/indian-express-malayalam/media/media_files/OlLvh5PHEVIcJnpEyuYk.jpg)
നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു
മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
അസാധാരണമായ വൈകാരിക മാനസികാവസ്ഥയിലാണ് നിങ്ങൾ. സ്നേഹത്തിലും വാത്സല്യത്തിലും മുങ്ങിക്കുളിച്ചാൽ, നിങ്ങൾ വളരെ സന്തോഷത്തിലാകുമെന്ന് ഞാൻ കരുതുന്നു. എന്നാൽ നിങ്ങൾ വളരെ സംവേദകക്ഷമതയുള്ള ആളും നിങ്ങളുടെ സ്വന്തം വഴി ലഭിക്കാത്ത ഉടൻ തന്നെ അമിതമായി പ്രതികരിക്കാൻ സാധ്യതയുള്ള ആളുമാണ്.
ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)
നക്ഷത്രങ്ങൾക്ക് നിങ്ങളെ അങ്ങേയറ്റം തളർത്താൻ കഴിയുന്ന സമയങ്ങളിൽ ഒന്നാണിത്. ഒരു വശത്ത്, നിങ്ങൾ സദ്‌ഗുണമുള്ളവരും സ്വയം നീതിയുള്ളയാളുമായി മാറാൻ ശ്രമിക്കുന്നു. മറുവശത്ത്, ആരുടെയെങ്കിലും കണ്ണുകളിലെ മറ മാറ്റുന്നതിൽ നിങ്ങൾക്ക് സന്തോഷമുണ്ട്. എന്നിരുന്നാലും, വർദ്ധിച്ചുവരുന്ന ചെലവുകൾ നിരീക്ഷിക്കുക.
മിഥുനം രാശി (മേയ് 22 – ജൂൺ 21)
എല്ലാ തൊഴിൽപരമായ കാര്യങ്ങളിലും അടിയന്തിര ബോധം ഉണ്ടാകാൻ സാധ്യതയുണ്ട്. എന്നിരുന്നാലും, ഇന്ന് നിങ്ങളുടെ മനസ്സ് ഉയർന്ന കാര്യങ്ങളിൽ ആയിരിക്കുമെന്ന് ഞാൻ സംശയിക്കുന്നു. ഒരുപക്ഷേ, നിങ്ങളുടെ ദിനചര്യയുടെ പ്രശ്നങ്ങൾ കൊണ്ട് നിങ്ങൾ മടുത്തിട്ടുണ്ടാവും.
കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
മഹത്തായ ജ്യോതിഷ പ്രക്ഷുബ്ധതയുടെ കാലങ്ങളിൽ നിന്നാണ് മനുഷ്യന്റെ എല്ലാ മുന്നേറ്റങ്ങൾക്കും ഫലം ലഭിക്കുന്നത്. നിങ്ങളെ സംബന്ധിച്ചിടത്തോളം, കഴിഞ്ഞുപോയതെല്ലാം മറക്കാൻ നിങ്ങൾ ആത്മാർത്ഥമായി തയ്യാറാണെങ്കിൽ നിലവിലെ വൈകാരിക സമ്മർദ്ദങ്ങൾ നന്നായി ആസ്വദിക്കാം. എന്നാൽ അതിൽ തന്നെ തൂങ്ങി കിടക്കുകയാണെങ്കിൽ കൂടുതൽ ബുദ്ധിമുട്ടാകും.
ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
ഓരോ പ്രവർത്തനത്തിനും അതിന്റേതായ മൂല്യമുണ്ട്, നിങ്ങളുടെ ജീവിതത്തിന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് അപ്രസക്തമായേക്കാവുന്ന പ്രതിബദ്ധതകൾക്ക് നിങ്ങൾ പണം നൽകണം. നിങ്ങൾക്ക് ലഭിക്കാനുള്ള പണം ചോദിക്കുകയും നിങ്ങൾ തീർക്കാനുള്ള കടങ്ങൾ തീർക്കുകയും വേണം. എല്ലാ കാര്യങ്ങളും എത്രയും വേഗം പരിഹരിക്കുന്നുവോ നിങ്ങൾക്ക് അത്രയും എളുപ്പത്തിൽ വൈകാരികമായ ചോദ്യങ്ങളെ നേരിടാനാകും.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
ജോലി സ്ഥലത്തെ അപ്രതീക്ഷിതമാറ്റങ്ങളിൽ, നിങ്ങളുടെ സ്വന്തം ആശയങ്ങൾക്കായി നിലകൊള്ളാനും സ്ഥാപിതമായ നടപടിക്രമങ്ങൾ ഒഴിവാക്കാനും നിങ്ങൾ ചെയ്തത് ശരിയാണെന്ന് തോന്നും. അതിനെ കുറിച്ച് കൂടുതൽ ചിന്തിക്കുക, ഒരു മാറ്റം വളരെ സുഖപ്രദമായ വിശ്രമം പോലെ നല്ലതായിരിക്കും.
