/indian-express-malayalam/media/media_files/32xo49fyZBqTlsokf76u.jpg)
നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു
മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
നിങ്ങളുടെ സമയം ചെലവഴിക്കാനുള്ള ഏറ്റവും സംതൃപ്തമായ മാര്‍ഗം നിങ്ങളുടെ പ്രിയപ്പെട്ട ഹോബി പിന്തുടരുക എന്നതാണ്, പ്രത്യേകിച്ചും അത് നിങ്ങള്‍ക്ക് അവസരം നല്‍കുകയാണെങ്കില്‍. മികച്ച ബന്ധങ്ങള്‍ പങ്കുവയ്ക്കലിനെ അടിസ്ഥാനമാക്കിയുള്ളതാണ്.
ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)
കുട്ടികളുമായും ചെറുപ്പക്കാരുമായും ഉള്ള ബന്ധങ്ങളില്‍ നിങ്ങള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കാം. ബന്ധങ്ങളില്‍ വളരെ ആവശ്യമായ മെച്ചപ്പെടുത്തലുകള്‍ തേടുക. സാധ്യമാകുന്നിടത്തെല്ലാം. എപ്പോഴും ചെയ്യുന്ന കാര്യങ്ങളില്‍ നിങ്ങളുടെ സ്വന്തം കഴിവുകളുടെ പൂര്‍ത്തീകരണത്തിനാണ് മുന്‍ഗണന നല്‍കുക. മറ്റ് ആളുകള്‍ക്ക് എന്താണ് വേണ്ടത് എന്നതിനേക്കാള്‍.
Also Read: വർഷഫലം; അശ്വതി മുതൽ രേവതി വരെ
മിഥുനം രാശി (മേയ് 22 – ജൂൺ 21)
നിങ്ങള്‍ ഇപ്പോഴും വീട്ടില്‍ ആശയക്കുഴപ്പത്തിലായ വികാരങ്ങളില്‍ മുഴുകിയിരിക്കാം, എന്നിരുന്നാലും പൊതുവായ ഒഴുക്ക് വളരെ പോസിറ്റീവ് ആണെന്ന് തോന്നുന്നു. നിങ്ങള്‍ എളുപ്പത്തില്‍ പ്രകോപിതനാകും. ഒരു നിമിഷം, പങ്കാളികള്‍ നിങ്ങളെ പ്രകോപിപ്പിക്കാന്‍ തീരുമാനിച്ചതായി തോന്നുന്നുവെങ്കില്‍, പ്രതികരിക്കുന്നതിന് മുമ്പ് ഒരു ദീര്‍ഘനിശ്വാസം എടുക്കുക.
Also Read: ചിങ്ങ മാസത്തെ സമ്പൂർണ്ണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ
കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
നിങ്ങളുടെ മാനസികാവസ്ഥ കൂടുതല്‍ സജീവമായി കാണപ്പെടുന്നു, നിങ്ങളുടെ മറഞ്ഞിരിക്കുന്ന യാത്ര പ്രവണതകള്‍ ആയിരിക്കാം ഇതിന് കാരണം. യാത്ര നടത്തുന്നതിനുള്ള നിങ്ങളുടെ ആഗ്രഹം കൂടുതലായി വന്നേക്കാം. സ്വയം ശരിയായി വിശദീകരിക്കുകയും എല്ലാവരെയും പുറത്താക്കുകയും ചെയ്യുക എന്നതാണ് ഈ നിമിഷത്തില്‍ ഏറ്റവും പ്രധാനം. തെറ്റിദ്ധാരണകളെ എല്ലാം പുറത്ത് തള്ളുക.
ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
സാമ്പത്തിക കാര്യങ്ങള്‍ അന്തിമമാക്കേണ്ടതുണ്ട്. നിങ്ങൾ ഒരു പ്രത്യേക നിക്ഷേപത്തെക്കുറിച്ചോ മറ്റ് ബിസിനസുകളെ കുറിച്ചൊ സ്വപ്നം കാണുന്നുവെങ്കില്‍ അതിനായുള്ള നീക്കങ്ങള്‍ തുടരുക. എന്നാൽ അതിലുപരിയായി, നിങ്ങൾ തിരഞ്ഞെടുക്കുന്ന ഏത് മേഖലയിലും നിങ്ങൾ ഒരു പുതിയ തുടക്കത്തിലേക്ക് പോകുന്നു.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
നിങ്ങളുടെ സ്വഭാവത്തിൽ ഏറ്റവും സൗഹാർദ്ദപരവും ആകർഷകവുമായ എല്ലാം പ്രോത്സാഹിപ്പിക്കപ്പെടുന്ന സമയമാണിത്. എന്നിരുന്നാലും, നിങ്ങൾ മുൻകൈയെടുക്കുന്നില്ലെങ്കിൽ അനുകൂലമായ പല സാഹചര്യങ്ങളും നഷ്ട്ടപ്പെട്ടേക്കാം.
