scorecardresearch

Saturn Transit In Horoscope: ശനിയുടെ രാശിമാറ്റം 2025: ഏഴര, കണ്ടക, അഷ്ടമ ശനിദോഷം ഇനി ആർക്കൊക്കെ? ഗുണം ആർക്ക്?

Saturn Transit In Astrology in Malayalam: ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാശിമാറ്റം കൊണ്ടുള്ള ഫലം പ്രാധാനമാണ്. 27 നക്ഷത്രങ്ങളിലായി പിറന്നവരെയെല്ലാം ഗ്രഹങ്ങളുടെ രാശിമാറ്റം പലതരത്തിൽ - ഗുണമായും ദോഷമായും ബാധിക്കുന്നു. അവയിൽ ഏറ്റവും പ്രധാനം ശനിയുടെ രാശിമാറ്റവും അതുകൊണ്ടുണ്ടാകുന്ന ഫലങ്ങളുമാണ്

Saturn Transit In Astrology in Malayalam: ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാശിമാറ്റം കൊണ്ടുള്ള ഫലം പ്രാധാനമാണ്. 27 നക്ഷത്രങ്ങളിലായി പിറന്നവരെയെല്ലാം ഗ്രഹങ്ങളുടെ രാശിമാറ്റം പലതരത്തിൽ - ഗുണമായും ദോഷമായും ബാധിക്കുന്നു. അവയിൽ ഏറ്റവും പ്രധാനം ശനിയുടെ രാശിമാറ്റവും അതുകൊണ്ടുണ്ടാകുന്ന ഫലങ്ങളുമാണ്

author-image
S. Sreenivas Iyer
അപ്‌ഡേറ്റ് ചെയ്‌തു
New Update
Horoscope

Saturn Transit 2025:: ഏഴര, കണ്ടക, അഷ്ടമ ശനിദോഷം

Saturn Transit Impact 2025: മന്ദൻ എന്ന പേരിൻ്റെ ആദ്യാക്ഷരം ആയ  'മ' ഉപയോഗിച്ചാണ് ശനിയെ ഗ്രഹനിലയിൽ അടയാളപ്പെടുത്തുക. മന്ദൻ എന്നുപറഞ്ഞാലും ശനി എന്നുപറഞ്ഞാലും അർത്ഥം പതുക്കെ നടക്കുന്നവൻ / സഞ്ചരിക്കുന്നവൻ എന്നാണ്. രണ്ടും  ഒരു ഗ്രഹത്തിൻ്റെ ഇരുപേരുകൾ മാത്രം! 

Advertisment

360 ഡിഗ്രിയായി ചുറ്റപ്പെട്ടു കിടക്കുന്ന രാശിചക്രത്തിൽ 30 ഡിഗ്രി വീതം വരുന്ന 12 രാശികൾ അടങ്ങിയിട്ടുണ്ട്. നവഗ്രഹങ്ങൾ ഈ രാശിചക്രത്തിലൂടെ സഞ്ചരിക്കുകയാണ്. വ്യത്യസ്ത വേഗതയിലാണ് എന്നുമാത്രം. 

ശനി അഥവ മന്ദൻ ആവുമല്ലോ സ്വാഭാവികമായും ഏറ്റവും മെല്ലെ സഞ്ചരിക്കുന്നതെന്ന് ആ പേരിൽ നിന്നും വ്യക്തമാണല്ലോ? ശനി ഇപ്പോൾ സഞ്ചരിക്കുന്നത് കുംഭം രാശിയിലാണ്. ശരാശരി രണ്ടരവർഷക്കാലം അഥവാ മുപ്പതുമാസം ശനി ഒരു രാശിയിൽ സഞ്ചരിക്കും. 

2023 ആദ്യമാണ് ശനി കുംഭം രാശിയിൽ പ്രവേശിച്ചത്. ഇപ്പോൾ കുംഭം രാശിയിലെ യാത്ര പൂർത്തിയാക്കി ശനി മീനം രാശിയിലേക്ക് സംക്രമിക്കുകയാണ്. മുപ്പതുവർഷം വേണ്ടി വരും, പന്ത്രണ്ടു രാശികൾ അടങ്ങിയ രാശിചക്രം ശനിക്ക് ഒരുവട്ടം ചുറ്റിവരാൻ. (12 രാശികൾ x രണ്ടര വർഷം = 30 വർഷം). ചിലപ്പോൾ ഇതിന് ചെറിയ കുറവുകൾ വരാം. ഇപ്പോൾ ശനി കുംഭം രാശിയിലെ യാത്ര പൂർത്തിയാക്കുകയാണല്ലോ? ഇനി കുംഭം രാശിയിലെത്താൻ ശരാശരി ഇരുപത്തിയേഴര വർഷം വേണ്ടിവരും എന്നതാണ് കണക്ക്! 

Advertisment

ഒരുദാഹരണം പറഞ്ഞാൽ ഇപ്പോൾ 20 വയസ്സുള്ളയാൾക്ക് ശനി കുംഭം രാശിയിൽ വീണ്ടുമെത്തുമ്പോൾ 47 വയസ്സു കഴിയും. 2025 മാർച്ച് 29ന്/ 1200 മീനം 15ന്  ശനിയാഴ്ച രാത്രി 10:39 ന് ആണ് ശനി മീനം രാശിയിൽ പ്രവേശിക്കുന്നത്. 2027 പകുതി വരെ, ശരാശരി രണ്ടരവർഷം ശനി ഇനി മീനം രാശിയിൽ സഞ്ചരിക്കുന്നതാണ്. 

ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാശിമാറ്റം കൊണ്ടുള്ള ഫലം (ഗോചര ഫലം അഥവാ ചാരഫലം) പ്രാധാന്യമുള്ളതായി കരുതാറുണ്ട്. പന്ത്രണ്ട് കൂറുകളിൽ, 27 നക്ഷത്രങ്ങളിലായി പിറന്നവരെയെല്ലാം ഗ്രഹങ്ങളുടെ രാശിമാറ്റം പലതരത്തിൽ - ഗുണമായും ദോഷമായും സമ്മിശ്രമായും - ബാധിക്കുന്നു; സ്വാധീനിക്കുന്നു. അവയിൽ ഏറ്റവും പ്രധാനം ശനിയുടെ രാശിമാറ്റവും അതുകൊണ്ടുണ്ടാകുന്ന ഫലങ്ങളുമാണ്. 

നവഗ്രഹങ്ങളിൽ ജീവിതത്തെ ഏറ്റവും അധികം മാറ്റിമറിക്കുന്ന ഗ്രഹം ശനിയാണ്. സൂര്യൻ്റെയും ഛായാദേവിയുടെയും പുത്രനാണ് ശനി. ഗ്രഹങ്ങളിൽ സൂര്യൻ, ചന്ദ്രൻ, ചൊവ്വ എന്നിവരോട് ശത്രുതയുണ്ട് ശനിക്ക്. ബുധൻ, ശുക്രൻ എന്നിവർ സുഹൃത്തുക്കൾ. വ്യാഴം സമശീർഷനും. 

പുരാണങ്ങളിലെ കഥകളിൽ ശനി ദേവീദേവന്മാരെയും ഇതിഹാസങ്ങളിലെ അത്ഭുത വിക്രമന്മാരെയും  നിയന്ത്രിക്കുന്ന കാര്യം വിവരിക്കുന്നുണ്ട്. അവരുടെ ഭാഗധേയങ്ങളെ ശനി തൻ്റെ ചലനത്തിന് അനുസരിച്ച് മാറ്റിമറിക്കുന്നു. ശ്രീകൃഷ്ണന് സ്യമന്തകം രത്നം കട്ടവൻ എന്ന ദുഷ്പ്പേരുണ്ടായത്, ശിവന് ഭിക്ഷാടനം നടത്തേണ്ടി വന്നത്, ശ്രീരാമന് കാട്ടിൽ പോകേണ്ടി വന്നത്, യുധിഷ്ഠിരന് ചുതിൽ എല്ലാം നശിച്ചത് -ഒക്കെ ശനിയുടെ ലീലകളാണെന്ന് 'ശനിമാഹാത്മ്യം' കഥകളിൽ നിന്നറിയാം.

ഈ ലേഖനത്തിൽ  2025 മാർച്ച് 29 ന് രാത്രി മുതൽ രണ്ടരവർഷക്കാലം മീനം രാശിയിൽ സഞ്ചരിക്കുന്ന ശനി നമ്മൾ മനുഷ്യരുടെ ജീവിതത്തെ എങ്ങനെയാണ് സ്വാധീനിക്കുന്നതെന്ന ആരായലാണ്. വസ്തുനിഷ്ഠമായ അപഗ്രഥനമാണ്.

അശ്വതി

ജന്മരാശിയുടെ അഥവാ ജനിച്ചകൂറിൻ്റെ പന്ത്രണ്ടാം രാശിയിൽ ശനി പ്രവേശിക്കുമ്പോഴാണ് ഏഴരശ്ശനി തുടങ്ങുക. അശ്വതി നക്ഷത്രം മേടക്കൂറിൽ ഉൾപ്പെടുന്നു. അതിനാൽ മീനം രാശി പന്ത്രണ്ടാം രാശിയാണ്. മീനം, മേടം, ഇടവം എന്നീ രാശികളിൽ ഓരോ രാശിയിലും ക്രമത്തിൽ രണ്ടര വർഷം വീതം ശനി  സഞ്ചരിക്കുന്ന ഏഴരവർഷത്തിനാണ് ഇപ്പോൾ തുടക്കമാവുന്നത്. പന്ത്രണ്ടാം രാശിയിൽ ശനി സഞ്ചരിക്കുമ്പോൾ ജന്മനാട്ടിൽ നിന്നും അകലേക്ക് പോകാൻ സാധ്യതയുണ്ട്. ഇതിന് തൊഴിൽപരമായ കാരണമോ മറ്റു കാരണങ്ങളോ വന്നെത്താം.  വലിയ മുതൽ മുടക്കിയുള്ള കച്ചവടത്തിലേർപ്പെട്ടാൽ ലാഭം കിട്ടാൻ കാലതാമസമുണ്ടാവും. ഗൃഹനിർമ്മാണം തുടങ്ങുന്നത് ഉചിതമാവും. പന്ത്രണ്ടിലെ ശനി വ്യയം സൃഷ്ടിക്കും. ആ ചെലവ് നല്ല കാര്യങ്ങൾക്കായി പ്രയോജനപ്പെടുത്താം എന്നതാണ് ഇതിൻ്റെ ഉപപത്തി. ജീവിതശൈലീരോഗങ്ങൾ വരാനിടയുണ്ട്. ബന്ധങ്ങളുടെ ദാർഢ്യം നിലനിർത്തുക എന്നതും ക്ലേശകരമാവും. ക്ഷമയാണ്, സഹനമാണ് ഏറ്റവും നല്ല പ്രതിരോധം.  ചടുലതയുള്ള പ്രവർത്തന ശൈലി ഏഴരശ്ശനിയിൽ  പതിഞ്ഞ താളത്തിലായി മാറുന്നതാണ്.

ഭരണി

മേടക്കൂറിൽ വരുന്ന നക്ഷത്രമായ ഭരണിയിൽ ജനിച്ചവർക്ക് 2025 മാർച്ച് 29 ന് രാത്രി ശനി മീനം രാശിയിൽ പ്രവേശിക്കുന്നതോടെ ഏഴരശ്ശനിക്കാലം തുടങ്ങുന്നു. ശരാശരി മുപ്പതു വയസ്സിൽ താഴെ ഉള്ളവർക്ക് ഇത് ആദ്യത്തെയും അറുപത് വയസ്സിൽ താഴെയുള്ളവർക്ക് ഇത് രണ്ടാമത്തെയും അതിനുമേൽ പ്രായം ചെന്നവർക്ക് ഇതു മൂന്നാമത്തെയും ഏഴരശ്ശനിക്കാലം ആയിരിക്കും. പന്ത്രണ്ടാം രാശിയിൽ പ്രവേശിച്ച ശനി ഏതാണ്ട് രണ്ടരവർഷം ആ നില തുടരും. എവിടെയാണോ ജീവിതം കരുപ്പിടിപ്പിച്ചിരിക്കുന്നത് അവിടെ നിന്നും സ്ഥിരമായോ താത്കാലികമായോ മാറിനിൽക്കാനിടവരും. പണം നിക്ഷേപിക്കുന്നത് കരുതലോടെയല്ലെങ്കിൽ നഷ്ടം സംഭവിക്കാനിടയുണ്ട്. ബന്ധങ്ങളുടെ സ്നേഹോഷ്മളതയ്ക്ക് ഭംഗം ഉണ്ടാവും. പാദത്തെ സംബദ്ധിച്ച രോഗങ്ങൾ, വാതം, പ്രായത്തിൻ്റെതായ പ്രശ്നങ്ങൾ, കടബാധ്യതകൾ ഇവ സാധ്യതകൾ.  തനിക്കൊത്ത മാനസികനിലവാരം ഇല്ലാത്തവരുമായി കൂട്ടുകൂടി അമളി പറ്റാം. അലച്ചിലേറാം. ഗൃഹനിർമ്മാണം  ഏഴരശനിയിൽ ഉചിതമാണ്.

കാർത്തിക

മേടക്കൂറിലെ കാർത്തിക നാളുകാർക്ക് ഇപ്പോഴത്തെ ശനിമാറ്റം മൂലം ഏഴരശ്ശനിക്കാലം തുടങ്ങുകയാണ്. ഇടവക്കൂറിലെ കാർത്തിക നാളുകാർക്ക് ശനിമാറ്റം പതിനൊന്നാം രാശിയിൽ ആവുകയാൽ അത്യന്തം ഗുണകരവുമാണ്. മേടക്കൂറിൽ ജനിച്ചവർ പഠനം, ജോലി ഇവയ്ക്കായി അന്യദേശത്ത് / വിദേശത്ത് പോകും. നാട്ടിൽ സ്വകാര്യ കമ്പനികളിൽ ജോലി ചെയ്യുന്നവർക്ക് അനുകൂലമല്ലാഞ്ഞ ഷിഫ്റ്റ്, പ്രൊമോഷൻ കിട്ടാതിരിക്കൽ, വേതന വർദ്ധനവ് ഉണ്ടാവാതിരിക്കുക എന്നിവ സാധ്യതകളാണ്. തൊഴിലിൽ അലച്ചിലേറുന്നതിന് സാഹചര്യം ഉണ്ടാവും. സ്വന്തം ബിസിനസ്സിനോട് താലപര്യം കുറയുന്നതാണ്. ഇടവക്കൂറിലെ കാർത്തിക നാളുകാർക്ക് ആദായമാർഗം വിപുലീകരിക്കാൻ കഴിയുന്ന കാലമാണ്. പദവി ഉയരും. സാമൂഹ്യ അംഗീകാരം കിട്ടും. വിദ്യാർത്ഥികളുടെ പഠന നിലവാരം ഉന്നതിയിലെത്തും. അവിവാഹിതർക്ക് വിവാഹസാഫല്യം പ്രതീക്ഷിക്കാം. കൂടുതൽ പ്രതിഫലമുള്ള ജോലിയിൽ പ്രവേശിക്കാൻ കഴിയും.

രോഹിണി

ശനിമാറ്റം പതിനൊന്നാം രാശിയിലേക്കാണ്. തിരസ്കരിക്കപ്പെട്ട ഇടങ്ങളിൽ മികച്ച സ്വീകാര്യത ലഭിക്കും. സമുന്നതമായ പദവികൾ അനായാസം കൈവരും. വിദ്യാർത്ഥികൾക്ക് പ്രശസ്തമാംവിധം പഠനത്തിൽ മുന്നേറാൻ സാധിക്കുന്നതാണ്. തൊഴിൽ രഹിതർക്ക് കഴിവിലധികമായ ജോലി ലഭിച്ചേക്കാം. ഉദ്യോഗസ്ഥർക്ക് ഉയർച്ചയുടെ കാലമാണ്. മത്സരങ്ങളിലും തെരഞ്ഞെടുപ്പുകളിലും അസൂയാർഹമായ വിജയം നേടും. അവിവാഹിതർക്ക് കുടുംബ ജീവിതത്തിൽ പ്രവേശിക്കാൻ സന്ദർഭം ഒത്തുവരുന്നതാണ്. പൈതൃക സ്വത്തുക്കളിൽ നടക്കുന്ന വ്യവഹാരം അനുകൂലമായ വിധിയിൽ പര്യവസാനിക്കും. രോഗത്താൽ ക്ലേശിതർക്ക് ചികിൽസാമാറ്റം ആശ്വാസമേകും. ഗൃഹനിർമ്മാണം പൂർത്തിയായി കേറിത്താമസിക്കാൻ സാധിക്കുന്നതാണ്. കടബാധ്യതകൾ ഒട്ടൊക്കെ പരിഹരിക്കാൻ കഴിഞ്ഞേക്കും.

മകയിരം

ഇടവക്കൂറുകാരായ മകയിരം നാളുകാർക്ക്  ജീവിതം പുഷ്ടിപ്പെടുന്ന കാലഘട്ടമാണ്. ശനിമാറ്റം പതിനൊന്നാം ഭാവത്തിലേക്കാകയാൽ കർമ്മഗുണം ഉണ്ടാവും. ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് ഉയർന്ന പ്രതിഫലം ലഭിക്കുന്നതാണ്. ഉദ്യോഗസ്ഥർക്ക് പദവിയിൽ കയറ്റം, വേതന വർദ്ധനവ് എന്നിവ കൈവരും. മത്സരാധിഷ്ഠിത കരാറുകളിൽ വിജയിക്കും. പ്രണയസാഫല്യമുണ്ടാവുന്നതാണ്. ദാമ്പത്യത്തിൽ സംതൃപ്തി വന്നെത്തും. കുട്ടികൾക്ക് ശ്രേയസ്സ് ഭവിക്കുന്നതാണ്. പൊതുവേ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. മിഥുനക്കൂറുകാർക്ക് പത്താം ഭാവത്തിൽ ശനി വരികയാൽ കണ്ടകശനി തുടങ്ങുകയാണ്. മുഖ്യമായും കർമ്മരംഗം ബാധിക്കപ്പെടാം. തൊഴിലിൽ സമ്മർദ്ദങ്ങൾക്ക് സാധ്യതയുണ്ട്. നിലവിലെ തൊഴിൽ ഉപേക്ഷിച്ചുകൊണ്ട് പുതുതൊഴിൽ തേടുന്നത് ഗുണകരമാവില്ല. വിദേശത്ത് ജോലിലഭിക്കാം. വലിയ മുതൽമുടക്കിയുള്ള ബിസിനസ്സിന് മുതിരരുത്.

തിരുവാതിര

മീനം രാശിയിൽ - മിഥുനക്കൂറിൻ്റെ പത്താം രാശിയിൽ - ശനി പ്രവേശിക്കുമ്പോൾ തിരുവാതിര നാളുകാർക്ക് കണ്ടകശനിക്കാലം ആരംഭിക്കുകയാണ്. ചെറുതും വലുതുമായ തൊഴിലുകൾ, സ്വയം സംരംഭങ്ങൾ എന്നിവയെല്ലാം ഏതെങ്കിലും തരത്തിൽ ബാധിക്കപ്പെടാം. സർക്കാർ കാര്യങ്ങളിൽ തടസ്സങ്ങൾ വരാനുള്ള സാധ്യതയുണ്ട്. ഉദ്യോഗസ്ഥർക്ക് തൊഴിലിടത്തിൽ സുഗമത കുറയുന്നതാണ്. നിലവിലെ സ്ഥിതി അതുപോലെ തുടരുകയാവും അഭികാമ്യം. നവീകരണങ്ങൾ കൊണ്ട് പ്രതീക്ഷിച്ച നേട്ടം വന്നേക്കില്ല. രാഷ്ട്രീയ പ്രവർത്തകർ എതിർപ്പുകളെ നേരിടുന്നതാണ്. നാലാം ഭാവത്തിലേക്ക് ശനി ദൃഷ്ടി വരികയാൽ ഗാർഹികമായ സ്വൈരക്കേടുകൾ തലപൊക്കാം. വാഹനയാത്രയിൽ ശ്രദ്ധയുണ്ടാവണം. ബന്ധുക്കളുടെ കാര്യത്തിൽ ഇടപെടുമ്പോൾ വാക്കും കർമ്മവും സംശുദ്ധമായിരിക്കാൻ കരുതൽ വേണം. ഇടക്കിടെ മനസ്സിൻ്റെ സന്തുലിതാവസ്ഥക്ക് ചാഞ്ചല്യം വരാം.

പുണർതം

പുണർതം നക്ഷത്രം മിഥുനം, കർക്കടകം രാശികളിലായി വരുന്നു. മിഥുനക്കൂറുകാർക്ക് ശനി പത്താമെടത്തിൽ വരുകയാൽ കണ്ടകശനി തുടങ്ങുകയാണ്. പത്താമെടം തൊഴിലിടമാകയാൽ തൽസംബന്ധമായ പ്രശ്നങ്ങൾ ഒരു ബാധ്യതയായി മാറും. അനുകൂലമല്ലാത്ത ഇടത്തിലേക്ക് സ്ഥലംമാറ്റം ഉണ്ടാവാം. സഹപ്രവർത്തകരുമായോ മേലധികാരികളുമായോ ഒത്തുപോകാൻ കഴിഞ്ഞില്ലെന്നു വന്നേക്കും. ബിസിനസ്സ് നടത്തുന്നവർ വ്യാപാരമാന്ദ്യം അനുഭവിക്കും. കാലോചിതമായ പരിഷ്കാരങ്ങൾ വരുത്താൻ കഴിയാതെ വിഷമിക്കുന്നതാണ്. കർക്കടകക്കൂറിലെ പുണർതം നാളുകാർക്ക് ശനി എട്ടാമെടത്തിൽ നിന്നും ഒമ്പതാമെടത്തിലേക്ക് പകരുന്നു. ഭാഗ്യഭ്രംശത്തിന് ശനി കാരണമായേക്കും. ചുണ്ടിനും കപ്പിനുമിടയിൽ നേട്ടങ്ങൾ കൈവിട്ടു പോകാം. പിതാവ്, ഗുരുജനങ്ങൾ, പേരക്കുട്ടികൾ എന്നിവർക്ക് ഒമ്പതിലെ ശനി ഗുണകരമല്ല. ഈശ്വരോപാസന തടസ്സപ്പെടാനുമിടയുണ്ട്.

