scorecardresearch

വെറും വയറ്റിൽ വ്യായാമം ചെയ്യാം, പക്ഷേ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചോളൂ

അതിരാവിലെ ഭക്ഷണം കഴിക്കുന്നതിനു മുമ്പ് വ്യായാമം ചെയ്യുന്നവരാണോ? അത് ശരീരത്തിൽ എന്ത് മാറ്റങ്ങൾ കൊണ്ടുവരും എന്ന് ചിന്തിച്ചിട്ടുണ്ടോ?

അതിരാവിലെ ഭക്ഷണം കഴിക്കുന്നതിനു മുമ്പ് വ്യായാമം ചെയ്യുന്നവരാണോ? അത് ശരീരത്തിൽ എന്ത് മാറ്റങ്ങൾ കൊണ്ടുവരും എന്ന് ചിന്തിച്ചിട്ടുണ്ടോ?

author-image
Health Desk
New Update
Workout On Empty Stomach Fitness Tip

വെറും വയറ്റിൽ വ്യായാമം ചെയ്യുന്നത് ആരോഗ്യത്തിന് നല്ലതാണോ? | ചിത്രം: ഫ്രീപിക്

അതിരാവിലെ എണീറ്റ് ഓടാനും, നടക്കാനും പോകാറുണ്ടോ? രാവിലത്തെ ഈ ചെറിയ വ്യായാമത്തിനു ശേഷമാണ് മിക്കവരും ഭക്ഷണം കഴിക്കാറുള്ളത്. എന്നാൽ ഇങ്ങനെ വെറും വയറ്റിൽ വ്യായാമം ചെയ്യുന്നത് ആരോഗ്യത്തിന് നല്ലതാണോ? ഈ സമയം ശരീരത്തിൽ എന്തൊക്കെ മാറ്റങ്ങൾ ഉണ്ടാകുന്നുണ്ട്?

Advertisment

രാത്രി നേരത്തെ ഭക്ഷണം കഴിച്ച് കിടക്കുന്നതാണ് ഭൂരിപക്ഷം ആളുകളുടെയും പതിവ്. അങ്ങനെയെങ്കിൽ രാത്രിയിൽ ഒരു നീണ്ട ഉപവാസമാണ് സംഭവിക്കുന്നത്. രാവിലെ ഉണരുമ്പോൾ ശരീരം അതുവരെ ശേഖരിച്ചു വച്ചിരിക്കുന്ന ഊർജ്ജത്തിൽ നിന്നും ആവശ്യമായ ഗ്ലൂക്കോസ് പേശികൾക്കും ശരീരത്തിനും നൽകും. വ്യായാമം ചെയ്യാൻ തുടങ്ങുമ്പോൾ ഇത് തീരും. അപ്പോൾ ഊർജ്ജത്തിനായി ശരീരം ശേഖരിച്ചു വച്ചിരിക്കുന്ന കൊഴുപ്പിനെ ആശ്രയിക്കുന്നു. ഇത് പഞ്ചസാരയായി മാറുന്നു. പഞ്ചസാരയില്ലാത്ത അവസ്ഥയിൽ ചെയ്യുന്ന വ്യായാമങ്ങൾ അതിവേഗം കൊഴുപ്പിനെ അലിയിച്ചു കളയും. 

health
പഞ്ചസാരയില്ലാത്ത അവസ്ഥയിൽ ചെയ്യുന്ന വ്യായാമങ്ങൾ അതിവേഗം കൊഴുപ്പിനെ അലിയിച്ചു കളയും | ചിത്രം: ഫ്രീപിക്

ഇത് ശരീരഭാര നിയന്ത്രണത്തിന് സഹായകരമാണ്. എന്നാൽ ഇങ്ങനെ വെറും വയറ്റിൽ വ്യായാമം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളും ഉണ്ട്.

Advertisment

പഞ്ചസാരയുടെ നില താഴ്ന്നിരിക്കുന്ന രാവിലെ സമയത്ത് വ്യായാമം ചെയ്യുന്നതിനാൽ വളരെ പെട്ടെന്ന് ക്ഷീണം അനുഭവപ്പെട്ടേക്കാം. അതിനാൽ കഠിനമായ വർക്കൗട്ടുകൾ പരമാവധി ഒഴിവാക്കാം. ആരോഗ്യപരമായി എന്തെങ്കിലും പ്രശ്നം ഉള്ളവരും, 55 വയസ്സിനു മുകളിൽ പ്രായമുള്ളവരും കട്ടിയില്ലാത്ത എന്തെങ്കിലും ആഹാരം മിതമായ അളവിൽ കഴിച്ചതിനു ശേഷം വ്യായാമം ചെയ്യുക. വ്യയാമം ചെയ്തു കഴിഞ്ഞ് വെള്ളം കുടിക്കാം, എന്നാൽ ഉടനെ ഭക്ഷണം കഴിക്കാൻ പാടില്ല. 

ശരീരഭാര നിയന്ത്രണത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നവർ സമീകൃതമായ ആഹാരശൈലി പിൻതുടരണം. ഒപ്പം ധാരാളം വെള്ളം കുടിക്കാനും മറക്കരുത്. വിദഗ്ധ നിർദ്ദേശമില്ലാതെ അനാവശ്യ വ്യായാമ ശീലങ്ങൾ പിൻതുടരുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. 

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More

Weight Loss Diet

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: