/indian-express-malayalam/media/media_files/2025/01/29/P6MOffM2MAbYpwKv6LSw.jpg)
Source: Freepik
ഭക്ഷണശീലങ്ങളാണ് പലവിധ രോഗങ്ങൾക്കും കാരണമാകുന്നത്. ഭക്ഷണശീലങ്ങൾ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ പോലും ആരോഗ്യത്തിൽ അദ്ഭുതങ്ങൾ സൃഷ്ടിക്കും. ഭക്ഷണം കഴിക്കുന്നസമയവും ആരോഗ്യത്തിൽ വളരെയധികം പങ്ക് വഹിക്കുന്നുണ്ട്. അനാവശ്യമായ ഭക്ഷണങ്ങൾ അനാവശ്യ സമയങ്ങളിൽ കഴിക്കുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങൾക്കും രോഗങ്ങൾക്കും കാരണമാകുമെന്ന് ബിഹൈൻഡ്‌വുഡ്‌സ് യൂട്യൂബ് പേജിന് നൽകിയ അഭിമുഖത്തിൽ ഷെഫ് വെങ്കിടേഷ് ഭട്ട് പറഞ്ഞു.
ദൈനംദിന ജീവിതത്തിൽ ചില ഭക്ഷണശീലങ്ങൾ പിന്തുടർന്നാൽ 30% രോഗങ്ങളും ഒഴിവാക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരത്തിൽ ഭക്ഷണം കഴിക്കുന്ന സമയത്തിൽ വരുത്തേണ്ട ചില മാറ്റങ്ങളെക്കുറിച്ചും അദ്ദേഹം നിർദേശിച്ചു.
- ഭക്ഷണ സമയം: വൈകുന്നേരം 7 നും 8 നും ഇടയിൽ ഭക്ഷണം കഴിച്ചു തീർക്കണം. 8 മണിക്ക് ശേഷം ആമാശയം ശൂന്യമായിരിക്കണം.
- ചൂടുവെള്ളം: രാവിലെയും രാത്രിയിലും ഉറങ്ങാൻ പോകുന്നതിനു മുമ്പ് 300 മില്ലി ചൂടുവെള്ളം കുടിക്കുക.
- എണ്ണ: ഭക്ഷണത്തിൽ എണ്ണയുടെ അളവ് കുറയ്ക്കുക. എണ്ണമയമുള്ള ഭക്ഷണങ്ങൾ കഴിക്കരുത്.
- രാത്രിയിൽ അധികം ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക.
- പ്രിയപ്പെട്ട ഭക്ഷണമാണെങ്കിൽ പോലും മിതമായി കഴിക്കണം.
- രാത്രിയിൽ ഭക്ഷണം കുറയ്ക്കുക
- ഉറങ്ങാൻ പോകുന്നതിന് 4 മണിക്കൂർ മുമ്പ് ഭക്ഷണം കഴിച്ച് തീർക്കണം.
രാത്രി വൈകി ഭക്ഷണം കഴിക്കുമ്പോൾ ഭക്ഷണം ദഹിക്കുന്നതിന് കുറച്ച് സമയം മാത്രമേ ലഭിക്കൂ. ഇത് വയർവീർക്കൽ, ദഹനക്കേട്, ആസിഡ് റിഫ്ലക്സ് എന്നിവയ്ക്ക് കാരണമാകും. അത്താഴം നേരത്തെ കഴിക്കുന്നത് ഉറങ്ങുന്നതിന് മുമ്പ് ഭക്ഷണം ദഹിക്കാൻ ആവശ്യമായ സമയം ലഭിക്കുന്നു. വൈകുന്നേരത്തെ ഭക്ഷണം നേരത്തെ കഴിക്കുന്നത് ശരീരഭാരം നിലനിർത്തുന്നതിൽ പങ്ക് വഹിക്കുന്നുണ്ട്. നേരത്തെ അത്താഴം കഴിക്കുന്നത് കലോറികൾ കൂടുതൽ കാര്യക്ഷമമായി കത്തിക്കാൻ സഹായിക്കുന്നു, അതേസമയം രാത്രി വൈകിയുള്ള ഭക്ഷണം കൊഴുപ്പായി സംഭരിക്കപ്പെടാനുള്ള സാധ്യത കൂടുതലാണ്.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.