scorecardresearch
Latest News

മുഹൂർത്തം തീരുമാനിക്കുമ്പോൾ ഒഴിവാക്കേണ്ട ‘നവദോഷങ്ങൾ’ ഇവയാണ്

ദിവസവുമുള്ള രാഹുകാലസമയം ഒഴിവാക്കി ശുഭകർമ്മങ്ങൾ ചെയ്യുക എന്നത് പലകാലം മുതലുളള ഒരു വിശ്വാസമാണ്. എന്നാൽ, നിലവിൽ നമ്മൾ ആചരിക്കുന്നതല്ല, യഥാർത്ഥ രാഹുകാലമെന്നും ഇത് പരദേശ പക്ഷമാണെന്നും നാം ആചരിക്കേണ്ടത് കേരളപക്ഷ പ്രകാരമുള്ള രാഹുകാലമാണെന്നും വാദമുണ്ട്. എന്താണ് രാഹുകാലവും നവദോഷങ്ങളും അവയെ കുറിച്ച് എഴുതുകയാണ് പ്രശസ്ത ജ്യോതിഷ ഭൂഷണം എസ്.ശ്രീനിവാസ് അയ്യർ

horoscope, rahukalam, s. sreenivas iyer

നവഗ്രഹങ്ങളിൽ രാഹു-കേതു ഉണ്ടായിരുന്നില്ലത്രെ, പണ്ട്. ആദിമ ജ്യോതിഷത്തിൽ അവ രണ്ടിനേയും ഒഴിവാക്കി സപ്തഗ്രഹങ്ങൾ എന്ന സങ്കൽപ്പമായിരുന്നു നിലനിന്നിരുന്നത്. ഞായർ മുതൽ ശനി വരെ ഏഴ് ആഴ്ചകളുടെ അധിപന്മാരായിരുന്നു ഈ ഏഴ് ഗ്രഹങ്ങൾ.

പിന്നീടെപ്പോഴോ രാഹുവിനും അസ്തിത്വമുണ്ടായി, ജ്യോതിഷത്തിൽ. ശനിയെക്കാളും കുഴപ്പക്കാരനും കുഴമറിച്ചിൽകാരനും കുഴിത്തുരുമ്പുകാരനും ആണെന്ന് രാഹുവിന് ദുഷ്‌പ്പേരുണ്ടായി. “ശനിവത് രാഹു” എന്ന ചൊല്ല് പ്രബലമായി. “ശനിയെപ്പോലെ രാഹു” എന്നാണ് ആശയം. അങ്ങനെ രാഹുകാലവും ജ്യോതിഷ വിശ്വാസികളുടെ ഇടയിൽ ഗുണത്തിനോ ദോഷത്തിനോ ഇടം പിടിക്കുകയും ചെയ്തു.

Read More: Horoscope 2022 Idavam: ഈ ഇടവ മാസം നിങ്ങൾക്ക് എങ്ങനെ? സമ്പൂർണ്ണ നക്ഷത്രഫലം അറിയാം

ദിവസവുമുള്ള രാഹുകാലസമയം ഒഴിവാക്കി ശുഭകർമ്മങ്ങൾ ചെയ്യുക എന്നത് പലകാലം മുതലുളള ഒരു വിശ്വാസമാണ്. ഓരോ ദിവസവും ഒന്നര മണിക്കൂർ, പഴയകണക്കിൽ മൂന്നേമുക്കാൽ നാഴിക ആണ് രാഹുകാലദൈർഘ്യം. കലണ്ടറുകളിൽ രാഹുകാലം രേഖപ്പെടുത്തിയിരിക്കുന്നതിനാൽ സാധാരണക്കാർക്കും ആ സമയം സുപരിചിതമാണ്.

എങ്കിലും ഇവിടെ പട്ടിക ചേർക്കുന്നു

 1. ഞായർ – 4.30- 6.00 (വൈകിട്ട്)
 2. തിങ്കൾ – 7.30 – 9.00 (പ്രഭാതം)
 3. ചൊവ്വ – 3.00- 4.30 (വൈകിട്ട്)
 4. ബുധൻ -12.00- 1.30 (നട്ടുച്ച)
 5. വ്യാഴം – 1.30 – 3.00 (ഉച്ചതിരിഞ്ഞ്)
 6. വെള്ളി – 10.30 – 12.00 (പ്രഭാതശേഷം)
 7. ശനി – 9.00 – 10.30 (പ്രഭാതം)

കല്യാണമായാലും ഗൃഹാരംഭ പ്രവേശങ്ങളായാലും, കരാർ ഒപ്പുവെക്കലായാലും, മറ്റെന്തെങ്കിലും പ്രധാന വേളകളായാലും ശരി ഈ സമയം ഒഴിവാക്കിയ മുഹൂർത്തമാണ് സാധാരണ രീതിയിൽ നമ്മുടെ നാട്ടിലെ ദൈവജ്ഞർ കുറിച്ചു നൽകുക.