- Saturn Direct: വക്രം കഴിഞ്ഞ് ശനി നേർഗതിയിൽ, അശ്വതി മുതൽ ആയില്യം വരെ
- ശുക്രൻ ധനുരാശിയിലേക്ക്: അശ്വതി മുതൽ രേവതി വരെയുള്ള നാളുകാരുടെ ഫലങ്ങൾ
- നിങ്ങളെ തേച്ചിട്ടു പോകുമോ? പ്രണയിനിയുടെ നക്ഷത്രം നോക്കി ഫലമറിയാം
- Saturn Direct: വക്രം കഴിഞ്ഞ് ശനി നേർഗതിയിൽ, മകം മുതൽ തൃക്കേട്ട വരെ
തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)
വ്യക്തിപരമായ കാര്യങ്ങൾ, പങ്കാളിത്തം സംബന്ധിച്ചവ, വൈവാഹികകാര്യങ്ങൾ എന്നിവയെ സംബന്ധിച്ച് തിരക്കേറിയ ദിവസങ്ങളാണിത്. അതിൽ ഏറ്റവും മികച്ച ഫലങ്ങൾക്കായി, യാഥാർത്ഥ്യബോധമുള്ള നിങ്ങളുടെ പ്രണയാഭിലാഷങ്ങളെ യഥാർത്ഥത്തിൽ സാധ്യമായവയുമായി സംയോജിപ്പിക്കുക, അല്ലാത്തപക്ഷം നിങ്ങൾ ഒരു ഫാന്റസി ലോകത്ത് ആയി പോകും.
വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
നിങ്ങളുടെ സ്വകാര്യ കാര്യങ്ങൾ നിങ്ങളുടെ മാത്രമാണ്, മറ്റാരുടേതുമല്ല. അതിനാൽ, നിങ്ങളെ നിസാരമായി കാണുന്നവരോ നിങ്ങളുടെ പ്രവർത്തനങ്ങളിലേക്ക് വളരെ അടുത്ത് നോക്കുന്നവരോ ആയ ആളുകളിൽ നിന്ന് നിങ്ങൾ സ്വയം അകന്നുനിൽക്കേണ്ടി വരുന്ന നിരവധി സന്ദർഭങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
ധനു രാശി (നവംബർ 23 – ഡിസംബർ 22)
ജോലിസ്ഥലത്തെ തര്‍ക്കങ്ങളും സംഘട്ടനങ്ങളും നിങ്ങളുടെ മുന്നേറ്റത്തില്‍ അനിവാര്യമായ പ്രക്രിയയുടെ ഭാഗമാണ്. പുതിയ ആളുകൾക്കും പുതിയ ആശയങ്ങൾക്കും എപ്പോഴും ക്രമീകരണം ആവശ്യമാണ്, അത് താത്കാലികമാണെങ്കിലും ബുദ്ധിമുട്ടായിരിക്കും. എല്ലാം കഴിയുമ്പോഴാണ് സന്തോഷം വരുന്നത്.
കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
എന്തോ ഇപ്പോഴും നിങ്ങളെ ശല്യപ്പെടുത്തുകയോ ആശയക്കുഴപ്പത്തിലാക്കുകയോ ചെയ്യുന്നു. എന്നിരുന്നാലും, നിങ്ങളുടെ രാശിഫലം സൂചിപ്പിക്കുന്നത് നിഗൂഢതകൾ നടക്കുന്നു എന്നതാണ്, ഇവ എന്താണെന്നോ നിലവിലെ പ്രതിസന്ധിയെ എങ്ങനെ പരിഹരിക്കുമെന്നോ അല്ല. പണത്തിന്റെ സങ്കീർണത ഒരു താത്കാലിക നഷ്ടം മാത്രമായിരിക്കില്ല.
മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
പങ്കാളികൾ യുക്തിരഹിതരും അടിസ്ഥാനമായ നിബന്ധനകളിൽ കൂടിയാലോചിക്കുന്നതിനോ അംഗീകരിക്കുന്നതിനോ സന്തുഷ്ടരല്ലെന്ന് നിങ്ങൾ കണ്ടെത്തും. സമീപകാല നേട്ടങ്ങൾ വിട്ടുകൊടുക്കാന്‍ നിങ്ങൾ നിർബന്ധിതരായേക്കാം. തന്ത്രപരമായ പിൻവാങ്ങലാണ് ഏറ്റവും നല്ല നയമെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?
Read More
- Saturn Direct: വക്രം കഴിഞ്ഞ് ശനി നേർഗതിയിൽ, മൂലം മുതൽ രേവതി വരെ
- സമ്പൂർണ വാരഫലം, അശ്വതി മുതൽ രേവതി വരെ; Weekly Horoscope, Nov 17-Nov 23
- Monthly Horoscope Vrischikam: വൃശ്ചിക മാസഫലം, അശ്വതി മുതൽ രേവതി വരെ
- ശുക്രൻ ധനുരാശിയിലേക്ക്: അശ്വതി മുതൽ രേവതി വരെയുള്ള നാളുകാരുടെ ഫലങ്ങൾ
- 2024 ൽ പുതിയ വീടെന്ന സ്വപ്നം സഫലമാകും; ഈ 12 നാളുകാർ അറിയുക
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.