/indian-express-malayalam/media/media_files/october-13-to-19-weekly-horoscope-astrological-predictions-makam-to-thriketta.jpg)
Weekly Horoscope, August 10- August 16
Weekly Horoscope, August 10- August 16: കൊല്ലവർഷം 1200 ലെ അവസാന ആഴ്ചയാണ് കടന്നുപോകുന്നത്. പിന്നിലേക്ക് തിരിഞ്ഞുനോക്കാനും ശരിതെറ്റുകൾ സ്വയം വിലയിരുത്താനും ഉചിത സന്ദർഭമാണ്. പുതുപ്രതിജ്ഞകൾ കൈക്കൊള്ളാനും സംവത്സര സംക്രമ വാരം പ്രയോജനപ്പെടട്ടെ! ഇന്ത്യൻ എക്സ്പ്രസ്സ് മലയാളം വായനക്കാർക്ക് സമ്പൽസമൃദ്ധമായ, സ്വപ്നങ്ങൾ പൂവണിയുന്ന പുതുവർഷം ആശംസിക്കുന്നു.
സൂര്യൻ കർക്കടകം രാശിയിലാണ്. ആയില്യം ഞാറ്റുവേലയിലൂടെ കടന്നുപോവുന്നു. ചന്ദ്രൻ കൃഷ്ണപക്ഷത്തിൽ പ്രഥമ മുതൽ അഷ്ടമി വരെ തിഥികളിലാണ്.
കുജൻ അഥവാ ചൊവ്വ കന്നിരാശിയിൽ ഉത്രം - അത്തം നക്ഷത്രങ്ങളിലൂടെ നീങ്ങുന്നു. ബുധൻ കർക്കടകം രാശിയിൽ പൂയം നക്ഷത്രത്തിൽ വക്രഗതി സഞ്ചാരം നടത്തുന്നു. ശുക്രൻ മിഥുനം രാശിയിൽ തിരുവാതിര - പുണർതം നക്ഷത്രങ്ങളിലാണ്.
വ്യാഴം മിഥുനം രാശിയിൽ തിരുവാതിരയിലാണ്. ആഗസ്റ്റ് 13 മുതൽ പുണർതം നക്ഷത്രത്തിൽ സഞ്ചരിക്കും. ശനി മീനം രാശിയിൽ ഉത്രട്ടാതി നക്ഷത്രത്തിൽ വക്രത്തിലാണ്.
രാഹു കുംഭം രാശിയിൽ പൂരൂരുട്ടാതിയിലും കേതു ചിങ്ങം രാശിയിൽ പൂരം നക്ഷത്രത്തിലുമാണ്. ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ മകം മുതൽ തൃക്കേട്ട വരെയുള്ള ഒന്‍പത് നക്ഷത്രങ്ങളിൽ ജനിച്ചവരുടെ വാരഫലം ഇവിടെ രേഖപ്പെടുത്തുന്നു.
Also Read: ഓഗസ്റ്റ് മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ
മകം
പ്രവർത്തന മേഖലയിൽ അംഗീകാരം സിദ്ധിക്കും. സ്ഥിരപരിശ്രമത്തിലൂടെ നിശ്ചയിച്ച കാര്യങ്ങൾ ഭംഗിയായി നിർവഹിക്കാൻ കഴിയുന്നതാണ്. രാഷ്ട്രീയ പ്രവർത്തനത്തിന് ദിശാബോധമുണ്ടാവും. ഒപ്പമുള്ള ചിലരുടെ സ്ഥാപിത താത്പര്യങ്ങളെ തിരിച്ചറിയുന്നതാണ്. വ്യാപാരികൾക്ക് ഉത്സവാഘോഷങ്ങളെ മുൻനിർത്തി കൂടുതൽ സാധന സാമഗ്രികൾ കരുതേണ്ടതായി വന്നേക്കാം. തന്മൂലം അല്പം സാമ്പത്തിക ഞെരുക്കത്തിന് സാധ്യതയുണ്ട്. ചൊവ്വ, ബുധൻ ദിവസങ്ങളിൽ നവാരംഭങ്ങളരുത്. വാഹനം ഉപയോഗിക്കുന്നതിൽ ജാഗ്രത വേണം.
പൂരം
ജന്മനക്ഷത്രത്തിൽ കേതു സഞ്ചരിക്കുകയാൽ തടസ്സങ്ങൾ അനുഭവപ്പെടും. ഏറ്റവും സുഗമവും സുലഭവും എന്നുതോന്നുന്ന കാര്യങ്ങൾ പോലും ദുർഗമവും ദുർലഭവും ആവാനിടയുണ്ട്. നാമമാത്രമാവും നേട്ടങ്ങൾ. കുടുംബത്തിൻ്റെ പിന്തുണ പ്രതീക്ഷിക്കാം. പ്രണയഭാവങ്ങൾക്ക് ശുഷ്കത വന്നെത്തും. കപട ഹൃദയങ്ങളെ തിരിച്ചറിയാനാവാതെ പോവും. വ്യാപാരക്കരാറുകളിൽ സൂക്ഷ്മത പുലർത്തണം. ന്യായമായ ആവശ്യങ്ങൾ തടസ്സമില്ലാതെ നടന്നുകിട്ടും. സർക്കാർ കാര്യങ്ങളിൽ ശ്രമം തുടരേണ്ട സ്ഥിതി ഭവിക്കുന്നതാണ്. ചൊവ്വയും ബുധനും ജാഗ്രത കുറയരുത്.
