scorecardresearch
Latest News

Horoscope 2022:മനുഷ്യഗണ നക്ഷത്രങ്ങൾ

ദേവഗണം, അസുരഗണം (രാക്ഷസഗണം) ഇവയ്ക്കു മധ്യേയാണ് മനുഷ്യഗണക്കാരുടെ നിലയും നിലപാടുകളും

manushaganam, astrology, ie malayalam

Horoscope 2022: ജ്യോതിഷം സ്ഥൂലത്തിൽ നിന്നും സൂക്ഷ്മത്തിലേക്ക് പോകുന്നു. വലിയ കാര്യങ്ങളുണ്ട്; ചെറിയ കാര്യങ്ങളുണ്ട്. എല്ലാം പൂർവ്വികരായ സൈദ്ധാന്തികർ പഠിച്ചെഴുതിയതാണ്. നക്ഷത്ര പഠനങ്ങളിൽ നിന്നുള്ള ഒരു ഭാഗമാണ് ഇവിടെ വിശകലനം ചെയ്യുന്നത്. 27 നക്ഷത്രങ്ങളെ ഗണങ്ങളായി തിരിച്ചിരിക്കുന്നു. ദേവ, മനുഷ്യ, രാക്ഷസ ഗണങ്ങളായി. ഓരോ വിഭാഗത്തിലും ഒമ്പത് നക്ഷത്രങ്ങൾ. വ്യക്തികളുടെ സ്വഭാവത്തിന്റെ മർമ്മം മനസ്സിലാക്കാൻ ആ വിഭജനം കുറച്ചൊക്കെ ഉതകും.

ദേവഗണത്തിൽ അശ്വതി, മകയിരം, പുണർതം, പൂയം, അത്തം, ചോതി, അനിഴം, തിരുവോണം, രേവതി, എന്നീ ഒമ്പത് നക്ഷത്രങ്ങൾ വരുന്നു. വിണ്ണിലെ ദേവന്മാരെപ്പോലെ മണ്ണിൽ ജീവിക്കുന്നവരാണവർ. ഉന്നതാദർശങ്ങൾ മനസ്സിൽ കൊണ്ടു നടക്കുന്നവർ. എന്നാൽ മണ്ണിലെ കടുത്ത യാഥാർത്ഥ്യങ്ങളുമായി ഏറ്റുമുട്ടുമ്പോൾ സ്വപ്നഭംഗം വരുന്നതിനാൽ ദുഃഖിക്കുന്നവർ. വേറെയും വിശേഷങ്ങളുണ്ട്, ദേവഗണ മനുഷ്യരെപ്പറ്റി.

Read More: Vishu Phalam 2022: സമ്പൂർണ്ണ വിഷു ഫലം 2022

ദേവഗണം, അസുരഗണം (രാക്ഷസഗണം) ഇവയ്ക്കു മധ്യേയാണ് മനുഷ്യഗണക്കാരുടെ നിലയും നിലപാടുകളും. അവർ വലിയ സ്വപ്നജീവികളല്ല, ഒരുപാട് ആദർശം പ്രസംഗിക്കുന്നില്ല. അങ്ങേയറ്റത്തെ പ്രായോഗിക വാദികളുമല്ല. ജീവിതം എന്താണെന്ന് തിരിച്ചറിയുന്നു. കണ്ണീരും കിനാവും ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്നു. ജീവിതത്തിന് പുറം തിരിഞ്ഞുനിൽക്കാനോ അതിന്റെ മുകളിൽ കൂടി പറക്കാനോ തുനിയുന്നില്ല. ജീവിതത്തെ ജീവിതമായിത്തന്നെ കണ്ട് ആസ്വദിക്കുന്നവരാണ്, അനുഭവിക്കുന്നവരാണ് മനുഷ്യഗണത്തിലെ മനുഷ്യർ.

ഭരണി, രോഹിണി, തിരുവാതിര, പൂരം, ഉത്രം, പൂരാടം, ഉത്രാടം, പൂരുട്ടാതി, ഉത്രട്ടാതി -ഇവ ഒൻപതും മനുഷ്യഗണ നക്ഷത്രങ്ങൾ. ഈ നാളുകാരെ സസൂക്ഷ്മം പിൻതുടരുകയാണെങ്കിൽ ജീവിതത്തിന്റെ തനിമ, അതിന്റെ മുഴുഭംഗിയിൽ നിങ്ങളുടെ മുന്നിൽ പീലിവിരിച്ചാടും. പൊട്ടിക്കരയും, പൊട്ടിച്ചിരിക്കും. ആക്രോശിക്കും, ആഹ്ളാദിക്കും. കൊഞ്ഞനം കുത്തും, ബലേ ഭേഷ് എന്നുപറയും. കള്ളം പറയും, ഉള്ള് തുറന്നുകാട്ടും. അടിക്കും, അടികൊള്ളും. തണ്ടിലേറി നടക്കും, താഴത്തു കിടന്ന് ഉരുളും. പച്ചയായ, പച്ചപ്പുള്ള ജീവിതം, അതാണ് ആഗ്രഹിച്ചാലും ഇല്ലെങ്കിലും മനുഷ്യഗണത്തിൽ ജനിക്കുന്ന മനുഷ്യരുടെ ജീവിതം!

Read More: Monthly Horoscope 2022 April: 2022 ഏപ്രിൽ മാസം നിങ്ങൾക്കെങ്ങനെ?

” ഗണപ്പൊരുത്തം ” വിവാഹപ്പൊരുത്തത്തിലെ പത്തു പൊരുത്തങ്ങളിൽ ഒന്നാണ്. ഗണം ഏതായാലും ആണും പെണ്ണും ഒരു ഗണം തന്നെയാവണം, അതാണ് ഉത്തമപൊരുത്തം എന്നാണ് വിധി. ദേവനും അസുരനുമായാൽ അടികലശലായി. ചിലപ്പോൾ വഴക്കും വക്കാണവും നിത്യജീവിത സംഭവമായി മാറാം. ദേവനും അസുരനും ഇണങ്ങാനാവുന്നത് മനുഷ്യനോട് മാത്രമാണ്. അനുരഞ്‌ജനം നടത്താൻ മനുഷ്യഗണക്കാർക്ക് മടിയില്ല; മനസ്സുണ്ടുതാനും. അസുരഗണത്തിലെ സ്ത്രീക്ക് മനുഷ്യഗണത്തിൽ പിറന്ന പുരുഷൻ അനുരൂപനാവില്ല എന്ന് വിധിയുള്ളതു കൂടി ഓർക്കാം. മറിച്ച് അസുരഗണത്തിലെ പുരുഷന് മനുഷ്യസ്ത്രീയെ വേൾക്കാം. പൊരുത്തചിന്ത കണ്ണടച്ച് പാസ്സ് മാർക്ക് നൽകും. ചില രക്തഗ്രൂപ്പുകളുടെ ചേർച്ചയും ചേർച്ചയില്ലായ്മയും പോലെ എന്ന ഉദാഹരണം ഇവിടെ ശരിയാകുമായിരിക്കും.

Read More: ദേവഗണത്തിലെ നക്ഷത്രങ്ങൾ

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Astrology what is nakshatra ganam manushaganam

Best of Express