scorecardresearch

Saturn Direct: വക്രം കഴിഞ്ഞ് ശനി നേർഗതിയിൽ, മൂലം മുതൽ രേവതി വരെ

Saturn in Direct motion how will it impact your star: ശനി ഒരുരാശിയിൽ സഞ്ചരിക്കുന്ന 30 മാസക്കാലയളവിൽ, അവസാന 10 മാസക്കാലമാണ് ഗുണമോ ദോഷമോ ആയ ഫലങ്ങൾ ശക്തമായി നൽകുക. മൂലം മുതൽ രേവതി വരെയുള്ള 9 നക്ഷത്രക്കാരുടെ ഫലങ്ങൾ ഇവിടെ അവതരിപ്പിക്കുന്നു

Saturn in Direct motion how will it impact your star: ശനി ഒരുരാശിയിൽ സഞ്ചരിക്കുന്ന 30 മാസക്കാലയളവിൽ, അവസാന 10 മാസക്കാലമാണ് ഗുണമോ ദോഷമോ ആയ ഫലങ്ങൾ ശക്തമായി നൽകുക. മൂലം മുതൽ രേവതി വരെയുള്ള 9 നക്ഷത്രക്കാരുടെ ഫലങ്ങൾ ഇവിടെ അവതരിപ്പിക്കുന്നു

author-image
S. Sreenivas Iyer
അപ്‌ഡേറ്റ് ചെയ്‌തു
New Update
Horoscope | Astrology

Effects of Saturn's Direct Motion on stars

Effects of Saturn's Direct Motion on stars, Moolam to Revathy: 2024 ജൂലൈ 4 മുതൽ നവംബർ 17 വരെ ഏതാണ്ട് നാലര മാസക്കാലം ശനി (Saturn) വക്രഗതിയിലായിരുന്നു ( Retrograde Motion). വർഷത്തിലൊരിക്കൽ ശനിക്ക് ഇപ്രകാരം വക്രഗതി സംഭവിക്കും. കുംഭം രാശിയിൽ തന്നെയാണ് ശനി ഇക്കാലത്ത് സ്ഥിതി ചെയ്തത്. രാശിമാറ്റമുണ്ടായില്ല. എന്നാൽ പൂരൂരുട്ടാതി നക്ഷത്രത്തിൽ നിന്നും വക്രഗതിയായി അഥവാ പിൻഗതിയായി സഞ്ചരിച്ച് ചതയം നക്ഷത്രത്തിലെത്തി. 

Advertisment

ശനിയുടെ ഈ വക്രഗതി വിവിധ രാശികളിൽ ജനിച്ചവർക്ക് ഗുണവും ദോഷവുമായ ഫലങ്ങൾ നൽകുകയുണ്ടായി. ഇപ്പോൾ, 2024 നവംബർ 18 ന് ശനി വീണ്ടും നേർഗതി (Direct motion) സഞ്ചാരത്തിലാവുന്നു. 2025 മാർച്ച് 29 ന് ശനി കുംഭം രാശിയിൽ പ്രവേശിക്കുന്നതുവരെ നേർഗതിയിൽ തന്നെയാവും സഞ്ചരിക്കുക. 2024 ഡിസംബർ 27 വരെ ചതയം നക്ഷത്രത്തിൽ തന്നെ ശനി തുടരുന്നതാണ്. അതിനുശേഷം പൂരൂരുട്ടാതിയിലേക്ക് മാറുന്നതാണ്.

ശനി ഒരുരാശിയിൽ സഞ്ചരിക്കുന്ന 30 മാസക്കാലയളവിൽ (രണ്ടരവർഷത്തിൽ) അവസാന 10 മാസക്കാലമാണ് ഗുണമോ ദോഷമോ ആയ ഫലങ്ങൾ ശക്തമായി നൽകുക. ഇപ്പോൾ ആ കാലയളവിലാണ് ശനി. അതിനാൽ ശനിയുടെ ഇപ്പോഴത്തെ ഫലങ്ങൾ കൂടുതൽ നിർണ്ണായകമാണെന്ന് പറയേണ്ടിവരും. 

ഈ പശ്ചാത്തലത്തിൽ മേടക്കൂറിൽ തുടങ്ങി മീനക്കൂറിൽ അവസാനിക്കുന്ന പന്ത്രണ്ടുകൂറുകളിലായി വരുന്ന മൂലം മുതൽ രേവതി വരെയുള്ള ഒന്‍പത് നക്ഷത്രക്കാരുടെ ഫലങ്ങൾ ഇവിടെ അവതരിപ്പിക്കുന്നു.

Advertisment

ധനുക്കൂറിന് (മൂലം, പൂരാടം, ഉത്രാടം ഒന്നാം പാദം)

ശനി മൂന്നാം ഭാവത്തിൽ വക്രം കഴിഞ്ഞ് നേർഗതിയിൽ സഞ്ചരിക്കുകയാൽ തടസ്സങ്ങൾ നീങ്ങി പ്രധാനപ്പെട്ട കാര്യങ്ങൾ നിർവഹിക്കാനാവും. എതിർപ്പുകളെ സമർത്ഥമായി പ്രതിരോധിക്കാൻ സാധിക്കുന്നതാണ്. പഠനത്തിൽ ഉയരങ്ങളിലെത്താനും ഗവേഷണത്തിന് ചേരാനും കഴിയും. സംവാദങ്ങളിൽ ശോഭിക്കാനാവും. തൊഴിലിൽ മികച്ച നേട്ടം പ്രതീക്ഷിക്കാം. തൊഴിലില്ലാത്തവർക്ക് വരുമാനമാർഗം തുറന്നു കിട്ടുന്നതാണ്. സ്വാഭാവികമായിട്ടുള്ള കഴിവുകൾ പ്രയോജനപ്പെടുത്താൻ അവസരമുണ്ടാവും. നിക്ഷേപങ്ങളിലും ഊഹക്കച്ചവടത്തിലും ലാഭം അധികരിച്ചേക്കും. സഹോദരരെക്കൊണ്ട് തനിക്കും തന്നെക്കൊണ്ട് സഹോദരർക്കും ഗുണമുണ്ടാകുന്നതായിരിക്കും. സൗഹൃദം പുഷ്ടിപ്പെടുന്നതാണ്. ദാമ്പത്യം ശോഭനമാവും. സന്താന തടസ്സം അനുഭവപ്പെട്ടവർക്ക്  ശുഭവാർത്ത ഭവിക്കും.

മകരക്കൂറിന് (ഉത്രാടം 2,3,4 പാദങ്ങൾ, തിരുവോണം, അവിട്ടം 1,2 പാദങ്ങൾ)

രണ്ടാം ഭാവത്തിലാണ് ശനി സഞ്ചരിക്കുന്നത്. ധനപരമായി മെച്ചമുണ്ടാകും. കിട്ടാനുള്ള തുക കുറയൊക്കെ കൈവശം വന്നുചേരും. എന്നാൽ വലിയ മുതൽമുടക്കുകളിൽ ശ്രദ്ധ വേണം. ബിസിനസ്സ് രഹസ്യങ്ങൾ പരസ്യപ്പെടുത്തുന്നത് ഒഴിവാക്കുന്നതാവും ഉചിതം. കളവ് പറയേണ്ടി വരാം. വസ്തു വില്പനയിൽ അമളി പറ്റാതിരിക്കാൻ ശ്രദ്ധ വേണം. ഉന്നതവിദ്യാഭ്യാസ കാര്യത്തിൽ അവ്യക്തത തുടരപ്പെടും. തീർത്ഥയാത്രകൾക്ക് വ്യക്തമായ ആസൂത്രണത്തോടെ പോവുകയാവും ഉചിതം. പണമെടപാടുകളിൽ ജാഗ്രതയുണ്ടാവണം.ആരോഗ്യ പരിപാലനത്തിൽ അലംഭാവമരുത്. കുടുംബ ബന്ധങ്ങൾ ദൃഢമാവുന്നതിന് വിട്ടുവീഴ്ച അനിവാര്യമാണ്. അകലങ്ങളിൽ കഴിയുന്നവർക്ക് ജന്മനാട്ടിലെത്താൻ അല്പകാലം കൂടി കാത്തിരിപ്പ് തുടരേണി വരുന്നതാണ്.

കുംഭക്കൂറ് (അവിട്ടം 3,4 പാദങ്ങൾ, ചതയം, പൂരൂരുട്ടാതി 1,2,3)

ജന്മരാശിയിൽ ശനി സഞ്ചരിക്കുകയാണ്. ജന്മശനി എന്നു പറയുന്ന കാലഘട്ടമാകയാൽ ക്ഷോഭങ്ങളെ നിയന്ത്രിക്കണം. പ്രകോപനങ്ങളെ ആത്മസംയമനത്തോടെ നേരിടുവാൻ മാനസിക പക്വത പുലർത്തേണ്ടതുമുണ്ട്. ന്യായമായ വരുമാനം സിദ്ധിക്കുമെങ്കിലും
 സാമ്പത്തിക അച്ചടക്കം വേണം. പാഴ്ച്ചെലവുകൾക്ക് പ്രേരണയുണ്ടാവാം. അവിവാഹിതരുടെ ദാമ്പത്യസ്വപ്നം സഫലമാവാൻ അല്പകാലം കൂടി കാത്തിരിക്കേണ്ടി വരും. പ്രണയത്തിൽ തടസ്സത്തിന്  സാധ്യതയുണ്ട്. ജന്മനാട്ടിൽ നിന്നും മാറേണ്ടി വരാം - തൊഴിലോ, പഠനമോ അതിന് കാരണമായേക്കും. ജാമ്യം നിൽക്കുക, സാക്ഷി പറയുക തുടങ്ങിയവയിൽ ജാഗ്രത വേണ്ടതുണ്ട്. പ്രതീക്ഷിച്ച സ്ഥാനക്കയറ്റം വൈകിയേക്കും. അനർഹർ സ്ഥാനമാനങ്ങൾ കൈക്കലാക്കുന്നതിൽ അമർഷം തോന്നും. കടബാധ്യതകൾ ഭാഗികമായി തീർക്കാനാവും. ബഹുമാന്യതയുള്ളവരെ അവഹേളിക്കാൻ ദുഷ്പ്രേരണ വരാം.

മീനക്കൂറിന് (പൂരൂരുട്ടാതി നാലാം പാദം, ഉത്രട്ടാതി, രേവതി)

പന്ത്രണ്ടാം ഭാവത്തിലാണ് ശനിയുടെ സഞ്ചാരം. ഏഴരശ്ശനിയുടെ ആദ്യഘട്ടമാണ് ഇത്. പഠനം സംബന്ധിച്ചോ, തൊഴിൽപരമായോ അകലങ്ങളിലേക്ക് പോകേണ്ടി വരുന്നതാണ്. പൊതുവേ യാത്രകൾ നിരന്തരമാവുന്ന ഒരു കാലമാവും. അന്യനാട്ടിൽ തൊഴിൽ പ്രശ്നങ്ങൾ നേരിടുന്നവർക്ക് പരിഹാരം ഉണ്ടാവാൻ സാധ്യതയുണ്ട്. ഏതുകാര്യം നേടാനും കൂടുതൽ അദ്ധ്വാനം ആവശ്യമായി വരുന്ന കാലഘട്ടമാണ്. ഏകാഗ്രത ശിഥിലമാവും. താത്പര്യങ്ങൾ മാറിമറിഞ്ഞു കൊണ്ടിരിക്കും. അവസരോചിതമായ തീരുമാനങ്ങൾ കൈക്കൊള്ളുവാൻ വിഷമിക്കുന്നതുമാണ്. ടൂർ ഓപ്പറേറ്റേഴ്സ്, വഴിവാണിഭം, ചെറുകിട സംരംഭം, നടന്നു ചെയ്യുന്ന കച്ചവടം, മാർക്കറ്റിംഗ് രംഗം തുടങ്ങിയവയുമായി ബന്ധപ്പെട്ടവർക്ക് ഗുണാനുഭവങ്ങൾ ഉണ്ടായേക്കും. ഗൃഹനിർമ്മാണം മെല്ലയായാലും, നിലയ്ക്കില്ല. കുടുംബ സ്വത്തിനെച്ചൊല്ലി വ്യവഹാരത്തിന് സാധ്യതയുണ്ട്. രാഷ്ട്രീയ ശത്രുക്കൾ വർദ്ധിച്ചേക്കും.

Read More

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: