scorecardresearch

Sex Life Tips: രാത്രിയിലെ സെക്സ് ആനന്ദകരമാക്കാം, 5 ടിപ്‌സുകൾ

Sex Life Tips: പതിവായി സെക്സിലേർപ്പെടുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും സമ്മർദവും വിഷാദവും കുറയ്ക്കുകയും നന്നായി ഉറങ്ങാൻ സഹായിക്കുകയും ചെയ്യും

Sex Life Tips: പതിവായി സെക്സിലേർപ്പെടുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും സമ്മർദവും വിഷാദവും കുറയ്ക്കുകയും നന്നായി ഉറങ്ങാൻ സഹായിക്കുകയും ചെയ്യും

author-image
Health Desk
New Update
High Blood Pressure May Affect Your Sex Life Expert Advice

Source: Freepik

Sex Life Tips: സെക്സ് വെറുമൊരു ആനന്ദത്തിനുവേണ്ടി മാത്രമുള്ളതല്ല, ആരോഗ്യത്തിനും നല്ലതാണ്. ഓരോ രതിമൂർച്ഛയിലും ഓക്സിടോസിൻ എന്ന ഹോർമോൺ ഉത്പാദിപ്പിക്കപ്പെടുന്നു. ഇത് മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നു. പതിവായി സെക്സിലേർപ്പെടുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും സമ്മർദവും വിഷാദവും കുറയ്ക്കുകയും നന്നായി ഉറങ്ങാൻ സഹായിക്കുകയും ചെയ്യും. മാത്രമല്ല, പങ്കാളിയുമായി കൂടുതൽ അടുപ്പം ഉണ്ടാക്കുകയും ചെയ്യുന്നു. സെക്സ് ആനന്ദകരമാക്കാൻ സഹായിക്കുന്ന 5 ടിപ്സുകളെക്കുറിച്ച് അറിയാം. 

Advertisment

1. പങ്കാളിയുമായി ആശയവിനിമയം നടത്തുക

ആഗ്രഹങ്ങളെ കുറിച്ച് പരസ്പരം സംസാരിക്കുന്ന ദമ്പതികൾക്ക് ലൈംഗിക സംതൃപ്തി കൂടുതലും അവർ തമ്മിലുള്ള മാനസിക ബന്ധം കൂടുതലും ആയിരിക്കുമെന്ന് ഗവേഷണത്തിൽ കണ്ടെത്തി. പങ്കാളിയോട് നിങ്ങൾ ഇഷ്ടപ്പെടുന്നതും ഇഷ്ടപ്പെടാത്തതും എന്താണെന്ന് തുറന്നു പറയുക. 

2. വ്യത്യസ്തമായ എന്തെങ്കിലും ട്രൈ ചെയ്യുക

സെക്സ് കൂടുതൽ ആസ്വാദ്യകരമാക്കാൻ പുതിയത് എന്തെങ്കിലും ട്രൈ ചെയ്യുക. പുതിയ രീതിയിൽ പരസ്പരം സ്പർശിക്കുക. വ്യത്യസ്ത ലൈംഗിക പൊസിഷനുകൾ പരീക്ഷിക്കുക, കിടക്കയിൽ നിന്ന് തറയിലേക്കോ, കുളിമുറിയിലേക്കോ നീങ്ങുക തുടങ്ങിയവയൊക്കെ പരീക്ഷിക്കാവുന്നതാണ്. 

3. സമയം തീരുമാനിക്കുക

ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ആഗ്രഹമുണ്ടെങ്കിലും, തിരക്കേറിയ ഷെഡ്യൂൾ തടസ്സമായേക്കാം. അതിനാൽ മറ്റ് പ്രധാനപ്പെട്ട തീയതികളെപ്പോലെ തന്നെ, സെക്സിനായുള്ള സമയം തീരുമാനിക്കുക. അപ്പോൾ അത് ഒഴിവാക്കാനുള്ള സാധ്യത കുറയും. ആഴ്ചയിൽ ഒരിക്കലായാലും, എല്ലാ ദിവസമായാലും ക്ഷീണമോ ശ്രദ്ധ തിരിക്കലോ ഉണ്ടാകില്ലെന്ന് നിങ്ങൾക്കറിയാവുന്ന സമയങ്ങൾ സെക്സിനായി തിരഞ്ഞെടുക്കുക.

4. നിങ്ങൾക്ക് ആവശ്യമുള്ള അത്രയും സമയം എടുക്കുക

സെക്സിലേർപ്പെടാൻ തിരക്ക് കൂട്ടരുത്. പരസ്പരം സ്പർശിക്കുകയും ചുംബിക്കുകയും ചെയ്യുന്നത് നിങ്ങളെ ഉത്തേജിപ്പിക്കുകയും സെക്സ് കൂടുതൽ ആനന്ദകരമാക്കുകയും ചെയ്യുന്നു. പതിയെ സെക്സിലേക്ക് കടക്കുന്നത് പങ്കാളിയുമായി ചെലവഴിക്കാൻ കൂടുതൽ സമയം ലഭിക്കും. ഇത് ദാമ്പത്യ ജീവിതത്തിന് മൊത്തത്തിൽ നല്ലതാണ്.

5. പരസ്പരം ആനന്ദം കണ്ടെത്തുക

എല്ലാ പ്രണയനിമിഷങ്ങളും സെക്സിൽ അവസാനിക്കണമെന്നില്ല. നിങ്ങൾക്കും പങ്കാളിക്കും മറ്റ് പല വഴികളിലൂടെയും ആനന്ദം കണ്ടെത്താൻ കഴിയും. ഒരുമിച്ച് കുളിക്കുക, കെട്ടിപ്പിടിക്കുക ഇവയൊക്കെ സെക്സിലേക്ക് നിങ്ങളെ കൊണ്ടെത്തിക്കും. 

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More

Sex sex video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: