/indian-express-malayalam/media/media_files/uvWNVtDM0PWY2NrCIIZA.jpg)
ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു
മേടം രാശി (മാർച്ച് 21 - ഏപ്രിൽ 20)
സുഹൃത്തുക്കളിൽ നിന്ന് ഗുണങ്ങൾ ലഭിക്കും. ജോലി സ്ഥലത്ത് പ്രതീക്ഷിക്കുന്നത് പോലെ ശോഭിക്കാൻ കഴിയില്ല. ജീവിതപങ്കാളിയുമായി തർക്കങ്ങൾ ഉടലെടുക്കും. ആരോഗ്യം തൃപ്തികരമായിരിക്കും. സാമ്പത്തിക നഷ്ടത്തിന് സാധ്യതയുണ്ട്.
ഇടവം രാശി (ഏപ്രിൽ 21 - മെയ് 21)
പുതിയ കർമ്മപദ്ധതികൾ ആസൂത്രണം ചെയ്യും. പരീക്ഷ, അഭിമുഖം എന്നിവയിൽ വിജയം ഉണ്ടാകും. പുതിയ കരാറുകളിൽ ഏർപ്പെടും. സാമ്പത്തിക ചെലവുകൾ വർധിക്കും. കുടുംബജീവിതത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും.
മിഥുനം രാശി (മെയ് 22 - ജൂൺ 21)
മുതിർന്നവരുമായി സൗഹൃദം ഉടലെടുക്കും. സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമാകും. സാമ്പത്തിക ലാഭത്തിന് യോഗമുണ്ട്. വാഹനം ഉപയോഗിക്കുമ്പോൽ ശ്രദ്ധവേണം. അലച്ചിൽ വർധിക്കും
കർക്കടകം രാശി (ജൂൺ 22 - ജൂലൈ 23)
ജീവിതപങ്കാളിയുമായുള്ള അഭിപ്രായഭിന്നതകൾ പരിഹരിക്കും. പുതിയ തൊഴിൽ മേഖലകൾ കണ്ടെത്തും. സുഹൃത്തുക്കളുടെ ആവശ്യത്തിനായി ദൂരയാത്രകൾ ചെയ്യും. ഏറ്റെടുത്ത ഉത്തരവാദിത്വങ്ങൾ ചെയ്തുതീർക്കാൻ കുടുതൽ സമയം വേണ്ടി വരും. സാമ്പത്തിക നേട്ടത്തിന് യോഗമുണ്ട്.
ചിങ്ങം രാശി (ജൂലൈ 24 - ഓഗസ്റ്റ് 23)
ദൂരയാത്രകൾ വേണ്ടിവരും. ജോലിസ്ഥലത്ത് കുടുതൽ സമയം ചെലവഴിക്കും. ഭക്ഷണകാര്യത്തിൽ ചിട്ടകൾ കൊണ്ടുവരും. മാതാപിതാക്കളുടെ ആവശ്യങ്ങൾ നിറവേറ്റി കൊടുക്കും. സാമ്പത്തിക നഷ്ടത്തിന് സാധ്യതയുള്ളതിനാൽ പണിമിടപാടുകൾ ശ്രദ്ധാപൂർവ്വം നടത്തണം.
കന്നി രാശി (ഓഗസ്റ്റ് 24 - സെപ്റ്റംബർ 23)
ജീവിതപങ്കാളിയുമായി ദൂരയാത്രകൾ ചെയ്യേണ്ടി വരും. പുതിയ താമസസ്ഥലത്തേക്ക് മാറും. സാമ്പത്തിക നേട്ടത്തിന് യോഗമുണ്ട്. പഴയകാല സുഹൃത്തുക്കളെ കാണാനും സൗഹൃദം പുതുക്കാനും സാധ്യതയുണ്ട്. തൊഴിലിടത്തിൽ കുടുതൽ സമയം ചെലവഴിക്കും.
തുലാം രാശി (സെപ്റ്റംബർ 24 - ഒക്ടോബർ 23)
തൊഴിലിടത്തിൽ സമ്മർദ്ദം വർധിക്കും. ജീവിതപങ്കാളിയുമായി അഭിപ്രായഭിന്നതകൾ ഉടലെടുക്കും. അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾക്ക് യോഗമുണ്ട്. ദൂരയാത്രകൾക്ക് സാധ്യതയുണ്ട്. പഴയകാല സുഹൃത്തുക്കളെ കാണാൻ സാധ്യതയുണ്ട്.
