scorecardresearch

Weekly Horoscope Mar 23- Mar 29: വാരഫലം, അശ്വതി മുതൽ ആയില്യം വരെ

Weekly Horoscope, March 23 - March 29: മാർച്ച് 23 ഞായർ മുതൽ മാർച്ച് 29 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, അശ്വതി മുതൽ ആയില്യം വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

Weekly Horoscope, March 23 - March 29: മാർച്ച് 23 ഞായർ മുതൽ മാർച്ച് 29 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, അശ്വതി മുതൽ ആയില്യം വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
New Update
Horoscope

Weekly Horoscope: ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?

ആദിത്യൻ മീനം രാശിയിലാണ്. ഉത്രട്ടാതി ഞാറ്റുവേല നടക്കുന്നു. ചന്ദ്രൻ കൃഷ്ണപക്ഷത്തിൽ. മാർച്ച് 29 ന്,  മീനം 15 ന് ശനിയാഴ്ച അമാവാസിയാണ്.  മീനമാസത്തിലെ കറുത്തവാവിനാണ് നിലവിലെ ചാന്ദ്രവർഷം, (ക്രോധിനാമവർഷം) അവസാനിക്കുന്നത് എന്ന സവിശേഷത സ്മരണീയമാണ്.  

Advertisment

കുജൻ അഥവാ ചൊവ്വ മിഥുനരാശിയിൽ ഈയാഴ്ച കൂടി തുടരുന്നു. പുണർതം മൂന്നാം പാദത്തിലാണ് ചൊവ്വ ഇപ്പോൾ സഞ്ചരിക്കുന്നത്. ബുധനും ശുക്രനും മീനം രാശിയിലുണ്ട്. ബുധൻ നീചസ്ഥൻ; ശുക്രൻ ഉച്ചസ്ഥനും. ശുക്രൻ്റെ വക്രമൗഢ്യം മാർച്ച് 26 വരെയുണ്ട്. ബുധമൗഢ്യം ഈയാഴ്ച മുഴുവനുമുണ്ട്. 

വ്യാഴം ഇടവം രാശിയിൽ രോഹിണിയിൽ സഞ്ചരിക്കുന്നു. രാഹു മീനം രാശിയിൽ പൂരൂരുട്ടാതി നാലാംപാദത്തിലും കേതു കന്നിരാശിയിൽ ഉത്രം രണ്ടാം പാദത്തിലും പിൻഗതിയായി സഞ്ചരിക്കുകയാണ്. ഈയാഴ്ചയിലെ അവസാന ദിവസമായ ശനിയാഴ്ച  (29 മാർച്ച്, മീനം 15 ) രാത്രി 10:39 ന് ശനി കുംഭം രാശിയിൽ നിന്നും മീനം രാശിയിലേക്ക് പ്രവേശിക്കുന്നു.  പൂരൂരുട്ടാതി നാലാം പാദത്തിലാണ് ശനി പ്രവേശിക്കുന്നത്. അടുത്ത രണ്ടുവർഷത്തിലധികം  കാലം ശനി മീനം രാശിയിൽ സഞ്ചരിക്കുന്നു. ലോകത്തിൻ്റെയും വ്യക്തികളുടെയും ഭാഗധേയങ്ങളെ ഗാഢമായി സ്വാധീനിക്കുന്നതാണ് ശനിയുടെ രാശിമാറ്റം. 

ഈയാഴ്ചയിലെ അഷ്ടമരാശിയാണ് ഇനി പരിശോധിക്കുന്നത്. ഞായറും തിങ്കൾ ഉച്ചവരെയും ഇടവക്കൂറുകാർക്ക് അഷ്ടമരാശി തുടരുന്നു. തുടർന്ന് ബുധനാഴ്ച സായാഹ്നം വരെ മിഥുനക്കൂറുകാർക്കും തദനന്തരം വെള്ളിയാഴ്ച വൈകിട്ടുവരെ കർക്കടകക്കൂറുകാർക്കും അഷ്ടമരാശി ഭവിക്കുന്നു. മേൽ ചിങ്ങക്കൂറുകാർക്ക് തുടങ്ങുന്ന അഷ്ടമരാശി അടുത്ത ആഴ്ചയുടെ ആരംഭത്തിലും നീളുന്നുണ്ട്.

ഈ ഗ്രഹനിലയെ മുൻനിർത്തി അശ്വതി മുതൽ ആയില്യം വരെയുള്ള നക്ഷത്രങ്ങളിൽ ജനിച്ചവരുടെ വാരഫലം ഇവിടെ അപഗ്രഥിക്കുന്നു.

അശ്വതി

അനുകൂലഫലങ്ങൾ സംജാതമാകുന്ന വാരമാണ് മുന്നിൽ. അല്പപ്രയത്നം കൊണ്ടുതന്നെ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയുന്നതാണ്. ആലോചനാപൂർവ്വം ആവിഷ്കരിച്ച വിപണനതന്ത്രങ്ങൾ ഫലിക്കുവാനിടയുണ്ട്. അപ്രതീക്ഷിത ധനാഗമത്തിന് സാധ്യത കാണുന്നു. സുഹൃൽ / പ്രിയജന സമാഗമം സന്തോഷമേകും. മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ സഹപ്രവർത്തകർക്ക് സ്വീകാര്യമാവുന്നതാണ്. കുടുംബ ബന്ധങ്ങളിലെ പിരിമുറുക്കത്തിന് അയവുണ്ടാവും. വരും ദിവസങ്ങളിലെ ഔദ്യോഗിക കൃത്യങ്ങൾ ആസൂത്രണം ചെയ്യുവാൻ സമയം കണ്ടെത്തും. വെള്ളി, ശനി ദിവസങ്ങൾക്ക് ഗുണം കുറയുന്നതാണ്. അലച്ചിലുണ്ടാവും; ചിലവ് കൂടിയേക്കാം.

Advertisment

ഭരണി

ആത്മവീര്യം ചോരാത്ത വാരമാണ്. പ്രവർത്തന രംഗത്ത് ശോഭിക്കാനാവും. പുതിയ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നതാണ്. ചടുലമായിരിക്കും, ആവിഷ്കാര രീതി. തിടുക്കം കൂടുന്നതിനാൽ ചില കഷ്ടനഷ്ടങ്ങൾ വന്നുകൂടായ്കയില്ല. ഒപ്പമുള്ളവരുടെ വാക്കുകൾ കേൾക്കാൻ ക്ഷമയുണ്ടാവണം. കച്ചവടക്കാർക്ക് വരുമാനം ഉയരുന്നതാണ്. കൈവായ്പകൾ മടക്കിക്കിട്ടാം. ജീവിത പങ്കാളിയുടെ കൃത്യമായ നിർവഹണത്താൽ കുടുംബകാര്യങ്ങൾ സംതൃപ്തിക്കിടവരുത്തും.  ചന്ദ്രഗ്രഹം പന്ത്രണ്ടിൽ സഞ്ചരിക്കുന്നതിനാൽ ശനിയാഴ്ച ചെലവധികമാവും.

കാർത്തിക

ഗൃഹസമാധാനവും കർമ്മവിജയവും പ്രതീക്ഷിക്കാവുന്ന വാരമാണ്. സമയനിഷ്ഠ പാലിക്കുന്നതിൽ വീഴ്ചയുണ്ടാവില്ല. സഹപ്രവർത്തകരുടെ സഹകരണം പ്രതീക്ഷിക്കാം. നല്ലവാക്കുകൾ പറയും; നല്ല വാക്കുകൾ കേൾക്കുവാനുമാവും. സാമ്പത്തികമായ നിക്ഷേപകങ്ങളെയും അവയുടെ ഗുണദോഷങ്ങളേയും വിദഗ്ദ്ധരോട് ചോദിച്ചറിയും. ചെറുപ്പക്കാർ കൂട്ടുകാർക്കൊപ്പമുള്ള വിനോദയാത്രകൾ ആസൂത്രണം ചെയ്യും.  ആരോഗ്യപ്രശ്നങ്ങൾ ഉപദ്രവിച്ചേക്കില്ല. മേടക്കൂറുകാർക്ക് ഞായറും ഇടവക്കൂറുകാർക്ക് തിങ്കളും ചൊവ്വയും ശുഭാരംഭത്തിന് നന്നല്ല.

രോഹിണി

മുന്നേറാൻ അനുകൂലമായ സാഹചര്യമാണുള്ളത്. പിതാവിൻ്റെ വാത്സല്യം വേണ്ടുവോളം ലഭിക്കും. സാമ്പത്തിക സഹായവും കൈവരുന്നതാണ്. സുഹൃത്തുക്കളുടെ നിർലോഭമായ പിന്തുണയുണ്ടാവും. ധനാഗമമാർഗങ്ങൾ വിപുലീകരിക്കാൻ ശ്രമിക്കുന്ന പക്ഷം വിജയിക്കുന്നതാണ്. കുടുംബകാര്യങ്ങൾ സുഗമമാവും. പാരമ്പര്യ ബിസിനസ്സുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക ഉചിതം. എന്നാൽ ചൊവ്വയുടെ അനിഷ്ടസ്ഥിതിയാൽ വ്യവഹാരങ്ങൾ തീരുമാനത്തിലെത്താൻ വൈകുന്നതാണ്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ അഷ്ടമരാശിയാകയാൽ സർവ്വകാര്യങ്ങളിലും കരുതൽ വേണം.

മകയിരം

സമ്മിശ്രമായിട്ടുള്ള അനുഭവങ്ങൾ ഉണ്ടാവുന്ന വാരമാണ്. പതിവിലും പ്രയത്നം കൂടുന്നതായിരിക്കും. കുടിശികയായി കിട്ടേണ്ട ധനം വന്നെത്തുന്നതാണ്. മകനെ വേനലവധിക്ക് ഇടക്കാല കോഴ്സുകളിൽ ചേർക്കാൻ തീരുമാനിക്കും. വീടിൻ്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാവും. ബന്ധുവിൻ്റെ ക്ഷണം സ്വീകരിച്ച് മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. ഞായർ മുതൽ ചൊവ്വ വരെ ചന്ദ്രഗ്രഹം അനിഷ്ടസ്ഥിതിയിലാവുകയാൽ മനസ്സുഖം കുറയാം. സഹപ്രവർത്തകരുമായി അനൈക്യം ഉടലെടുക്കും. മേലധികാരികളുടെ അപ്രീതി നേടുന്നതിനിടയുണ്ട്.

തിരുവാതിര

ഗുണദോഷസമ്മിശ്രമായ ഫലങ്ങളുണ്ടാവും. ഉദ്യോഗസ്ഥർക്ക് പുതിയ ചുമതലകളിൽ നിന്നും കൗശലപൂർവ്വം ഒഴിയാനായേക്കും.  മീറ്റിംഗുകൾ സമയബന്ധിതമായി പൂർത്തിയാക്കും. സ്വാശ്രയമായിട്ടുള്ള ബിസിനസ്സിൽ നിന്നും ആദായം കുറയില്ല. ഏജൻസി / കമ്മീഷൻ ഏർപ്പാടുകളിൽ നിന്നും ലാഭമുണ്ടാവുന്നതാണ്. സ്വതന്ത്ര തീരുമാനങ്ങൾ കുടുംബാംഗങ്ങളെ അലോസരപ്പെടുത്താം. വിശദീകരണം തൃപ്തികരമായേക്കില്ല. കലഹാന്തരീക്ഷം ഒഴിവാക്കണം. ബുധനും വ്യാഴവും അലച്ചിലോ ദേഹക്ലേശമോ വരാനിടയുണ്ട്. പണമെടപാടുകളിൽ കൃത്യത വേണ്ടതാണ്.

പുണർതം

വിദേശത്തു കഴിയുന്നവർ നേരിടുന്ന തൊഴിൽപരമായ സമ്മർദ്ദങ്ങൾക്ക് അയവുണ്ടാവും.  സർക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങൾ അനായാസം നേടുവാൻ കഴിയും. വാഗ്ദാനങ്ങൾ പാലിക്കും. നവീന ഇലക്ട്രോണിക് ഉല്പന്നം വാങ്ങുന്നതാണ്. പാരിതോഷികമായി ലഭിക്കാനും സാധ്യതയുണ്ട്. രോഗഗ്രസ്തരുടെ പരിചരണത്തിന് നേരം കണ്ടെത്തുന്നതാണ്. സ്വന്തം ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കുകയും വേണം. മകളുടെ ഉപരിവിദ്യാഭ്യാസത്തിലെ ആശയക്കുഴപ്പം തീർന്നേക്കും. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മനോവാക്കർമ്മങ്ങളിൽ കൂടുതൽ ശ്രദ്ധയുണ്ടാവണം.

പൂയം

ശനിയുടെ മൗഢ്യവും രാശിസന്ധിയിലെ സ്ഥിതിയും പൂയം നാളുകാർക്ക് കർമ്മരംഗത്ത് തടസ്സങ്ങൾ ഉണ്ടാക്കാം. മുന്നൊരുക്കം കൂടാതെ ചെയ്യുന്ന ചെറിയ കാര്യങ്ങൾ പോലും വിജയിച്ചേക്കില്ല. ആലസ്യം അനുഭവപ്പെടുന്നതാണ്. പലതും അകാരണമായി നീട്ടിവെക്കാനുള്ള പ്രേരണ തോന്നും.  പ്രണയികൾക്കിടയിൽ പാരസ്പര്യം കുറയാനിടയുണ്ട്. ദാമ്പത്യത്തിലും സ്വൈരക്കേടുകൾ പ്രത്യക്ഷപ്പെടാം. സാമ്പത്തിക കാര്യങ്ങളിൽ സ്ഥിതി അധികം മോശമാവുകയില്ല. സുഹൃൽസമാഗമം ആഹ്ളാദിപ്പിക്കും. വ്യാഴം, വെള്ളി ദിവസങ്ങളിൽ ശുഭാരംഭം ഒഴിവാക്കണം.

ആയില്യം

നക്ഷത്രനാഥനായ ബുധന് നീചമൗഢ്യാദികൾ ഉള്ളത് ഗുണകരമല്ല. വാക്ക് മാറ്റിപ്പറയും. നിലപാടുകൾ മാറിമറിയും. കണക്കുകൂട്ടുന്നതിൽ അശ്രദ്ധയോ പിഴവോ വരാനുള്ള സാധ്യതയുമുണ്ട്. തൊഴിലിടത്തിൽ സുഗമത കുറയുന്നതാണ്. മേലധികാരികളുമായി തർക്കങ്ങളുണ്ടാവും. വിദ്യാർത്ഥികളുടെ ആത്മവിശ്വാസം ചോരാനിടയുണ്ട്. ന്യായമായ ആവശ്യങ്ങൾ തടസ്സപ്പെടില്ല. ധനവരവ്' പ്രതീക്ഷിച്ച വിധം തന്നെയാവും. ഉപാസന, ദൈവിക സമർപ്പണങ്ങൾ എന്നിവയിൽ താലപര്യം കുറയുന്നതാണ്. ബുധൻ, വ്യാഴം ദിവസങ്ങളിൽ സമ്മർദ്ദം കൂടാം. ആരോഗ്യ ജാഗ്രത വേണം.

Read More

weekly horoscope Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: