/indian-express-malayalam/media/media_files/2025/03/19/women-vishakam-ga-04-995668.jpg)
വിശാഖം: അസുരഗണത്തിൽ വരുന്ന പുരുഷനക്ഷത്രമാണ്, വിശാഖം. തുലാം - വൃശ്ചികം രാശികളിലായി ഉൾപ്പെടുന്നു. വിവിധ കാര്യങ്ങളിൽ വൈഭവമുണ്ടാവും. ലക്ഷ്യത്തിലെത്താനായി കഠിനാദ്ധ്വാനം ചെയ്യാൻ മടിക്കാത്തവരാണ്. സ്വാഭിപ്രായം വെട്ടിത്തുറന്നു പറയും. മിത്രങ്ങൾ പോലും ശത്രുക്കളാവുന്ന സ്ഥിതിയുണ്ടാവും, തന്മൂലം. വ്യത്യസ്തമായ വിഷയങ്ങൾ പഠിച്ച് ബിരുദങ്ങൾ നേടും. ഒന്നിലധികം കർമ്മമേഖലകളിൽ വ്യാപരിക്കേണ്ടതായി വരാം. വ്യാഴം നക്ഷത്രനാഥനാകയാൽ പാരമ്പര്യ വിഷയങ്ങളെ തള്ളിപ്പറയില്ല. ഒപ്പം നവീനമായിട്ടുള്ള അഭിരുചികളും പുലർത്തും.
/indian-express-malayalam/media/media_files/2025/03/19/women-vishakam-ga-03-645538.jpg)
വിശാഖം: വൈദ്യശാസ്ത്രം, അധ്യാപനം, ബിസിനസ്സ് മാനേജ്മെൻ്റ്, കമ്പ്യൂട്ടർ ഹാർഡ് വെയർ, കലാരംഗം എന്നിവ സാധ്യതകൾ. ചരരാശിയിൽ ജനിക്കുന്നവരാകയാൽ പഠനം, ജോലി എന്നിവ അന്യദേശത്താവാൻ സാധ്യതയുണ്ട്. കുടുംബ ജീവിതം സുഖകരമായിരിക്കും എന്ന് മുഴുവാനായി പറയാൻ കഴിയില്ല.
/indian-express-malayalam/media/media_files/2025/03/19/women-vishakam-ga-01-771639.jpg)
അനിഴം: ആദിത്യൻ്റെ മറ്റൊരു രൂപമോ ഭാവമോ ആയ മിത്രൻ ആണ് അനിഴത്തിൻ്റെ നക്ഷത്രദേവത. അതിനാൽ ലോകത്തോട് 'മൈത്രീഭാവം' പുലർത്തുന്നവരാണ് അനിഴം നാളുകാർ എന്ന് കരുതുന്നതിൽ സാംഗത്യമുണ്ട്. കുടുംബത്തിൽ പിണക്കങ്ങൾ തലപൊക്കുമ്പോൾ അനിഴം നാളുകാരുടെ അനുരഞ്ജനശക്തി എല്ലാവരുമറിയും. ജനനം ശനിദശയിലാകയാൽ ബാല്യ കൗമാരങ്ങളിൽ കയ്പും കണ്ണീരും കൂടുതലായേക്കും.
/indian-express-malayalam/media/media_files/2025/03/19/women-vishakam-ga-02-440221.jpg)
അനിഴം: പൊതുധാരണയും സാമാന്യബുദ്ധിയും ഇവർക്ക് വളരെയുണ്ടാവും. പഠനത്തിൽ ശരാശരിക്കാരായേക്കാം. കായികാധ്വാനം അടക്കമുള്ള ജോലികൾക്ക് സന്നദ്ധത കാട്ടുന്നവരാണ്. മുൻവിധികളില്ലാതെ ഏതുജോലി ചെയ്യാനും തയ്യാറാവും. മനുഷ്യവിഭവശേഷി, ആതുര ശുശ്രൂഷ, മാനവിക വിഷയങ്ങൾ, കാറ്ററിംഗ്, ഇവൻ്റ് മാനേജ്മെൻ്റ്, മാധ്യമ പ്രവർത്തനം, അദ്ധ്യാപനം എന്നിവ ഇവർക്ക് സ്വച്ഛതയേകും. ദാമ്പത്യത്തിൽ പ്രായേണ സമാധാനവും സംതൃപ്തിയും അനുഭവിക്കും.
/indian-express-malayalam/media/media_files/2025/03/19/women-vishakam-ga-05-691824.jpg)
തൃക്കേട്ട: 'ജ്യേഷ്ഠാ' എന്നതാണ് സംസ്കൃതം. ദക്ഷപ്രജാപതിയുടെ പെൺമക്കളാണ് നക്ഷത്രങ്ങൾ എന്നാണ് മിത്ത്. അവരിൽ ഏറ്റവും മൂത്തവൾ എന്നതാണ് 'ജ്യേഷ്ഠാ' എന്ന വാക്കിൻ്റെ അകപ്പൊരുൾ. അതിനാൽ അധീശരാവാനും നേതൃത്വം സ്വീകരിക്കാനും ഇവർക്ക് ജന്മവാസനയുണ്ട്. ഇത് അംഗീകരിക്കപ്പെടാതെ വരുമ്പോൾ പ്രശ്നങ്ങളുണ്ടാവും. ഇന്ദ്രനാണ് നക്ഷത്രദേവത എന്നതും സ്മരണീയമാണ്. ബുധൻ നക്ഷത്രാധിപനാകുന്നു.
/indian-express-malayalam/media/media_files/2025/03/19/women-vishakam-ga-06-862312.jpg)
തൃക്കേട്ട: ബൗദ്ധികമായി ഉയർന്ന നിലവാരം പുലർത്തുന്നവരാണ് തൃക്കേട്ടക്കാർ എപ്പോഴും. ഇവർ പഠന മേഖലയിൽ ബുദ്ധിയുടെ തിളക്കം പ്രകടിപ്പിക്കും. ആശയങ്ങളിലും ആവിഷ്കാരങ്ങളിലും പ്രതിഭാവിലാസം കാണും. അധ്യാപനം, ഡിജിറ്റൽ ക്രിയേഷൻ, എഞ്ചിനിയറിംഗ്, മോട്ടിവേഷണൽ മേഖല, മാനേജ്മെൻ്റ്, വൈദ്യശാസ്ത്രം, സാഹിത്യം, ഗണിതം, പത്രപ്രവർത്തനം എന്നിവ ഉപജീവനമായാൽ വിജയിക്കും. പ്രണയത്തിലും ദാമ്പത്യത്തിലും അപസ്വരങ്ങളെ അഭിമുഖീകരിച്ചേക്കാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.