Also Read: ശുക്രൻ കർക്കടകം, ചിങ്ങം രാശികളിലേക്ക്; അശ്വതി മുതൽ രേവതി വരെ
തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)
ഇത് ഇപ്പോൾ വർഷത്തിലെ ഒരു പ്രത്യേക സമയമാണ്. അടുത്ത നാല് ആഴ്‌ചകൾ അനുകൂലമായിരിക്കുമെന്ന് എനിക്ക് ഉറപ്പുനൽകാൻ കഴിയില്ല. പക്ഷേ, ചെറിയ രീതിയിൽ പോലും അവ പ്രാധാന്യമർഹിക്കുന്നു. വാസ്തവത്തിൽ നിങ്ങൾ കൂടുതൽ തടസങ്ങൾ നേരിടുന്നുണ്ട്. പക്ഷെ വിജയത്തിനുള്ള നിങ്ങളുടെ സാധ്യതകൾ വർധിക്കും.
വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
വിചിത്രമെന്നു പറയട്ടെ, പരസ്പരവിരുദ്ധമായ ഗ്രഹ സ്വാധീനങ്ങൾ പലപ്പോഴും ഏറ്റവും ഉൽപ്പാദനക്ഷമമായ കാലഘട്ടങ്ങൾ ഉണ്ടാക്കുന്നു. നിങ്ങൾ ഒരു രഹസ്യ കാലഘട്ടത്തിലേക്ക് പ്രവേശിക്കുന്നു എന്ന വസ്തുത മനസിലാക്കുക. സൗഹൃദപരമായ ഒരു ഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ, അടുത്ത രണ്ടോ മൂന്നോ ആഴ്‌ചകളിൽ അത്യന്തം കൗതുകകരമായ ചില ഏറ്റുമുട്ടലുകളിലേക്ക് എത്തിയേക്കാം.
ധനു രാശി (നവംബർ 23 – ഡിസംബർ 22)
നിങ്ങൾക്ക് എന്ത് സംഭവിക്കുന്നു എന്നതല്ല, നിങ്ങൾ എന്ത് നടപടി എടുക്കുന്നു എന്നതാണ് പ്രധാനം. അതിനാൽ നിങ്ങളുടെ അഭിപ്രായങ്ങൾ പുനഃക്രമീകരിക്കുന്നതിലൂടെ നിങ്ങൾക്ക് ചുറ്റുമുള്ള ലോകത്തെ മാറ്റാൻ കഴിയുന്ന സമയങ്ങളിൽ ഒന്നാണിത്. മനോഭാവത്തിലെ പുരോഗതി ജീവിതം തന്നെ മാറ്റിമറിച്ചേക്കാം.
Also Read: സമ്പൂർണ വർഷഫലം; അശ്വതി മുതൽ രേവതി വരെ
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
വൈകാരിക പ്രശ്നങ്ങള്‍ പരിഹരിക്കുക. ഇന്ന് നിരാശകളും സാമ്പത്തിക കാര്യങ്ഹളും കൈകാര്യം ചെയ്യുക. എന്തും പറയാൻ മറ്റുള്ളവരെ അനുവദിക്കരുത്. നിങ്ങൾ ആരുടെയെങ്കിലും പക്കല്‍ നിന്ന് ക്ഷമാപണത്തിനായി കാത്തിരിക്കുകയാണെന്ന് തോന്നുന്നു.
കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
വൈകാരിക പ്രശ്നങ്ങള്‍ നിങ്ങളെ കീഴടക്കുന്ന സമയങ്ങളുണ്ടാകും. അതിനാല് നിങ്ങൾക്ക് സ്വയം തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയണം. ഒരു വശത്ത് ഉത്തരവാദിത്തങ്ങള്‍ വര്‍ധിക്കുകയാണെന്ന് മറക്കരുത്. പതിവ് ജോലികളുമായി പൊരുത്തപ്പെടുക. കൂടാതെ, നിങ്ങളുടെ ശാരീരിക സാഹചര്യം പരിശോധിച്ച്, നിങ്ങളുടെ ഭക്ഷണക്രമവും വ്യായാമവും ക്രമീകരിക്കുക.
മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
ഇന്ന് ഒരു സാധാരണ ദിനമായിരിക്കും. പരിചിതമായ ആളുകളുമായി സമയം ചിലവഴിക്കുന്നത് നല്ലതാണ്. അത്യാവശ്യ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നിങ്ങൾക്ക് കഴിയുമെങ്കിൽ, പിന്നീട് നിങ്ങളുടെ പ്രിയപ്പെട്ട ആനന്ദങ്ങൾ നിറവേറ്റുന്നതിനുള്ള സമയം നിങ്ങൾ കണ്ടെത്തും. ഒഴിവാക്കാനാകാത്ത പ്രതിബദ്ധതകൾ കഴിയുന്നത്ര വ്യക്തിപരമായി ആസ്വാദ്യകരമാക്കാൻ ശ്രമിക്കുക.
Read More: ജൂലൈയിൽ സാമ്പത്തിക ക്ലേശം ഏതൊക്കെ നാളുകാർക്ക് നീങ്ങും?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.