scorecardresearch

Daily Horoscope August 08, 2025: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

ഇന്ന് അനുകൂല ഫലങ്ങൾ തുണയ്ക്കുന്ന രാശികൾ ഏതെല്ലാം? ആർക്കൊക്കെ ഇന്ന് പ്രതികൂലം? നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു

ഇന്ന് അനുകൂല ഫലങ്ങൾ തുണയ്ക്കുന്ന രാശികൾ ഏതെല്ലാം? ആർക്കൊക്കെ ഇന്ന് പ്രതികൂലം? നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു

author-image
Peter Vidal
New Update
Daily Horoscope | Horoscope

നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു

മേടം രാശി (മാർച്ച് 21 - ഏപ്രിൽ 20)
നിങ്ങളുടെ രാശിയിലുടനീളം ഗ്രഹങ്ങൾ രൂപപ്പെടുകയും അവയുടെ പാറ്റേണുകൾ പുനഃക്രമീകരിക്കുകയും ചെയ്യുന്നതിനാൽ ജ്യോതിഷ രൂപരേഖകള്‍ക്ക് വിധേയമായ ഒരേയൊരു അടയാളം നിങ്ങളുടേതല്ല. എന്നിരുന്നാലും, ഇപ്പോൾ നിങ്ങൾക്ക് വ്യക്തിപരമായ ബന്ധങ്ങളെക്കുറിച്ച് മറ്റാരെക്കാളും കൂടുതൽ പഠിക്കാനുണ്ട്. കൂടാതെ മിക്കവർക്കും പ്രയോജനം ലഭിക്കാനും ഇത് ഉപകരിക്കും.

Advertisment

ഇടവം രാശി (ഏപ്രിൽ 21 - മേയ് 21)
സാമൂഹികമായ കൂടിച്ചേരലുകളാണ് നിങ്ങൾക്ക് താത്പര്യമെങ്കിൽ, ആകർഷകമായ ചില കൂടികാഴ്ചകൾക്കും ഏറ്റുമുട്ടലുകൾക്കും സാധ്യതയുണ്ട്. നിങ്ങളുടെ സാമ്പത്തിക നക്ഷത്രങ്ങളും ഏറെ സവിശേഷമാണ്, ശരിയായ നീക്കങ്ങൾ നടത്താൻ തയ്യാറാണെങ്കിൽ നിങ്ങൾക്ക് ആരോഗ്യകരമായ ലാഭം നേടാൻ കഴിയും.

മിഥുനം രാശി (മേയ് 22 - ജൂൺ 21)
നിങ്ങൾ അൽപ്പം സമ്മർദം ഒഴിവാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഒരു ഷോപ്പിങ്ങ് സ്ഥലത്തേക്കാൾ മികച്ച മാർഗമില്ല. എല്ലായിടത്തും ചിലവകള്‍ക്കും അംഗീകാരങ്ങള്‍ക്കുമുള്ള സമയമാണിത്. അതിനാൽ, ഒരു നിമിഷം പോലും കളയരുത്. കുടിശക മുഴുവന്‍ നിങ്ങള്‍ അടച്ചു തീര്‍ത്തു കഴിഞ്ഞു ഇനി പണം നല്‍കാനുള്ള സമയമാണ്.

Also Read: ചിങ്ങ മാസത്തെ സമ്പൂർണ്ണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
ഇന്ന് നിങ്ങളുടെ ചാർട്ടിലെ സംവേദകക്ഷമത കൂടിയ മേഖലകളിൽ മൂന്ന് ഗ്രഹങ്ങൾ ഒത്തുചേരുന്നു. അവിടെ നിന്ന് അവ നിങ്ങളുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഇപ്പോഴത്തെ നിങ്ങളെ മറികടക്കാൻ അവർ നിങ്ങളെ വെല്ലുവിളിക്കും. എന്നിരുന്നാലും, അവരുടെ സംയോജിത ഫലം എന്നത്തേക്കാളും നിങ്ങളുടെ ബന്ധങ്ങളെ ശ്രദ്ധയിൽപ്പെടുത്തുന്നതായിരിക്കും.

Advertisment

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
നിങ്ങൾ ഒരു സ്വതന്ത്ര ചിഹ്നത്തിന് കീഴിലാണ് ജനിച്ചത്, ചിലപ്പോൾ നിങ്ങളുടെ വ്യക്തിഗത സ്വഭാവം നിങ്ങൾ ശ്രദ്ധിക്കില്ല. നേരെമറിച്ച്, മുന്നറിയിപ്പില്ലാതെ നിങ്ങളുടെ മാനസികാവസ്ഥ മാറുന്നതായി തോന്നുമ്പോൾ അടുത്ത സുഹൃത്തുക്കൾ വളരെയധികം ആശയക്കുഴപ്പത്തിലായേക്കാം. അതിനാൽ ദയവായി സ്വയം മനസ്സിലാക്കാൻ ശ്രമിക്കുക.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
നിങ്ങൾ സ്വയം ക്രമീകരിക്കുന്നതിനോ പൂർത്തീകരിക്കുന്നതിനോ പ്രതിജ്ഞാബദ്ധമായത് നിമിത്തം, നിങ്ങൾക്ക് സ്വയം കൂടുതൽ സമയം ലഭിക്കാൻ സാധ്യതയില്ല. നിങ്ങളുടെ വിഭവങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിനും നല്ല അർത്ഥമുള്ള സൗഹൃദങ്ങളിൽ നിന്ന് ശ്രദ്ധ വ്യതിചലിക്കാതിരിക്കുന്നതിനും ഇത് കാരണമാകാം. ആനന്ദം നിങ്ങളുടെ മാർഗ്ഗനിർദ്ദേശ തത്വങ്ങളിൽ ഒന്നാക്കി മാറ്റുന്നതും നിങ്ങൾക്ക് ഗുണം ചെയ്യും.

Also Read: ഓഗസ്റ്റ് മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)
നിങ്ങള്‍ അറിയാത്ത ഒരുപാട് കാര്യങ്ങൾ നടക്കുന്നുണ്ട്, അതെല്ലാം നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ചല്ല. വസ്‌തുതകളിലേക്ക് മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിക്കുന്നതിലൂടെ ആശയക്കുഴപ്പമുണ്ടാക്കുന്ന ഒരു സാഹചര്യത്തിലേക്ക് നയിക്കും. പക്ഷേ, അവർ കേൾക്കുമെന്ന് ഒരു ഉറപ്പുമില്ല, കുറഞ്ഞത് അടുത്ത ആഴ്ച വരെ.

Also Read:വാരഫലം, മകം മുതൽ തൃക്കേട്ടവരെ

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
ഇതൊരു ക്രിയാത്മക നിമിഷമാണ്. സോളാർ, ലൂണാർ വിന്യാസങ്ങൾ സമ്മർദത്തിന്റെ തോത് ഉയർത്തുന്നു, അതിനാൽ പങ്കാളികളുടെ കാഴ്ചപ്പാടുകൾ കാണാൻ കുറച്ച് ശ്രമിക്കൂ, അല്ലാത്തപക്ഷം നിങ്ങളെ പരിപാലിക്കുന്നവരെ നിങ്ങൾ അനാവശ്യമായി വ്രണപ്പെടുത്തും. നിങ്ങൾ മറ്റുള്ളവരുടെ താൽപ്പര്യങ്ങൾ നോക്കുകയാണെങ്കിൽ, അവർ നിങ്ങളുടേതിൽ കൂടുതൽ ശ്രദ്ധിക്കും.

ധനു രാശി (നവംബർ 23 – ഡിസംബർ 22)
വാരാന്ത്യത്തിലേക്ക് അടുക്കുമ്പോള്‍ നിങ്ങൾക്ക് അൽപ്പം വേഗത കുറയ്ക്കാൻ തോന്നിയേക്കാം. എന്നിരുന്നാലും, നിങ്ങളുടെ മുന്നില്‍ കാര്യമായൊന്നും സംഭവിച്ചില്ലെങ്കിലും, നിങ്ങളുടെ സുഹൃത്തുക്കളുടെ ചില തിരക്കേറിയ പദ്ധതികളിൽ നിങ്ങൾ കുടുങ്ങിപ്പോകും. സമയത്തിന്റെ കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തുക.

Also Read: നിങ്ങളുടെ ജീവിതപങ്കാളി എങ്ങനെയുള്ള ആളാവും?

മകരം രാശി (ഡിസംബർ 23 - ജനുവരി 20)
നിങ്ങളുടെ രാശിയുമായുള്ള ഗ്രഹങ്ങളുടെ സംയോജനം തീർച്ചയായും ആശയക്കുഴപ്പമുണ്ടാക്കുന്നതാണ്, പക്ഷേ നിങ്ങളുടെ ഓപ്‌ഷനുകൾ വർധിക്കുന്നത് കൊണ്ടാകാം ഇത്. നിങ്ങളുടെ തോന്നലുകളെ ശ്രദ്ധാപൂർവം പിന്തുടരുക എന്നതാണ് അത് മറികടക്കാനുള്ള മികച്ച വഴി, നിങ്ങളുടെ താൽപര്യങ്ങളും മനസ്സിൽ വെക്കുക.

കുംഭം രാശി (ജനുവരി 21 - ഫെബ്രുവരി 19)
നിങ്ങളുടെ ഉത്സാഹം പ്രശംസനീയമാണ്, പക്ഷേ, നിങ്ങൾ സാധ്യമായതിലും കൂടുതൽ സുഹൃത്തുക്കളെ സഹായിക്കുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. നോക്കി തിരഞ്ഞെടുക്കുക, നിങ്ങൾക്ക് കൃത്യസമയത്ത് പൂർത്തിയാക്കാൻ കഴിയുമെന്ന് നിങ്ങൾക്കറിയാവുന്ന ജോലികൾ മാത്രം ഏറ്റെടുക്കുക. അതിനെല്ലാമുപരിയായി എങ്ങനെ - എപ്പോൾ - 'ഇല്ല' എന്ന് പറയണമെന്ന് പഠിക്കുക.

മീനം രാശി (ഫെബ്രുവരി 20 - മാർച്ച് 20)
ഇപ്പോൾ നിങ്ങൾക്ക് പരിഗണിക്കാവുന്ന ഓപ്ഷനുകളിലൊന്ന് കൂടുതൽ സജീവമാകാനുള്ള വഴികൾ കണ്ടെത്തുക എന്നതാണ്, ഒരുപക്ഷേ കായികരംഗത്ത് കൂടുതൽ ഇടപെടുക. മീനരാശിക്കാർ അലസരാണെന്ന ഒരു അഭ്യൂഹമുണ്ട്, എന്നാൽ ജീവിതകാലത്തെ ശീലങ്ങൾ നിങ്ങൾ ഉപേക്ഷിക്കാതിരിക്കാനും പങ്കാളികൾ തെറ്റാണെന്ന് തെളിയിക്കാനും അത് കാരണമല്ല.

Read More: ചൊവ്വ മാറുന്നു, കന്നിരാശിയിലേക്ക്; അശ്വതി മുതൽ രേവതി വരെ

daily horoscope Horoscope Astrology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: