/indian-express-malayalam/media/media_files/uploads/2017/03/liquor.jpg)
ഫയൽ ചിത്രം
മദ്യക്കുപ്പിയുടെ പേരിൽ ഒരിക്കലും വാതുവെക്കരുത്, കാരണം മദ്യം ആരോഗ്യത്തിന് ഹാനികരമാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. കർണാടകയിൽ 21 വയസുള്ള യുവാവ് സുഹൃത്തുക്കളുമൊത്ത് 10,000 രൂപ വാതുവച്ചതിനെ തുടർന്ന്, 5 കുപ്പി മദ്യം കുടിക്കുകയും പിന്നാലെ മരിക്കുകയും ചെയ്തു. ഒറ്റയടിക്ക് അമിതമായി മദ്യപിക്കുന്നത് ഹൃദയാഘാതത്തിന് കാരണമാകുമെന്ന് ഈ സംഭവം തെളിയിക്കുന്നു.
മിതമായ അളവിൽ മദ്യം കഴിക്കുന്നത് വലിയ ആരോഗ്യ അപകടങ്ങൾ ഉണ്ടാക്കില്ലെങ്കിലും, കുറഞ്ഞ സമയത്തിനുള്ളിൽ വലിയ അളവിൽ മദ്യം കഴിക്കുന്നത് ഹൃദയത്തെ അപകടത്തിലാക്കും,” ഡൽഹിയിലെ അപ്പോളോ ആശുപത്രിയിലെ ഡോ.മുകേഷ് ഗോയൽ പറഞ്ഞു.
രക്തസമ്മർദത്തിൽ പെട്ടെന്നുള്ള വർധനവ്
ഒറ്റ തവണ അമിതമായി മദ്യപിക്കുന്നത് ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനുമുള്ള സാധ്യത വർധിപ്പിക്കുന്നു. ഇത് രക്തക്കുഴലുകളെ സങ്കോചിപ്പിക്കുന്ന ചില ഹോർമോണുകളുടെ ഉത്പാദനത്തിന് കാരണമാകുന്നു, അതുവഴി രക്തസമ്മർദം പെട്ടെന്ന് വർധിക്കുന്നു. ഇത് ധമനികളെയും ഹൃദയത്തെയും സമ്മർദത്തിലാക്കുന്നു. ഇത് ഹൃദയാഘാതത്തിനോ പക്ഷാഘാതത്തിനോ സാധ്യത വർധിപ്പിക്കുന്നു.
നിർജലീകരണം
മദ്യം ഒരു ഡൈയൂററ്റിക് ആണ്. ഇത് ശരീരത്തിലെ ഇലക്ട്രോലൈറ്റുകളെയും ദ്രാവകങ്ങളെയും വേഗത്തിൽ ഇല്ലാതാക്കുന്നു. നിർജലീകരണത്തിനുള്ള സാധ്യത കൂടുതലാണ്. ഹൃദയമിടിപ്പ് സ്ഥിരവും ക്രമവുമായി നിലനിർത്തുന്നതിന് ഇലക്ട്രോലൈറ്റുകൾ നിർണായകമാണ്. ഏതൊരു അസന്തുലിതാവസ്ഥയും പെട്ടെന്നുള്ള ഹൃദയസ്തംഭനത്തിലേക്ക് നയിക്കും.
ആൽക്കഹോളിക് കാർഡിയോമയോപ്പതി
അമിത മദ്യപാനം ഹൃദയപേശികളെ ദുർബലപ്പെടുത്തുകയും രക്തം പമ്പ് ചെയ്യാനുള്ള കഴിവ് കുറയ്ക്കുകയും ഒടുവിൽ ഹൃദയസ്തംഭനത്തിലേക്ക് നയിക്കുകയും ചെയ്യും.
ഹൃദയത്തിലേക്കുള്ള ഓക്സിജൻ കുറവ്
മദ്യം ഹൃദയത്തിലേക്കുള്ള ഓക്സിജൻ വിതരണത്തെ തടസ്സപ്പെടുത്തുകയും നെഞ്ചുവേദന അല്ലെങ്കിൽ ഹൃദയാഘാതം എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും.
രക്തം കട്ടപിടിക്കാനുള്ള സാധ്യത വർധിക്കുന്നു
അമിതമായി മദ്യപിക്കുന്നത് രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകൾ ഒരുമിച്ച് കട്ടപിടിക്കാനുള്ള സാധ്യത വർധിപ്പിക്കും.
കരൾ തകരാർ
ഒരു മണിക്കൂറിൽ പരിമിതമായ അളവിൽ മാത്രമേ കരളിന് മദ്യം മെറ്റബോളിസ് കഴിയൂ. അമിതമായ ഉപഭോഗം കരളിൽ വിഷവസ്തുക്കൾ അടിഞ്ഞുകൂടുകയും കരൾ കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.