പൂയം

അഷ്ടമശനിയായിരുന്നു, കഴിഞ്ഞ രണ്ടര വർഷത്തോളമായി നടപ്പ്. ഇപ്പോൾ ശനി ഒമ്പതാം ഭാവത്തിലേക്ക് പ്രവേശിക്കുന്നു. ദോഷം ഉണ്ടാക്കുക എന്നതിനെക്കാൾ ഗുണത്തെ അപഹരിക്കുക എന്നതാണ് ഒമ്പതാമെടത്തിലെ ശനിയുടെ പ്രവർത്തനരഹസ്യം. ദൈവാധീനം കുറയുന്നതായി തോന്നും. ഏകാന്തത അനുഭവപ്പെടാം. കുടുംബ പ്രാരബ്ധം ഒറ്റയ്ക്ക് ചുമക്കേണ്ടി വന്നേക്കും.  ധാർമ്മിക പ്രവർത്തനങ്ങൾ മുടങ്ങുവാനിടയുണ്ട്. ദൈവീക സമർപ്പണങ്ങൾ നീണ്ടുപോകാം. ചില കടപ്പാടുകൾക്ക് നിർബന്ധപൂർവമായി പ്രത്യുപകാരകർമ്മം ചെയ്യേണ്ടി വരാം. സഹായിക്കാമെന്ന് വാക്കുപറയുന്നവർ പിന്മാറുവാനിടയുണ്ട്. മംഗളകർമ്മങ്ങൾ അവസാനനിമിഷം മാറ്റിവെക്കേണ്ട സാഹചര്യം ഉദയം ചെയ്യാം. ഗുരു, പിതാവ്, കുടുംബത്തിലെ പുതുതലമുറ എന്നിവരുടെ ആശയങ്ങളോട് കലഹിക്കുന്നതാണ്. ആദ്ധ്യാത്മികചര്യക്ക് മുടക്കം വരാനുള്ള സാധ്യതയുമുണ്ട്.

ആയില്യം

അനിഷ്ടവും ആധിവ്യാധികളും കാര്യവിഘ്നവും സൃഷ്ടിക്കുന്ന എട്ടാം ഭാവത്തിലായിരുന്നു, ആയില്യം നാളുകാർക്ക് ഇതുവരെ ശനിയുടെ സഞ്ചാരം. ഇപ്പോൾ മുതൽ ഒമ്പതാമെടത്തിലും. എട്ടാമെടത്തോളം കഠിനമായിരിക്കില്ല, എന്തായാലും ശനി ഒമ്പതിൽ സഞ്ചരിക്കുമ്പോഴുള്ള ഫലങ്ങൾ. ക്ലേശങ്ങൾ ഇവ്വിധത്തിലാവും. പ്രവർത്തനരംഗത്ത് ശോഭിക്കാൻ കൂടുതൽ വിയർപ്പൊഴുക്കേണ്ടി വരുന്നതാണ്. പിതാവിന്റെ സ്വത്ത് അനുഭവത്തിൽ വന്നെത്താൻ തടസ്സങ്ങളുണ്ടാവും. മന്ത്രതന്ത്രസാധനകൾ പകുതിയിൽ അവസാനിപ്പിച്ചേക്കാൻ ഇടയുണ്ട്. ഔദ്യോഗികമായി നിലവിലെ പദവിയിൽ തുടരപ്പെടുന്നതാണ്. കുടുംബകാര്യങ്ങൾക്ക് കൂടുതൽ സമയം കണ്ടെത്തും. വീട്ടുകാരുമായി പിണങ്ങിക്കഴിഞ്ഞവർക്ക് ഇണക്കത്തിലാവാൻ സാഹചര്യം ഉദിക്കും. ഉപരിപഠനം പൂർത്തിയാക്കി ജോലിയിൽ പ്രവേശിക്കും. പാരമ്പര്യമായ തൊഴിലുകൾ മനസ്സില്ലാമനസ്സോടെ തുടർന്നേക്കാം.

Read More: 

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: