scorecardresearch

രോഹിണിക്കാർക്ക് ശത്രുവിജയം, മകയിരക്കാർക്ക് ശത്രുക്കൾ കൂടും, തിരുവാതിരക്കാർക്ക് ആത്മവിശ്വാസം ഉണ്ടാകും

കന്നി മാസം രോഹിണി മുതൽ തിരുവാതിര വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

കന്നി മാസം രോഹിണി മുതൽ തിരുവാതിര വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
New Update
kerala nature

Source: Freepik

രോഹിണി

അഞ്ചാംഭാവത്തിലെ ബുധാദിത്യയോഗം കാര്യപ്രാപ്തിക്ക് അവസരമൊരുക്കും. പുതിയ കാര്യങ്ങൾ പഠിക്കാനാവും. പാരമ്പര്യത്തിൻ്റെ മികവുകളും ഉൾക്കൊള്ളുന്നതാണ്. നാലാം ഭാവത്തിലെ ശുക്രൻ ദേഹസുഖം, ആഡംബര വസ്തുക്കൾ കൈവരിക ഇത്യാദികൾ നൽകും. ഗൃഹം മോടിപിടിപ്പിച്ചേക്കും. ആറാം ഭാവത്തിലെ കുജൻ ശത്രുവിജയം സമ്മാനിക്കുന്നതാണ്. 

Advertisment

പൊതുവേ നേട്ടങ്ങൾക്ക് മുൻതൂക്കമുണ്ടാവും. ഭൂമിയിൽ നിന്നും വരുമാനത്തിന് സാധ്യത കാണുന്നു. ശനി പതിനൊന്നിൽ വക്രഗതി തുടരുകയാൽ പിൻവാതിൽ നിയമനത്തിലൂടെ ധനം നേടാനിടയുണ്ട്. കുടുംബസൗഖ്യം പ്രതീക്ഷിക്കാം. ചെറുപ്പക്കാരുടെ പ്രണയം അംഗീകരിക്കപ്പെടും. സംഘടനാമത്സരങ്ങളിൽ വിജയിക്കുന്നതാണ്.

Also Read: സെപ്റ്റംബർ മാസഫലം, അശ്വതി മുതൽ രേവതി വരെ

മകയിരം

കാര്യവിജയത്തിന് കൂടുതൽ വിയർപ്പൊഴുക്കേണ്ടി വരുന്നതാണ്. ഉന്നതോദ്യോഗസ്ഥരുടെ എതിർപ്പുണ്ടാവും.  രാഷ്ട്രീയത്തിൽ ശത്രുക്കൾ കൂടുന്നതായി തോന്നിയേക്കും. വരുമാനമാർഗ്ഗം ഉയർത്തുവാൻ സുഹൃത്തുക്കളുമായി കൂടിയാലോചനകൾ നടത്തും. ഗാർഹികാന്തരീക്ഷം  സമ്മിശ്രമായിരിക്കും. മിഥുനക്കൂറുകാർക്ക് പുതിയ ബിസിനസ്സ് തുടങ്ങാൻ സാഹചര്യം അനുകൂലമാവുന്നതാണ്. 

വിദ്യാർത്ഥികൾക്ക് പഠനസഹായം ആവശ്യമാവും. പ്രൈവറ്റ് സ്ഥാപനത്തിൽ ജോലി തേടുന്നവർക്ക് അർഹതയ്ക്കൊത്ത അവസരം കിട്ടാം.  ഭൗതികാവശ്യങ്ങൾക്കായി കടം വാങ്ങേണ്ടി വന്നേക്കാം. നിക്ഷേപങ്ങളിൽ കരുതലുണ്ടാവണം. വയോജനങ്ങളുടെ ആരോഗ്യകാര്യത്തിൽ ഉത്കണ്ഠക്ക സാധ്യത കാണുന്നു.

Advertisment

Also Read: ചൊവ്വ തുലാം രാശിയിൽ, അശ്വതി മുതൽ രേവതിവരെ

തിരുവാതിര

ജന്മരാശിയുടെ അധിപനായ ബുധന് ഉച്ചസ്ഥിതിയുള്ളതിനാൽ ആത്മവിശ്വാസം ഉണ്ടാകും. നിപുണയോഗത്താൽ ശ്രമസാധ്യങ്ങളായ ദൗത്യങ്ങളിൽ വിജയിക്കുന്നതാണ്. സഹപ്രവർത്തകർക്ക് സാങ്കേതിക വിഷയങ്ങളിൽ ഉപദേശം നൽകും. ബന്ധുക്കളെക്കൊണ്ട് ഉപകാരമുണ്ടാവും. മാധ്യസ്ഥ ശ്രമങ്ങൾ ഫലം കാണുന്നതാണ്. ഉപരിവിദ്യാഭ്യാസത്തിന് വായ്പ കിട്ടിയേക്കും. സ്ത്രീകളുടെ പിന്തുണ പ്രതീക്ഷിക്കാം. 

Also Read: നിങ്ങളുടെ ജീവിതപങ്കാളി എങ്ങനെയുള്ള ആളാവും?

മകൻ്റെ ജോലിക്കാര്യത്തിൽ തടസ്സങ്ങൾ തുടരുന്നതിൽ വിഷമമുണ്ടാകും. ദൈവികകാര്യങ്ങൾക്ക് സമയം കണ്ടെത്തുന്നതാണ്. വസ്തുവിൽപ്പനയിൽ ഉയർന്ന കമ്മീഷൻ ലഭിക്കാനിടയുണ്ട്. കലാപ്രവർത്തനത്തിൽ കൂടുതൽ അവസരങ്ങൾ സംജാതമാകും. ഒരേ തസ്തികയിൽ തുടരുന്നവർക്ക് സ്ഥാനമാറ്റത്തിന് സാധ്യത കാണുന്നു.

Read More: ഒക്ടോബർ മാസഫലം, അശ്വതി മുതൽ രേവതി വരെ

Horoscope Astrology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: