/indian-express-malayalam/media/media_files/2025/02/08/boaUHV4PkUApCmf1ax3w.jpg)
Source: Freepik
Weight Loss Tips: ശരീരഭാരം കുറയ്ക്കാൻ ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും ശരിയായ തിരഞ്ഞെടുപ്പുകൾ നടത്തേണ്ടത് അത്യാവശ്യമാണ്. ശരീരഭാരം കുറയ്ക്കുന്നതിനൊപ്പം ആരോഗ്യകരമായ ഭക്ഷണക്രമവും പോഷകാഹാരവും നിലനിർത്തുന്നത് പലർക്കും കൂടുതൽ ബുദ്ധിമുട്ടായിത്തീരുന്നു. കൊഴുപ്പ് കുറയ്ക്കുന്നതിന് ആരോഗ്യകരമായ ശീലങ്ങൾ വളർത്തിയെടുക്കണമെന്ന് ഡയറ്റ് കോച്ച് കീർത്തി താക്കൂർ നിർദേശിച്ചു.
വയറിലെ കൊഴുപ്പ് പെട്ടെന്ന് കുറയ്ക്കാൻ കഴിയില്ലെന്നും ആരോഗ്യകരവും സുസ്ഥിരവുമായ ശീലങ്ങൾ വളർത്തിയെടുക്കുന്നതിലൂടെ അത് പൂർണമായും കുറയ്ക്കാൻ കഴിയുമെന്നും അവർ പറഞ്ഞു. അതിനായി 10 വഴികളും അവർ നിർദേശിച്ചു.
1. കലോറി കുറവ്
ദിവസവും കഴിക്കുന്നതിനേക്കാൾ കൂടുതൽ കലോറി കത്തിക്കുക. കലോറി കുറഞ്ഞ ഭക്ഷണക്രമം ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ നൽകുന്നുണ്ടെന്ന് ഉറപ്പാക്കുന്നു, അതേസമയം കഴിക്കുന്നതിനേക്കാൾ കൂടുതൽ കലോറി നഷ്ടപ്പെടുത്തുന്നു.
2. ഭക്ഷണത്തിൽ ശ്രദ്ധിക്കുക
ലീൻ പ്രോട്ടീനുകൾ, പച്ചക്കറികൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. അവ കൂടുതൽ നേരം വയർ നിറഞ്ഞിരിക്കാനും സംതൃപ്തി നൽകാനും സഹായിക്കും.
3. പ്രോട്ടീൻ വർധിപ്പിക്കുക
വിശപ്പ് നിയന്ത്രിക്കുകയും പേശികളുടെ വളർച്ചയെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ഉയർന്ന പ്രോട്ടീൻ ഭക്ഷണക്രമം വിശപ്പ് നിയന്ത്രിക്കാനും സഹായിക്കുന്നു.
4. കാർഡിയോ ദിനചര്യ
ആഴ്ചയിൽ 1-2 തവണ 30-60 മിനിറ്റ് കാർഡിയോ വ്യായാമ ദിനചര്യ പിന്തുടരുക.
5. സ്ട്രെങ്ത് ട്രെയിനിങ്
കൊഴുപ്പ് എരിച്ചു കളയാൻ ആഴ്ചയിൽ 2-3 തവണ സ്ട്രെങ്ത് ട്രെയിനിങ് ചെയ്യുക. ഇത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുകയും പേശികൾക്ക് ബലവും നൽകുന്നു.
6. ഉറക്കത്തിന് മുൻഗണന നൽകുക
7-9 മണിക്കൂർ ഉറങ്ങുക. നല്ല ഉറക്കം ശരീരത്തെ അടുത്ത ദിവസത്തേക്ക് ഊർജ്ജസ്വലമാക്കാൻ സഹായിക്കുന്നു.
7. സ്ട്രെസ് കുറയ്ക്കുക
സ്ട്രെസ് നിയന്ത്രണ വിദ്യകൾ ഉപയോഗിച്ച് കോർട്ടിസോളിന്റെ അളവ് കുറയ്ക്കുക. ശരീരത്തിലെ ഉയർന്ന കോർട്ടിസോളിന്റെ അളവ് ശരീരഭാരം കുറയ്ക്കുന്നത് മന്ദഗതിയിലാക്കും.
8. ജലാംശം
ജലാംശം നിലനിർത്തുന്നത് സംതൃപ്തി തോന്നാൻ സഹായിക്കും, അതുവഴി ആസക്തി കുറയ്ക്കും.
9. മദ്യം
മദ്യം, വറുത്ത ഭക്ഷണങ്ങൾ തുടങ്ങിയ ശൂന്യമായ കലോറികളുടെ അളവ് കുറയ്ക്കുക.
10. പുരോഗതി ട്രാക്ക് ചെയ്യുക
ദിവസേനയുള്ള പുരോഗതി ചാർട്ട് സൂക്ഷിക്കുന്നത് ശരീരത്തിലെ മാറ്റങ്ങൾ ട്രാക്ക് ചെയ്യാൻ സഹായിക്കും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.