scorecardresearch

Aswathy Star Predictions: അശ്വതി നക്ഷത്രക്കാർ സാന്ത്വനശക്തിയുടെ ഉടമകൾ

പൊതുവേ അനുരാഗികളായിരിക്കും, ഇവർ. അശ്വതിക്കാരുടെ മനസ്സിൽ പ്രണയത്തിന്റെ ഒരു മഴവില്ല് മുറുകി നിൽക്കും. എപ്പോഴാണ് എന്റെ അജ്ഞാതവാസം തീർന്ന് ഞാൻ പുറത്തുവരിക എന്ന് ആ പ്രണയമഴവില്ല് സദാ കാത്തുനിൽക്കുന്നുണ്ടാവും. അശ്വതി നക്ഷത്രത്തിൽ ജനിച്ചവരുടെ പൊതുസ്വഭാവസവിശേഷതകളെ കുറിച്ച് പ്രമുഖ ജ്യോതിഷ പണ്ഡിതനായ ജ്യോതിഷഭൂഷണം എസ് ശ്രീനിവാസ അയ്യർ എഴുതുന്നു

പൊതുവേ അനുരാഗികളായിരിക്കും, ഇവർ. അശ്വതിക്കാരുടെ മനസ്സിൽ പ്രണയത്തിന്റെ ഒരു മഴവില്ല് മുറുകി നിൽക്കും. എപ്പോഴാണ് എന്റെ അജ്ഞാതവാസം തീർന്ന് ഞാൻ പുറത്തുവരിക എന്ന് ആ പ്രണയമഴവില്ല് സദാ കാത്തുനിൽക്കുന്നുണ്ടാവും. അശ്വതി നക്ഷത്രത്തിൽ ജനിച്ചവരുടെ പൊതുസ്വഭാവസവിശേഷതകളെ കുറിച്ച് പ്രമുഖ ജ്യോതിഷ പണ്ഡിതനായ ജ്യോതിഷഭൂഷണം എസ് ശ്രീനിവാസ അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
അപ്‌ഡേറ്റ് ചെയ്‌തു
New Update
അശ്വതി നക്ഷത്രം, നക്ഷത്രഫലം, ജാതകം, Aswathy Star Predictions in Malayalam, Astrology News, Astro News. Astrology, Malayalam Astrology News, iemalayalam Astrology, Aswathy Astrology, Aswathy Birth Star, Aswathy Horoscope, Aswathi Naal, Ashwathy Nakshatra, Aswathy Star Prediction, Aswathy Star, അശ്വതി നക്ഷത്രം ജാതകം, അശ്വതി നക്ഷത്രം വിവാഹം, അശ്വതി നക്ഷത്രഫലം, അശ്വതി നക്ഷത്രം

Aswathy Star Predictions in Malayalam

അശ്വതി നക്ഷത്രം, നക്ഷത്രഫലം, ജാതകം, Aswathy Star Predictions in Malayalam Horoscope: മഹാപ്രളയം കഴിഞ്ഞ് ബ്രഹ്മദേവൻ സൃഷ്ടികർമ്മം തുടങ്ങിയത് അശ്വതി നക്ഷത്രത്തിൽ ആയിരുന്നുവത്രെ! അതിനാൽ അശ്വതിക്ക് 'സൃഷ്ടി നക്ഷത്രം' എന്ന ബഹുമതി ലഭിച്ചു. അശ്വതിക്കാരുടെ മനസ്സ് എപ്പോഴും constructive ഉം creative ഉം ആയിരിക്കുന്നത് അതുകൊണ്ടാവാം. ചെറിയ തൊഴിൽചെയ്താലും, വലിയ തൊഴിൽചെയ്താലും, സ്വജീവിതത്തിലായാലും പൊതുക്കാര്യത്തിലായിലും അതിനെ എങ്ങനെ സർഗാത്മകമാക്കാമെന്ന് എപ്പോഴും ചിന്തിച്ചുകൊണ്ടിരിക്കും. സൃഷ്ടിവാസന ഇവർക്ക് ഒരു ലഹരി തന്നെയാണ്.

Advertisment

ഉണ്ടും ഉറങ്ങിയും ദിവാസ്വപ്നം കണ്ടും ആലസ്യത്തിന്റെ ആൾരൂപമായിരിക്കാൻ അശ്വതിക്കാർക്കാവില്ല. മനസ്സ് ചിന്താനിർഭരമായിരിക്കും, എപ്പോഴും. പുതിയകാര്യങ്ങൾ ആലോചിക്കും. പൂർണമായും പഴമയെ തള്ളിപ്പറയുകയുമില്ല. വീട്ടിലും തൊഴിലിടത്തിലും പുതിയതെന്തെങ്കിലും ചെയ്യാൻ സജ്ജരായിരിക്കും. പക്ഷേ സമൂഹം ഇവരുടെ ഉന്മേഷപ്രകൃതിയെ ഉടനടി അംഗീകരിക്കണമെന്നില്ല. എന്നാലും തളരാതെ, മാറ്റങ്ങൾക്കായി അശ്വതിനാളുകാർ പരിശ്രമിച്ചു കൊണ്ടേയിരിക്കും.

Read More:

അശ്വതി നക്ഷത്രം, നക്ഷത്രഫലം, ജാതകം, Aswathy Star Predictions in Malayalam

Advertisment

അശ്വതിക്ക് 'ആദ്യാ' എന്ന പേരുണ്ട്. ബ്രഹ്മസൃഷ്ടികളായ 27 നാളുകളിൽ ആദ്യത്തേത് അശ്വതിയായതിനാലാണ് ഈ പേരുണ്ടായത്. വരാഹമിഹിരൻ പറയുന്നു, ഒരു വീട്ടിലെ മക്കളിൽ അശ്വതി നക്ഷത്രത്തിൽ ആരെങ്കിലുമുണ്ടെങ്കിൽ അവനാവും/അവളാവും സഹോദരരിൽ മൂത്തത്. ജനനം കൊണ്ടല്ലെങ്കിൽ പഠനം, തൊഴിൽ, ബുദ്ധി, ധനം, പദവി മുതലായവ കൊണ്ടെങ്കിലും. അശ്വതിക്കാരുടെ ചേട്ടൻ/ചേച്ചി/അനിയൻ/അനിയത്തി എന്ന നിലക്കൊക്കെയാവും മറ്റുള്ളവർ അറിയപ്പെടുക.

കുതിരമുഖം പോലെ തോന്നിക്കുന്ന മൂന്നുനക്ഷത്രങ്ങളുടെ സമവായമാണ് അശ്വതി നക്ഷത്രമണ്ഡലം. ഭൂമിയിൽ നിന്നുനോക്കിയ പ്രാചീനമനുഷ്യന് കുതിരയുടെ മുഖത്തിന്റെ പ്രതീതിയുണ്ടായി. അശ്വനി, അശ്വാ, ഹയം, വാജി, തുരഗം എന്നിങ്ങനെ കുതിരയുടെ നാമങ്ങൾ അശ്വതി നക്ഷത്രത്തിന് നൽകപ്പെട്ടു.

ദേവലോകത്തെ വൈദ്യന്മാർ ഇരട്ടകളായ അശ്വനി കുമാരന്മാരാണ്. അശ്വനിദേവന്മാരെന്നും അറിയപ്പെടുന്നു. കുതിരയുടെ മുഖമുള്ളവരാണവർ. നാസത്യൻ, ദസ്രൻ എന്നുപേരുകൾ. അതിനാൽ നാസത്യം, ദസ്രം എന്നും അശ്വതിനാൾ വിളിക്കപ്പെടുന്നു. കാരണം അവരാണ് അശ്വതി നാളിന്റെ ദേവതകൾ. (27 നക്ഷത്രങ്ങൾക്കും ഓരോ ദേവതകളുണ്ട്). അക്കാരണത്തിനാൽ ഈ നാളിൽ ജനിച്ചവർക്ക്, സാന്ത്വന ശക്തി (healing power) കൂടുതലാണ്. വലിയ രോഗങ്ങൾക്കുള്ള ചികിത്സ തുടങ്ങാനും ആദ്യഡോസ് മരുന്ന് കഴിക്കാനും അശ്വതിനക്ഷത്രം വരുന്ന ദിവസം ഉത്തമമാണ്. അശ്വതിനാളുകാരുടെ കൈകൊണ്ട് മരുന്ന് വാങ്ങുന്നതും ശ്രേഷ്ഠമാണെന്ന് വിശ്വാസമുണ്ട്.

Read More: മുഹൂർത്തം തീരുമാനിക്കുമ്പോൾ ഒഴിവാക്കേണ്ട ‘നവദോഷങ്ങൾ’ ഇവയാണ്

അശ്വതി നാളുകാരുടെ മൃഗം ആൺകുതിരയാണ്. പക്ഷി പുള്ളും. അശ്വതിയുടെ വൃക്ഷം കാഞ്ഞിരമാണ്. അതുകൊണ്ടാണ് സ്വഭാവത്തിന് കയ്പുണ്ടായതെന്ന പരിഹാസവുമുണ്ട്. മൃഗം, പക്ഷി, വൃക്ഷം ഇവയെ ഉപദ്രവിക്കാനോ നശിപ്പിക്കാനോ പാടില്ലെന്ന് നിയമങ്ങളിലുണ്ട്. പഞ്ചഭൂതങ്ങളെ നക്ഷത്രങ്ങളുമായി ബന്ധിപ്പിക്കുന്നുണ്ട്. ജലം ആണ് അശ്വതിയുടെ ഭൂതം.

'അശ്വതിയിൽ പിറന്ന അച്ചി' എന്ന ചൊല്ല് പ്രശസ്തമാണ്. അച്ചി എന്ന വാക്കിന് സ്ത്രീ എന്നാണ് അർത്ഥം. ചിലരുടെ പക്ഷത്തിൽ അശ്വതിയിൽ ജനിച്ച സ്ത്രീയുടെ ജീവിതമാവും, അശ്വതിയിൽ പിറന്ന പുരുഷന്റെ ജീവിതത്തെക്കാൾ മെച്ചപ്പെട്ടത്. അതാവാം ഒരുപക്ഷേ, ഈ ചൊല്ലിന്റെ പിന്നിലുള്ള അന്തസ്സാരം.

അശ്വതി നക്ഷത്രം, നക്ഷത്രഫലം, ജാതകം, Aswathy Star Predictions in Malayalam, Astrology News, Astro News. Astrology, Malayalam Astrology News, iemalayalam Astrology, Aswathy Astrology, Aswathy Birth Star, Aswathy Horoscope, Aswathi Naal, Ashwathy Nakshatra, Aswathy Star Prediction, Aswathy Star, അശ്വതി നക്ഷത്രം ജാതകം, അശ്വതി നക്ഷത്രം വിവാഹം, അശ്വതി നക്ഷത്രഫലം, അശ്വതി നക്ഷത്രം
അശ്വതി നക്ഷത്രം, നക്ഷത്രഫലം, ജാതകം, Aswathy Star Predictions in Malayalam

അശ്വതിയുടെ മറ്റു ചില സവിശേഷതകൾ നോക്കാം

അശ്വതി ഒരു ദേവഗണനക്ഷത്രമാണ്. അതിനാൽ ഇവർക്ക് ദേവഗണ, മനുഷ്യഗണ നക്ഷത്രങ്ങളിൽ ജനിച്ചവരുമായുള്ള ദാമ്പത്യമാവും കൂടുതൽ ഇണങ്ങുക. അസുരഗണനക്ഷത്രങ്ങളിൽ ജനിച്ചവരുമായുള്ള വിവാഹബന്ധം അപസ്വരങ്ങൾ നിറഞ്ഞതാവും. ദാമ്പത്യം ഒരു ശത്രുരാജ്യമായി അനുഭവപ്പെട്ടേക്കാം.

അശ്വതി മേടക്കൂറിൽ വരുന്ന നക്ഷത്രമാണ്. രാശിനാഥൻ ചൊവ്വയാകുന്നു. അതിനാൽ ചൊവ്വയുടെ ഗ്രഹപരമായ സവിശേഷതകൾ അശ്വതിക്കാരിൽ തെളിഞ്ഞുകാണാം. നിത്യതാരുണ്യം, ചടുലത, നേതൃസിദ്ധി, എതിർപ്പുകളെ മറികടക്കുവാനുള്ള കഴിവ്, തന്ത്രജ്ഞത, പ്രണയശീലം, വേഗത്തിൽ ലക്ഷ്യത്തിലെത്താനുള്ള ഔത്സുക്യം എന്നിവ സഹജഗുണങ്ങൾ. ഒപ്പം അക്ഷമയും ക്രോധശീലവും മുൻപിൻ ആലോചിക്കാതെയുള്ള എടുത്തുചാട്ടവും ഉണ്ട്.

ആതുരശുശ്രൂഷ, അധ്യാപനം, കലാപരമായ പ്രവർത്തനങ്ങൾ, മാധ്യമരംഗം, ബാങ്കിംഗ്, ബിസിനസ്സ് എന്നിങ്ങനെ വൈവിധ്യപൂർണമാണ് അശ്വതിക്കാരുടെ കർമ്മരംഗം. പത്താമെടം ശനിക്ഷേത്രമായ മകരംരാശി. അത് മേടംരാശിയുടെ നാഥനായ ചൊവ്വയുടെ ഉച്ചവീടാണ്. അതിനാൽ തൊഴിൽപരമായി ഇവർ വേഗം ഉന്നതിയിലെത്തുന്നു. ഒപ്പം ജോലിക്ക് ചേർന്നവരെക്കാൾ പദവികൾ നേടുന്നു. അവരുടേയും മേലധികാരികളായി മാറുന്നു. ഗ്രഹനിലയിൽ ചൊവ്വയ്ക്ക് ബലമുണ്ടെങ്കിൽ ധാരാളം ഭൂസ്വത്തുള്ളവരാവും. റിയൽ എസ്റ്റേറ്റ് ബിസിനസിൽ നിന്നും വലിയ സമ്പാദ്യം നേടും. കാരണം ഭൂമിയുടെ കാരകഗ്രഹം ചൊവ്വയാണ്.

അശ്വതിയിൽ ജനിച്ചവരുടെ ഏഴാമെടം ശുക്രന്റെ വീടായ തുലാംരാശിയാണ്. അതിനാൽ കലാപരതയും സൗന്ദര്യബോധവുമുളള ജീവിതപങ്കാളിയെ ലഭിക്കാം. പൊതുവേ അനുരാഗികളായിരിക്കും, ഇവർ. അശ്വതിക്കാരുടെ മനസ്സിൽ പ്രണയത്തിന്റെ ഒരു മഴവില്ല് മുറുകി നിൽക്കും. എപ്പോഴാണ് എന്റെ അജ്ഞാതവാസം തീർന്ന് ഞാൻ പുറത്തുവരിക എന്ന് ആ പ്രണയമഴവില്ല് സദാ കാത്തുനിൽക്കുന്നുണ്ടാവും.

അശ്വതിയിൽ ജനിച്ചവർ ഒഴിവാക്കേണ്ട ഒരു നക്ഷത്രമാണ് കേട്ട. പരസ്പരവേധ നക്ഷത്രങ്ങളാണ് അശ്വതിയും കേട്ടയും. ഇവയുടെ ഇടയിൽ ലയനമില്ല, പൂരകത്വമില്ല. അശ്വതിയും കേട്ടയും മുഖാമുഖം നിൽക്കുന്ന രണ്ട് ഇരുമ്പ് മതിലുകൾ പോലെയാണെന്ന് പറഞ്ഞാൽ കൂടുതൽ സ്പഷ്ടമാകും. അതിനാൽ ജീവിതപങ്കാളി, അടുത്തസുഹൃത്ത്, ബിസിനസ്സ് പങ്കാളി, ഒരേ ജോലിക്ക് ബൈക്കിലും കാറിലുമൊക്കെയായി നിത്യേന ഒരുമിച്ച് പോയി വരുന്നവർ എന്നിവർ അശ്വതി- കേട്ട ദ്വന്ദ്വം ആകാതിരിക്കുന്നതാവും അഭിലഷണീയം.

വിവാഹ ബന്ധത്തിന് അശ്വതിക്കാരിക്ക് രേവതി, ഭരണി, ഉത്രട്ടാതി, പൂരുട്ടാതി, ചതയം, അവിട്ടം, തിരുവോണം, ഉത്രാടം, മൂലം, അനിഴം, വിശാഖം, ചോതി, ചിത്തിര (തുലാക്കൂർ) എന്നീ നാളുകൾ ഇണങ്ങും. അശ്വതിക്കാരി 3, 5, 7 നാളുകളായ കാർത്തിക, മകയിരം, പുണർതം എന്നിവരെ ജീവിത പങ്കാളിയാക്കരുത് എന്ന് ജ്യോതിഷം കണിശപ്പെടുത്തുന്നു. 3, 5, 7 നാളുകളുടെ അന്ന് ശുഭകാര്യങ്ങൾ ചെയ്യാതിരിക്കുന്നതിൽ അശ്വതിക്കാർ ശ്രദ്ധ ചെലുത്തുകയും വേണം.

അശ്വതിയിൽ ജനിച്ച പുരുഷന് ഭരണി, രോഹിണി, തിരുവാതിര, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര (കന്നിക്കൂർ) എന്നീ നാളുകളിൽ ജനിച്ച സ്ത്രീ അനുരൂപയാവും.

ചന്ദ്രാഷ്ടമമായ വൃശ്ചികരാശിയും അതിലെ നക്ഷത്രങ്ങളും (വിശാഖം നാലാം പാദം, അനിഴം, തൃക്കേട്ട) വരുന്ന ദിവസങ്ങളിൽ ഏറ്റവും ജാഗ്രത വേണം. ഓരോ മാസത്തെയും കലണ്ടറിൽ ഈ നക്ഷത്രങ്ങൾ വരുന്ന ദിവസങ്ങൾ അടയാളപ്പെടുത്തണം. അന്ന് മനസ്സുകൊണ്ടും വാക്കുകൊണ്ടും ശരീരം കൊണ്ടും ജാഗ്രത പുലർത്തുകയും വേണ്ടതുണ്ട്.

അശ്വതിയിൽ ജനിച്ചാൽ കേതുദശയാണാദ്യം. (പരമാവധി ഏഴുവർഷം) അതിനാൽ ബാല്യം കുറച്ചൊക്കെ അവ്യവസ്ഥിതമാവാം. തുടർന്ന് ശുക്രദശ (20 വർഷം) - പ്രണയ പരവശരാവുന്നത് അക്കാലത്താവാം. ആദിത്യദശ (6 വർഷം)- തൊഴിലിലെ മുന്നേറ്റത്തിന് വഴിയൊരുക്കുന്ന കാലഘട്ടം അതായേക്കും.

ചന്ദ്രദശയിൽ (10 വർഷം) കുടുംബസുഖം, ഭോഗം, യാത്ര എന്നിങ്ങനെ ജീവിതം പരക്കും. ചൊവ്വാദശ (7 വർഷം)- ഭൂമിയോ സമ്പാദ്യമോ അധികാരമോ ഉണ്ടായേക്കാവുന്ന കാലമാണ്. രാഹുദശ (18 വർഷം) - വെല്ലുവിളികളെ നേരിട്ടും, പലതരം ആശയക്കുഴപ്പങ്ങളിലൂടെ കടന്നുപോയും ജീവിതം ഓടിത്തളരുന്ന ഘട്ടമായിപ്പറയാം. വ്യാഴദശ (16 വർഷം) - ഭാഗ്യവും പ്രശാന്തതയും ഉണ്ടാവും. മൂന്നാംതലമുറയുടെ സ്നേഹസാന്ത്വനസാമീപ്യാദികൾ ആസ്വദിക്കാനും കഴിയും.

ശനിദശ (19 വർഷം) - വാർദ്ധക്യത്തിലും അധ്വാനത്തിന്റെ ദുരിതങ്ങൾ പേറും. വിശ്രമം മരുപ്പച്ചയായേക്കും. പ്രക്ഷുബ്ധതകളെ തള്ളാനും കൊള്ളാനുമാകാതെ കുഴങ്ങും. ബുധദശ (17 വർഷം) - അതിവാർദ്ധക്യത്തിലെ ദശയാണ്. ശരാശരി 100 വയസ്സ് പിന്നിട്ടിട്ടുണ്ടാവും അപ്പോൾ. അത്രയും വലിയ ആയുർബലം അപൂർവമാണ്. അതിനാൽ ഫലപ്രവചനം അസ്ഥാനത്തായേക്കാം. ഇങ്ങനെയാണ് അശ്വതി നാളുകാരുടെ ഒമ്പതുദശകൾ.

Also Read:Monthly Horoscope June 2022 ജൂൺ മാസത്തെ സമ്പൂർണ നക്ഷത്രഫലം

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: