scorecardresearch

ഒരേ സ്ഥലത്ത് തുടർച്ചയായി ദീർഘനേരം ഇരിക്കുമ്പോൾ ശരീരത്തിന് എന്ത് സംഭവിക്കും?

ദിവസവും 6 മുതൽ 8 മണിക്കൂർ വരെ തുടർച്ചയായി ഇരുന്നാൽ പല മാറ്റങ്ങളും ശരീരത്തിലുണ്ടാകും.​ ഇത് ആരോഗ്യത്തെ എങ്ങനെ ബാധിക്കും? കൂടുതൽ അറിയാം

ദിവസവും 6 മുതൽ 8 മണിക്കൂർ വരെ തുടർച്ചയായി ഇരുന്നാൽ പല മാറ്റങ്ങളും ശരീരത്തിലുണ്ടാകും.​ ഇത് ആരോഗ്യത്തെ എങ്ങനെ ബാധിക്കും? കൂടുതൽ അറിയാം

author-image
Health Desk
New Update
Prolonged Sitting Health Issues

Sitting For Too Long Without Movement | ചിത്രം: ഫ്രീപിക്

Sitting For Too Long Without Movement: ഒറ്റ ഇരുപ്പിൽ ജോലി മുഴുവൻ ചെയ്തു തീർക്കാനുള്ള പദ്ധതിയാണോ? എങ്കിൽ അത് ശീലമാക്കേണ്ട. നിങ്ങൾ ദിവസവും 6 മണിക്കൂറ് വരെ അങ്ങനെ ദീർഘനേരം ഇരിക്കുന്നവരാണെങ്കിൽ കാത്തിരിക്കുന്നത് ഗൗരവമേറിയ ആരോഗ്യ പ്രശ്നങ്ങളാണ്. 

Advertisment

ജോലിയുടെ തിരക്കിനിടയിൽ ഒരുപക്ഷേ നിങ്ങൾ ശ്രദ്ധിക്കാതെ പോകുന്ന ഈ ഒരു കാര്യം ഭാവിയിൽ ഏറെ ദോഷങ്ങൾ ശരീരത്തിൽ സൃഷ്ടിക്കും. ദീർഘസമയത്തേക്കുള്ള ഈ ഇരിപ്പ് മെറ്റാബോളിസത്തിന് ദോഷകരമാണ്. ഇത് പിന്നീട് അമിതവണ്ണം, ശരീരഭാരം എന്നിവയിലേയ്ക്കും നയിക്കും. ശരീരഭാര നിയന്ത്രണത്തിനും ഈ ശീലം വെല്ലുവിളിയാകും.

പരിമിതമായ ശാരീരിക പ്രവർത്തനങ്ങളാണ് ഈ സമയത്ത് ഉണ്ടാവുക. അത് അവയവങ്ങൾക്ക് ചുറ്റും വിസറൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നതിന് കാരണമാകും, പ്രധാനമായും അടിവയറ്റിൽ. മെറ്റാബോളിസം കുറവായതിനാൽ ഇൻസുലിൻ്റെ പ്രവർത്തന ക്ഷമതയും നഷ്ടപ്പെടും. ഇത് അകാല പ്രമേഹത്തിന് കാരണമാകും. 

Prolonged Sitting, Health
പരിമിതമായ ശാരീരിക പ്രവർത്തനങ്ങളാണ് ഈ സമയത്ത് ഉണ്ടാവുക | ചിത്രം: ഫ്രീപിക്
Advertisment

കാലക്രമേണ ഇത് കൊളസ്ട്രോളിൻ്റെ അളവും രക്തസമ്മർദ്ദവും വർധിപ്പിക്കും. ഇത് ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. 

ദീർഘനേരം ഇരിക്കുന്നു എന്നതു മാത്രമല്ല. എങ്ങനെ ഇരിക്കുന്നു എന്നതും പ്രധാനമാണ്. കൂനികൂടിയുള്ള ഇരുപ്പ് മിക്കവരിലും കഴുത്ത്, പുറം, നടു എന്നിവിടങ്ങളിൽ വേദനയുണ്ടാക്കും. മണിക്കൂറുകളോളം ഇത് തുടരുമ്പോൾ സന്ധികൾക്ക് കാഠിന്യം അനുഭവപ്പെടുകയും, ചലനക്ഷമത കുറയുകയും ചെയ്യും. 

ഒരു സ്ഥലത്തു തന്നെ അധികനേരം ഇരിക്കുന്നതിനു പകരം 4 മുതൽ 5 മിനിറ്റ് വരെ ഇടവേളകളെടുക്കാം. ഇത് നിങ്ങളുടെ സന്ധികൾ സജീവമാക്കുന്നതിനും ശരീരത്തിൻ്റെ മെറ്റാബോളിസം വർധിപ്പിക്കുന്നതിനും സഹായിക്കും എന്ന് ഡോ. മഞ്ജുഷ അഗർവാൾ പറയുന്നു. 

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More

Weight Loss Diet

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: