scorecardresearch

Weekly Horoscope (September 28 - October 04, 2025): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

വീട്ടിലെ അടിയന്തരകാര്യങ്ങൾ ശ്രദ്ധിക്കേണ്ട സമയമാണിത്. കാര്യങ്ങൾ ക്രമീകരിച്ച് സുഹൃത്തുക്കളുടെയും പങ്കാളികളുടെയും സഹായം ഉറപ്പാക്കുക. ഈ ആഴ്ച നിങ്ങൾക്കെങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു

വീട്ടിലെ അടിയന്തരകാര്യങ്ങൾ ശ്രദ്ധിക്കേണ്ട സമയമാണിത്. കാര്യങ്ങൾ ക്രമീകരിച്ച് സുഹൃത്തുക്കളുടെയും പങ്കാളികളുടെയും സഹായം ഉറപ്പാക്കുക. ഈ ആഴ്ച നിങ്ങൾക്കെങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു

author-image
Peter Vidal
അപ്‌ഡേറ്റ് ചെയ്‌തു
New Update
Horoscope | Astrology

ഈ ആഴ്ച നിങ്ങൾക്കെങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു

മേടം രാശി (മാർച്ച് 21 - ഏപ്രിൽ 26)
വീട്ടിലെ അടിയന്തരകാര്യങ്ങൾ ശ്രദ്ധിക്കേണ്ട സമയമാണിത്. കാര്യങ്ങൾ ക്രമീകരിച്ച് സുഹൃത്തുക്കളുടെയും പങ്കാളികളുടെയും സഹായം ഉറപ്പാക്കുക. സ്നേഹഗ്രഹമായ ശുക്രന്റെ അനുഗ്രഹം കൊണ്ടു സാമൂഹിക അവസരങ്ങൾ നഷ്ടപ്പെടുത്താതിരിക്കുക. ജ്യോതിഷത്തിന്റെ സന്ദേശം ലഭിക്കുന്ന അവസരങ്ങളെ പരമാവധി പ്രയോജനപ്പെടുത്തുക.

Advertisment

ഇടവം രാശി (ഏപ്രിൽ 21 - മേയ് 21)
സുഹൃത്തുക്കളുടെയും പ്രിയപ്പെട്ടവരുടെയും സൗഹൃദാന്തരീക്ഷം വിനോദത്തിനും വിശ്രമത്തിനും അനുയോജ്യം. എന്നാൽ ഇപ്പോഴത്തെ മാനസിക ഘട്ടം ഗൗരവവും ആഴവുമുള്ളതുമായതിനാൽ, പ്രായോഗികവും പക്വവുമായ പ്രവർത്തനങ്ങൾക്കാണ് മുൻഗണന. നിങ്ങൾക്ക് പരിചയസമ്പന്നരായ ആളുകളെ ആകർഷിക്കാനിടയുണ്ട്.

മിഥുനം രാശി (മേയ് 22 - ജൂൺ 21)
ഈ ആഴ്ച പൊതുവേ സാഹചര്യം നല്ലതാണ്. എങ്കിലും സൂര്യനുമായുള്ള ബുധന്റെ ബന്ധം യുക്തിപൂർണ്ണമായ തീരുമാനങ്ങൾ എടുക്കുന്നതിൽ പ്രയാസമുണ്ടാകും. എങ്കിലും, ചിലപ്പോഴെങ്കിലും നിങ്ങളുടെ വിശ്വാസങ്ങളെയും അന്തർജ്ഞാനത്തെയും പിന്തുടരുന്നതിൽ തെറ്റില്ല. അവയാണ് ഇപ്പോൾ നല്ല വഴികാട്ടി.

Also Read: രോഹിണിക്കാർക്ക് ശത്രുവിജയം, മകയിരക്കാർക്ക് ശത്രുക്കൾ കൂടും, തിരുവാതിരക്കാർക്ക് ആത്മവിശ്വാസം ഉണ്ടാകും

Advertisment

കർക്കിടകം രാശി (ജൂൺ 22 - ജൂലൈ 23)
കഴിഞ്ഞ മാസങ്ങളിലെ നിങ്ങളുടെ പുരോഗതി അഭിമാനകരമാണ്. ഇപ്പോൾ അപൂർവമായ ഗ്രഹനിലയെ തുടർന്ന് നിങ്ങൾ ഒരു വഴിത്തിരിവിലെത്തുന്നു. അതിന്റെ പരമാവധി പ്രയോജനം നേടുക. അടുത്ത മാസം വീണ്ടും അവസരം കിട്ടുമെന്നു കരുതി ഇപ്പോഴത്തെ ക്ഷണം നിരസിക്കരുത്.

ചിങ്ങം രാശി (ജൂലൈ 24 - ആഗസ്റ്റ് 23)
സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ആശയങ്ങൾ ശരിയായതാണ്. അവരെ ആശയങ്ങൾ നടപ്പിലാക്കാൻ കഴിവുണ്ട്. അതിനാൽ നിങ്ങളുടെ ആഗ്രഹങ്ങൾ കുറച്ച് കാലം മാറ്റിവെക്കേണ്ടിവരും. അത് അനിവാര്യമാണെന്നു കരുതി സന്തോഷത്തോടെ സ്വീകരിക്കുക.

കന്നി രാശി (ആഗസ്റ്റ് 24 - സെപ്റ്റംബർ 23)
ശക്തരായ ആളുകളുമായി ആശയവിനിമയം നടത്താനും സ്വാധീനമുള്ളവരിലേക്കു പ്രവേശിക്കാനും നല്ല സമയം. ഇപ്പോൾ നിങ്ങളെ സഹായിക്കുന്നത് ചൊവ്വയുടെ സ്വാധീനമാണ്, പ്രത്യേകിച്ച് പ്രണയത്തിലും സൃഷ്ടിപരത്വത്തിലും. ശുക്രന്റെ അനുകൂല നിലയും ചേർന്ന്, പ്രണയാവസരങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്.

Also Read:കന്നി മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ

തുലാം രാശി (സെപ്റ്റംബർ 24 - ഒക്ടോബർ 23)
വ്യക്തിപരമായ കാര്യങ്ങൾ തീർന്നതിന് ശേഷം ധനകാര്യത്തിലും തൊഴിൽവിഷയങ്ങളിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാം. സുഹൃത്തുക്കളുടെയും പ്രണയബന്ധങ്ങളുടെയും അഭിപ്രായങ്ങൾ കേട്ടാൽ പുതിയ വീക്ഷണങ്ങൾ ലഭിക്കും. കാര്യങ്ങൾ മുന്നോട്ട് നീങ്ങുമ്പോൾ പ്രണയസാധ്യതകളും ഉയരും.

വൃശ്ചികം രാശി (ഒക്ടോബർ 24 - നവംബർ 22)
ജീവിതം നിയന്ത്രണാതീതമായ ശക്തികളുടെ കീഴിലാണ് എന്നു തോന്നാറുണ്ടാകും. എന്നാൽ ഇപ്പോൾ നിങ്ങളുടെ ഭരണഗ്രഹങ്ങളായ ചൊവ്വയും പ്ലൂട്ടോയും പ്രധാനസ്ഥാനത്തുള്ളതിനാൽ നിയന്ത്രണം നിങ്ങളുടെ കൈകളിലായിരിക്കും. ഇനി ഒരുമാസത്തിന് ശേഷം നിങ്ങളെ എവിടെ കാണണം എന്ന് തീരുമാനിക്കുക.

ധനു രാശി (നവംബർ 23 - ഡിസംബർ 22)
സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. നിങ്ങളുടെ ഭരണഗ്രഹമായ വ്യാഴത്തിന്റെ സഹായം കൊണ്ട് അടുത്തകാലത്തെ ഉയർച്ച-താഴ്ചകൾക്ക് ശേഷം സ്ഥിരമായ സമൃദ്ധി കൈവരും. യുവാക്കളിൽ നിന്ന് ലഭിക്കുന്ന ഉപദേശം വിലപ്പെട്ടതായിരിക്കും.

Also Read: ചൊവ്വ തുലാം രാശിയിൽ, അശ്വതി മുതൽ രേവതിവരെ

മകരം രാശി (ഡിസംബർ 23 - ജനുവരി 20)
ബ്രഹ്മാണ്ഡം നിങ്ങളെ സഹായിക്കുന്ന സമയമാണിത്. എല്ലാ ബുദ്ധിമുട്ടുകളും ഗ്രഹങ്ങളുടെ പ്രതികൂലതയാണെന്ന് കരുതരുത്. അവ വെറും പാഠങ്ങളാണ്. അവയെ മറികടന്ന് നിങ്ങൾക്ക് വ്യക്തിപരമായ ബന്ധങ്ങൾ കൂടുതൽ മെച്ചമായി കൈകാര്യം ചെയ്യാൻ കഴിയും.

കുംഭം രാശി (ജനുവരി 21 - ഫെബ്രുവരി 19)
ഇപ്പോൾ നിങ്ങൾ നല്ല മനോഭാവത്തിലാണ്. ബുധൻ, നിങ്ങളുടെ കരിയറുമായി ബന്ധപ്പെട്ട മേഖലയിൽ സഞ്ചരിക്കുന്നു. എന്നാൽ പറഞ്ഞ കാര്യങ്ങൾ പലപ്പോഴും തെറ്റിദ്ധരിക്കപ്പെടാം. അതിനാൽ നിങ്ങളുടെ യഥാർത്ഥ ഉദ്ദേശങ്ങൾ ആളുകൾക്കു വ്യക്തമായിപ്പോകാതെ പോകാൻ സാധ്യതയുണ്ട്.

മീനം രാശി (ഫെബ്രുവരി 20 - മാർച്ച് 20)
നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടായിട്ട് കുറച്ചുകാലമായി. കഴിഞ്ഞ മൂന്ന് വർഷങ്ങളിലെ സംഭവവികാസങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴും നിങ്ങൾ മുന്നേറുന്നത്. നിങ്ങൾ ആഗ്രഹിക്കുന്ന ഭാവി സ്വയം സൃഷ്ടിക്കാം, നക്ഷത്രങ്ങൾ പ്രേരിപ്പിക്കുമെന്നു കരുതി കാത്തിരിക്കേണ്ട.

Read More: സമ്പൂർണ വർഷഫലം: അശ്വതി മുതൽ രേവതിവരെ

weekly horoscope Horoscope Astrology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: