scorecardresearch

കരളിന്റെ ആരോഗ്യം കാക്കാം; വെറും വയറ്റിൽ ഈ പഴം കഴിക്കൂ

കരളിന്റെ പ്രവർത്തനത്തിലെ ചെറിയ തകരാറുകൾ പോലും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും

കരളിന്റെ പ്രവർത്തനത്തിലെ ചെറിയ തകരാറുകൾ പോലും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും

author-image
Health Desk
New Update
health

Source: Freepik

ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നായ കരൾ മൊത്തത്തിലുള്ള ആരോഗ്യത്തിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. കരളിന്റെ പ്രവർത്തനത്തിലെ ചെറിയ തകരാറുകൾ പോലും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. ജീവിതശൈലിയിലെ മാറ്റങ്ങളും മോശം ഭക്ഷണക്രമവും കരൾ സംബന്ധമായ രോഗങ്ങളുടെ വർധനവിന് കാരണമായിട്ടുണ്ട്. മാത്രമല്ല, ഫാറ്റി ലിവർ രോഗത്താൽ ബുദ്ധിമുട്ടുന്ന യുവാക്കളുടെ എണ്ണവും വർധിച്ചുവരികയാണ്.

Advertisment

പ്രമുഖ കരൾരോഗ വിദഗ്‌ധനായ ഡോ. ശിവകുമാർ സരിൻ കരളിനെ എങ്ങനെ ആരോഗ്യത്തോടെ നിലനിർത്താം എന്നതിനെക്കുറിച്ച് ഒരു യൂട്യൂബ് അഭിമുഖത്തിൽ പറയുകയുണ്ടായി. മരുന്നുകളുടെ ആവശ്യമില്ലാതെ തന്നെ, കരളിലെ അധിക കൊഴുപ്പ് ഇല്ലാതാക്കുന്നതിനുള്ള പ്രകൃതിദത്ത വഴികളാണ് അദ്ദേഹം നിർദേശിച്ചത്. 

കരളിന്റെ ആരോഗ്യത്തിന് എല്ലാ ദിവസവും രാവിലെ വെറും വയറ്റിൽ രണ്ട് ആപ്പിൾ കഴിക്കാനാണ് ഡോ. ​സരിൻ നിർദേശിച്ചത്. നാരുകൾ, വിറ്റാമിനുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമായ ആപ്പിൾ കരളിലെ വിഷാംശം നീക്കം ചെയ്യാനും കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാനും സഹായിക്കുന്നു. ഇവ പതിവായി കഴിക്കുന്നത് കരൾ രോഗങ്ങളുടെ സാധ്യത കുറയ്ക്കാൻ സഹായിക്കും. 

കരളിന്റെ ആരോഗ്യത്തിന്റെ കാര്യത്തിൽ, ഭക്ഷണക്രമം ഒരു നിർണായക പങ്ക് വഹിക്കുന്നു. കരളിലെ കൊഴുപ്പ് കുറയ്ക്കാനും കരൾ സംബന്ധമായ രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും കാപ്പി കുടിക്കുന്നത് സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഫ്രൈഡ്, പ്രോസസ്ഡ്, ജങ്ക് ഫുഡുകളും കഴിക്കരുതെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇവയെല്ലാം കരളിന്റെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കും. മദ്യവും പുകവലിയും കരളിന്റെ ആരോഗ്യത്തെ ക്രമേണ നശിപ്പിക്കുന്നു, അതിനാൽ ഈ ശീലങ്ങൾ ഒഴിവാക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

കരളിന്റെ ആരോഗ്യകരമായ പ്രവർത്തനത്തിന് അനാരോഗ്യകരമായ ശീലങ്ങൾ ഒഴിവാക്കാനും പതിവായി ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടാനും ഡോ.സരിൻ നിർദേശിച്ചു. ദിവസവും കുറഞ്ഞത് 30 മിനിറ്റ് വ്യായാമം ചെയ്യുന്നത് കരളിന്റെ ആരോഗ്യത്തെ വളരെയധികം സഹായിക്കും. കൂടാതെ, കരൾ സംബന്ധമായ ആരോഗ്യ പ്രശ്നങ്ങൾ മനസിലാക്കാൻ പതിവ് പരിശോധനകൾ ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. 

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: