/indian-express-malayalam/media/media_files/OlLvh5PHEVIcJnpEyuYk.jpg)
നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു
മേടം രാശി (മാർച്ച് 21 - ഏപ്രിൽ 21)
വ്യക്തിജീവിതത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകും. തൊഴിലിടത്തിൽ പുതിയ കരാറുകളിൽ ഏർപ്പെടും. പുതിയ സംരഭങ്ങളെപ്പറ്റിയുള്ള അന്വേഷണം വ്യാപിപ്പിക്കും. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തണം. സാമ്പത്തിക ചെലവുകൾ വർധിക്കും.
ഇടവം രാശി (ഏപ്രിൽ 21 - മെയ് 21)
എല്ലാ കാര്യങ്ങളെയും വൈകാരികമായി സമീപിക്കും. തൊഴിലിടത്തിൽ പുതിയ ദൗത്യങ്ങൾ ഏറ്റെടുക്കും. കുടുംബജീവിതത്തിൽ വാക്കുതർക്കങ്ങൾ ഉടലെടുക്കും. സാമ്പത്തിക നഷ്ടങ്ങൾക്ക് സാധ്യതയുണ്ട്.
Also Read:ചിങ്ങ മാസത്തെ സമ്പൂർണ്ണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ
മിഥുനം രാശി (മെയ് 22 - ജൂൺ 21)
ആരോഗ്യകാര്യങ്ങളിൽ കുടുതൽ ശ്രദ്ധ പുലർത്തും. ജീവിതപങ്കാളിയുടെ ആഗ്രഹങ്ങൾ സഫലീകരിക്കും. കടം ബാധ്യതകൾ തീർക്കും. തൊഴിലിടത്തിൽ കുടുതൽ സമയം ചെലവഴിക്കേണ്ടി വരും. പുതിയ സൗഹൃദങ്ങൾ ഉടലെടുക്കും.
കർക്കടകം രാശി (ജൂൺ 22 - ജൂലൈ 23)
മറ്റുള്ളവരുടെ അഭിപ്രായങ്ങളെ ആദ്യം എതിർക്കുമെങ്കിലും പീന്നിട് അതിനെ അംഗീകരിക്കാൻ തയ്യാറാകും. പലകാര്യങ്ങളിലും തെറ്റിദ്ധാരണ ഉടലെടുക്കുമെങ്കിലും അവ പിന്നീട് പരിഹരിക്കും. ജീവിതപങ്കാളിയുമായി തർക്കത്തിൽ ഏർപ്പെടും. സാമ്പത്തിക നേട്ടത്തിന് യോഗമുണ്ട്.
Also Read: ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?
ചിങ്ങം രാശി (ജൂലൈ 24 - ഓഗസ്റ്റ് 23)
നിർണായക തിരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ് പലവട്ടം ആലോചിക്കണം. ഏറ്റെടുത്ത ദൗത്യങ്ങൾ പൂർത്തിയാക്കാൻ തൊഴിലിടത്തിൽ കുടുതൽ സമയം ചെലവഴിക്കേണ്ടി വരും. സാമ്പത്തിക നഷ്ടത്തിന് സാധ്യതയുള്ളതിനാൽ പണം ശ്രദ്ധിച്ച് ഉപയോഗിക്കണം. ദൂരയാത്രകൾക്ക് യോഗമുണ്ട്.
കന്നി രാശി (ഓഗസ്റ്റ് 24 - സെപ്തംബർ 23)
പ്രവചനാതീതമായ സംഭവങ്ങൾ ജീവിതത്തിൽ സംഭവിക്കും. കുടുംബബന്ധങ്ങൾക്ക് കുടുതൽ പരിഗണന നൽകും. പഴയകാല സുഹൃത്തുക്കളെ കണ്ടുമുട്ടാനും സൗഹൃദം പുതുക്കാനും സാധ്യതയുണ്ട്. കടം കൊടുത്ത പണം തിരികെ ലഭിക്കും.
തുലാം രാശി (സെപ്റ്റംബർ 24 - ഒക്ടോബർ 23)
വിമർശനങ്ങൾ നേരിട്ടാലും നിലപാടുകളിൽ മാറ്റം വരുത്തില്ല. സാമൂഹിക സേവനങ്ങൾക്ക് കുടുതൽ ശ്രദ്ധ നൽകും. മാതാപിതാക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് കുടുതൽ ശ്രദ്ധ പുലർത്തും. സാമ്പത്തിക ചെലവുകൾ വർധിക്കും.
വൃശ്ചികം രാശി (ഒക്ടോബർ 24 - നവംബർ 22)
ശരിയെന്ന് തോന്നുന്ന കാര്യങ്ങളിൽ ഉറച്ചുനിൽക്കും. പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും. ജീവിതപങ്കാളിയുടെ പല പ്രവൃത്തികളിലും നീരസം അനുഭവപ്പെടുമെങ്കിലും പ്രകടിപ്പിക്കില്ല. ആരോഗ്യകാര്യങ്ങളിൽ കുടുതൽ ശ്രദ്ധപുലർത്തണം.
Also Read:സമ്പൂർണ വർഷഫലം; അശ്വതി മുതൽ രേവതി വരെ
ധനു രാശി (നവം. 23 - ഡിസംബർ 22)
സാമ്പത്തിക ചെലവുകൾ വർധിക്കും. പുതിയ ബിസിനസ് സംരഭങ്ങൾ തുടങ്ങാനുള്ള പ്രവൃത്തികൾ വേഗത്തിലാക്കും. തൊഴിലിടത്തിൽ സഹപ്രവൃത്തകരുടെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്ത് ചെയ്യും. കുടുംബജീവിതത്തിൽ സ്വസ്ഥതയും സമാധാനവും വർധിക്കും.
മകരം രാശി (ഡിസം. 23 - ജനുവരി 20)
ബന്ധങ്ങൾക്ക് കുടുതൽ പ്രാധാന്യം നൽകും. ജോലിസ്ഥലത്തെ അധ്വാനത്തിന് തക്കതായ അംഗീകാരം ലഭിക്കും. പരീക്ഷ, അഭിമുഖം എന്നിവയിൽ വിജയം കൈവരിക്കും. ഭക്ഷണകാര്യത്തിൽ നിയന്ത്രണങ്ങൾ കൊണ്ടുവരും
കുംഭം രാശി (ജനുവരി 21 - ഫെബ്രുവരി 19)
ആത്മീയകാര്യങ്ങൾക്ക് കുടുതൽ ശ്രദ്ധ നൽകും. മുൻകോപം നിയന്ത്രിക്കണം. പുതിയ ഉത്തരവാദിത്വങ്ങൾ തൊഴിലിടത്തിൽ ഏറ്റെടുക്കും. ജീവിത പങ്കാളിയുടെ ആവശ്യങ്ങൾ നിറവേറ്റികൊടുക്കും. സാമ്പത്തിക നേട്ടമുണ്ടാകും.
മീനം (ഫെബ്രുവരി 20 - മാർച്ച് 20)
സുഹൃത്തുക്കളിൽ നിന്ന് നേട്ടങ്ങൾ ഉണ്ടാകും. ബന്ധുക്കളുടെ ആവശ്യത്തിനായി ദൂരയാത്രകൾ ചെയ്യേണ്ടി വരും. അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾക്ക് യോഗമുണ്ട്. ബന്ധുക്കളുടെ ഉപദേശങ്ങൾ സ്വീകരിക്കും. ജോലിസ്ഥലത്ത് സമ്മർദ്ദം വർധിക്കും.
Read More: വർഷഫലം: മൂലക്കാർക്ക് വീട് വയ്ക്കാൻ തടസം, പൂരാടക്കാർക്ക് മനം മടുക്കാം, ഉത്രാടക്കാർക്ക് കണ്ടകശനിക്കാലം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.