/indian-express-malayalam/media/media_files/2025/03/10/uC4WKLefo8EyIR34KOOc.jpg)
ഫാറ്റി ലിവർ രോഗം
ശാരീരിക അധ്വാനം ഇല്ലായ്മ, ജങ്ക് ഫുഡുകളുടെയും മദ്യത്തിന്റെയും അമിത ഉപയോഗം, പൊണ്ണത്തടി, പ്രമേഹം എന്നിവയെല്ലാം ഫാറ്റി ലിവർ രോഗത്തിന് കാരണമാകാറുണ്ട്. ഫാറ്റി ലിവർ ബാധിച്ച ആളുകൾക്ക് സഹായകരമായ പല നുറുങ്ങുകളും മുൻകരുതലുകളും ഡോ.സിറിയക് ആബി ഫിലിപ്സ് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ഷെയർ ചെയ്യാറുണ്ട്. അടുത്തിടെ ഫാറ്റി ലിവർ ബാധിച്ചവർ ജീവിതശൈലിയിൽ ഉൾപ്പെടുത്തേണ്ട 5 കാര്യങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചിരുന്നു.
1. പഞ്ചസാര ചേർക്കാത്ത ബ്ലാക്ക് കോഫി
പ്രതിദിനം കുറഞ്ഞത് 3 കപ്പ് പഞ്ചസാര ചേർക്കാത്ത ബ്ലാക്ക് കോഫി കുടിക്കുന്നത് ഫാറ്റി ലിവർ രോഗം ഭേദമാക്കാൻ സഹായിക്കും.
2. എയറോബിക് വ്യായാമങ്ങൾ
രോഗം മാറ്റാനുള്ള മറ്റൊരു മാർഗമാണ് എയറോബിക് വ്യായാമങ്ങൾ. ആഴ്ചയിൽ കുറഞ്ഞത് 150 മിനിറ്റെങ്കിലും വേഗത്തിലുള്ള നടത്തം, ഗാർഡനിങ്, സൈക്ലിംഗ് അല്ലെങ്കിൽ ഓട്ടം പോലുള്ള മിതമായ തീവ്രതയുള്ള വ്യായാമങ്ങൾ ചെയ്യുക.
3. ഉറക്കം
ഫാറ്റി ലിവർ രോഗം മാറണമെങ്കിൽ ഒരാൾ ഒരു ദിവസം കുറഞ്ഞത് 7 മണിക്കൂറും പരമാവധി 8 മണിക്കൂറും ഉറങ്ങണം.
4. മെഡിറ്ററേനിയൻ ഡയറ്റ്
മെഡിറ്ററേനിയൻ ഡയറ്റിൽ (MD) സാറ്റുറേറ്റഡ് ഫാറ്റുകളും മൃഗ പ്രോട്ടീനും കുറവാണ്, ആന്റിഓക്‌സിഡന്റുകളും നാരുകളും കൂടുതലാണ്. കൂടാതെ ഒമേഗ-3 മുതൽ ഒമേഗ-6 വരെ ഫാറ്റി ബാലൻസ് ഉണ്ട്. പഴങ്ങൾക്കും പച്ചക്കറികൾക്കും പ്രാധാന്യം നൽകുന്ന മെഡിറ്ററേനിയൻ ഡയറ്റ് പിന്തുടരുന്നത് ഫാറ്റി ലിവർ രോഗത്തെ നിയന്ത്രിക്കാൻ സഹായിക്കും.
5. ഹൈപ്പോകലോറിക് ഡയറ്ററി
കാർബോഹൈഡ്രേറ്റ്-കൊഴുപ്പ്-പ്രോട്ടീൻ അനുപാതം ഏകദേശം 50-60:20-25:20-25 ആയിരിക്കണം. കൊഴുപ്പിന്റെ 30 ശതമാനം സീഡ് ഓയിലിൽ നിന്നും, 10 ശതമാനം പാലുൽപ്പന്നങ്ങൾ, മാംസം, നട്‌സ് തുടങ്ങിയ മറ്റ് സ്രോതസ്സുകളിൽ നിന്നും ലഭിക്കും.
അൺപ്രോസസ്ഡ്/ഫ്രഷ്, റെഡ് മീറ്റ് കഴിക്കുകയാണെങ്കിൽ, ആഴ്ചയിൽ 1-2 തവണ കഴിക്കണമെന്നും ഒരു ആഴ്ചയിൽ 500 ഗ്രാമിൽ കൂടുതൽ കഴിക്കരുതെന്നും അദ്ദേഹം പറഞ്ഞു. പ്രോസസ്ഡ് മാംസങ്ങൾ ഒഴിവാക്കണമെന്നില്ല, ഇടയ്ക്കിടെ അവ ആസ്വദിക്കാം, പക്ഷേ ആഴ്ചതോറും കഴിക്കാൻ പാടില്ലെന്ന് ഡോ.സിറിയക് വ്യക്തമാക്കി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.