/indian-express-malayalam/media/media_files/2024/11/08/dream-home-2024-02.jpg)
Photo Source: Freepik
/indian-express-malayalam/media/media_files/2024/11/08/dream-home-2024-04.jpg)
സ്വന്തമായൊരു വീട്, അതെല്ലാവരുടെയും സ്വപ്നപട്ടികയിൽ പ്രധാനപ്പെട്ട ഒന്നാണ്. അങ്ങനെയൊന്ന് സാധ്യമാക്കുക എന്നതിനായി ആഗ്രഹിക്കുകയും ശ്രമിക്കുകയും ചെയ്യുക എന്നത് ജീവിതത്തിലെ പ്രധാന കാര്യങ്ങളിലൊന്നായി അത് കണ്ടു കൊണ്ടുമാണ്. ഈ വർഷം നിങ്ങളുടെ വീട്, ഭൂമി എന്നിവ സ്വന്തമാക്കാനുള്ള ആഗ്രഹത്തിന് ജ്യോതിഷപരമായി എത്രത്തോളം സാധ്യതയുണ്ട് എന്ന് നോക്കാം.
/indian-express-malayalam/media/media_files/2024/11/08/dream-home-2024-06.jpg)
ചില നാളുകളുടെ കാര്യത്തിൽ പുതിയ വീട്, ഭൂമി എന്നിവ സ്വന്തമാക്കുക എന്ന കാര്യത്തിൽ ജന്മനക്ഷത്രപ്രകാരം അനുഗുണമായ വർഷമാണ് പൊതുവിൽ 2024. ചിലർ അക്കാര്യങ്ങളിൽ ഇടപെടുമ്പോൾ ശ്രദ്ധിക്കുകയും വേണം. ഊഹക്കച്ചവടത്തിനായി ഭൂമിയിലും വീടിലും നിക്ഷേപിക്കാനൊരുങ്ങുന്ന ചില നക്ഷത്രജാതരും ശ്രദ്ധ പുലർത്തുന്ന് നല്ലതാണ് എന്ന് പുതുവർഷ ഫലങ്ങൾ സൂചിപ്പിക്കുന്നു.
/indian-express-malayalam/media/media_files/2024/11/08/dream-home-2024-05.jpg)
മൊത്തം നക്ഷത്രക്കാരുടെ ഫലം പരിശോധിക്കുമ്പോൾ വീട്, ഭൂമി എന്നിവയുമായി ഇടപാട് നടത്തുന്നതിൽ പൊതുവിൽ ഫലം സൂചിപ്പിക്കുന്ന 12 നക്ഷത്രജാതരുടെ കാര്യത്തിലാണ്. അവരിൽ ചിലർ പുതിയ വീട് വാങ്ങും അല്ലെങ്കിൽ ഭൂമി വാങ്ങും. ചിലർ പഴയ വീടുകൾ പുതുക്കി പണിയും ചിലരുടെ നിക്ഷേപം അബദ്ധത്തിൽ ചാടും. അതിനാൽ സൂക്ഷിച്ചും കണ്ടും കാര്യങ്ങൾ ചെയ്യേണ്ടതുമുണ്ട്.
/indian-express-malayalam/media/media_files/2024/11/08/dream-home-2024-01.jpg)
വീട്, വസ്തു എന്നിവയുടെ ഇടപാടുമായി ബന്ധപ്പെട്ട് 2024 ൽ കൂടുതൽ ഇടപെടാൻ സാധ്യതയുള്ളത് 12 നാളുകരാണ്. കാർത്തിക, പൂയം, ആയില്യം, ഉത്രം, അത്തം, ചോതി, വിശാഖം, തിരുവോണം, ഉത്രട്ടാതി, മൂലം, പൂരാടം, പുരുരുട്ടാതി എന്നീ നാളുകാരാണ് അവർ. ചിലർക്ക് വീട് വാങ്ങാനുള്ള സാഹച്യര്യം ചിലർക്ക് ഭൂമി, ചിലർക്ക് വസ്തു ഇടപാട് വഴി ലാഭം എന്നിവയ്ക്കൊക്കെ സാധ്യതയുള്ള വർഷമാണിത്. ചിലർ കബളിപ്പിക്കപ്പെടുകയും ചെയ്യാം. ചിലർക്ക് ഈ ഇടപാടുകളുമായി ബന്ധപ്പെട്ട് പ്രതീക്ഷിച്ചതിലേറെ ചെലവേറുകയും ചെയ്യും.
/indian-express-malayalam/media/media_files/2024/11/08/dream-home-2024-03.jpg)
മൂലം, പൂരാടം, ആയില്യം ,വിശാഖം എന്നീ നാളുകാർ, വീട് മാറൽ ( വാടക വീട് ഉൾപ്പടെ) പഴയ വീട് പുതുക്കി പണിയൽ എന്നിവയിലാകും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക. പൂരുരുട്ടാതിക്കാർ വീട്, ഭൂമി ഇടപാടുകളിൽ ഉൾപ്പെടാൻ സാധ്യതയുണ്ട്. പക്ഷേ അവർ കബളിപ്പിക്കപ്പെടാതെ ശ്രദ്ധിക്കണം എന്നത് അടിവരയിട്ട് പറയേണ്ട വർഷമാണ് 2024.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.