/indian-express-malayalam/media/media_files/2024/11/09/love-astrology-05.jpg)
Source: Freepik
/indian-express-malayalam/media/media_files/2024/11/09/love-astrology-07.jpg)
ശുക്രന് ആധിപത്യമുള്ള രണ്ട് രാശികൾ/രണ്ട് കൂറുകളുണ്ട്. ഇടവം, തുലാം എന്നീ രാശികൾ/കൂറുകൾ ആണവ. അവയിൽ വരുന്ന നക്ഷത്രക്കാരും പ്രണയത്തിന്റെ അരയന്നത്തോണികളിൽ സഞ്ചരിക്കുന്നവരായിരിക്കും.
/indian-express-malayalam/media/media_files/2024/11/09/love-astrology-08.jpg)
ഇടവക്കൂറിലെ നക്ഷത്രങ്ങൾ കാർത്തിക 1, 2, 3 പാദങ്ങൾ, രോഹിണി, മകയിരം ആദ്യ പകുതി എന്നിവയാകുന്നു. തുലാക്കൂറിലെ നക്ഷത്രങ്ങൾ ചിത്തിര 3, 4 പാദങ്ങൾ, ചോതി, വിശാഖം 1, 2, 3 പാദങ്ങൾ എന്നിവയുമാണ്. പ്രണയത്തെ ഒരു തപസ്സായി കാണാൻ, പ്രണയമഴയിൽ നനയാൻ വെമ്പുന്നവരാവും ഈ നക്ഷത്രങ്ങളിൽ ജനിച്ചവർ.
/indian-express-malayalam/media/media_files/2024/11/09/love-astrology-03.jpg)
ശുക്രനുമായി ബന്ധമുള്ള മറ്റ് രണ്ട് രാശികൾ കൂടിയുണ്ട്. അവ ശുക്രന്റെ ഉച്ചരാശിയായ മീനവും നീചരാശിയായ കന്നിയുമാകുന്നു. മീനക്കൂറിലെ നക്ഷത്രങ്ങൾ പൂരുട്ടാതി നാലാം പാദം, ഉത്രട്ടാതി, രേവതി എന്നിവയാകുന്നു. പ്രണയം ഒരു'vibe ' ആണ് ഈ മൂന്നു നാളുകാർക്കും.
/indian-express-malayalam/media/media_files/2024/11/09/love-astrology-06.jpg)
ശുക്രന്റെ നീചരാശിയായ കന്നിക്കൂറിൽ വരുന്ന നക്ഷത്രങ്ങൾ ഉത്രം 2, 3, 4 പാദങ്ങൾ, അത്തം, ചിത്തിര എന്നിവയാണ്. ഇവരിലും പ്രണയം തരളവും മുഗ്ദ്ധവുമായ വികാരമായി നിറയാറുണ്ട്. എന്നാൽ രാശിനാഥനായ ബുധന്റെ ബൗദ്ധികത മൂലം പ്രണയത്തിന്റെ വരുംവരായ്കകളെക്കുറിച്ച് ഇവർ ആലോചിക്കും. ഹൃദയത്തിനുപകരം തലച്ചോറ് കടന്നുവരുന്നതോടെ പ്രണയം ഒരു അർദ്ധവിരാമ ചിഹ്നമായി ചുരുങ്ങിയേക്കും.
/indian-express-malayalam/media/media_files/2024/11/09/love-astrology-04.jpg)
ഗ്രഹനിലയിൽ ശുക്രൻ ദുർബലനാണെങ്കിൽ ആ വ്യക്തിക്ക് പ്രണയം ഒരു സഫലതയായി കൊള്ളണമെന്നില്ല. പ്രണയപരാജയം ഏറ്റുവാങ്ങാനാവും അയാളുടെ വിധി. അയാൾ/അവൾ 'crush 'എന്ന് പ്രണയത്തെക്കുറിച്ച് വിശേഷിപ്പിക്കുന്നവരായിരിക്കും. ഉണ്ടായിരുന്ന വിലോലമായ ഒരു അനുരാഗത്തിന്റെ സ്മരണത്തൊട്ടിലിൽ സ്വപ്നം കണ്ടുറങ്ങുവാനാവും വിധി.
/indian-express-malayalam/media/media_files/2024/11/09/love-astrology-02.jpg)
ശുക്രനെ രാഹു, കേതു, ശനി, ചൊവ്വ തുടങ്ങിയ ഗ്രഹങ്ങൾ സ്വാധീനിക്കുകയും നിയന്ത്രിക്കുകയും ചെയ്യുമ്പോൾ പ്രണയം ഒന്നുകിൽ മുരടിക്കും. അല്ലെങ്കിൽ അവർ 'move on ' ചെയ്യുന്നവർ ആയിരിക്കും. നാടൻഭാഷയിൽ പറയുമ്പോൾ "തേച്ചിട്ടു പോകുന്നവർ.
/indian-express-malayalam/media/media_files/2024/11/09/love-astrology-01.jpg)
ഒരുപക്ഷേ കേതുവിന്റെ നക്ഷത്രങ്ങളായ മകം, മൂലം, രാഹുവിന്റെ നക്ഷത്രമായ ചതയം, ശനിയുടെ നക്ഷത്രമായ പൂയം, ബുധന്റെ നക്ഷത്രങ്ങളായ ആയില്യം, തൃക്കേട്ട, ചൊവ്വയുടെ നക്ഷത്രങ്ങളായ മകയിരം, ചിത്തിര, അവിട്ടം എന്നീ നാളുകാരിൽ പ്രണയത്തിന്റെ മധുരനാദം വേണ്ടത്ര നന്നായി കേൾക്കപ്പെടുന്നില്ല എന്നുവരാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us