Also Read:നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
ഉത്രം
നിലപാടുകൾ കർക്കശങ്ങളാവുന്നത് എതിർസ്വരങ്ങളെ ക്ഷണിച്ചുവരുത്തും. പ്രവർത്തനത്തിൽ ശ്രദ്ധ കുറയാനിടയുണ്ട്. സ്ഥലം മാറ്റ ഉത്തരവ് നീളുന്നതിൽ ഉൽക്കണ്ഠ ഉയരും. ജന്മനക്ഷത്രത്തിലെ ചൊവ്വ ആത്മക്ഷോഭങ്ങൾക്ക് കാരണമാകുന്നതാണ്. രക്തസമ്മർദ്ദം പോലുള്ള ജീവിതശൈലി രോഗങ്ങളുള്ളവർ മരുന്നുകൾ മുടക്കരുത്. സഹപ്രവർത്തകരുടെ നിർദ്ദേശങ്ങൾ സ്വീകാര്യമായേക്കില്ല. കുടുംബാന്തരീക്ഷം
ഒരുവിധം തൃപ്തികരമാവും. ധനവരവ് മോശമാകാനിടയില്ല. മകൻ്റെ പരിശ്രമങ്ങളിൽ സന്തോഷിക്കുന്നതാണ്. വാരാന്ത്യ ദിവസങ്ങൾക്ക് മേന്മ കുറയാനിടയുണ്ട
Also Read: ചൊവ്വ മാറുന്നു, കന്നിരാശിയിലേക്ക്; അശ്വതി മുതൽ രേവതി വരെ
അത്തം
ആത്മശക്തിക്ക് ലോപം വരില്ല. ക്രിയാശേഷി ഉയരും. പലകാര്യങ്ങളും മുൻകൂട്ടി തീരുമാനിക്കാനാവും. സുഹൃത്തുക്കൾക്ക് ഉചിതമായ ഉപദേശം നൽകുന്നതാണ്. സാഹിത്യകാരന്മാരുടെ ഭാവനാവിലാസം അഭിനന്ദിക്കപ്പെടും. പരീക്ഷകൾക്ക് തൃപ്തികരമായി തയ്യാറെടുക്കും. വ്യാപാരത്തിൽ നിന്നും വരവ് കുറയില്ല. എന്നാൽ ധനകാര്യത്തിൽ നിയന്ത്രണം ആവശ്യമാണ്. ഭോഗസുഖം, ദാമ്പത്യത്തിൽ സ്വൈരം എന്നിവയുണ്ടാവും. സാമൂഹ്യ മാധ്യമങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കും. വ്യാഴം, വെള്ളി ദിവസങ്ങളിൽ കരുതൽ വേണം.
ചിത്തിര
പുതിയ കാര്യങ്ങൾക്ക് വേണ്ടി നിലകൊള്ളുന്നതാണ്.എന്നാൽ വിവാദങ്ങളിൽ ഇടപെടുന്നത് ശ്രദ്ധയോടെയാവണം. വ്യവഹാരങ്ങൾ തീരാൻ കാലതാമസമുണ്ടാവും. തുലാക്കൂറുകാർക്ക് ഭാഗ്യപുഷ്ടിയുണ്ടാവുന്ന സന്ദർഭമാണ്. ചിട്ടി, നറുക്കെടുപ്പ് ഇവയിൽ നിന്നും ധനാഗമം വരാം. ഔദ്യോഗികമായി സ്ഥാനക്കയറ്റം ലഭിച്ചില്ലെങ്കിലും അധികാരം കൈവരും. പുതുവാഹനം വാങ്ങാൻ തീരുമാനിക്കും. ബന്ധുവിൻ്റെ വിവാഹത്തിന് ആവശ്യമായ ധനസഹായം നൽകുന്നതാണ്. സുഖഭക്ഷണം, വിശ്രമം എന്നിവയുണ്ടാവും. അവധിക്കാല യാത്രകൾക്ക് തയ്യാറെടുപ്പ് നടത്തും.
ചോതി
പൊതുക്കാര്യങ്ങളിൽ ശക്തമായ അഭിപ്രായം പറയും. സ്വന്തം സാഹചര്യങ്ങളിൽ എളുപ്പം ഇണങ്ങിച്ചേരുന്നതാണ്. പദവികളിൽ ശോഭിക്കുവാനാവും. സർക്കാർ കാര്യങ്ങളിൽ വേഗം ഫലപ്രാപ്തി കൈവരിച്ചേക്കും. പുതിയ ജോലിയിൽ പ്രതീക്ഷിച്ച സമ്മർദ്ദങ്ങൾ ഉണ്ടാവില്ല. പ്രശ്നങ്ങൾ ക്ഷമാപൂർവ്വം പരിഹരിക്കുന്നതാണ്. ഗുരുജനങ്ങളെ കാണാനവസരമുണ്ടാവും. ഗവേഷണത്തിൽ പുരോഗതി ദൃശ്യമായേക്കും. പ്രണയികൾക്കിടയിൽ തെറ്റിദ്ധാരണക്ക് സാധ്യതയുണ്ട്. ആരോഗ്യപരിശോധനാ ഫലം തൃപ്തികരമായിരിക്കും. ഗാർഹിക രംഗത്ത് ചില അതൃപ്തികൾ വരാനിടയുണ്ട്.
Also Read: കർക്കടക മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ
വിശാഖം
വിശിഷ്ട വ്യക്തികളെ പരിചയപ്പെടുന്നതിനവസരം വരും. പലകാര്യങ്ങളിൽ ഏകകാലത്ത് മുഴുകുന്നതാണ്. ജയാപജയങ്ങളിൽ ശ്രദ്ധയുണ്ടാവില്ല. അവധിക്കാലം മകളുടെ വീട്ടിൽ ചെലവഴിക്കാൻ തീരുമാനിച്ചേക്കും. അതിനാവശ്യമായ മുന്നൊരുക്കങ്ങൾ നടത്തും. എഗ്രിമെൻ്റുകളിൽ ഒപ്പിടുമ്പോൾ വ്യവസ്ഥകൾ വായിച്ചറിയാൻ മറക്കരുത്. വ്യാപാരത്തിൽ ചെറിയ പുരോഗതി ഉണ്ടാവുന്നതാണ്. വിദ്യാഭ്യാസ ലോൺ ലഭിക്കാൻ വൈകിയേക്കും. വൃശ്ചികക്കൂറുകാർക്ക് ഭൂമിയിൽ നിന്നും ആദായം ലഭിക്കും. തുലാക്കൂറുകാർക്ക് അതുണ്ടാവില്ല.
അനിഴം
സഹോദരാനുകൂല്യത്താൽ നേട്ടങ്ങളുണ്ടാവുന്ന കാലമാണ്. കടം കൊടുത്ത തുക തിരികെ ലഭിക്കാം. തൊഴിൽ പരിശീലനത്തിൽ പങ്കെടുക്കുന്നതിന് അവസരം വരുന്നതായിരിക്കും. പുതിയ ചില ജീവിതപാഠങ്ങൾ അനുഭവങ്ങളുടെ വെളിച്ചത്തിൽ ഉൾക്കൊള്ളുന്നതാണ്. പ്രവാസികൾക്ക് തൊഴിൽ രംഗത്ത് കൂടുതൽ അവസരങ്ങൾ വന്നെത്തിയേക്കും. സന്താനങ്ങളുടെ പഠനത്തിൽ ശ്രദ്ധയാവശ്യമാണ്. യാത്രയിൽ വിലപിടിച്ച വസ്തുക്കൾ നഷ്ടപ്പെടാനിടയുണ്ട്. ഞായർ, തിങ്കൾ ദിവസങ്ങൾക്ക് ഗുണം കുറയാം.
തൃക്കേട്ട
ന്യായമായ കാര്യങ്ങൾ യഥാസമയം നടന്നുകിട്ടുന്നതാണ്. ജോലി നൈപുണ്യത്താൽ അധികാരികളുടെ പ്രശംസ ലഭിക്കാം. സ്വകാര്യ സ്ഥാപനത്തിൽ തുടർന്നുവരുന്ന ഷിഫ്റ്റ് കൂടുതൽ സൗകര്യപ്രദമായ സമയത്തിലേക്ക് മാറുന്നതാണ്.വസ്തുവാങ്ങാൻ ശ്രമം തുടരുന്നതായിരിക്കും. നിസ്സാര കാര്യങ്ങളെച്ചൊല്ലി ഗൃഹത്തിൽ കലഹമുണ്ടാവാനിടയുണ്ട്. അവ എളുപ്പം പരിഹരിക്കാൻ സാധിച്ചേക്കും. വ്യാപാര പുരോഗതിക്കായി പരസ്യങ്ങൾ രൂപപ്പെടുത്തുന്നതാണ്. പ്രണയികൾക്കിടയിൽ ബന്ധം ദൃഢമാകും. പണച്ചെലവ് നിയന്ത്രിക്കാൻ തീരുമാനിക്കുമെങ്കിലും ഫലം ഉണ്ടായിക്കൊള്ളണം എന്നില്ല.
Read More: സമ്പൂർണ വർഷഫലം; അശ്വതി മുതൽ രേവതി വരെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.