scorecardresearch

Diabetes Tips: വേനൽക്കാലത്ത് ബ്ലഡ് ഷുഗർ ഉയരാം; പ്രമേഹരോഗികൾക്കുള്ള ചില ടിപ്‌സുകൾ

Diabetes Summer Tips: വേനൽക്കാലത്ത് പ്രമേഹം ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനുള്ള ചില ടിപ്സുകൾ അറിഞ്ഞിരിക്കാം

Diabetes Summer Tips: വേനൽക്കാലത്ത് പ്രമേഹം ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനുള്ള ചില ടിപ്സുകൾ അറിഞ്ഞിരിക്കാം

author-image
Health Desk
New Update
health

Source: Freepik

Diabetes  Summer Tips: വേനൽക്കാലത്ത് പ്രമേഹ നിയന്ത്രണത്തിലും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്തുന്നതിലും പ്രത്യേക ശ്രദ്ധ ആവശ്യമാണ്. താപനില ഉയരുന്നത്, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിൽ വെല്ലുവിളി ഉയർത്തും. വേനൽക്കാലത്ത് വർധിച്ച താപനില ശരീരം ഇൻസുലിനോട് പ്രതികരിക്കുന്നതിനെയും രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുന്നതിനെയും പ്രതികൂലമായി ബാധിക്കും. വേനൽക്കാലത്ത് പ്രമേഹം ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനുള്ള ചില ടിപ്സുകൾ അറിഞ്ഞിരിക്കാം.

Advertisment

1. ജലാംശം നിലനിർത്തുക

വേനൽക്കാലത്ത് ആരോഗ്യം നിലനിർത്തുന്നതിന് ജലാംശം പ്രധാനമാണ്. ദിവസം മുഴുവൻ വെള്ളം കുടിക്കാൻ ശ്രമിക്കുക. ഒരു വാട്ടർ ബോട്ടിൽ കയ്യിൽ കരുതുക, പഴച്ചാറുകൾ, പഞ്ചസാര അടങ്ങിയ പാനീയങ്ങൾ, സോഡകൾ എന്നിവ ഒഴിവാക്കുക.

2. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരീക്ഷിക്കുക

വേനൽക്കാലത്ത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പതിവായി പരിശോധിക്കുക. ഇത് നിങ്ങളുടെ ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും ആവശ്യമായ മാറ്റങ്ങൾ വരുത്താൻ സഹായിക്കും.

3. താപനിലയുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ ശ്രദ്ധിക്കുക

ഉയർന്ന താപനില കാരണം തലകറക്കം, ക്ഷീണം, അല്ലെങ്കിൽ വർധിച്ച ദാഹം തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ, ശരിയായ രീതിയിൽ ഈ ലക്ഷണങ്ങൾ കൈകാര്യം ചെയ്യുക. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവിലുള്ള അവയുടെ സ്വാധീനം കുറയ്ക്കാൻ സഹായിക്കും.

Advertisment

4. ബുദ്ധിപൂർവ്വം പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുക

അമിത ചൂടും ക്ഷീണവും തടയാൻ ചൂടിനെ പ്രതിരോധിക്കുന്നതിനുള്ള മാർഗങ്ങൾ നേടുക. ശരീരത്തിന്റെ സിഗ്നലുകൾ ശ്രദ്ധിക്കുക. അസ്വസ്ഥത തോന്നുന്നുവെങ്കിൽ, ഒരു ഇടവേള എടുക്കുക, വെള്ളം കുടിക്കുക.

5. ശരീരത്തെ കൂളാക്കി നിലനിർത്തുക

ശരീരത്തെ തണുപ്പിക്കുന്ന, ജലാംശം നൽകുന്ന ഭക്ഷണങ്ങൾ ഉപയോഗിച്ച് ചൂടിനെ മറികടക്കുക. തണുപ്പ് നിലനിർത്താൻ അയഞ്ഞതും ഇളം നിറത്തിലുള്ളതുമായ വസ്ത്രങ്ങൾ ധരിക്കുക. വേനൽക്കാലത്ത് വീടിനുള്ളിൽ തന്നെ തുടരുകയും ശരീര താപനില നിയന്ത്രിക്കുകയും ചെയ്യുക.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More

Diabetes

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: