/indian-express-malayalam/media/media_files/2025/08/26/love-break-2025-08-26-10-31-20.jpg)
Source: Freepik
പൂരൂരുട്ടാതി
കുംഭം - മീനം കൂറുകളിലായി വരുന്ന നക്ഷത്രമാണ് പൂരൂരുട്ടാതി. ഏഴരശ്ശനിക്കാലം തുടരുന്നതിനാൽ കാര്യസാധ്യത്തിന് കഠിനാധ്വാനം ആവശ്യമായ കാലമാണ്. പ്രതീക്ഷിച്ച സഹായം കിട്ടണമെന്നില്ല. ശത്രുവാര്?മിത്രമാര്? എന്ന് തിരിച്ചറിയാൻ കഴിയാത്ത സ്ഥിതിയുണ്ടാവും, പലപ്പോഴും. സുഹൃൽബന്ധത്തിൽ വിള്ളലുകൾ വരാനിടയുണ്ട്. വിദ്യാഭ്യാസകാര്യത്തിൽ നേട്ടങ്ങളുണ്ടാവും. ഉദ്യോഗാർത്ഥികൾക്ക് ജോലി കിട്ടാം. പരാധീനതകൾക്കിടയിൽ അതൊരുവലിയ ആശ്വാസമായി അനുഭവപ്പെടും.
കുടുംബത്തിൻ്റെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുന്നതാണ്. പ്രവാസികൾക്ക് പുതിയ തൊഴിൽ നിയമങ്ങൾ മൂലം ആശ്വാസമുണ്ടാവും. ഭൂമി വാങ്ങാനോ വീടുണ്ടാക്കാനോ ശ്രമിക്കുന്നവർക്ക് നിരാശയാവും ഫലം. അക്കാര്യത്തിൽ അല്പം കൂടി കാത്തിരിപ്പ് ആവശ്യമാണ്. പ്രണയ ബന്ധം വീട്ടുകാർ എതിർത്തേക്കും. മാതാപിതാക്കൾ കണ്ടെത്തുന്ന ജീവിതപങ്കാളിയെ സ്വീകരിക്കുവാനാണ് സാധ്യത. സാമ്പത്തിക സമ്മർദ്ദത്തിന് അയവുണ്ടാവുന്ന വർഷമായിരിക്കും.
Also Read: ചിങ്ങ മാസത്തെ സമ്പൂർണ്ണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ
ഉത്രട്ടാതി
ജന്മശനിക്കാലമാണ് എന്നത് ഓർമ്മയിലുണ്ടാവണം. തടസ്സങ്ങൾ സഹജമാവും. സ്വശക്തി ദുർബലപ്പെടുന്നതാണ്. അകാരണമായ ഭയം പിടിപെടാം. സ്വയം ഓരോരോ കാരണങ്ങൾ കണ്ടെത്തി ചെയ്യുന്ന പ്രവൃത്തികളിൽ ഒഴികഴിവ് പറയാനിടയുണ്ട്. വലിയ മുതൽമുടക്കുകൾക്ക് മുതിരരുത്. വ്യാഴം നാലിലും അഞ്ചിലും തുടരുകയാൽ ഗാർഹികാന്തരീക്ഷം കുറെയൊക്കെ മെച്ചപ്പെടുന്നതാണ്. കുടുംബാംഗങ്ങൾക്ക് പലതരം ക്ഷേമൈശ്വര്യങ്ങൾ വന്നെത്തും.
Also Read: ഓഗസ്റ്റ് മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ
മകൻ്റെ / മകളുടെ പഠിപ്പ് അഭിവൃദ്ധിയിലാവും. ജോലിക്കായുള്ള പരിശ്രമങ്ങൾ വിജയിക്കുന്നതാണ്. രോഗികൾക്ക് ആരോഗ്യപുഷ്ടിക്കായി തുടർ ചികിൽസ വേണ്ടിവരാം. പന്ത്രണ്ടിലെ രാഹു, ചെലവുകൾ ഉയർത്തും. പാഴ്ച്ചെലവുകൾ നിയന്ത്രിക്കേണ്ടതുണ്ട്. പ്രവാസത്തിന് സാധ്യത കാണുന്നു. പ്രണയജീവിതം പ്രതിസന്ധിയിലാവാം. തുടങ്ങിയ വീടുപണി ഇഴഞ്ഞും വലിഞ്ഞും മുന്നോട്ടു നീങ്ങുന്നതാണ്.
രേവതി
ഏഴരശനിക്കാലം തുടരുകയാണ്. എല്ലാ മേഖലയിലും ശക്തിക്ഷയമോ പരാജയമോ വരാനിടയുള്ളതിനാൽ കരുതൽ വേണ്ടതുണ്ട്. സാഹസങ്ങൾക്ക് ഒരു കാരണവശാലും മുതിരരുത്. സാമ്പത്തിക അച്ചടക്കം അനിവാര്യമാണ്. കൂട്ടുകെട്ടുകളിൽ ജാഗ്രത വേണ്ടതുണ്ട്. പുതിയ ജോലിക്കായി നിലവിലെ ജോലി ഉപേക്ഷിക്കുന്നത് പലവട്ടം ആലോചിച്ചിട്ടാവണംചെയ്യാൻ. നിലവിലെ ബിസിനസ്സ് മുന്നോട്ടു കൊണ്ടുപോവാനാവും. പക്ഷേ വലിയ തോതിൽ പണം മുടക്കരുത്.
Also Read: ശുക്രൻ കർക്കടകം, ചിങ്ങം രാശികളിലേക്ക്; അശ്വതി മുതൽ രേവതി വരെ
ഏജൻസി/ കമ്മീഷൻ ഏർപ്പാടുകൾ ഗുണകരമാവും. വീടുനിർമ്മാണം തുടങ്ങാൻ സാധിച്ചേക്കും. എന്നാൽ പൂർത്തിയാക്കാൻ വൈകുന്നതാണ്. മകൻ്റെ നിർബന്ധത്തിന് വഴങ്ങി വാഹനം വാങ്ങി നൽകേണ്ടി വന്നേക്കാം. അനുരാഗികൾ കുടുംബത്തിൻ്റെ എതിർപ്പ് നേരിടുന്നതാണ്. ബന്ധശൈഥില്യം മനസ്സിനെ ബാധിക്കാനിടയുണ്ട്. ആത്മീയ സാധനകൾ മുടക്കാതിരിക്കാൻ ശ്രദ്ധ പുലർത്തണം. അപരിചിതരുമൊത്തുള്ള ദീർഘയാത്രകൾ ഒഴിവാക്കുക കരണീയം.
Read More: നിങ്ങളുടെ ജീവിതപങ്കാളി എങ്ങനെയുള്ള ആളാവും?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.