Also Read: Horoscope 2022: ശനിദശയെ കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ഇതല്ല യഥാർത്ഥ രാഹുകാലമെന്നും ഇത് പരദേശ പക്ഷമാണെന്നും നാം ആചരിക്കേണ്ടത് കേരളപക്ഷ പ്രകാരമുള്ള രാഹുകാലമാണെന്നും വാദമുണ്ട്.

എന്താണ് ഈ കേരള പക്ഷം?

ഒരു പകലിനെ (സൂര്യോദയത്തിൽ തുടങ്ങി സൂര്യാസ്തമയത്തിൽ അവസാനിക്കുന്ന സമയം) എട്ടു തുല്യഭാഗമാക്കണം. ശരാശരി പകൽ 12 മണിക്കൂർ എന്ന് സങ്കൽപ്പിച്ചാൽ ഓരോ ഭാഗത്തിനും ഒന്നരമണിക്കൂർ ഉണ്ടാവും. ഈ എട്ടു ഭാഗങ്ങളുടെ നാഥന്മാർ കേതു ഒഴികെ മറ്റ് എട്ടു ഗ്രഹങ്ങളാണ്. സൂര്യകാലം, ചന്ദ്രകാലം, കുജ(ചൊവ്വ)കാലം, ബുധകാലം, വ്യാഴകാലം, ശുക്രകാലം, ശനികാലം, രാഹുകാലം എന്നാണ് യഥാക്രമം ഈ എട്ടു കാലങ്ങളുടെ പേരുകൾ. എട്ടു ഗ്രഹങ്ങളുടെ പേരുകളാണ് ഈ കാലത്തിന്. അതതുദിവസത്തെ ഗ്രഹങ്ങളുടെ ഉദയകാലമാണിവ. എന്നുമുള്ള വ്യാഴകാലം പൊതുവേ ശുഭകാലവുമാണ്. അങ്ങനെയുമുണ്ട് വിശ്വാസം.

Read More: Weekly Horoscope (May 08 – May 14, 2022): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

ഇവയുടെ ഓരോ ദിവസത്തെയും ഉദയക്രമത്തിന് വ്യത്യാസമുണ്ട്. അത് എപ്രകാരമെന്ന് നോക്കാം.

ഞായറാഴ്ച സൂര്യകാലം മുതൽ എട്ടുകാലങ്ങൾ ക്രമത്തിൽ വരും. എട്ടാമത്തേതാവും (സാമാന്യമായി വൈകിട്ട്(4.30 – 6.00) രാഹുകാലം. തിങ്കളാഴ്ച ചന്ദ്രകാലത്തിൽ തുടങ്ങും. അപ്പോൾ രാഹുകാലം ഏഴാമത്തേതാവും. അതായത് 3 മണി മുതൽ 4.30 വരെ. ചൊവ്വാഴ്ച കുജകാലത്തിൽ തുടങ്ങും. അപ്പോൾ പകലിന്റെ ആറാം ഭാഗത്തിൽ അതായത് 1.30 മുതൽ 3.00 വരെയാവും രാഹുകാലം.

Also Read: Horoscope 2022: ശുക്രൻ ഉച്ചസ്ഥിതിയിൽ, നേട്ടം ആർക്കൊക്കെ

ഈ പട്ടിക നോക്കുക. രാവിലെ ഉദയം ആറ് മണി എന്ന് സങ്കൽപ്പിച്ചാണ് ഈ ക്രമം. ഉദയം നീളുന്നതനുസരിച്ച് (ധനു- മകരം മാസങ്ങളിൽ ഉദയം 6.45 am കഴിയും). സമയത്തിൽ മാറ്റം വരുന്നതാണ്.

 1. ഞായർ – പകലിന്റെ എട്ടാം ഭാഗം , ഏകദേശം വൈകിട്ട് 4.30 മണി മുതൽ ആറ് മണി വരെ.
 2. തിങ്കൾ – പകലിന്റെ ഏഴാംഭാഗം, ഏകദേശം ഉച്ചതിരിഞ്ഞ് 3 മണി മുതൽ 4.30 മണി വരെ.
 3. ചൊവ്വ – പകലിന്റെ ആറാംഭാഗം, ഏകദേശം ഉച്ചയ്ക്ക് 1.30 മണി മുതൽ 3 മണി വരെ.
 4. ബുധനാഴ്ച – പകലിന്റെ അഞ്ചാംഭാഗം, ഏകദേശം നട്ടുച്ചയ്ക്ക് 12 മണി മുതൽ 1.30 മണി വരെ.
 5. വ്യാഴാഴ്ച – പകലിന്റെ നാലാം ഭാഗം, ഏകദേശം പ്രഭാതം കഴിഞ്ഞ് 10.30 മണി മുതൽ 12 മണി വരെ .
 6. വെള്ളിയാഴ്ച – പകലിന്റെ മൂന്നാംഭാഗം, ഏകദേശം രാവിലെ 9 മണി മുതൽ 10.30 മണി വരെ.
 7. ശനിയാഴ്ച – പകലിന്റെ രണ്ടാം ഭാഗം, ഏകദേശം പ്രഭാതത്തിൽ 7.30 മണി മുതൽ 9 മണി വരെ.

ഉദയം മുതൽ അസ്തമയം വരെയുള്ള സമയം 12 മണിക്കൂറിൽ കൂടുകയോ കുറയുകയോ ചെയ്താൽ ഓരോ ഭാഗവും അതനുസരിച്ച് ഏറ്റക്കുറച്ചിലുള്ളതാവും. മിഥുനത്തിലാണ് പകലിന് ഏറ്റവും ദൈർഘ്യം. അപ്പോൾ ഒരു മണിക്കൂറും 32 / 34 മിനിറ്റുമൊക്കെ വരും ഓരോ കാലവും. ധനുവിലാണ് പകൽ ഏറ്റവും കുറവ്. അപ്പോൾ ഓരോ കാലവും ഒരു മണിക്കൂറും 25 / 28 മിനിറ്റും വരെ കുറയും. അതും പരിഗണിക്കണം.

Also Read: Horoscope 2022:മുന്നാളിനെ ഭയക്കണോ?

സൂര്യോദയം 6.45 am നാണ് എങ്കിൽ, അന്ന് ശനിയാഴ്ചയുമാണെന്നിരിക്കട്ടെ– കേരളീയ പക്ഷ പ്രകാരം 7.30 ന് തുടങ്ങേണ്ട രാഹുകാലം ഉദയത്തിലെ 45 മിനിറ്റു കൂടി ചേർത്ത് 8.15 am ന് മാത്രമേ തുടങ്ങു. ഒന്നര മണിക്കൂറിന് ശേഷം 9.45 am ന് തീരുകയും ചെയ്യും.

രാഹുകാലം നീങ്ങി, കഴിഞ്ഞു എന്നു കരുതി ചെയ്യുന്ന പലതും രാഹുകാലം തീരാതെതന്നെ നാം നടത്തിപ്പോരുകയാണ് പൊതുവേയുള്ള ഇപ്പോഴത്തെ രീതി. രാഹുകാലത്തെക്കാൾ പലനിലയ്ക്കും ദുർഘടവും ക്ലേശത്തെ ഉണ്ടാക്കുന്നതുമായ ഗുളിക- യമകണ്ട കാലങ്ങളിൽ ആശ്രദ്ധയാൽ പലതും നാം നടത്തിക്കൂട്ടുകയുമാണ്.

Read More:

ജ്യോതിഷം ‘നവദോഷങ്ങൾ’ എന്ന് ഒമ്പത് കാര്യങ്ങളെ ചൂണ്ടിക്കാട്ടുന്നു. മുഹൂർത്തം നിർണയിക്കുമ്പോൾ അവ ഒഴിവാക്കുകയാണ് വേണ്ടത്. നവദോഷങ്ങൾ ഇവയാണ്:

 1. ഗുളിക കാലം.
 2. വിഷ്ടി.
 3. ഗണ്ഡാന്തം
 4. വിഷഘടിക
 5. ഉഷ്ണശിഖ
 6. ഏകാർഗളം
 7. അഹിമസ്തകം
 8. ലാടം
 9. വൈധൃതം- ഇതിൽ രാഹുകാലം ഇല്ല എന്നത് ശ്രദ്ധേയമാണ്. അതിനാൽ രാഹുകാലം നോക്കണോ, ഈ രീതി മാറ്റണോ, രാഹുകാലത്തെ അവഗണിക്കണോ തുടങ്ങി പലതരം ചോദ്യങ്ങൾ ഇന്ന് ഉയർത്തപ്പെടുന്നുണ്ട്. യാത്രാരംഭത്തിനുമാത്രം രാഹുകാലം നോക്കിയാൽ മതി എന്ന വാദവുമുണ്ട്.

രാഹുവിനെ ഒരു മായാഗ്രഹം – Illusionary Planet- ആയിട്ടാണ് ജ്യോതിഷം പരിഗണിക്കുന്നത്. ആ കുഴപ്പവും അവ്യക്തതയും രാഹുകാലത്തെ സംബന്ധിച്ചും തുടരുകയാണ് എന്നതാണ് സത്യം.

Read More: Daily Horoscope May 09, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Raahukalam all you wanted to know raahu timings

Best of Express