വൃശ്ചികം രാശി (ഒക്ടോബർ 24 - നവംബർ 22)
ചില ബന്ധങ്ങളും കൂട്ടായ്മകളും ഇപ്പോൾ വളരെ തന്ത്രപൂർവ്വം കൈകാര്യം ചെയ്യേണ്ടതുണ്ട്. തൊഴിലിടത്തിൽ അംഗീകാരങ്ങൾ തേടിയെത്തും. പുതിയ സൗഹൃദങ്ങൾ ഉടലെടുക്കും. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധപുലർത്തും.
ധനു രാശി (നവംബർ 23 - ഡിസംബർ 22)
സാമ്പത്തിക നഷ്ടത്തിന് സാധ്യതയുള്ളതിനാൽ പണമിടപാടുകൾ സൂക്ഷിച്ചുനടത്തണം. തീരുമാനങ്ങൾ എടുക്കാൻ കാലതാമസം ഉണ്ടാകും. ജീവിതപങ്കാളിയുമായി ഭിന്നത ഉടലെടുക്കുമെങ്കിലും വേഗത്തിൽ പരിഹരിക്കും. കടം കൊടുത്ത പണം തിരികെ ലഭിക്കാനിടയുണ്ട്. മാതാപിതാക്കളുടെ ആവശ്യങ്ങൾ സാധിച്ചുകൊടുക്കും
മകരം രാശി (ഡിസംബർ 23 - ജനുവരി 20)
സാമ്പത്തിക ഞെരുക്കത്തിന് അയവുണ്ടാകും. ദൂരയാത്രകൾക്ക് സാധ്യതയുണ്ട്. ആത്മീയ കാര്യങ്ങൾക്ക് കുടുതൽ ശ്രദ്ധ നൽകും. പുതിയ തൊഴിലിടങ്ങൾ കണ്ടെത്തും. ജീവിത പങ്കാളിയുമായി രമ്യതയിൽ എത്തും.
കുംഭം രാശി (ജനുവരി 21 - ഫെബ്രുവരി 19)
ആരോഗ്യകാര്യങ്ങളിൽ കുടുതൽ ശ്രദ്ധപുലർത്തണം. ഏറ്റെടുത്ത ഉത്തരവാദിത്വങ്ങൾ കൃത്യസമയത്ത് പൂർത്തിയാക്കും. സാമ്പത്തിക ചെലവുകൾ വർധിക്കും. പുതിയ കരാറുകളിൽ ഏർപ്പെടും.
മീനം രാശി (ഫെബ്രുവരി 20 - മാർച്ച് 20)
ബന്ധുക്കൾ തമ്മിലുള്ള പ്രശ്‌നപരിഹാരത്തിന് മധ്യസ്ഥത വഹിക്കും. അപ്രതീക്ഷിത സാമ്പത്തിക നേട്ടത്തിന് യോഗമുണ്ട്. മാതാപിതാക്കളുടെ ആവശ്യങ്ങൾ സാധിച്ചുകൊടുക്കും. ജോലിസ്ഥലത്ത് കുടുതൽ സമയം ചെലവഴിക്കും.
Read More
- Weekly Horoscope Mar 23- Mar 29: വാരഫലം, അശ്വതി മുതൽ ആയില്യം വരെ
- Saturn Transit In Horoscope: ശനിയുടെ രാശിമാറ്റം 2025: ഏഴര, കണ്ടക, അഷ്ടമ ശനിദോഷം ഇനി ആർക്കൊക്കെ? ഗുണം ആർക്ക്? അശ്വതി മുതൽ രേവതിവരെ
- Saturn Transit In Horoscope: ശനിയുടെ രാശിമാറ്റം 2025: ഏഴര, കണ്ടക, അഷ്ടമ ശനിദോഷം ഇനി ആർക്കൊക്കെ? ഗുണം ആർക്ക്? മൂലം മുതൽ രേവതിവരെ
- ശനിയുടെ രാശിമാറ്റം 2025: ഏഴര, കണ്ടക, അഷ്ടമ ശനിദോഷം ഇനി ആർക്കൊക്കെ? ഗുണം ആർക്ക്?
- ശനിദോഷം ഇനി ആർക്കൊക്കെ? ഗുണം ആർക്ക്? മകം മുതൽ തൃക്കേട്ടവരെ
- അത്തം നാളുകാരി ബുദ്ധിമതി, ചിത്തിരക്കാരി ആജ്ഞാശക്തി പുലർത്തുന്നവൾ, ചോതി നാളുകാരിക്ക് സ്വാതന്ത്ര്യം പ്രാണവായു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.