക് സാധ്യത കാണുന്നു. ഗൃഹനിർമ്മാണമാരംഭിക്കുന്നതിൽ അവ്യക്തത മാറിക്കിട്ടാം. ഭാവികാര്യങ്ങളിൽ പ്രതീക്ഷയേറും. മകളുടെ വിവാഹ കാര്യത്തിന് ശുഭപര്യവസായിത്വം ഉണ്ടാവും.

Read More: ഒക്ടോബർ മാസഫലം, അശ്വതി മുതൽ രേവതി വരെ

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: