scorecardresearch

ആർത്തവം ക്രമരഹിതമാണോ? പരിഹാരം ഈ 5 ഭക്ഷണങ്ങൾ

ചിലപ്പോൾ, ജീവിതശൈലിയിലെ മാറ്റങ്ങൾ, സമ്മർദ്ദം, ആരോഗ്യ പ്രശ്നങ്ങൾ ആർത്തവം വൈകുന്നതിന് കാരണമാകും

ചിലപ്പോൾ, ജീവിതശൈലിയിലെ മാറ്റങ്ങൾ, സമ്മർദ്ദം, ആരോഗ്യ പ്രശ്നങ്ങൾ ആർത്തവം വൈകുന്നതിന് കാരണമാകും

author-image
Health Desk
New Update
health

Source: Freepik

മിക്ക സ്ത്രീകളിലും നാല് മുതൽ ഏഴ് ദിവസം വരെ ആർത്തവം നീണ്ടുനിൽക്കും. സാധാരണയായി മിക്ക സ്ത്രീകളിലും 28 ദിവസത്തിലൊരിക്കൽ ആർത്തവം സംഭവിക്കാറുണ്ട്. എന്നാൽ, സാധാരണ ആർത്തവചക്രം 21 ദിവസം മുതൽ 35 ദിവസം വരെയാകാം. ചിലപ്പോൾ, ജീവിതശൈലിയിലെ മാറ്റങ്ങൾ, സമ്മർദ്ദം, ആരോഗ്യ പ്രശ്നങ്ങൾ എന്നിവ ക്രമരഹിതമായതോ വൈകിയതോ ആയ ആർത്തവത്തിന് കാരണമാകും.

Advertisment

ആർത്തവ ക്രമക്കേടുകൾ ഇന്ന് വളരെ സാധാരണമാണ്, അതിനുള്ള ഒരു സാധാരണ കാരണം പിസിഒഎസ് ആണ്. ന്യൂട്രീഷ്യനിസ്റ്റ് സാറാ ഹാർട്ടിന്റെ അഭിപ്രായത്തിൽ, അഞ്ച് ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ ക്രമരഹിതമായ ആർത്തവത്തിൽനിന്നും രക്ഷ നേടാൻ സാധിക്കും. 11 വർഷമായി ക്രമരഹിതമായ ആർത്തവപ്രശ്നങ്ങളാൽ ബുദ്ധിമുട്ടിയിരുന്ന തനിക്ക് സഹായകരമായ 5 ഭക്ഷണങ്ങളെക്കുറിച്ചാണ് അവർ വിശദീകരിച്ചത്. 

1. ഈന്തപ്പഴം

ഈന്തപ്പഴം നിങ്ങളുടെ ശരീര താപനില വർധിപ്പിക്കാൻ സഹായിക്കുന്നു, അതുവഴി ഗർഭാശയം ചുരുങ്ങുന്നു. ഇത് ആർത്തവം വേഗത്തിൽ വരാൻ സഹായിക്കുന്നു.

Advertisment

2. പപ്പായ

പപ്പായയിൽ കരോട്ടിനും പപ്പെയ്നും അടങ്ങിയിട്ടുണ്ട്, ഇവ എൻസൈമുകളാണ്, ഇവ ആർത്തവചക്രത്തെ സഹായിക്കുന്നു.

3. ഇഞ്ചി 

ഇഞ്ചി ഗർഭാശയം ചുരുങ്ങാൻ സഹായിക്കുന്നു, ഇത് ആർത്തവം വേഗത്തിൽ വരാൻ സഹായിക്കുന്നു. ആർത്തവ വേദന കുറയ്ക്കാനും ഇഞ്ചി സഹായിക്കും.

4. പൈനാപ്പിൾ

പൈനാപ്പിളിൽ ഒരു എൻസൈം അടങ്ങിയിട്ടുണ്ട്, ഇത് ആർത്തവ സമയത്ത് രക്തയോട്ടം വർധിപ്പിക്കാൻ സഹായിക്കുന്നു.

5. ഉലുവ

ആർത്തവം വൈകുന്നവർ ഉലുവ കഴിക്കുക. ഉലുവ ആർത്തവത്തിന്റെ ദൈർഘ്യം നിയന്ത്രിക്കാനും ആർത്തവ വേദന കുറയ്ക്കാനും സഹായിക്കും.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: